സെന്റ് ജോൺസ് എച്ച്.എസ് കുറുമണ്ണ്./ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

സെന്റ് ജോൺസ് ഹൈസ്‌കൂൾ കുറുമണ്ണ്

സംക്ഷിപ്ത ചരിത്രം

മഞ്ഞണിമാമലയിലൂടെ ഒഴുകുന്ന കൊച്ചു കല്ലോലിനികളുടെ താളത്തിന് ചെവി കൊടുത്ത്, സസ്യശ്യാമളയായ കുറുമണ്ണ് ഗ്രാമത്തിന്റെ നെറുകയിലെ തിലകക്കുറിയായി ശോഭിക്കുന്ന സെന്റ് ജോൺസെന്ന വിദ്യാശ്രീകോവിൽ. സാംസ്കാരികതയുടെ ഈറ്റില്ലം എന്നറിയപ്പെടുന്ന കുറുമണ്ണ് ഗ്രാമത്തിന്റെ കൂറുള്ള മണ്ണിൽ ജാതി വർഗ്ഗ ഭേദമെന്യേ ഏവരുടെയും അകക്കണ്ണ് തുറപ്പിക്കാൻ നിതാന്ത ജാഗ്രതയോടെ തലയുയർത്തി നിൽക്കുന്നു ഈ സരസ്വതീക്ഷേത്രം.


ദശാംശങ്ങൾക്കുമുമ്പ് പള്ളിയോടനുബന്ധിച്ച് ഒറ്റമുറിയിൽ (1929 ൽ) ഈ സ്‌കൂളിന്റെ എൽ.പി. വിഭാഗം പ്രവർത്തനമാരംഭിച്ചു. ഉദാരമതിയായ ഐപ്പൻപ്പറമ്പിൽകുന്നേൽ ചാണ്ടി ചാക്കോ ദാനമായി നൽകിയ സ്ഥലത്തേക്ക് പിന്നീട് സ്‌കൂൾ മാറ്റി. പ്രാരംഭദശയിൽ ബഹു. ജോസഫ് കൂടത്തിനാലാച്ചൻ മാനേജരായും, ബഹു. എസ്തപ്പാൻ സാർ ഹെഡ്മാസ്റ്ററായും സ്തുത്യർഹമായ സേവനമനുഷ്ഠിച്ചു. പിന്നീട് ബഹു. ചാക്കോ വാഴക്കലച്ചന്റെ അക്ഷീണശ്രമഫലമായി യൂ.പി. സ്‌കൂളിന് അനുമതി ലഭിച്ചു. 1939 ൽ പ്രവർത്തനം തുടങ്ങിയ യൂ.പി. സ്‌കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്ററായി കിഴക്കേക്കര സാർ നിയമിതനായി. ബഹു. ജോസഫ് ഓലിക്കലച്ചന്റെ നിരന്തരശ്രമത്തിന്റെ ഫലമായി 1976 ൽ ഹൈസ്‌കൂളിന് അനുമതി ലഭിച്ചു. ഹൈസ്‌കൂളിന്റെ ആദ്യ ഹെഡ്മാസ്റ്ററായി ശ്രീ. കെ. ജെ. മത്തായി സാർ സാരഥ്യം ഏറ്റെടുത്തു.