ജി. വി. ആർ. എം. യു. പി. എസ്. കിഴുവിലം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം -കൊല്ലം ദേശീയപാതയിൽആററിങ്ങലിനു സമീപം മാമത്തു നിന്നു ഒരു കി.മീ ഉള്ളിലായി കിഴുവിലം വില്ലേജിൽ സ്ഥിതി ചെയ്യുന്ന ഏക എയ്ഡഡ് സ്കൂൾ. 1957 ൽ ന്യൂ-എൽ.പി.എസ്എന്ന പേരിൽ ആരംഭിച്ച സ്കൂൾ 1971-ൽ യു പി സ്കൂളായി ഉയർത്തപ്പെട്ടപ്പോൾ ലഫ്ററ.കേണൽ ഗോദവർമ രാജാവിൻറെ സ്മരണാർത്ഥം ഗോദവർമരാജാ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ(ജി.വി.ആർ.എം.യു.പി.സ്കൂൾ)എന്നു നാമകരണം ചെയ്യപ്പെട്ടൂ.
ജി. വി. ആർ. എം. യു. പി. എസ്. കിഴുവിലം | |
---|---|
വിലാസം | |
മാമം , കിഴുവിലം ജി.വി.ആർ.എം.യു.പി.സ്. കിഴുവിലം , മാമം , കിഴുവിലം , കിഴുവിലം പി.ഒ. , 695104 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1957 |
വിവരങ്ങൾ | |
ഫോൺ | 0470 2626326 |
ഇമെയിൽ | kizhuvilamgvrmups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42357 (സമേതം) |
യുഡൈസ് കോഡ് | 32140100103 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | ആറ്റിങ്ങൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ചിറയിൻകീഴ് |
താലൂക്ക് | ചിറയൻകീഴ് |
ബ്ലോക്ക് പഞ്ചായത്ത് | ചിറയിൻകീഴ് |
തദ്ദേശസ്വയംഭരണസ്ഥാപനം | കീഴുവിലം പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 50 |
പെൺകുട്ടികൾ | 50 |
ആകെ വിദ്യാർത്ഥികൾ | 100 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീജ.ഐ.പി |
പി.ടി.എ. പ്രസിഡണ്ട് | ശ്യാം കൃഷ്ണ |
എം.പി.ടി.എ. പ്രസിഡണ്ട് | സംഗീത |
അവസാനം തിരുത്തിയത് | |
25-02-2024 | POOJA U |
ചരിത്രം
തിരുവനന്തപുരം -കൊല്ലം ദേശീയപാതയിൽആററിങ്ങലിനു സമീപം മാമത്തു നിന്നു ഒരു കി.മീ ഉള്ളിലായി കിഴുവിലം വില്ലേജിൽ സ്ഥിതി ചെയ്യുന്ന ഏക എയ്ഡഡ് സ്കൂൾ.
കൃഷിക്കാരും കർഷകത്തൊഴിലാളികളും ഉൾപ്പെടെസാമൂഹികമായും സാമ്പത്തികമായും പിന്നോക്കാവസ്ഥയിലൂള്ള ഭൂരിഭാഗ ജനവിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന ഈപ്രദേശത്ത്മൂന്നു കിലോമീററർ ചുററളവിൽ മുമ്പ്സ്കൂളുകൾ ഉണ്ടായിരുന്നില്ല.സഞ്ചാരസൌകര്യ മില്ലാതിരുന്ന ഈ സ്ഥലത്ത് ഒരു പ്രൈമറി സ്കൂളിൻെറ അഭാവം മനസ്സിലാക്കി ആറ്റിങ്ങലിലെ പ്രശസ്ത പുസ്തകവ്യാപാരിയായിരുന്ന എൻ.ചെല്ലപ്പൻ പിള്ള സ്വന്തം വസ്തുവിൽ നാട്ടുകാരുടെ ആഗ്രഹം സഫലമാക്കാൻ വേണ്ടി ഒരു വിദ്യാലയത്തിന് അപേക്ഷിക്കുകയും ബന്ധപ്പെട്ട അധികാരികൾ സ്കൂളിനു അധികാരം നൽകുകയും ചെയ്തു. 1.7.1957 ൽ ന്യൂ എൽ പി എസ് എന്ന പേരിൽ സ്കൂൾ സ്ഥാപിതമായി.ആദ്യം ഒന്നും രണ്ടും ക്ലാസുകൾ മാത്രമാണ് അനുവദിച്ചിരുന്നത്.തുടർ പഠനത്തിന്റെ ആവശ്യകത മനസ്സിലാക്കി സ്കൂൾ അപ്ഗ്രേഡു ചെയ്യുന്നതിനായുള്ള നടപടികൾ മാനേജരുടേയും അന്നത്തെ പ്രഥമാധ്യാപകനായിരുന്ന വി.കേശവപിള്ളഅവറുകളുടേയൂം അധ്യാപകനായിരുന്ന ആർ.വാസുദേവൻപിള്ള അവറുകളുടേയൂം നേതൃത്വത്തിൽ ആരംഭിക്കുകയും 30.6.1966ൽ സ്കൂൾ അപ്ഗ്രേഡു ചെയ്യുകയും ചെയ്തു.
ഈ വിദ്യാഭ്യാസ സ്ഥാപനം യു പി സ്കൂളായി ഉയർത്തപ്പെട്ടതോടെ, സ്പോട്സ്,യുവജനക്ഷേമം എന്നിവയുടെ പൂരോഗതിയ്ക്ക വേണ്ടി അക്ഷീണം പ്രവർത്തിച്ചിരുന്ന യശശരീരനായ ഗോദവർമരാജ തിരുമേനിയുടെസ്മരണയെ നിലനിർത്തുന്നതിനു വേണ്ടി സ്കൂളിൻെറ പേര് ലഫ്റ്റനന്റ് കേണൽ ഗോദവർമ രാജ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ (ജി.വി.ആർ.എം.യു.പി സ്കൂൾ) എന്നാക്കി മാറ്റി. സ്കൂൾ സ്ഥാപകനായ ശ്രീ ചെല്ലപ്പൻ പിള്ളയുടെ മരണശേഷം സകൂൾ മാനേജർ അദ്ദേഹത്തിന്റെ മകനായ ശ്രീ PC നാരായണൻ ആണ്.
ഭൗതികസൗകര്യങ്ങൾ
ഓടു പാകിയ കെട്ടിടങ്ങൾ, പ്രത്യേകം ക്ലാസ് മുറികൾ, കമ്പ്യൂട്ടർ ലാബ്, സയൻസലാബ് ,ലൈബ്രറി,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലലറ്റുകൾ, കളിസ്ഥലം, വൃത്തിയുള്ള പാചകപ്പുര, കുടിവെള്ള സൗകര്യം, യാത്രാ സൗകര്യാർത്ഥം സ്കൂൾ ബസ്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
പ്രഥമാധ്യാപകർ നാളിതുവരെ :
ക്രമ നമ്പർ | പേര് |
---|---|
1 | എം.കേശവപിള്ള |
2 | വി. കേശവപിള്ള |
3 | ആർ.വാസുദേവൻ പിള്ള |
4 | ആർ. പങ്കജാക്ഷൻ നായർ |
5 | നാഗപ്പൻ നായർ |
6 | ജി. സോമശേഖരൻ നായർ |
7 | ജി.ലീലാമ്മ |
8 | ആർ. അംബിക |
9 | എൽ.സലീന |
അംഗീകാരങ്ങൾ
ഗാന്ധിദർശൻ അവാർഡ്
ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ
1. മികച്ച പ്രഥമാധ്യാപികയ്ക്കുള്ള ഗാന്ധിദർശൻ അവാർഡിന് ശ്രീമതി. L.സലീന അർഹയായി 2. മികച്ച രണ്ടാമത്തെ ഗാന്ധിദർശൻ മാഗസിൻ 3. മികച്ച രണ്ടാമത്തെ ഗാന്ധിദർശൻ യുപി സ്കൂൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമ നമ്പർ | പേര് | മേഖല |
---|---|---|
1 | ഡോ.അനിൽകുമാർ | |
2 | ഡോ. വീണ | |
3 | ഡോ.സദാശിവൻ | |
4 | ഫ്രൊഫ.ഗിരിജ | |
5 | ഡോ.രജിത് കുമാർ |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മാമം ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
- ആററിങ്ങലിൽ നിന്നും 2 കി മീ അകലം
{{#multimaps:8.68093,76.81887|zoom=18}}
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 42357
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ