സെന്റ് മേരീസ് എച്ച്. എസ്സ്. വൈന്തല

Schoolwiki സംരംഭത്തിൽ നിന്ന്
09:42, 26 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lk22047 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സെന്റ് മേരീസ് എച്ച്. എസ്സ്. വൈന്തല
സെൻറ്‌ മേരീസ് ഹൈസ്കൂൾ വൈന്തല
വിലാസം
വൈന്തല

വൈന്തല
,
പാളയംപറമ്പ് പി.ഒ.
,
680741
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1896
വിവരങ്ങൾ
ഫോൺ0480 2770430
ഇമെയിൽstmarysvynthala@yahoo.com
കോഡുകൾ
സ്കൂൾ കോഡ്23067 (സമേതം)
യുഡൈസ് കോഡ്32070201101
വിക്കിഡാറ്റQ64088683
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല മാള
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംചാലക്കുടി
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്ചാലക്കുടി
തദ്ദേശസ്വയംഭരണസ്ഥാപനംകാടുകുറ്റി
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ39
പെൺകുട്ടികൾ33
ആകെ വിദ്യാർത്ഥികൾ72
അദ്ധ്യാപകർ10
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ72
അദ്ധ്യാപകർ10
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷാന്റി ചാക്കോ
പി.ടി.എ. പ്രസിഡണ്ട്ഷോണി ടി. വി
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു എം. കെ
അവസാനം തിരുത്തിയത്
26-12-2023Lk22047
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ കാടുകുറ്റി  പഞ്ചായത്തിൽ ചിറയും, മനയും, കാടുമുള്ള കല്ലൂർ വടക്കുംമുറി വില്ലേജിൽ വൈന്തല പ്രദേശത്ത് അന്നമനട ടൗണിൽ നിന്ന് 5 കി.മീ. വടക്ക് അന്നമനട - അഷ്ടമിച്ചിറ -റൂട്ടിലായി വൈന്തല ഹൈസ്‌കൂൾ സ്ഥിതി ചെയ്യുന്നു.

==ചരിത്രം

           അനേകായിരങ്ങൾക്ക്   ആദ്യാക്ഷരം  കുറിയ്ക്കാൻ  അവസരമൊരുക്കിയ  സെന്റ് മേരീസ് ഹൈസ്കൂൾ ,   തൃശൂർ   ജില്ലയിലെ   മുകുന്ദപുരം    താലൂക്കിൽ    കാടുകുറ്റി   പഞ്ചായത്തിൽ   ചാലക്കുടിപ്പുഴയുടെ   തീരത്ത്    വൈന്തല   എന്ന   കൊച്ചുഗ്രാമത്തിന്റെ  ഹൃദയഭാഗത്ത്  സ്ഥിതി  ചെയ്യുന്നു. പച്ചവിരിച്ച  നെൽപ്പാടങ്ങളും, സസ്യശ്യാമളമായ  തെങ്ങിൻ  തോപ്പുകളും  ഈ  ഗ്രാമത്തിന്റെ  ചാരുതയ്ക്ക്  മിഴിവേകുന്നു.
    കണിച്ചായി , പാനിക്കുളം  , വലിയവീട്ടിൽ  എന്നീ  മൂന്ന്  കുടുംബക്കാർ   1896 -ൽ   ഈ   സ്ക്കൂൾ   സ്ഥാപിച്ചു . ആദ്യ   മാനേജരായി   തെരെഞ്ഞെടുക്കപ്പെട്ടത്   കണിച്ചായി   ഇട്ടൂപ്പ്   ചാക്കപ്പനെയാണ് .  L.S.S വൈന്തല  എന്ന   പേരിൽ   ആണ്   ആദ്യം   ഇത്   അറിയപ്പെട്ടത്. 1 മുതൽ 4 വരെയേ  തുടക്കത്തിൽ  ഉണ്ടായിരുന്നുള്ളു.  പിന്നീട്   ഏഴാം  ക്ലാസുവരെയായി . 1945 -ൽ   സമുദായം   സ്കുൾ  ഹൈസ്ക്കൂളായി  അപ്പ്ഗ്രേഡായി  ചെയ്യപ്പെട്ടു . എ.വരദരാജൻ  മാസ്റ്ററായിരുന്നു  ഹെഡ്  മാസ്റ്റർ . ഈ  വിദ്യാലയത്തിന്റെ  ചരിത്രത്തിൽ ഏറ്റവും  കൂടുതൽ  കുട്ടികൾ  1976-1977 വർഷത്തിലായിരുന്നു . 1179കുട്ടികളും 27 ഡിവിഷനും. 
      ഇന്ന്  ഈ  വിദ്യാലയത്തിൽ  6 ഡിവിഷനുകൾ  മാത്രമെയുള്ളു .ഇതിനുള്ള  പ്രധാന   കാരണം  +2 ഇല്ലാത്തതാണ് . രണ്ടു  കോളനികളിൽ  നിന്നും  വരുന്ന  നിർധനനരായ  കുട്ടികളുടെ  ഏക  ആശ്രയം  ഈ  വിദ്യാലയമാണ് . S.S.L.C.യ്ക്ക്  എന്നും  നല്ല   വിജയശതമാനം  കൈവരിയ്ക്കാൻ  ഈ  വിദ്യാലയത്തിന്  സാധിച്ചിട്ടുണ്ട്   
       2008  മുതൽ  ഇവിടെ  ഇംഗ്ലീഷ്   മീഡിയം   ക്ലാസുകൾ  ആരംഭിച്ചു .  മാനേജ്മെന്റിന്റെയും  പി ടി എ യുടെയും   നാട്ടുകാരുടെയും  ഒത്തൊരുമിച്ചുള്ള  പ്രവർത്തനം  മൂലം  ഈ  വിദ്യലയത്തിലെ  പ്രവർത്തനങ്ങൾ  വളരെ  ഭംഗിയായി  മുന്നോട്ട്  പോയികൊണ്ടിരിക്കുന്നു. 
                                                                                     
  മുകുന്ദപുരം  താലൂക്കിൽ, ചാലക്കുടി  ബ്ലോക്കിൽപ്പെട്ട  ഒരു  കൊച്ചുഗ്രാമമാണ്   വൈന്തല .കാടുകുറ്റി   പഞ്ചായത്തിലാണ്  ഈ  ഗ്രാമം  സ്ഥിതിചെയ്യുന്നത് . ചാലക്കുടി  പുഴ   ഈ  ഗ്രാമത്തെ  തഴുകിയുണർത്തുന്നു . പ്രക്രതി   സൗന്ദര്യം കൊണ്ട്   അനുഗ്രഹീതമായ  ഗ്രാമം . അതെ, ഫലഭൂയിഷ്ഠമായ    മണ്ണ്, പവിത്രമായ  നാട്, ദൈവ  മനുഷ്യ   സംഗമം  നടന്ന  ഭൂമി, ദൈവം   മനുഷ്യരെ   വാർത്തെടുത്ത  പുണ്യഭൂമി, വി.ജോൺ  ബ്രിട്ടോ തന്റെ  കാലടികൾ  കൊണ്ട്  വിശുദ്ധീകരിച്ച നാട് , വാഴ് ത്തപ്പെട്ട  ചാവറയച്ചൻ  പുണ്യദീപം  തെളിീയിച്ച നാട് , വാഴ്ത്തപ്പെട്ട എവുപ്രാസ്യാമ്മ  മെനെഞ്ഞെടുത്ത  നാട് , കാലാകാലങ്ങളിൽ  പുണ്യ സംഗമം  നടന്ന  നാട് , ഇവിടെ  ആണ്  വൈന്തല  സെന്റ്   മേരീസ് ഹൈസ്കൂൾ സ്ഥിതി  ചെയ്യുന്നത്. 

ഭൗതികസൗകര്യങ്ങൾ

3-9-1896 ൽ പ്രവർത്തനം തുടങ്ങിയ ഈ വിദ്യാലയത്തിന് ഹൈസ്‌കൂൾ നിർമ്മാണ കമ്മിറ്റി ആദ്യകാലത്ത് നിർമ്മിച്ച 2 മുറികളുള്ള ഒരു ഓടിട്ട കെട്ടിടവും, മറ്റ് നാല് ബ്ലോക്കുകളിലായി 14 മുറികളുള്ള കെട്ടിടങ്ങളും, ആൺകുട്ടികൾക്കായി 2 മൂത്രപ്പുരകൾ പെൺകുട്ടികൾക്ക് ഗേൾസ് ഫ്രണ്ട്‌ലി ഏഴ് എണ്ണവും അദ്ധ്യാപകർക്കും, വിദ്യാർത്ഥികൾക്കും പ്രത്യേകം കക്കൂസുകളും നിലവിലുണ്ട്. കൂടാതെ,

  • പാചകപ്പുര.
  • ലൈബ്രറി റൂം.
  • സയൻസ് ലാബ്.
  • കമ്പ്യൂട്ടർ ലാബ്.
  • മൾട്ടീമീഡിയ തിയ്യറ്റർ
  • എൽ.സി.ഡി. പ്രൊജക്ടർ , പ്രിന്റർ , സ്‌കാനർ , വെബ്ക്യാമറ , വീഡിയോ ക്യാമറ , ലാപ്‌ടോപ് , ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.

വിവിധ ക്ലബ്ബ് യൂണിറ്റുകൾ

  മാത്‍സ് ക്ലബ്

  സംസ്കൃതം ക്ലബ്

  വിദ്യാരംഗം കലാസാഹിത്യ വേദി

  ഐ ടി ക്ലബ്

  എക്കോ ക്ലബ്

  സയൻസ് ക്ലബ്

  സോഷ്യൽ ക്ലബ്

  ഇംഗ്ലീഷ് ക്ലബ്

  എനർജി ക്ലബ്

ജൂനിയർ റെഡ് ക്രോസ്സ്

ഗൈഡ്സ്

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

ക്രമനമ്പർ പേര് കാലഘട്ടം
1 L.V.രാമൻ   1985 - 1990
2 K.ശിവശങ്കരമേനോൻ 1990 - 1992
3 P.ലക്ഷ്മിക്കുട്ടി 1992 - 1993
4 K.A.പോൾ 1993 - 1996
5 E.S.ലീല 1996 - 1998
6 K.K.മാഗി 1998 - 2005
7 റീത്ത ജോസഫ് .M 2005 - 2007
8 ഫിലോമിന ആൻ്റണി 2007 - 2008
9 ഗ്രേസി കുര്യൻ 2008 - 2011
10 ഷീല ജോൺ കാണിച്ചായി 2011 - 2017
11 ഷാന്റി ചാക്കോ 2017 - 2022

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

1 .സെൻകുമാർ ( DGP )

മാനേജ്മെൻ്റ്

സിംഗിൾ മാനേജ്മെൻ്റ് .

കണിച്ചായി , പാനിക്കുളം ,വലിയവീട്ടിൽ എന്നീ മൂന്നു വീട്ടുക്കാരുടേതാണ് ഈ മാനേജ്മെൻ്റ് .



വഴികാട്ടി

{{#multimaps:10.2609341,76.3005745}}