ഗവ.മോഡൽ എച്ച്. എസ്. എസ് കോട്ടയം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ.മോഡൽ എച്ച്. എസ്. എസ് കോട്ടയം | |
---|---|
വിലാസം | |
വയസ്കര, കോട്ടയം കോട്ടയം പി.ഒ. , 686001 , കോട്ടയം ജില്ല | |
സ്ഥാപിതം | 1959 |
വിവരങ്ങൾ | |
ഫോൺ | 0481 2582932 |
ഇമെയിൽ | gmhskottayam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33027 (സമേതം) |
എച്ച് എസ് എസ് കോഡ് | 05004 |
യുഡൈസ് കോഡ് | 32100600107 |
വിക്കിഡാറ്റ | Q87660035 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കോട്ടയം |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പള്ളം |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 20 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 39 |
പെൺകുട്ടികൾ | 22 |
ആകെ വിദ്യാർത്ഥികൾ | 61 |
അദ്ധ്യാപകർ | 8 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 178 |
പെൺകുട്ടികൾ | 149 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീമതി മഞ്ജുള സി |
വൈസ് പ്രിൻസിപ്പൽ | കെ രവീന്ദ്രൻ |
പ്രധാന അദ്ധ്യാപകൻ | കെ രവീന്ദ്രൻ |
പി.ടി.എ. പ്രസിഡണ്ട് | സുനിൽ കെ.കെ. |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി അശ്വതി സുരേഷ് |
അവസാനം തിരുത്തിയത് | |
28-11-2023 | 33027 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
2023-24 ലെ പ്രവർത്തനങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
2022-23 ലെ പ്രവർത്തനങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കോട്ടയം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവ വിദ്യാലയമാണ് ഗവ മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ. മോഡൽ സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
മോഡൽ സ്കൂൾ മാധ്യമങ്ങളിൽ
ക്ലബ്ബുകളുടെ ഉദ്ഘാടനം_2023-24
2023- 24 അധ്യയനവർഷം - പ്രവേശനോത്സവം
-
ബഹുമാനപ്പെട്ട കോട്ടയം എംഎൽ എ ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു
സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം 2023
ദേശീയ ശാസ്ത്രദിനം ഫെബ്രുവരി 28, 2023
ചരിത്രം
''''കാലത്തിനു വിളക്കാകാൻ അറിവിന്റെ കേളീരംഗമായ വിദ്യാലയത്തിനു കഴിയുന്നു.സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ 'ആദ്യകാലവിദ്യാഭ്യാസത്തിൻറെ ആകെ ആശ്രയമാകാൻ കോട്ടയത്തിന് സഹായമായിരുന്നത് ഈ വിദ്യാലയം ആണ്. അക്ഷരനഗരിയായ കോട്ടയത്തിൻറെ ഹൃദയഭാഗത്ത് നാടിൻറെ തിലകക്കുറിയായി ഈ വിദ്യാകേന്ദ്റം നിലകൊള്ളുന്നു.1947 ൽ യു പി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഇപ്പോഴത്തെ തിരുനക്കര ബസ് സ്റ്റാൻറ് സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് അന്ന് സ്കൂൾ നടന്നിരുന്നത് . പിന്നീട് അഷ്ടവൈദ്യ വിദഗ്ധൻ വയസ്കര മൂസ്സത് സ്കൂളിനുവേണ്ടി സൗജന്യമായി സംഭാവന ചെയ്ത സ്ഥലത്തേയ്ക്ക് സ്കൂൾ പ്രവർത്തനം മാറ്റി ,ഇപ്പോഴും അവിടെത്തന്നെ തുടരുന്നു. 1957-ൽ സ്കൂൾ ഹൈസ്കൂൾ പ്രവർത്തനം കൂടി ആരംഭിച്ചു. പ്രസ്തുതസ്കൂൾ 1977 ആയപ്പോൾ മോഡൽ ഹൈസ്കൂള് എന്ന പേരിൽ പ്രസിദ്ധമായി. 1997ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.' '
ഭൗതികസൗകര്യങ്ങൾ
കോട്ടയം മുനിസിപ്പൽ എരിയ 23-ആം വാര്ഡിൽ , കോട്ടയം പട്ടണത്തിന് വളരെ അടുത്തായി 2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 6 ക്ലാസ് മുറികളുമുണ്ട്. .ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സുസജ്ജമായ സയൻസ് ലാബും, ലൈബ്രറിയും ഈ വിദ്യാലയത്തിനുണ്ട്. ഹൈസ്കൂൾ ഹയർ സെക്കൻഡറി ക്ലാസുകൾ എല്ലാം സ്മാർട്ട് ക്ലാസ് റൂം ആണ്. യു.പി വിഭാഗത്തിന് മാത്രമായി രണ്ട് മുറികൾ സ്മാർട്ട് റൂമായി പ്രവർത്തിക്കുന്നുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- ദേശീയ സമ്മതിദായക ദിനാചരണം - ജനുവരി 25. കോട്ടയം ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ ജനുവരി 25ന് ദേശീയ സമ്മതിദായക ദിനം സമുചിതമായി ആചരിച്ചു.. സ്കൂൾ അസംബ്ളിയിൽ സമ്മതിദായക ദിനത്തെക്കുറിച്ചും സമ്മതിദാനം രേഖപ്പെടുത്തേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും പ്രധാനാധ്യാപകൻ ശ്രീ.കെ. രവീന്ദ്രൻ മാഷ് സംസാരിച്ചു.സമ്മതിദായക ദിനാചരണ ലക്ഷ്യത്തെ സംബന്ധിച്ചും ദിനാചരണത്തിൻ്റെ ഭാഗമായി സ്കൂളിൽ നടത്തപ്പെടുന്ന വിവിധ മത്സരങ്ങളെ സംബന്ധിച്ചും ഇലക്ടറൽ ലിറ്ററസി ക്ലബിന് സ്കൂൾ തല നേതൃത്വം വഹിക്കുന്ന ശ്രീമതി. ബി. ഓമന സംസാരിച്ചു. തുടർന്ന് എല്ലാവരും സമ്മതിദായക പ്രതിജ്ഞ എടുത്തു. ദേശീയ സമ്മതിദായക ദിനത്തിൻ്റെ ഈ വർഷത്തെ സന്ദേശത്തിൻ്റെ പ്രിൻ്റുകൾ സ്കൂളിൽ വിവിധ ഭാഗങ്ങളിൽ പതിപ്പിച്ചു. 'പോളിങ് ബൂത്ത് ' എന്ന വിഷയത്തെ ആസ്പദമാക്കി ചിത്രരചന മത്സരം, പാട്ട്, ഡാൻസ്, ക്വിസ് എന്നീ മത്സരങ്ങളും സംഘടിപ്പിച്ചു .. വിജയികൾക്ക് സമ്മാനവിതരണവും നടത്തി.
- പ്രാദേശിക ചരിത്രരചനാമത്സരത്തിൽ കോട്ടയം കിഴക്ക് ഉപജില്ലയിൽ നിന്നും ജില്ലാതല വിലയിരുത്തലിനായി ഒൻപതാം തരത്തിലെ മാസ്റ്റർ രവിശങ്കർ തെരെഞ്ഞെടുക്കപ്പെട്ടു.
- വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വാങ്മയം ഭാഷാ പ്രതിഭാനിർണ്ണയ സ്കൂൾ തല പരീക്ഷ 17.01.2023 ന് നടന്നു.
- സിദ്ധാ ദിനാചരണവുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലാ ആയുർവേദ ആശുപത്രിയിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ സിദ്ധ ചികിത്സയുമായി ബന്ധപ്പെട്ട ക്ലാസ്സും പരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ഉണ്ടാകാനിടയുള്ള മാനസികസമ്മർദ്ദം അകറ്റാൻ ഉള്ള യോഗാ പരിശീലനവും നടന്നു.
- ഫിഫാ ലോകകപ്പ് ഫൈനൽ പ്രവചനമത്സരത്തിൽ ഏഴാം തരത്തിലെ ശ്രീഹരി ബമ്പർ സമ്മാനം നേടി.
- 23.12.2022 ന് സ്കൂളിൽ ക്രിസ്തുമസ് ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. മുഴുവൻ കുട്ടികളും അത്യുത്സാഹത്തോടെ ആഘോഷപരിപാടികളിൽ പങ്കെടുത്തു. പരിപോടിയോടനുബന്ധിച്ച് ഫിഫാ ലോകകപ്പ് പ്രവചനമത്സരത്തിൽ പങ്കെടുത്ത് വിജയിച്ച കുട്ടികൾക്കുള്ള സമ്മാനദാനവും നടന്നു.
- വനിതാശിശുവികസനവകുപ്പ് സംഘടിപ്പിച്ച ഓറഞ്ച് ദി വേൾഡ് ക്യാംപെയിനിന്റെ ഭാഗമായി നടത്തിയ ചിത്രരചനാമത്സരത്തിൽ ഒൻപതാം തരത്തിലെ ഫവാസ് നിസാർ ഒന്നാം സ്ഥാനം നേടി ജില്ലാതലമത്സരത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു.
- ഉപജില്ലാതലത്തിൽ ശാസ്ത്ര ഗണിതശാസ്ത്ര ഐ ടി പ്രവൃത്തിപരിചയമേളകളിൽ സമ്മാനാർഹരായ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ സ്കൂൾ അസംബ്ലിയിൽ വിതരണം ചെയ്തു.
- സാമൂഹ്യശാസ്ത്രാഭിരുചി വളർത്തുന്നതിനായി ആറാം തരം കുട്ടികൾക്ക് STEPS ക്വിസ് മത്സരം ഡിസംബർ 6 ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 2മണിക്ക് ശ്രീമതി ഓമന ടീച്ചറുടെയും ശ്രീമതി സോഫിയ ടീച്ചറുടെയും നേതൃത്വത്തിൽ നടന്നു.
- ഡിസംബർ മൂന്നാം തീയ്യതി ഭിന്നശേഷി ദിനത്തിൽ ഭിന്നശേഷിദിനപ്രതിജ്ഞ, ഭിന്നശേഷി സന്ദേശം, പ്രത്യേക അസംബ്ലി എന്നിവ സംഘടിപ്പിച്ചു. കുട്ടികൾ വരച്ച ചിത്രങ്ങളഅ പ്രദർശിപ്പിച്ചു.
- മില്ലെറ്റുകളുടെ പ്രാധാന്യത്തെകുറിച്ച് റിനി ടീച്ചർ ക്ലാസ്സ് നടത്തി. കുട്ടികൾ മില്ലെറ്റ് പലഹാരങ്ങൾ ഉണ്ടാക്കി
- സബ്ജില്ലാ കലോത്സവത്തിൽ കുട്ടികൾ ഗ്രേഡിനർഹരായി
- ലഹരിക്കെതിരെ ഗോൾ ചാലഞ്ചിൽ എല്ലാവരും പങ്കാളികളായി
- സ്കൂളിലെ പച്ചക്കറി കൃഷി
- സ്കൂളിൽ ഇലക്ടറൽ ലിറ്ററസി ക്ലബ്ബ് ശ്രീമതി ഓമന ടീച്ചറുടെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ചു.
- സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് ശ്രീമതി ഓമന ടീച്ചറുടെ നേതൃത്വത്തിൽ നവമ്പർ 28 ന് നടന്നു. നിയമസഭാ/ലോകസഭാ തെരെഞ്ഞെടുപ്പ് നടക്കുന്ന മാതൃകയിൽ തന്നെയായിരുന്നു നടന്നത്. കുട്ടികൾക്ക് വേറിട്ട അനുഭവമായി.
ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
- കൗൺസിലിംഗ്
കുട്ടികൾക്ക് ആവശ്യമായ അവസരങ്ങളിൽ കൗൺസിലിംഗിൽ പ്രാവീണ്യമുള്ളവരുടെ സേവനം ലഭ്യമാക്കുന്നു..
സാമൂഹ്യ നീതി വകുുപ്പ്നിയോഗിച്ചിരിക്കുന്ന സൈക്കോ സോഷ്യൽ പ്രൊജക്ട് സ്കൂൾ കൗൺസിലർ റിനി ജോർജിന്റെ സേവനം ലഭ്യമാണ്
- സ്പോർട്സ്
- എല്ലാ വർഷവും സ്പോർട്ട് മീറ്റ് നടത്തുന്നു. കായിക ഇനങ്ങളിൽ താൽപര്യമുള്ള കുട്ടികളെ കണ്ടെത്തി കൂടുതൽ പരിശീലനത്തിനായി സ്പോർട്ട് കൗൺസിലിൻ്റെ സേവനം തേടുന്നു
ഈ സ്കൂളിലെ ലിദിൻ ഉദയ് ,മെൽവിൻ ജോസ്, ഷാരോൺ ,യുവരാജ്,അഖിലേഷ് എന്നീ കുട്ടികൾ സംസ്ഥാന കായിക മേളയിൽ പന്കെടുക്കുകയും വിജയം നേടുകയും ചെയ്തു.
ഈ സ്കൂളിലെ സുഭാഷ്, ഷാരോൺ രാജ്, അഖിലേഷ്'ബാബു ,അനിൽ കെ എന്നിവർ പന്ചാബ്, ഝത്തീസ്ഘട്ട് എന്നിവിടങ്ങളിൽ നടന്ന ദേശീയ കായിക മേളയിൽ ഉന്നത വിജയം നേടി ഈ കുട്ടികൾ ഈ സ്കൂളിൻറെ അഭിമാന താരങ്ങളാണ്. - ആരോഗ്യ കായിക വിദ്യാഭ്യാസം
കായിക ക്ഷമതാപദ്ധതി (T P F P)യുടെ ഭാഗമായി ഈ സ്കൂളിലെ 5 കുട്ടികൾക്ക് എ,ബി ഗ്രേഡുകൾ ലഭ്യമായി. - ക്ലാസ് മാഗസിൻ.
കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തി ക്ലാസ് മാഗസിനുകൾ തയ്യാറാക്കുന്നു. - വിദ്യാരംഗം കലാ സാഹിത്യ വേദി.
മാസത്തിൽ 2തവണ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ മീറ്റിംഗ് കൂടുന്നു.കലാമത്സരങ്ങൾ ,സാഹിത്യക്വിസ് മുതലായവ നടത്തപ്പെടുന്നു.2018 വിദ്യാരംഗം ഉദ്ഘാടനം ചെയ്തത് പ്രശസ്ത കവി എസ് ജോസഫ് ആണ്. കവിത ജനിക്കുന്ന വഴികളെപ്പറ്റി ജോസഫ് സാർ കുട്ടികളുമായി സംവദിച്ചു. 2019 ൽ പ്രശസ്ത കവിയും ലോക്കോ പൈലറ്റുമായ ശ്രീ.സുരേഷ് കുമാർ ജി ആണ് വിദ്യാരംഗം ഉദ്ഘാടനം നിർവഹിച്ചത്. തൻ്റെ ട്രയിൻ ജീവിതാനുഭവങ്ങൾ കുട്ടികളുമായി പങ്കുവച്ചു. 2021 ൽ കവി ശ്രീ രാജൻ കൈലാസ് ആണ് വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും വായന മാസാചരണത്തിൻ്റെയും ഉദ്ഘാടനം നിർവഹിച്ചത്.കോവിഡ് സാഹചര്യത്തിൽ ഓൺലൈനായി പരിപാടി നടത്തി. വിദ്യാരംഗം കലാ സാഹിത്യ വേദി വായന മാസാചരണവുമായി ബന്ധപ്പെട്ട് സാഹിത്യ രംഗത്തെ പ്രമുഖരുടെ സന്ദേശങ്ങൾ ഒരു മാസക്കാലം ഓൺലൈനായി കുട്ടികളിലെത്തിച്ചു - ക്ലബ്ബ് പ്രവർത്തനങ്ങൾ.
ശാസ്ത്ര,ഗണിത,സാമൂഹ്യശാസ്ത്ര, ഐ.ടി ക്ലബ്ബുകൾ പ്രവർത്തിക്കുന്നു.
ചിത്രശാല
സ്കൂൾ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മികവുകൾ
- മികച്ച ഐ ടി ലാബ് -ഓരോ കുട്ടിക്കും പ്രത്യേകം കംപ്യൂട്ടർ സംവിധാനം
- എൽ സി ഡി, ഇൻറ്റർനെറ്റ് സൗകര്യം പ്രയോജനപ്പെടുത്തി ക്ളാസ്സുകൾ കൈകാര്യം ചെയ്യുന്നു.
നേട്ടങ്ങൾ
2004-2005എസ്സ് എസ്സ് എൽ സി വിജയം:100%
2005-2006എസ്സ് എസ്സ് എൽ സി വിജയം:100%
2006-2007എസ്സ് എസ്സ് എൽ സി വിജയം:100%
2007-2008എസ്സ് എസ്സ് എൽ സി വിജയം:100%
2008-2009എസ്സ് എസ്സ് എൽ സി വിജയം:100%
2009-2010എസ്സ് എസ്സ് എൽ സി വിജയം:100%
2010-2011എസ്സ് എസ്സ് എൽ സി വിജയം:100%
2011-2012എസ്സ് എസ്സ് എൽ സി വിജയം:100%
2012-2013എസ്സ് എസ്സ് എൽ സി വിജയം:100%
2013-2014എസ്സ് എസ്സ് എൽ സി വിജയം:100%
2014-2015 എസ്സ് എസ്സ് എൽ സി വിജയം:100%
2015-2016 എസ്സ് എസ്സ് എൽ സി വിജയം:100%
2016-2017എസ്സ് എസ്സ് എൽ സി വിജയം:100%
2017-2018എസ്സ് എസ്സ് എൽ സി വിജയം:100%
2018-2019എസ്സ് എസ്സ് എൽ സി വിജയം:100%
2019-2020എസ്സ് എസ്സ് എൽ സി വിജയം:100%
2020-2021എസ്സ് എസ്സ് എൽ സി വിജയം:100%
2021-22 എസ് എസ് എൽ സി വിജയം 100%
2022-23 എസ് എസ് എൽ സി വിജയം 100%
ഈ സ്കൂളിലെ അധ്യാപകർ
രവീന്ദ്രൻ കെ - ഹെഡ്‍മാസ്റ്റർ
ശ്രീലാ രവീന്ദ്രൻ-എച്ച് .എസ്സ്.എ. എം എ മലയാളം , ബി എഡ് മലയാളം,സെറ്റ്,എം എ സോഷ്യോളജി - എസ്സ് .ഐ. റ്റി.സി
ഓമന.ബി -എച്ച് .എസ്സ്.എ . സോഷ്യൽ സയൻസ്, ബി.എ ,ബി എഡ് --
പ്രീത ജി ദാസ് -എച്ച് .എസ്സ്.എ .ബി എസ്സ്സി ഫിസിക്കൽ സയൻസ് ബി എഡ്,
ആശ.സി.ബി-എച്ച് .എസ്സ്.എ .എം എസ്സ്സി കണക്ക്, ബി എഡ് കണക്ക്
മനോജു.കെ.എം-എച്ച് .എസ്സ്.എ ഹിന്ദി, എം. എ ഹിന്ദി
ജീമോൾ കെ ഐസക്ക് യു പി എസ്സ് എ
സോഫിയ മാത്യു യു പി എസ്സ് എ
മനോജ് വി പൗലോസ് യു പി എസ്സ് എ,
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps: 9.588171,76.521049|width=800px|zoom=16}}
Govt Model HSS Kottayam
|
|
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 33027
- 1959ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ