ഗവൺമെന്റ് എൽ പി എസ്സ് ‍ഡാലുംമുഖം

Schoolwiki സംരംഭത്തിൽ നിന്ന്
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവൺമെന്റ് എൽ പി എസ്സ് ‍ഡാലുംമുഖം
വിലാസം
ഡാലുമുഖം

ഗവ .എൽ. പി. എസ് ഡാലുമുഖം
,
ഡാലുമുഖം പി.ഒ.
,
695123
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ0471 2255034
ഇമെയിൽglpsdalumugham@gmail.com
കോഡുകൾ
സ്കൂൾ കോഡ്44503 (സമേതം)
യുഡൈസ് കോഡ്32140900702
വിക്കിഡാറ്റQ64037302
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല പാറശാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംപാറശ്ശാല
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പെരുങ്കടവിള
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് വെള്ളറട
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ121
പെൺകുട്ടികൾ99
ആകെ വിദ്യാർത്ഥികൾ220
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎൻ ആർ അജിത കുമാരി
പി.ടി.എ. പ്രസിഡണ്ട്പ്രദീപ്
എം.പി.ടി.എ. പ്രസിഡണ്ട്ആശ
അവസാനം തിരുത്തിയത്
16-03-202244503 1


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയിലെ വെള്ളറട ഗ്രാമപഞ്ചായത്തിലെ പ്രശാന്തസുന്ദരമായ പ്രകൃതിരമണീയത നിറഞ്ഞുനിൽക്കുന്ന ഡാലുംമുഖം എന്ന കൊച്ചുഗ്രാമത്തിലാണ് ഗവണ്മെന്റ് എൽ പി എസ്  ഡാലുംമുഖം സ്ഥിതി ചെയുന്നത്. 1917  ൽ സ്ഥാപിതമായ ഈ വിദൃാലയം ഇന്ന് തിരുവനന്തപുരം ജില്ലയിലെതന്നെ മികച്ച സ്കൂളുകളിൽ ഒന്നായി പരിലസിക്കുന്നു. ഈ വിദ്യാലയ ത്തിൽ പ്രീ -പ്രൈമറി മുതൽ നാല് വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നു.

ചരിത്രം

1913 കാലഘട്ടത്തിൽ റവ.ഡോ .സി ആർ വേദാന്താചാരി അവർകളാൽ തെക്കൻ തിരുവിതാംകൂറിൽ ബൈബിൾ ഫെയ്‌ത്ത്‌ മിഷൻറെ പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ തന്നെ ഡാലുമുഖം പ്രദേശത്തും മിഷൻറെ പ്രവർത്തനങ്ങൾ നടത്തുകയും ഒപ്പം സ്ക്കൂളിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു അതോടൊപ്പം തെക്കൻ തിരുവിതാം കൂറിൻറെ പലഭാഗത്തും അധഃസ്ഥിത വർഗക്കാരുടെ ഉന്നമനത്തെ ലക്ഷ്യമാക്കി പ്രാഥമിക വിദ്യാഭാസത്തിനായി വിദ്യാലങ്ങൾ ആരംഭിച്ചു.പ്രാരംഭ കാലഘട്ടത്തിൽ ഈ വിദ്യാലയം 'പറപ്പള്ളിക്കൂടം' എന്ന് അറിയപ്പെട്ടിരുന്നതായി പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു. അന്ന് സ്‌കൂൾ സ്ഥിതി ചെയ്തിരുന്ന പ്രദേശം മുഴുവനും വനപ്രദേശമായിരുന്നു.കൂടുതൽ വായിക്കാൻ

പ്രഥമ അദ്ധ്യാപിക

27 /10 /2021 മുതൽ ശ്രീമതി എൻ ആർ അജിത കുമാരി പ്രഥമ അദ്ധ്യാപികയായി സേവനം അനുഷ്ഠിക്കുന്നു.കൂടുതൽ വായിക്കാൻ. കൂടുതൽ വായിക്കാൻ

അധ്യാപകർ

ആത്മാർഥതയുടെയും അർപ്പണ മനോ ഭാവ ത്തിന്റെയും മകുടോദാഹരണങ്ങളും മാതൃ വാത്സല്യംനൽകികുഞ്ഞുങ്ങളെ നെഞ്ചോടു ചേർത്തു പിടിക്കാൻ സന്നദ്ധരും ആയ 8  അധ്യാപികമാരും , അധ്യാപനത്തിന്റെ ഉദാത്ത മാതൃകകളായ 2  അധ്യാപകന്മാരും ഈ വിദ്യാലയത്തിൽ സേവനം അനുഷ്ടിച്ചു വരുന്നു.കൂടുതൽ വായിക്കാൻ

അനധ്യാപകർ

വാത്സല്യ നിധികളായ മൂന്ന് ആയമാർ പ്രീ-പ്രൈമറി കുഞ്ഞുങ്ങളെ പരിചരിച്ചു പോരുന്നു  കൂടുതൽ  വായിക്കാൻ

ഭൗതിക സൗകര്യങ്ങൾ

പ്രീ കെ ജി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി ഒരു ഇരുനില കെട്ടിടവും അതിൽ 10 ക്ലാസ് മുറികളും ഉണ്ട്.ഇതിൽ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് എ .സി  സംവിധാനത്തോടു കൂടിയുള്ള ഒരു ഹൈടെക് ക്ലാസ് മുറിയും അത്യാധുനിക സംവിധാനത്തോടെയുള്ള 3 ഡിജിറ്റൽ ക്ലാസ് മുറികളും ആണ് ഉള്ളത്.കൂടാതെ ബഹുമാനപ്പെട്ട എം.എൽ.എ .യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ഒരു കോടി രൂപ മുതൽ മുടക്കി ഒരു മൂന്നു നില കെട്ടിടം പണി പൂർത്തിയായി കഴിഞ്ഞു..കൂടുതൽ  വായിക്കാൻ

പാഠ്യേതര പ്രവർത്തനങ്ങൾ .........................

1 . നിരാലംബർക്ക് ഒരു കൈത്താങ്ങ്

2 . സംഗീത പരിശീലനം

3 . നൃത്തപരിശീലനം

4 . ലോഷൻ നിർമാണം

5 . യോഗ പരിശീലനം

6 . പ്രവർത്തി പരിചയ പരിശീലനം

7 . ഹാൻഡ് വാഷ് നിർമാണം

നേട്ടങ്ങൾ

ഡാലുംമുഖം എൽ .പി .സ്‌കൂളിലെ ചുണക്കുട്ടികൾ വിവിധ മേഖലകളിൽ നിരവധി സമ്മാനങ്ങൾക്ക് അർഹരായിട്ടുണ്ട് . എൽ .എസ്.എസ്.പരീക്ഷയിൽ തിളക്കമാർന്ന വിജയം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. 2021_ 2022 അധ്യയന വർഷത്തെ മികവിനുള്ള അംഗീകാരം എസ് .സി.ഇ.ആർ.ടി _ യിൽ നിന്നും ലഭിക്കുകയുണ്ടായി. മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന ദേവാനന്ദ് എന്ന കുട്ടിക്ക് കഥയിൽ സർഗാത്മക രചന നടത്തി സംസ്ഥാന തലത്തിൽ മാഗസിൻ നിർമാണത്തിനായി തെരഞ്ഞെടുക്കപ്പെട്ടു. കൂടുതൽ വായിക്കാൻ



മികവുകൾ

ദിനാ ചരണങ്ങൾ

സ്മരണകൾ  നിലനിർത്താനും ആശയങ്ങൾ  പ്രചരിപ്പിക്കാനും ലോക ജനതയുടെ നന്മയ്ക്കായി പ്രവർത്തിക്കാനുമുള്ള  സന്ദേശം  കുഞ്ഞുങ്ങൾക്ക് നൽകുക  എന്ന ലക്ഷ്യത്തോടെയാണ്  ഓരോ ദിനാചരണങ്ങളും  സ്കൂളിൽ സംഘടിപ്പിച്ചു വരുന്നത് .ഓരോ ദിനത്തിന്റെയും  പ്രാധാന്യം ഒട്ടും ചോർന്നു പോകാതെ കുഞ്ഞുങ്ങളുടെ  പഠനപ്രവർത്തനങ്ങളുമായി  സമന്വയിപ്പിച്ചു സമുചിതമായി ആചരിച്ച ദിനങ്ങൾ ചുവടെ  ചേർക്കുന്നു.കൂടുതൽ വായിക്കാൻ

ക്ളബുകൾ

ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ക്ലബ്ബുകൾ  ,ഭാഷ ക്ലബ്ബുകൾ, ആരോഗ്യ -പരിസ്ഥിതി-ഇക്കോ ക്ലബുകൾ സുരക്ഷാ ക്ലബ്ബുകൾ തുടങ്ങിയവ വളരെ  കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു.ദിനാചരണ പ്രവർത്തനങ്ങൾ ബന്ധപ്പെട്ട ക്ലബ്ബുകൾ ഏറ്റെടുത്ത് നടപ്പിലാക്കി വരുന്നു.

മുൻ പ്രഥമധ്യാപകർ

ക്രമനമ്പർ പേര്
1. ശ്രീ യേശുദാസൻ
2. ശ്രീ കൃഷ്ണൻകുട്ടി
3. ശ്രീമതി  ഏലിയാമ്മ
4. ശ്രീ സത്യദാസ്
5. ശ്രീമതി ലത
6. ശ്രീ ജ്ഞാനഭരണം
7. ശ്രീമതി ഗോമതി
8. ശ്രീമതി സരോജിനിഅമ്മ
9. ശ്രീമതി ശ്രീകല

പ്രശസ്‌തരായ  പൂർവവിദ്യാർഥികൾ

ക്രമ നമ്പർ പേര്    പ്രവർത്തന മേഖല
1 ശ്രീ കെ .സദാശിവൻ പിള്ള റിട്ട .മൃഗശാല സൂപ്രണ്ട്
2 ശ്രീ കെ .പുഷ്പ കുമാരൻ റിട്ട .അധ്യാപകൻ   {ഗവഃ എച്ച് .എസ് .എസ്.മൈലച്ചൽ }
3 ശ്രീ മുണ്ടനാട് .സദാശിവൻ നായർ    പൊതുപ്രവർത്തകൻ
4 ശ്രീ ബി .സെൽവ രാജൻ    പൊതുപ്രവർത്തകൻ , റിട്ട .പി .ഡബ്ല്യൂ .ഡി
5 ശ്രീ വി  .സദാശിവൻ റിട്ട .റെയിൽവെ എൻജിനീയർ
6 ശ്രീ ശോഭനരാജ് മുൻ.പ്രൊഫസർ  ,കാട്ടാക്കട ക്രിസ്ത്യൻ കോളേജ്
7 ശ്രീ .ഡി. ജി. രത്‌നകുമാർ മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
8 ശ്രീ .കെ.വിജയകുമാർ    റിട്ട .ഫിംഗർ പ്രിന്റ് ഡിപ്പാർട്മെൻറ്
9 ശ്രീ.സുധർമ്മരാജ്‌. റിട്ട.ഫോറസ്ററ് ഓഫീസർ
10 ശ്രീ .സി.ജ്ഞാനദാസ് മുൻ പഞ്ചായത്ത് വൈസ് പ്രെസിടെൻറ്  ,വെള്ളറട ,പൊതു പ്രവർത്തകൻ
11 ശ്രീ .ജി.വേണുഗോപാൽ ഫയർഫോഴ്‌സ് ഓഫീസർ
12 ശ്രീ .റ്റി .മോഹൻ കുമാർ സെക്രട്ടറിയേറ്റ്
13 ശ്രീ .ജി.വിനു ഗോപാൽ ഓഡിറ്റ് ഡിപ്പാര്ട്ട്മെൻറ്
14 ശ്രീ.സുരേഷ് കുമാർ    നഗരവികസനം
15 ശ്രീ.എസ് .ഗോപകുമാർ ട്രെഷറി
16 ശ്രീ.വിജീന്ദ്ര ലാൽ  എസ്   കാർഷിക കോളേജ്
17 ശ്രീ.സുരേഷ് കുമാർ    പോളിടെക്‌നിക്
18 ശ്രീ.സുനി ഗോപാൽ  .ജി ട്രെഷറി ,പാറശാല
19 ശ്രീ.ബൈജു കുമാർ. എസ് ഇൻഷുറൻസ് ഡയറക്ടറേറ്റ്
20 ശ്രീ വി. ശ്രീകണ്ഠൻ റിട്ട.ഹൌസിങ്  ബോർഡ്
21 ശ്രീ ലിൻ കോടതി
22 ശ്രീ.ഡോ ; ഷിബി വയനാട്
23 ബൈജു ചന്ദ്രൻ പോലീസ് ഡിപ്പാർട്മെന്റ്

തെരഞ്ഞെടുപ്പ് നടപടി ക്രമം

ഇവ കൂടി കാണുക

അധിക വിവരങ്ങൾ

പത്ര വാർത്തകളിലൂടെ

2019 _ 2020 അധ്യയന വർഷത്തിൽ വിദ്യാവാണി  എന്ന റേഡിയോ പ്രോഗ്രാം ആവിഷ്കരിക്കുകയും എല്ലാ ദിവസവും ഉച്ചക്ക് 1 .30 മുതൽ 2 മണി വരെയുള്ള സമയം കുട്ടികളുടെ സർഗ്ഗാത്മകമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിനുള്ള അവസരം നൽകി വരികയും ചെയ്യുന്നു.ഈ പദ്ധതി പ്രശസ്ത കവി ശ്രീ മധു ബാലകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു .ഈ വാർത്ത പത്ര മാധ്യമങ്ങളിലൂടെ ജനശ്രദ്ധ നേടി

കൂടുതൽ വായിക്കാൻ

പുറം കണ്ണികൾ

ഫെയ്സ്ബുക്ക് , യൂട്യൂബ്, വാട്സാപ്പ് ,വർത്തമാന പത്രം

പ്രൊജെക്ടുകൾ

* അക്ഷരവൃക്ഷം

* തിരികെ വിദ്യാലയത്തിലേക്ക്

* എൻറെ  നാട്

അവലംബം

ഏടുകൾ ,പൂർവ്വ വിദ്യാർഥികൾ,സമീപ പ്രദേശത്തുള്ള പ്രമുഖ വ്യ ക്തികൾ,എന്നിവരുടെ സഹായം

വഴികാട്ടി

*പാലിയോടിൽ നിന്നും ചാമവിള കരിക്കറത്തല ഒഴുകുപാറ വഴി ഡാലുമുഖം 7 കിലോമീറ്റർ .

*വെള്ളറടയിൽ നിന്നും അഞ്ചുമരംകാല കിളിയൂർ മണ്ണാംകോണം ഒഴുകുപാറ വഴി ഡാലുമുഖം

7 കിലോമീറ്റർ.    

സ്‌കൂൾ മാപ്

{{#multimaps: 8.4460400,77.1618940| width=500px | zoom=12 }}