കോവിഡ് 19 -ൻറെ നീരാളി പിടുത്തത്തിൽ അമർന്നിരുന്ന കുഞ്ഞുങ്ങൾ ദീർഘനാളത്തെ ഇടവേളക്ക് ശേഷം സ്കൂളിൽ എത്തുമ്പോൾ പാലിക്കേണ്ട കോവിഡ്മാനദണ്ഡങ്ങൾ അടങ്ങുന്ന മാർഗ്ഗരേഖ സ്കൂളിൽ തയ്യാറാക്കുകയുണ്ടായി..സാമൂഹിക അകലം പാലിക്കുക ,മാസ്ക് ധരിക്കുക, കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുക ,സാനിറ്റൈസർ ഉപയോഗിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ കുഞ്ഞുങ്ങൾക്ക് നൽകി വരുന്നു.
കോവിഡുമായി ബന്ധപ്പെട്ട് നിരവധി പോസ്റ്ററുകൾ സ്കൂളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇടയ്ക്കിടെ സമ്പൂർണ ശുചീകരണം നടത്തിവരുന്നു.കോവിഡ് കാലത്ത് ലോഷൻ, ഹാൻഡ് വാഷ്, ഹാർപിക് എന്നിവ സ്കൂളിൽ നിർമിക്കുകയും .സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി രക്ഷകർത്താക്കൾക്ക് ബോധവൽക്കരണം നൽകുകയും ചെയ്തു.