ദേവാലയങ്ങൾക്കൊപ്പം വിദ്യാലയങ്ങൾ കൂടി സ്ഥാപിക്കണമെന്ന ഗുരുദേവസന്ദേശം ഹൃദയത്തിലേറ്റിയ ജനതയുടെ ഒരു സ്വപ്ന സാക്ഷാൽക്കരമാണ് ശ്രീകുമാരമംഗലം ഹയർ സെക്കന്ററി സ്കൂൾ. ആദ്യമായി ഇരുപതോളം ആശാൻ കളരികൾ സ്ഥാപിക്കപ്പെട്ടു. ഖേത്രത്തോടുചേർന്ന ഈഴവസമാജത്തിന്റെ ഒരു കുടിപ്പള്ളിക്കൂടവും നടന്ന് പോന്നിരുന്നു. ഇവയ്ക്കൊന്നും പ്രഥാമികപഠനത്തിനപ്പുറമുള്ള വിദ്യാഭ്യാസം നല്കാൻ സാധ്യമല്ലായിരുന്നു.ഉപരിവിദ്യാഭ്യാസത്തിനായി നിരവധിതവണ സർക്കാരിലേയ്ക്ക് നിവേദനങ്ങൾ സമർപ്പിച്ചു. എന്നാൽ അതെല്ലാം നിരസിക്കപ്പെട്ടു. എന്നാൽ ആയിരത്തിത്തൊള്ളായിരത്തി അറുപത്തിനാലിൽ അന്നത്തെ കേരള മുഖ്യമന്ത്രി മഹാനായ ആർ ശങ്കർ സ്കൂളിന് അനുമതി നൽകി . ആദ്യമായി അഞ്ച് ആറ് ക്ലാസ്സുകളായി തൊണ്ണൂറ്റിനാല് കുട്ടികളുമായി സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റിയെട്ടിൽ ഹയർ സെക്കണ്ടറി വിഭാഗവും ആരംഭിച്ചു. ഇന്ന് യൂ പി ,ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി രണ്ടായിരത്തോളം കുട്ടികൾ പഠിക്കുന്നു.
സ്ഥലപുരാണം (എൻെറ ഗ്രാമം)
കേരളത്തിലെ കോട്ടയം ജില്ലയിൽ വേമ്പനാട്ട് കായലിന്റെ തീരത്തായി ഉള്ള ചെറിയ ദ്വീപുകളുടെ സമൂഹമാണ് കുമരകം എന്ന ഗ്രാമം. ഭൂമദ്ധ്യരേഖയ്ക്ക് 9.35 ഡിഗ്രി വടക്കും 76.26 ഡിഗ്രി കിഴക്കുമായി ആണ് കുമരകം സ്ഥിതിചെയ്യുന്നത്. ലോക പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് കുമരകം. വർഷം പ്രതി 17,000 ത്തിലധികം വിദേശ സഞ്ചാരികളും 30,000 ലധികം സ്വദേശീ സഞ്ചാരികളും ഇവിടെ എത്തുന്നു എന്ന് കണക്കാക്കപ്പെടുന്നു. കേരളത്തിലെ പല സ്ഥലങ്ങളുടെതും പോലെ കുമരകവും പ്രാചീനകാലത്ത് അറബിക്കടലിനടിയിലായിരുന്നു. വൈക്കം, കടുത്തുരുത്തി എന്നീ പ്രദേശങ്ങൾ രൂപപ്പെട്ടകാലത്താണ് കുമരകവും ഉണ്ടായത്. കേരളത്തിൽ കണ്ടൽക്കാടുകൾ നിറയെ ഉള്ള സ്ഥലങ്ങളിലൊന്നാണ് കുമരകം. കായൽ നികത്തി ഉണ്ടാക്കിയ കേരളത്തിലെ ആദ്യത്തെ പാടശേഖരങ്ങളും കുമരകത്താണ്. സമുദ്രനിരപ്പിനു താഴെ സ്ഥിതി ചെയ്യുന്നതിനാൽ കുമരകകത്തെ കേരളത്തിന്റെ നതർലാൻഡ്സ് എന്നു വിളിക്കുന്നു. ദ്രാവിഡദേവന്മാരിലൊരാളായ കുമരന്റെ പേരിലാണ് ഈ പ്രദേശം അറിയപ്പെടുന്നത്. മലദൈവങ്ങളിലൊരാളാണ് കുമരൻ. ഹിന്ദുസംസ്കാരത്തിൽ ലയിച്ച കുമരൻ പിന്നീട് സുബ്രമണ്യനായിത്തീർന്നു.
വിഭാഗം : എയ്ഡഡ് ഹൈസ്കൂൾ.
സ്കൂൾ കോഡ് : 33053
അഞ്ച് മുതൽ പത്തുവരെ ക്ലാസുകളിൽ 32 ഡിവിഷനുകളിലായി 1008 വിദ്യാർത്ഥികളും 48 അദ്ധ്യാപകരും 5 അനദ്ധ്യാപരും ഈ സ്ഥാപനത്തിൽ ഉണ്ട്.ഈ വർഷം S.S.L.C പരീക്ഷ എഴുതുന്നവർ 196
ഭൗതികസൗകര്യങ്ങൾ.
നാടിന്റെ പ്രൗഢി വിളിച്ചോതുന്ന മൂന്ന് നിലക്കെട്ടിടവും അനുബന്ധ കെട്ടിടങ്ങളും അതിവിശാലമായ കളിസ്ഥലവും ഉൾക്കൊള്ളുന്നതാണ് ഇന്ന് ഈ വിദ്യാലയം.
ലൈബ്രറി:- അയ്യായിരത്തോളം പുസ്തകങ്ങളുമായി ലൈബ്രറി ഉണ്ട്.
സി.ഡി ലൈബ്രറി. - നാനൂറിലധികം ഓഡിയോ വീഡിയോ സി ഡികൾ.
സ്മാർട്ട് റൂം. - പഠന വിഷയങ്ങൾ ഐ ടി മുഖേന പഠിതാക്കളിലെത്തിക്കാനുള്ള ഏറ്റവും നൂതനസംവധാനങ്ങൾ എൽ സി ഡി പ്രൊജക്ടർ എഡ്യൂസാറ്റ് കണക്ഷൻ.29 ഇഞ്ച് ടിവി.