സി എം എസ് എച്ച് എസ് അരപ്പറ്റ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ അരപ്പറ്റ എന്ന പ്രദേശത്തു സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സി എം എസ് എച്ച് എസ് അരപ്പറ്റ. തോട്ടം തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്ത് 1953-ൽ സി.എസ്.ഐ ഡിസ്ട്രിക്ട് ചർച്ച് ബോർഡിന്റെ ആഭിമുഖ്യത്തിൽ പരേതനായ ഡേവിഡ്. ജെ. പട്ടത്ത് മാസ്റ്ററുടെ നേതൃത്വത്തിൽ ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു.ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മലബാ൪ ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.
സി എം എസ് എച്ച് എസ് അരപ്പറ്റ | |
---|---|
പ്രമാണം:/home/kite/Desktop/school 1.jpeg | |
വിലാസം | |
അരപ്പറ്റ മേപ്പാടി പി.ഒ. , 673577 , വയനാട് ജില്ല | |
സ്ഥാപിതം | 1953 |
വിവരങ്ങൾ | |
ഇമെയിൽ | cmshsarappetta@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15033 (സമേതം) |
എച്ച് എസ് എസ് കോഡ് | 12053 |
യുഡൈസ് കോഡ് | 32030301101 |
വിക്കിഡാറ്റ | Q64522465 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | വൈത്തിരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | കല്പറ്റ |
താലൂക്ക് | വൈത്തിരി |
ബ്ലോക്ക് പഞ്ചായത്ത് | കല്പറ്റ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,മൂപ്പൈനാട് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 464 |
പെൺകുട്ടികൾ | 366 |
ആകെ വിദ്യാർത്ഥികൾ | 830 |
അദ്ധ്യാപകർ | 35 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജോയ് പ്രദീപ് |
പ്രധാന അദ്ധ്യാപിക | ആൻസി ജോർജ്ജ് |
പി.ടി.എ. പ്രസിഡണ്ട് | ഷിഹാബുദ്ധീൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സുനീറ കബീർ |
അവസാനം തിരുത്തിയത് | |
10-01-2022 | Jeanette |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
സി.എം.എസ്.എച്ച്.എസ് അരപ്പറ്റ താങ്കളെ സ്വാഗതം ചെയ്യുന്നു
ചരിത്രം
1953-ൽ താഴേ അരപ്പറ്റ ലീഫ് ഷെഡ്ഡിൽ ആരംഭിച്ച ഈ വിദ്യാലയം 1964 മുതൽ മേലെ അരപ്പറ്റയിൽ പ്രവർത്തിച്ചുവരുന്നു. . കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂൾ വിഭാഗത്തിലും ,യു പി വിഭാഗത്തിലും കമ്പ്യൂട്ടർ ലാബുകളുണ്ട്. 2വിഭാഗത്തിലും പ്രത്യേകമായി ഏകദേശം പതിനഞ്ച് കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ധാരാളം പുസ്തകങ്ങളുള്ള പ്രത്യേക ലൈബ്രറിയും സ്കൂളിനുണ്ട്.2018 ജൂൺ 22ാം തീയ്യതി ഹൈസ്‌കൂൾ ക്ലാസുകൾ പൂർണമായി ഹൈടെക്കായി ഉത്ഘാടനം ചെയ്യപ്പെട്ടു.
2017-18 വർഷത്തെ സംസ്ഥാന അധ്യാപക അവാർഡ് ഈ വിദ്യാലയത്തിലെ ഹൈസ്‌കൂൾ വിഭാഗം സാമൂഹ്യശാസ്ത്ര അധ്യാപകൻ ശ്രീ കെ.ഇ ജോസ് മാസ്റ്റർക്ക് ലഭിച്ചു .
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ത്രോ ബോൾ.
- തൈക്കോണ്ടോ.
- സോഫ്ട്ബോൾ.
- ജൂനിയർ റെഡ്ക്രോസ്.
- ലീഗൽ ലിറ്റെറസി ക്ലബ് .
- ഫുട്ബോൾ -ക്രിക്കറ്റ് ടീം.
- ലിറ്റൽ കൈറ്റ്സ്.
- പഠനയാത്രകൾ.
- ക്വിസ് ക്ലബ്.
- അടൽ റിങ്കറിങ് ലാബ്
- എൻ സി സി
- നേർക്കാഴ്ച
ഗണിതശാസ്ത്ര ക്ലബ്
ഗണിത പഠനം രസകരം എന്ന ലക്ഷ്യത്തോടെ ഗണിതശാസ്ത്ര രംഗത്ത് മെച്ചപ്പെട്ട പ്രവർത്തനങ്ങൾകാഴ്ചവെക്കുന്ന ഒരു ക്ലബ് ഇവിടെ പ്രവർത്തിക്കുന്നു. എല്ലാ ബുധനാഴ്ചകളിലും യോഗം ചേരുന്ന ക്ലബ് മീറ്റിംഗിൽ കുട്ടികൾ തന്നെ പ്രാതിനിധ്യം വഹിക്കുന്നു. എല്ലാ ക്ലാസിലെയും പ്രതിനിധികൾ അതാത് ആഴ്ചയിലെ വിവരങ്ങൾ ക്ലാസിൽ എത്തിക്കുന്നു.
സോഷ്യൽ സയൻസ് ക്ലബ്
വിദ്യാർത്ഥികളിലെ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ സാമൂഹ്യശാസ്ത്രഅദ്ധ്യാപകരുടെആഭിമുഖ്യത്തിൽസജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യൽസയൻസ് ക്ലബ്. സാമൂഹ്യശാസ്ത്രത്തിന്റെ പരിധിയിൽ വരുന്ന എല്ലാ ദിനാചരണങ്ങളും വളരെ ഭംഗിയോടു കൂടി s.s ക്ലബ് നിറവേറ്റി വരുന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ബോധവൽക്കരണ ജാഥ എല്ലാ വർഷവും നടത്തി വരുന്നു.സ്കൂൾതല ശാസ്ത്രോത്സവം നടത്തുകയും ഉപജില്ലാ -ജില്ലാ തലങ്ങളിൽ സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്
സയൻസ് ക്ലബ്
വിദ്യാർത്ഥികളുടെ ശാസ്ത്രീയഭിരുചി വളർത്തുവാൻ ശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ വളരെ സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ക്ലബാണ് സയൻസ് ക്ലബ് . എല്ലാ ക്ലബുകളെയും പോലെ വിദ്യാർത്ഥികളുടെ കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ സയൻസ് ക്ലബ് എന്നും പരമാവധി പരിശ്രമിക്കുന്നുണ്ട്. പരിമിതികൾക്കുള്ളിൽനിന്നു കൊണ്ടു കഠിന പരിശ്രമത്തിലൂടെ ജില്ലാ ശാസ്ത്രമേളയിൽ ഓരോ വർഷവും വിവിധ ഇനങ്ങളിൽ സമ്മാനാർഹരാവാറുണ്ട്.
വിദ്യാരംഗം
വളരെ സജീവമാണ് വിദ്യാരംഗം.നിരവധി പ്രവർത്തനങ്ങൾ വിദ്യാരംഗത്തിന്റെ അഭിമുഖ്യത്തിൽ നടന്നുവരുന്നു.2018-19 വർഷം നടത്തിയ തിരുവാതിര ഞാറ്റുവേല പ്രദർശനം -പൊലിയോ പൊലി വേറിട്ട ഒരനുഭവം ആയിരുന്നു .
മാനേജ്മെന്റ്
ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മലബാ൪ ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റൈററ് റെവ. ഡോ. റോയ്സ് മനോജ് വിക്ട൪ ഡയറക്ടറായും റെവ.സുനിൽ പുതിയാട്ടിൽ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപിക ശ്രീമതി ബിന്ദ്യ മേരി ജോൺ ആണ് .
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
പേര് | കാലഘട്ടം |
ഡേവിഡ് ജെ പട്ടത്ത് | 1953 - 1954 |
ഗ്രേസി എം പി | 1977 - 1978 |
ശ്രീധരൻ | 1982 - 1983 |
ഗോവിന്ദൻ എം കെ | 1983 - 1990 |
സുധീഷ് നിക്കോളാസ് | 1990 - 1991 |
ജോസഫ് സി | 1991 - 1992 |
പത്മനാഭൻ ആർ | 1992 - 1994 |
സുബ്രഹ്മണ്യഭട്ട് കെ | 1994 - 1995 |
സ്വാമിക്കുട്ടി സി | 1995 - 1996 |
ഗോപിനാഥ് ടി | 1997 - 1999 |
കൃഷ്ണമോഹൻ എം | 1999 - 2001 |
ശോഭന സലോമ ജേക്കബ് | 2002 - 2002 |
രവീന്ദ്രൻ സി | 2002 - 2003 |
വൽസ ജോർജ് | 2003 - 2004 |
നാരായണ മണിയാണി | 2003 - 2004 |
ലിന്നറ്റ് പ്രേംജ | 2004 - 2005 |
രാധാകൃഷ്ണൻ കെ | 2005 - 2006 |
ലൈല എം ഇട്ടി | 2006 - 2007 |
നൈനാൻ എം ജെ | 2007 - 2008 |
മോളിക്കുട്ടി വി പി | 2008 - 2013 |
സൽമി സത്യാ൪ത്ഥി | 2013-2014 |
സ്റ്റെല്ല | 2015-2016 |
ഷാജി അരുൺ കുമാർ | 2016-2019 |
ജെസ്സി ജോസഫ് | 2019-2020 |
ബിന്ദ്യ മേരി ജോൺ | 2020- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
* വയനാട് ഡി.ഡി.ഇ. ശ്രീ പ്രഭാകരൻ. * സന്തോഷ് ട്രോഫി കേരള താരം മുഹമ്മദ് ഫൈസൽ. * സന്തോഷ് ട്രോഫി താരവും മാനന്തവാടി ഗവണ്മെന്റ് കോളേജ് അസിസ്റ്റന്റ് പ്രൊഫെസറുമായ ജംഷാദ്. * കേരള ബ്ലാസ്റ്റേഴ്‌സ് ജൂനിയർ താരങ്ങൾ - യാഷിൻ മാലിക്, രഞ്ജിത്ത്. * ദേശിയ-അന്തർദേശീയ തലങ്ങളിൽ പ്രശസ്തയായ യോഗ ട്രെയ്നർ സുഗന്ധി (കൃഷ്ണ സുഗന്ധി).
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
കോഴിക്കോട് - ഊട്ടി റോഡിൽ മേപ്പാടിയിൽ നിന്നും 4 കിലോമീറ്റർ (വടുവഞ്ചാൽ വഴി)സഞ്ചരിച്ചാൽ മേലേ അരപ്പറ്റയിൽ എത്തിച്ചേരാം.
|
{{#multimaps:11.541505, 76.156089|zoom=13}}