ജി.എച്ച്.എസ്. ചാലിയപ്പുറം

Schoolwiki സംരംഭത്തിൽ നിന്ന്
12:31, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18368 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ജി.എച്ച്.എസ്. ചാലിയപ്പുറം
6
വിലാസം
എടവണ്ണപ്പാറ

ജിഎച്ച്എസ് ചാലിയപ്പുറം
,
ചെറുവായൂർ പി.ഒ.
,
673645
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1908
വിവരങ്ങൾ
ഫോൺ0483 2725410
ഇമെയിൽghschaliappuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്18368 (സമേതം)
യുഡൈസ് കോഡ്32050200301
വിക്കിഡാറ്റQ64566565
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കൊണ്ടോട്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംകൊണ്ടോട്ടി
താലൂക്ക്കൊണ്ടോട്ടി
ബ്ലോക്ക് പഞ്ചായത്ത്കൊണ്ടോട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,വാഴക്കാട്,
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ752
പെൺകുട്ടികൾ739
അദ്ധ്യാപകർ60
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസരിത എംബി
പി.ടി.എ. പ്രസിഡണ്ട്വി രാജേഗോപാലൻ
എം.പി.ടി.എ. പ്രസിഡണ്ട്രജിത കെ
അവസാനം തിരുത്തിയത്
06-01-202218368
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചാലിയാറിന് സമീപത്തായി വാഴക്കാട് പഞ്ചായത്തിലെ എടവണ്ണപ്പാറ എന്ന പ്രദേശത്തായി സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവ.ഹൈ സ്കൂൾ ചാലിയപ്പുറം. 1908ൽ സ്ഥാപിതമായ ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ്.

ഉള്ളടക്കം
 1 ചരിത്രം
 2 ഭൗതികസൗകര്യങ്ങൾ
 3 പാഠ്യേതര പ്രവർത്തനങ്ങൾ
 4 മുൻ സാരഥികൾ
 5 പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
 6 വഴികാട്ടി

ചരിത്രം

1908ൽ എഴുത്ത് പള്ളിക്കൂടമായാണ് ഈ വിജ്ഞാന കേന്ദ്രം ജന്മം കൊണ്ടത്.അഴകത്ത് കുഞ്ഞുണ്ണി നായരുടെ കുടുംബമാണ് സ്ഥാപകരെന്നു പറയപ്പെടുന്നു.Board Hindu Elementary School എന്നായിരുന്നു ആദ്യ നാമം.1908 മുതൽ 1922 വരെയുള്ള സ്കൂൾ രേഖകളൊന്നും ലഭ്യമല്ല.
1922ൽ സ്കൂളിന് താൽകാലിക അംഗീകാരം ലഭിച്ചു.ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളും രണ്ട് അധ്യാപകരുമാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്.ആ സമയം മുതലുള്ള രേഖകൾ മാത്രമേ ലഭ്യമായിട്ടുള്ളൂ.
11-09-1930ൽ ഈ വിദ്യാലയത്തിൽ ആകെ 55 കുട്ടികൾ പഠിച്ചിരുന്നതായി സ്കൂൾ രേഖകളിൽ കാണാൻ കഴിയുന്നുണ്ട്.ലഭ്യമായ സ്കൂൾ രേഖകൾ പ്രകാരം ആദ്യാക്ഷരം കുറിച്ചത് കരിങ്ങാളിപുറത്ത്‌ പെരച്ചൻ മകൻ രാരിച്ചൻ എന്നയാളാണ്.രണ്ടാമതായി ചോലയിൽ ചാരുക്കുട്ടി മകൾ ചക്കി എന്നവരും പ്രവേശനം നേടിയെന്ന് രേഖകൾ പറയുന്നു.മടവഞ്ചേരി ആളി ഹസ്സൻ മകൻ അഹമ്മദ് കുട്ടി ആണ് ആദ്യ മുസ്ലീം വിദ്യാർഥി.
 1930 മുതൽ 1957 വരെ ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത് Board Boys School എന്നായിരുന്നു.1957ൽ ഈ സ്ഥാപനം Govt. U.P School എന്ന പേരിൽ അറിയപ്പെട്ടു വന്നു.
 2013 ജൂലൈ മാസത്തിലാണ് ഈ വിദ്യാലയം ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടത്.2016ൽ പ്രഥമ S.S.L.C ബാച്ച് 100% വിജയം കൈവരിച്ച് ചരിത്രത്തിന്റെ ഭാഗമായി.
 1996ൽ മുൻ മന്ത്രി ശ്രീ.ഇ.ടി.മുഹമ്മദ്‌ ബഷീർ 24 മുറികളുള്ള കെട്ടിടം സ്ഥാപനത്തിന് സമ്മാനിക്കുകയുണ്ടായി.പിന്നീട് 2013ൽ ശ്രീ.മുഹമ്മദുണ്ണിഹാജി എം.എൽ.എ 12 മുറികളുള്ള കെട്ടിടത്തിന് ഫണ്ട്‌ അനുവദിച്ച് സർക്കാർ ഉത്തരവാക്കി.
 ഒന്നാം തരം മുതൽ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകൾ വർഷങ്ങളായി നല്ല രീതിയിൽ നടത്തി വരുന്ന അപൂർവ്വം സർക്കാർ സ്കൂളുകളിൽ ഒന്നാണ് ഈ വിദ്യാലയം.മികച്ച പഠനാന്തരീക്ഷമുള്ള ഈ വിദ്യാലയത്തിൽ 2000ത്തിൽ തന്നെ എൽ.പി തലം മുതൽ I.T പഠനം തുടങ്ങി എന്നത് പ്രത്യേകം പരാമർശിക്കട്ടെ.
 പ്രീ പ്രൈമറി മുതൽ പത്താം തരം വരെ 1198 കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ നിലവിൽ 40 സ്ഥിരം അധ്യാപകരും 4 താൽകാലിക അധ്യാപകരും ജോലി ചെയ്യുന്നുണ്ട്. ജീവിതത്തിന്റ സമസ്തമേഖലകളിൽ പ്രവർത്തിച്ചവരും വിപുലവുമായ ഒരു പൂർവ വിദ്യാർത്ഥി സമൂഹത്തെ വാർത്തെടുക്കാനും ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടണ്ട്.


=== വിജയശതമാനം ഒറ്റനോട്ടത്തിൽ ===

വർഷം ===== ===== ശതമാനം
  • 2015-2016 - 100
  • 2016-2017 - 100

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • ജെ .ആർ.സി
  • ജാഗ്രത സമിതി

ഉപ താളിന്റെ പേര്




Loading map... + - Leaflet | © OpenStreetMap contributors വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങ

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._ചാലിയപ്പുറം&oldid=1195959" എന്ന താളിൽനിന്ന് ശേഖരിച്ചത്