ജി.എച്ച്.എസ്. ചാലിയപ്പുറം/ജൂനിയർ റെഡ് ക്രോസ്
ജെ ആർ സി (ജൂനിയർ റെഡ് ക്രോസ്സ്)
വിദ്യാർഥികളിൽ അച്ചടക്ക ബോധവും സേവന സന്നദ്ധതയും അർപ്പണ മനോഭാവവും വളർത്തിയെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായി പ്രവർത്തന രംഗത്തുള്ള ജെ ആർ സി ട്രൂപ്പ്, നമ്മുടെ ചാലിയപ്പുറം സ്കൂളിൽ ബേസിക് ലെവൽ യൂണിറ്റ് ആരംഭിച്ചിട്ട് അല്പം വർഷങ്ങൾ ആയി..
തുടർന്ന്, സ്കൂൾ ഹൈസ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തതിനോടനുബന്ധിച്ചു 2016-17 വർഷത്തിൽ 8ആം ക്ലാസ്സിൽ A ലെവൽ വിഭാഗം പ്രവർത്തനം ആരംഭിച്ചു. തുടർന്ന് 9 ആം ക്ലാസ്സിൽ B ലെവൽ 10 ആം ക്ലാസ്സിൽ C ലെവൽ സെക്ഷനും നിലവിൽ വന്നു.അഡ്മിറ്റ് ചെയ്യാൻ പറ്റുന്ന മാക്സിമം പരിധിയിൽ അധികം കുട്ടികൾ അത്യാവേശ പൂർവ്വം അപേക്ഷ നൽകുന്നതിനാൽ അവയിൽ നിന്നും മാക്സിമം കുട്ടികളെ ഉൾപ്പെടുത്തി സജ്ജീവമായി തന്നെ ജെ ആർ സി ട്രൂപ്പ് മുന്നേറുന്നു.
നിലവിൽ (2021-22 അധ്യയന വർഷം) 8ആം ക്ലാസ്സിന്റെ A ലെവൽ ടീമിൽ 30 കേഡറ്റുകളും 9ആം ക്ലാസ്സിന്റെ B ലെവൽ ടീമിൽ 30 ക്ലാഡേറ്റുകളും 10 ആം ക്ലാസ്സിന്റെ C ലെവൽ ടീമിൽ 20 കേഡറ്റുകളും സേവന സന്നദ്ധരായി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ ആയ ശേഷം സമാന്തര ട്രൂപ്പുകളിൽ ആദ്യമായി നിലവിൽ വന്നത് ജെ ആർ സി ട്രൂപ്പ് ആയിരുന്നു എന്നതും ശ്രദ്ധേയമാത്രേ.
സ്കൂളിന്റെ ഡിസിപ്ലിൻ, പരിസ്ഥിതി സംരക്ഷണം, ഫസ്റ്റ് എയ്ഡ്, ട്രാഫിക് കൺട്രോൾ, സേവന പ്രവർത്തനങ്ങൾ എന്നിവയിലൂന്നി ജെ ആർ സി പ്രവർത്തിക്കുന്നു. ഈ കൊറോണ കാലത്ത് പരിമിതികൾ ഉണ്ടെങ്കിലും സാധ്യമായ പ്രവർത്തങ്ങളുമായി മുന്നോട്ടു പോവുന്നു, മാസ്ക് നിർമാണം, വൃക്ഷ തൈ നടീൽ, യോഗ പരിശീലനം, ചെറു ക്യാമ്പുകൾ എന്നിവ ഈ അടുത്ത കാലത്തെ പ്രവർത്തനങ്ങളാണ്. ആകർഷണീയമായ വെളുത്ത യൂണിഫോം ധാരികളായ ഈ വെള്ള പ്രാവുകൾ സ്കൂളിന് അലങ്കാരമാണ്. ജെ ആർ സി കേഡറ്റുകൾക്ക് എസ് എസ് എൽ സി പരീക്ഷക്ക് ഗ്രേസ് മാർക്കും പ്ലസ് വൺ അഡ്മിഷന് ബോണസ് മാർക്കും ലഭിക്കുന്നു എന്നത്, ജെ ആർ സി യുടെ പ്രാധാന്യത്തിന്റെ തിരിച്ചറിയൽ സൂചനയാണ്.