റ്റി എം റ്റി എച്ച് എസ് തലവടി

Schoolwiki സംരംഭത്തിൽ നിന്ന്
11:26, 1 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pradeepan (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
റ്റി എം റ്റി എച്ച് എസ് തലവടി
വിലാസം
തലവടി

തലവടി
,
നീരേറ്റുപുറം പി.ഒ.
,
689571
,
ആലപ്പുഴ ജില്ല
സ്ഥാപിതം1919
വിവരങ്ങൾ
ഇമെയിൽtmtneerattu@gmail.com
കോഡുകൾ
സ്കൂൾ കോഡ്46073 (സമേതം)
യുഡൈസ് കോഡ്32110900315
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല തലവടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്ചമ്പക്കുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ110
അദ്ധ്യാപകർ10
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ110
അദ്ധ്യാപകർ10
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ110
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിനു എം.എ ബ്രഹാം
പി.ടി.എ. പ്രസിഡണ്ട്വിശ്വ രാജ് . കെ പി
എം.പി.ടി.എ. പ്രസിഡണ്ട്മിനി സജി
അവസാനം തിരുത്തിയത്
01-01-2022Pradeepan
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

ആലപ്പുഴ ജില്ലയിൽ കുട്ടനാടിന്റെ ഹൃദയഭാഗത്തായി പമ്പാനദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് റ്റി എം റ്റി എച്ച് എസ് . 1919 ജുൺ മാസത്തിൽ ഈ സ്കൂള് പ്രവർത്തനമാരംഭിചു . അന്നത്തെ മെത്രാപ്പോലീത്താ തിരുമേനിയുടെ ഒാര്മ്മയെ നിലനിര്ത്തത്തക്കവണ്ണം റ്റൈറ്റസ് മാര്ത്തോമ്മ (റ്റി.എം.റ്റി) ഇംഗ്ളീഷ് മിഡിൽ സ്കൂള് എന്നപേരുംകൊടുത്തു . പരേതനായ ചെക്കാട്ട് ശ്രീ.സി.സി.തോമസ് ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ .

1952 ജുൺ മാസത്തിൽ ഈ സ്കൂള് ഒരുസ൩ൂര്ണ്ണ ഹൈസ്കൂളായി ഉയര്ത്തി . വിദ്യാഭ്യാസ കായിക കലാരംഗങ്ങളിൽ അനേകബഹുമതികൽ ഈസ്കൂളിന് ലഭിച്ചിട്ടുണ്ട് . ഈസ്കൂളിലെ അധ്യാപികയായിരുന്ന ശ്രീമതി ഏലിയാമ്മ വർഗ്ഗീസ് അധ്യാപികയ്ക്കുള്ള ദേശീയ അവാർഡിന് അർഹയാകുകയും ചെയ്യ്തിരുന്നു .

ഈവിദ്യാലയത്തിൻറ്റെ വളർച്ചയിൽ ഇവിടുത്തെ നാട്ടുകാർ കാണിച്ചിട്ടുള്ള സഹകരണവും,സാമ്ബത്തീകസഹായവും വളരെ അഭിനന്ദനാർഹമാണ്. ഈ വിദ്യാലയത്തിൻറ്റെ വളർച്ചയിൽ കൂടെയിരുന്ന് വിജയകരമായി നടത്തിയ സർവ്വശക്തനായ ദൈവ്വത്തെ സ്തുതിച്ചു കൊള്ളുന്നു എപ്പോഴും. ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

റവന്യൂ രേഖകൾ

ഭൗതികസൗകര്യങ്ങൾ

1961 ൽ ഗവൺമെന്റിൽനിന്നും ലഭിച്ച 5000 രൂപയുടെ ഒരു സ്റ്റേഡിയം ഗ്രാന്റും , പടിഞ്ഞാറെക്കര ഇടവകയിൽനിന്നും നൽകിയ ഗണ്യമായ ഒരു തുകയും സ്കൂളിലെ അധ്യാപകരും വിദ്യാർധികളും ചേർന്നു നൽകിയ വൻതുകയും , നാട്ടുകാരുടെഉദാരമായ സംഭാവനയും ചേർത്ത് 2500-ൽപരം രൂപാ ചെലവ്ചെയ്യ്ത് സ്കൂളിന് ഒരു സ്റ്റേഡിയം നിർമ്മിച്ചിട്ടുണ്ട് . സ്തലപരിമിതി വളരെയുള്ള കുട്ടനാട്ടിൽഇത്തരം ഒരു സ്റ്റേഡിയം ഒരു വൻപിച്ച നേട്ടമാണ് . ഇക്കാര്യത്തിൽ മുന് ഹെഡ്മാസ്റ്റർ ശ്രീ.സി.കെ.തോമസ് അവർകളുടെ സേവനം അവിസ്മരണീയമാണ് .ലൈബ്രറി, ലബോറട്ടറി, റീഡിംഗ് റൂം, കമ്പ്യൂട്ടർ ലാബ് എന്നീ സൗകര്യങ്ങൾ ഉണ്ട്. കൂടാതെ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യങ്ങളും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്‍മെന്റ്

എം.റ്റി. യും ഇ.എ സ്കൂൾ കോർപറേറ്റ് മാനേജ്‍മെന്റിന്റെ കീഴിൽ ആണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. ശ്രീ.കെ.ഇ വർഗീസ് (01-05-2008) മുതൽ മാനേജരായി പ്രവർത്തിക്കുന്നു. തലവടി പടിഞ്ഞാറെക്കര ഇടവകയെപ്പറ്റി സാഭിമാനം ഓർത്തു പോകുകയാണ്. കുട്ടനാട്ടിൽ ഇത്തരം സ്ഥാപനങ്ങൾ വിരളമായിരുന്ന ഒരു കാലഘട്ടത്തിൽ ഈ സ്ഥാപനത്തിന്റെ ഭാരവാഹിതം ഏറ്റെടുത്ത ഇടവകജനങ്ങളുടെ ധീരത അവാച്യമാണ് ,അനുപമമാണ്. ഈ നാടിന്റെ സാ൩ത്തീക സാംസ്കാരിക വിദ്യാഭ്യാസ ഉന്നമനത്തിൽ ഈ സ്കൂൾ വഹിച്ച പങ്ക് പടിഞ്ഞാറെക്കര ഇടവകയുടെതാണ് . ആ ഇടവകയ്ക്കും ജനങ്ങൾക്കും കൃതജ്ഞതയും അഭിനന്ദനങ്ങളും .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

...Year... .........Name.........
1919 1.സി.സി തോമസ്
1952-1956 2.പി.കെ വ‍ർഗീസ്
1956-1957 3.ഇ.ഐ.ചാക്കോ
1957-1958 4.കെ.സി എബ്രഹാം
1958-1959 5.സി.കെ തോമസ്
1959-1961 6.പി.ഐ എബ്രഹാം
1961-1963 7.റ്റീ.കെ.ഐപ്പ്
1963-1972 8.സി.എബ്രഹാം വൈദ്യൻ
1972-1974 9.റ്റി.അലെക്സാണ്ടർ
1974-1980 10.എ.ജെയിംസ്
1980-1981 11.ജേക്കബ് ജോൺ
1981-1983 12.കെ.ഇ.സഖറിയ
1983-1986 13.കെ.എ.മോസെസ്
1986-1991 14.ജോർജ് വർഗീസ്
1991-1994 15.അമ്മ ലില്ലികുട്ടി
1994-1998 16.വി.സി.ഏലിയാമ്മ
1998-1999 17.റ്റി.ജി.ജോർജ്
1999-2001 18.ശ്രീമതി അന്നമ്മ മാത്യൂ
2001-2003 19.ശ്രീമതി .ഏലിയാമ്മ വർഗീസ്
2003-2006 20.ശ്രീ.കുരുവിള എബ്രഹാം
2006-2008 21.സൂസമ്മ സാമൂവേൽ
2008-2010 22.ശ്രീമതി .ലാലമ്മ വർഗീസ് (ഗുരുശ്രേഷ്ഠ അവാ൪ഡ് 2007, സംസ്ഥാന അവാ൪ഡ്-2007 , ദേശീയ അധ്യാപക അവാ൪ഡ്-2008. )
2010-13 23.ശ്രി .വൈ.ഡി.കുഞ്ഞുമോൻ
2013-2017 24.ശ്രീമതി .ബെറ്റി എം ഡാനിയേൽ
2017-2020 25.ശ്രീമതി .ജയശ്രീ ആനി തോമസ്
2020- 26.ശ്രീമതി .വിൻസി ഫിലിപ്പ്
202127.ബിനു ഐസക് രാജു
  • ആലപ്പുഴ പട്ടണത്തിൽ നിന്നും ഏകദേശം 31KM കിഴക്ക് നീരേററുപുറം
  • ജംഗ്ഷനിൽ നിന്നും 400M അകലെ ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
  • പ്രസിദ്ധമായ ചക്കുളത്തുകാവ് ക്ഷേത്രത്തിൽ നിന്നും 1/2KM പടിഞാറ്
{{#multimaps: 9.373471, 76.511917 | width=100% | zoom=12 }}

|}