അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ | |
---|---|
വിലാസം | |
ചേരാനല്ലൂര് ചേരാനല്ലൂര് പി.ഒ, , എറണാകുളം 682034 , എറണാകുളം ജില്ല | |
സ്ഥാപിതം | 1943 |
വിവരങ്ങൾ | |
ഫോൺ | 04842431104 |
ഇമെയിൽ | alfarookhia@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26009 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എയ്ഡഡ് |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഫസലുൽ ഹഖ് |
പ്രധാന അദ്ധ്യാപകൻ | പി മുഹമ്മദ് ബഷീർ |
അവസാനം തിരുത്തിയത് | |
10-11-2021 | 26009 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ചേരാനല്ലൂരിന്റെ ഹൃദയഭാഗത്ത് പ്രൗഢിയോടെ തലയുയർത്തി നില്ക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് 1943ൽ സ്ഥാപിതമായ അൽഫറൂഖ്യാ ഹൈസ്കൂൾ . ആ കാലഘട്ടത്തിൽ സമീപ പ്രദേശങ്ങളിലൊന്നും ഹൈസ്കൂൾ ഉണ്ടായിരുന്നില്ല.കൊച്ചി രാജാവിന്റെ പ്രത്യേക താത്പര്യത്താൽ നേടിയെടുത്ത ഹൈസ്കൂൾ എന്ന സ്വപ്നം ഒരു ഹാളിലാണ് ആരംഭിച്ചതു്. ഈ സ്കൂളിനു വേണ്ട കെട്ടിടങ്ങൾ മട്ടാ ഞ്ചേരിയിലുള്ല കെ എൻ സാഹിബ് ഇസ്മയിൽ, ഹാജി ഈസ സേട്ട് ബീഗം റഹിമ ബീവിയുടെ ഓർമ്മയ്കായിട്ടും ,ടി .സുധാകര മേനോൻ തന്റെ മുത്തച്ഛനായ തുമ്പക്കോട്ട് കെച്ചു ഗോവിന്ദ പിള്ള യുടെ ഓർമ്മയ്ക്കായിട്ടും സംഭാവനയായി നല്കിയതാണു്.
മുൻ എംപി സേവ്യർ അറയ്ക്കൽ സ്പീക്കർ ഹംസക്കുഞ്ഞ് ഉന്നത പദവിയിലുള്ള ധാരാളം വ്യ ക്തികൾ ഈ വിദ്യാലയത്തിന്റെ സന്തതികളാണ്. പരിശ്രമ ശാലികളായ അദ്ധ്യാപകരുടേയും മാനേജ് മെന്റിന്റേയും പ്രവർത്തനഫലമായി ഈ വിദ്യാലയം വിദ്യാഭ്യാസ കലാ സാംസ്കാരിക മേഖലകളിൽ ഉന്നത നിലവാരം പുലർത്തി വരുന്നു.ഇപ്പോൾ അഞ്ഞൂറോളം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.സിഎം എ, ലിറ്റിൽ ഫ്ളവർ യുപി സ്കൂൾ ,ഗവ:എൽ പി എസ്,ജോസാലയം തുടങ്ങിയ സ്കൂളുകളും ഇവിടുത്തെ ഫീഡിംഗ് സ്കൂളുകളാണ്== ഭൗതികസൗകര്യങ്ങൾ ==
പാഠ്യേതര പ്രവർത്തനങ്ങൾ
- ലിറ്റിൽ കൈറ്റ്സ്
- ബാന്റ് ട്രൂപ്പ്
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- നേർക്കാഴ്ച്ച
മാനേജ്മെന്റ്
മത സാംസ്കാരിക സാമൂഹിക മേഖലകളിൽ വിപ്ലവകരമായ മുന്നേറ്റങ്ങൾ നടത്തിയ കാരന്തുർ മാർകസുസ്സക്വഫത്തി സുന്നിയ്യയുടെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. 1978 ൽ സ്ഥാപിതമായ മാർക്കസ് ഒരു ഇസ്ലാമിക യൂണിവേഴ്സിറ്റി മാത്രമല്ല , മറിച്ച് കഴിഞ്ഞ മൂന്നു ദശാബ്ദങ്ങൾക്കിടയിൽ ഇന്ത്യയിലെ മുസ്ലീം സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന സംസ്കാരത്തെയാണ് മാർക്കസ് അക്ഷരാർത്ഥത്തിൽ സൂചിപ്പിക്കുന്നത്, ഇന്ത്യയിലെ സാമൂഹ്യ, സാംസ്കാരിക പുരോഗമനത്തിന്റെയും, ഇന്ത്യയിലെ മുഴുവൻ സമുദായത്തിലും പ്രത്യേകിച്ചും, മുസ്ലീം സമൂഹത്തിന്റെ വിദ്യാഭ്യാസ മികവിന്റെയും കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു മർകസ് .സാംസ്കാരിക കേരളത്തിൻറെ ചരിത്രം ഭൂപടത്തിൽ നിർണായക സാന്നിധ്യമാണ് മർക്കസു സഖാഫത്തി സുന്നിയ മൂന്നു പതിറ്റാണ്ടി വിദ്യാഭ്യാസ പ്രവർത്തന പാരമ്പര്യവും സാമൂഹ്യസേവന മികവുമായി മർക്കസ് വൈജ്ഞാനിക വൈവിധ്യങ്ങളുടെ നിറപ്പകിട്ടാർന്ന സമുച്ചയമായി രാജ്യത്തൊട്ടാകെ വ്യാപിച്ചുകിടക്കുന്നു. ജനാധിപത്യ ഇന്ത്യയുടെ മഹിത സന്ദേശവും പൈതൃക പാരമ്പര്യവും വിശ്വാസദാർഢ്യതയുടെ ഉൾകരുത്തിൽ സമഭാവനയോടെ കൈയാളിയാണ് വിദ്യാഭ്യാസ മുന്നേറ്റ ചരിത്രത്തിൽ മർക്കസ് പ്രതീക്ഷ കേന്ദ്രമായി തീർന്നത്. കർണാടക പശ്ചിമ ബംഗാൾ ഗുജറാത്ത് കാശ്മീർ ഡൽഹി മഹാരാഷ്ട്ര രാജസ്ഥാൻ ലക്ഷദ്വീപ് ആൻഡമാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ മർകസ് സേവന നിരതമാണ്. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ മർക്കസി വിവിധ സ്ഥാപനങ്ങളിൽ പഠനം നടത്തി വരുന്നു. മർക്കസ് ഓർഫനേജ് ,ഗേൾസ് ഓർഫനേജ്, ഹിഫ്ളുൽ ഖുർആൻ കോളേജ് , ശരീഅത്ത് കോളേജ് , ബോർഡിംഗ് മദ്രസ, മർക്കസ് ബനാത്ത് , മർക്കസ് നോളജ് സിറ്റി, മർക്കസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് , മർകസ് ഐടിഐ, കാശ്മീരി ഹോം, ഹാൻഡി ക്രാഫ്റ്റ് ട്രെയിനിങ് സെൻറർ, മർക്കസ് കെയേഴ്സ്,മർക്കസ് ഇഹ്റാം,മർക്കസ് ഹോസ്പിറ്റൽ, ഗ്ലോബൽ സ്റ്റുഡൻസ് വില്ലേജ് തുടങ്ങി വിവിധ സ്ഥാപനങ്ങൾ മർക്കസ് മാനേജ്മെൻറ് കീഴിൽ പ്രവർത്തിക്കുന്നു. കൂടാതെ യുപി ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി പത്തിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളും മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. അതോടൊപ്പം നാൽപ്പതിലധികം സിബിഎസ്ഇ അൺ എയ്ഡഡ് സ്ഥാപനങ്ങൾ മർക്കസിന് കീഴിലുണ്ട്കാരന്തൂർ മർക്കസു സ്സഖാഫത്തി സുന്നിയ്യ യുടെ കീഴിൽ ബഹു കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സ്കൂൾ മാനേജറായി പ്രവർത്തിക്കുന്നു .
.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമ നമ്പർ | പേര് | കാലയളവ് | ചിത്രം |
---|---|---|---|
1 | കെ കെ കൊച്ചോ സാഹിബ് | 1943-1960 |
|
2 | കെ . നാരായണൻ കർത്താ | 1960-1962 |
|
3 | എം .കെ.പരമേശ്വര മേനോൻ | 1962-1967 |
|
4 | എ പി ഗംഗാധരൻ | 1967-1969 |
|
5 | ബി എസ് ശ്രീധരൻ നായർ | 1969-1979 |
|
6 | എ കെ ഭാർഗവൻ | 1979-1981 |
|
7 | എ പി ഗംഗാധരൻ | 1981-1982 |
|
8 | ഭാമിനി ദേവി ടി | 1982-1986 |
|
9 | ടി എ വർക്കി | 1986-1987 |
|
10 | ജി ശാന്തകുമാരി അമ്മ | 1987-1994 | |
11 | ഹേമലത തമ്പുരാൻ | 1994-1997 |
|
12 | ശാന്തകുമാരി അമ്മ കെ എൽ | 1997-1998 |
|
13 | കെ വി സരോജിനി | 1998-2000 | |
14 | എം എം അബ്ദുൽ കരീം | 2000-2002 |
|
15 | ടി എൽ സതി ദേവി | 2002-2008 |
|
16 | ജിജി വർഗീസ് | 2008-2013 |
|
17 | ഐൻസ്റ്റീൻ വാലത്ത് | 2013-2014 | |
18 | സുധ എസ് | 2014-2015 | |
17 | അനിതകുമാരി എം പി | 2015-2019 | |
18 | പി മുഹമ്മദ് ബഷീർ | 2019- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
<googlemap version="0.9" lat="10.054748" lon="76.288387" zoom="18">
10.054789, 76.288485 അൽ ഫറൂക്കിയ എച്ച്.എസ്. ചേരാനല്ലൂർ </googlemap>വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- സ്ഥിതിചെയ്യുന്നു.