ഗവ. ഹയർസെക്കണ്ടറി സ്കൂൾ കോയിപ്പുറം

ചെങ്ങന്നൂർ -കോഴഞ്ചേരി റോഡിൽ ആറാട്ടുപുഴയിൽ നിന്നും ഒന്നര കിലോമീറ്റർ വടക്കാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്.

ഗവ. ഹയർസെക്കണ്ടറി സ്കൂൾ കോയിപ്പുറം
വിലാസം
കോയിപ്രം

കോയിപ്രം. പി.ഒ,
പത്തനംതിട്ട
,
689531
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1913
വിവരങ്ങൾ
ഫോൺ04692667116
ഇമെയിൽhmghsskoipuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്37024 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീലത.k.k
പ്രധാന അദ്ധ്യാപകൻവത്സ‍ലാകുമാരി.N.B‌
അവസാനം തിരുത്തിയത്
25-11-202037024
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ








ചരിത്രം

മധ്യതിരുവിതാംകൂറിനെ ധനധാന്യ സമൃദ്ധമാക്കുന്ന പമ്പാനദിയുടെ കരയിൽ സ്ഥിതിചെയ്യുന്ന കോയിപ്പുറം ,തിരുവിതാംകൂർ ചരിത്രത്തിൽ ഇടം നേടിയിട്ടുള്ള പ്രശസ്തമായ ദേശമാണ്. മാർത്താണ്ഡവർമ്മ മഹാരാജാവിൻ്റെ കാലത്തിനു മുൻപ് ഭരണം നടത്തിയിരുന്ന തെക്കുംകൂർ രാജവംശത്തിൻ്റെ കാലഘട്ടത്തിൽ ഇടപ്രഭുക്കൻമാരായ കോവിലൻമാരുടെ നിയന്ത്രണത്തിൽ വന്ന ഭൂപ്രദേശം "കോവിൽപുറ"വും പിന്നീട് "കോയിപ്പുറ"വുമായതായി ചരിത്രം പറയുന്നു.

ഈ നാട്ടിലെ ഭൂരിപക്ഷം വരുന്ന അധഃസ്ഥിത വർഗ്ഗത്തിൻ്റെ ഉന്നമനത്തിനുള്ള പോംവഴി  വിദ്യാഭ്യാസം മാത്രമാണെന്ന തിരിച്ചറിവിൽ പ്രദേശവാസികളായ സുമനസ്സുകൾ ഒരേക്കർ സ്ഥലം ദാനം ചെയ്തു.1913 ൽ ലോവർ പ്രൈമറി സ്കൂളായി പ്രവർത്തനമാരംഭിച്ചു.

ഹൈസ്കൂളായി ഉയർത്തുന്നതിന് കൂടുതൽ ഭൂമിയും കെട്ടിടങ്ങളും ആവശ്യമായി വന്നു. അധ്യാപകരുടേയും നാട്ടിലെ പ്രമുഖരുടേയും നേതൃത്വത്തിൽ സാമ്പത്തിക സമാഹരണം നടത്തി വടക്കുഭാഗത്തുള്ള 4 മുറി കെട്ടിടം പണിയുകയും 2 ഏക്കർ സ്ഥലം വാങ്ങുകയും ചെയ്തു.അന്നത്തെ ഹെഡ്മാസ്റ്റർ ശ്രീ സി.ടി കോശി സാർ,ചുങ്കത്തിൽ വക്കീൽ (അഡ്വ സി ജി മാത്യു), കെ.സി ചാക്കോ കണികുളത്ത് ,ശ്രീധരൻ പിള്ള സാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശ്രമങ്ങൾക്കൊടുവിൽ 1981ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. കൊ.വർഷം 1099 ൽ നടന്ന വെള്ളപ്പൊക്കത്തിൽ സ്കൂളിലെ രേഖകൾ നശിക്കുകയും ഇപ്പോൾ ഹൈസ്കൂൾ ഓഫീസ് പ്രവർത്തിക്കുന്ന സ്ഥലത്ത് ഉണ്ടായിരുന്ന ഒരു കെട്ടിടം തകർന്നു പോയതുമായി അറിയുന്നു.1983ൽ ആദ്യ SSLC ബാച്ച് പുറത്തിറങ്ങി. 2000 ൽ ഹയർ സെക്കണ്ടറി വിഭാഗം ആരംഭിച്ചു .സയൻസ്, ഹ്യുമാനിറ്റീസ് ബാച്ചുകൾ പ്രവർത്തിക്കുന്നു.2010 മുതൽ SSLC ക്ക് നൂറുശതമാനം വിജയം കരസ്ഥമാക്കുന്നുണ്ട് .2018ലെ പ്രളയം സ്കൂളിനെ ഗുരുതരമായി ബാധിച്ചു.സ്കൂളിൻ്റെ ഒന്നാം നില പൂർണമായും മുങ്ങിപ്പോയി. ലാബ്, ലൈബ്രറി ,ഐസിടി ഉപകരണങ്ങൾ, ഫർണീച്ചറുകൾ എന്നിവ പൂർണമായും നശിച്ചു. കേരള സർക്കാർ ,സന്നദ്ധ സംഘടനകൾ, അഭ്യുദയകാംക്ഷികളായ സുമനസ്സുകൾ എന്നിവരുടെ സഹായത്താൽ നടത്തിയ പുനരുദ്ധാരണ പ്രവർത്തനങ്ങളിലൂടെ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചു കൊണ്ട് സ്കൂൾനിലകൊള്ളുന്നു.

ഭൗതികസൗകര്യങ്ങൾ

2.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് സുസജ്ജമായ കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നുണ്ട് .ഏകദേശം 13 കമ്പ്യട്ടറുകളുണ്ട്. ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി ഹൈസ്കൂൾ വിഭാഗം ക്ളാസുകൾ പൂർണമായും സ്മാർട്ട് ക്ലാസ് മുറികളായി മാറ്റിയിട്ടുണ്ട്.ക്ലാസ് മുറികളിൽ അതിവേഗ ഇൻ്റർനെറ്റ് കണക്ടിവിറ്റി ഉറപ്പാക്കിയിട്ടുണ്ട്.

ശാസ്ത്ര പോഷിണി പദ്ധതിയുടെ ഭാഗമായി ശാസ്ത്ര ലാബ് തയ്യാറാക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • കൈയ്യെഴുത്ത് മാസിക
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • വായനാക്കൂട്ടം
  • അസാപ്പ്
  • കിക്ക് ഓഫ് പദ്ധതി
  • നാഷണൽ സർവ്വീസ് സ്കീം

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1905 - 13
1913 - 23
1923 - 29
1929 - 41
1941 - 42
1942 - 51
1951 - 55
1955- 58
1958 - 61
1961 - 72
1972 - 83
1983 - 87
1987 - 88
1989 - 90
1990 - 92
1995-96 അച്ചാമ്മ ടീച്ചർ.
1996-97 മനോരമ
1997-98 രതി
1998-2000 മീന ലിസി ആൻ‍ഡ്രൂസ്
2000- 05 പി വി സരളമ്മ
2005 - 08 ശിവൻപിള്ള
2008-10 സബിത എസ്
2010-13 സാവിത്രി അന്തർജനം
2013-16 എൻ പി രാധാമണി
2016- എൻ ബി വത്സലാ കുമാരി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.343393, 76.651530|zoom=15}}