ഗവ.എച്ച്. എസ്.എസ്. വള്ളിക്കീഴ്
ഗവ.എച്ച്. എസ്.എസ്. വള്ളിക്കീഴ് | |
---|---|
വിലാസം | |
കൊല്ലം കാവനാട്.പി.ഒ, , കൊല്ലം 691003 , കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - 1895 |
വിവരങ്ങൾ | |
ഫോൺ | 04742794675 |
ഇമെയിൽ | 41081kollam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41081 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | രാജേശ്വരി അമ്മ |
പ്രധാന അദ്ധ്യാപകൻ | എൽ. മിനി |
അവസാനം തിരുത്തിയത് | |
15-09-2020 | 41081lk |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കൊല്ലം ജില്ലയിലെ പ്രധാനപ്പെട്ട സ്കൂളുകളിൽ ഒന്നാണ് വള്ളിക്കീഴ് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ. കൊല്ലം നഗരത്തിൽ നിന്നും ദേശീയപാതയിൽ അഞ്ച് കിലോമീറ്ററോളം വടക്കു മാറി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് വള്ളിക്കീഴ് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ. കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്.
ചരിത്രം
അറബിക്കടലം അഷ്ടമുടിക്കായലും അതിരുകളായുള്ള കൊല്ലം കോർപറേഷ നിലെ (പഴയ ശക്തികുളങ്ങര പഞ്ചായത്ത്) 5-ാം ഡിവിഷനിലാണ് വള്ളിക്കിഴ ഗവ. ഹയർ സെക്കന്ററി സ്കൂൾ സ്ഥിതിചെയ്യുന്നത്, ശക്തികുളങ്ങര കന്നിമേൽ ചേരിയിൽ പാലോട്ടു വയൽ വീട്ടിലെ വണ്ടിപുരയിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. കുരിക്കര രാമൻപിളള എന്ന വ്യക്തി ദാനമായി നൽകിയ 11 സെന്റു സ്ഥലത്താണ് ഈ വിദ്യാലയം ആരംഭിച്ചത്. സ്ഥലത്തെ വിവിധ വ്യക്തികളുടെ സഹായത്തോടെ മുന്നോട്ടു പൊയ്ക്കൊണ്ടിരുന്ന ഈ വിദ്യാലയം പിന്നീട് ഗവൺമെന്റിനു വിട്ടുകൊടുത്തു. 1968 ൽ യു.പി വിഭാഗവും 1972 ൽ ഹൈസ്കൂൾ വിഭാഗവും ആരംഭിച്ചു. 1998 ൽ ഹയർസെ ക്കന്ററി വിഭാഗം നിലവിൽ വന്നു. സ്ഥലത്തെ പ്രധാന സാംസ്കാരിക കേന്ദ്രമായി ഈ വിദ്യാലയം ആദ്യകാലങ്ങളിൽ പ്രവർത്തിച്ചിരുന്നു. ജനപ്രതിനിധികൾ, വിദ്യാഭ്യാസ തല്പരർ, നാട്ടുകാർ, സന്നദ്ധ സംഘടനകൾ എന്നിവരുടെ നിർലോഭമായ സഹായി സഹകരണങ്ങൾ ഈ വിദ്യാലയത്തിന്റെ വളർച്ചയിൽ നിർണ്ണായകമായ പങ്കുവഹിച്ചു വരുന്നു. ശക്തമായ പി.ടി.എ യ്ക്കുള്ള സംസ്ഥാന ഗവൺമെന്റിന്റെ അവാർഡ് 1984 ൽ ഈ വിദ്യാലയത്തിനു ലഭിക്കുകയുണ്ടായി. തുടർന്ന് ഓരോ വർഷവും നിലവിൽ വരുന്ന പി.ടി.എ വളരെ ഫലപ്രദമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.
സസ്യ ശാമളമായ പ്രകൃതി ഭംഗിയാൽ അനുഗൃഹീതമായ വേണാടിന്റെ വിരി മാറിൽ അഷ്ടമുടിക്കായലിനും അറബിക്കടലിനുമിടയിൽ ഒന്നര ഏക്കറിൽ അരനൂറ്റാണ്ടിന്റെ ചരിത്രവും പേറി ശിരസ്സുയർത്തി നിൽക്കുന്ന സരസ്വതീ ക്ഷേത്ര മാണ് വള്ളിക്കിഴ്ഗവൺമെന്റെ് ഹയർ സെക്കന്ററി സ്കൂൾ. 1985-ൽ സ്ഥാപിതമായതായി രേഖകൾ സാക്ഷ്യപ്പെടുത്തുന്ന ഈ വിദ്യാലയം പ്രാരംഭത്തിൽ ശക്തികുളങ്ങര പഞ്ചായത്തിൽ കന്നിമേൽച്ചരിയിൽ പാലോട്ട് വീട്ടിലെ വണ്ടിപ്പുരയിൽ പ്രവർത്തനം തുടങ്ങി. പിന്നീട് കുഴിക്കര ശ്രീ രാമൻപിള്ള വാഗ്ദാനം ചെയ്ത 33 സെന്ര് സ്ഥലത്ത് മുള്ളങ്കാട് ശ്രീ വേലുപ്പിള്ള വൈദ്യർ മാറ്റി സ്ഥാപിക്കുകയും കാലക്രമത്തിൽ ഗവൺമെന്റിന് വിട്ടുനൽകുകയും ചെയ്തു. 1938-39 കാലഘട്ടത്തിൽ പരിപൂർണ്ണമായി സർക്കാർ നിയന്ത്രണത്തിലായ ഈ വിദ്യാലയത്തിൽ അന്ന് ഒന്ന് മുതൽ ഏഴാം ക്ലാസ്സ് വരെയാണ് അധ്യയനം നടന്നിരുന്നത്. 1972-ൽ ഹൈസ്ക്കൂളായും 1998-ൽ ഹയർ സെക്കന്ററിയായും ഉയർത്തപ്പെട്ടു. വിവിധരംഗങ്ങളിൽ വ്യക്തിമുദ്രപതിപ്പിച്ച് ഒട്ടനവധി വ്യക്തികളുടെ ചിന്തകളും സ്വപ്നങ്ങളും നാമ്പിട്ട ക്ലാസ്സ് മുറികളും ചരിത്രമുറങ്ങുന്ന മണ്ണും നയനമനോഹരമായ പൂന്തോട്ടവും ചാരുതചാർത്തി നിലകൊള്ളന്നതോടൊപ്പം.പിന്നിട്ട നാൾവഴികളിൽ സാമൂഹിക പ്രതിബദ്ധതയുള്ള പൗരസൃഷ്ടിയുടെ ശാക്തീകരണവേദിയായിത്തീരുവാനും കഴിഞ്ഞ ഈ വിദ്യാലയത്തിൽ ഇന്ന് പ്രീപ്രൈമറി മുതൽ ഹയർ സെക്കന്ററിവരെയുള്ള ക്ലാസ്സുകളിലായി രണ്ടായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പ്രീപ്രൈമറിക്ക് ഒരു കെട്ടിടത്തിൽ 3 ക്ളാസ് മുറികളും പ്രൈമറി വിഭാഗത്തിന് 6 കെട്ടിടങ്ങളിലായി 25 ക്ളാസ് മുറികളും ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമല്ലാത്ത ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 22 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
മോഡൽ ഐ.സി.ടി സ്കൂൾ
ചവറ നിയമസഭാ മണ്ഡലത്തിലെ മോഡൽ ഐ.സി.ടി സ്കൂൾ ആയി 2010ൽ ജലഗതാഗത വകുപ്പ് മന്ത്രി ശ്രീ.എൻ.കെ.പ്രേമചന്ദ്രൻ നിർദ്ദേശിച്ചു..അഞ്ച് ക്ലാസ് മുറികൾ ലാപ്പ്ടോപ്പും എൽ.സി.ഡി.പ്രൊജക്റ്ററും ഘടിപ്പിച്ച് മൾട്ടിമീഡിയ സ്മാർട്ട് ക്ലാസ് മുറികളാക്കാനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു.
ഹൈടെക് സ്കൂൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- സയൻസ് ക്ലബ്ബ്.
- ഐ.ടി. ക്ലബ്ബ്./home/user/Desktop/lk.jpg
- ഫിലിം ക്ലബ്ബ്.
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മാത്സ് ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- എക്കോ ക്ലബ്ബ്..
- നല്ല പാഠം പദ്ധതി.
- കൈരളീ വിജ്ഞാന ക്ലബ്ബ്
- ഹലോ ഇംഗ്ലീഷ്
ഭരണ നിർവഹണം
ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി. എൽ. മിനിയും, ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീമതി. രാജേശ്വരി അമ്മയുമാണ്.
മുൻ സാരഥികൾ
സ്ഥാപകൻ---ശ്രീ.മുളളങ്കോട്ട് വേലുപ്പിളള വൈദ്യർ
സ്കൂളിനെ നയിച്ച പ്രഗത്ഭരായ അദ്ധ്യാപകർ
തച്ചന്റയ്യത്ത് ചെല്ലപ്പൻപിളള
ജനാർദ്ദനൻപിളള
ജോസഫ്
ഫ്രാൻസിസ്
പീറ്റർ
പങ്കജാക്ഷി അമ്മ
കുഞ്ഞിപ്പിള്ള അമ്മ
സദാനന്ദൻ
കേശവൻ
ദേവകി
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ജോസഫ്
ഹരോൾഡ്
ഗൗരിക്കുട്ടി അമ്മ
തങ്കമ്മ
രത്നമ്മ
ചന്ദ്രിക. സി.എസ്
അന്നമ്മ.ബി.ജോൺ
പ്രഭാകരൻ പിളള
ഗോപിദാസ്. വി
ഓമനക്കുട്ടി<ശിവൻക്കുട്ടി
കെ.ബി. ഭരതൻ
സുകുമാരി അമ്മ
രാജേന്ദ്രൻ (കൊല്ലം ഡി.ഡി.ഇ.)
റോസ് മേരി
സുമംഗലാദേവി
ശ്രീദേവിയമ്മ
ഉഷാകുമാരി
കവിത ഡി
ലിസമ്മ മാത്യു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പ്രശസ്ത കവി കുരീപ്പുഴശ്രീകുമാർ[1]
- മുൻ മന്ത്രി ആർ. എസ്. ഉണ്ണി [2]
- സുബ്രമണ്യക്കുറുപ്പ് (ഐ.ആർ.എസ്)ഇൻകംടാക്സ് കമ്മീഷണർ
നേർക്കാഴ്ച ചിത്രങ്ങൾ
-
സാന്തന എസ് 8 C
-
വേദ ജെ വി
-
കൃഷ്ണേന്ദു എ 7B
-
കുറിപ്പ്2
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="8.912122" lon="76.561478" zoom="17" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 8.912143, 76.562127, G.H.S.S Vallikkeezhu G.H.S.S. Vallikkeezhu 8.91227, 76.560652, VALLIKKEEZHU TEMPLE Vallikkeezhu Temple </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 41081
- 1895ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ഉപ ജില്ലയിലെ ഗ്രേഡ് 5 ഉള്ള വിദ്യാലയങ്ങൾ