ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം.
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
.
ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം. | |
---|---|
വിലാസം | |
https://ml.wikipedia.org/wiki/%E0%B4%A4%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%AE%E0%B4%B2 തട്ടാമല ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം. , തട്ടാമല പി.ഒ കോല്ലം 691020 , കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - 1900 LP,1976 HS |
വിവരങ്ങൾ | |
ഫോൺ | 0474 2729673 |
ഇമെയിൽ | 41090kollam@gmail.com |
വെബ്സൈറ്റ് | https://schoolwiki.in/ഗവ.വി.എച്ച്._എസ്.എസ്._ഇരവിപുരം https://www.youtube.com/channel/UCM5zZqO1fu-6VGRF8BhtL_g https://www.facebook.com/profile.php?id=100018442783197 |
കോഡുകൾ | |
സ്കൂൾ കോഡ് | 41090 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | പ്രിയ എസ് രാജ് |
പ്രധാന അദ്ധ്യാപകൻ | ശ്രീകുമാർ.ഡി |
അവസാനം തിരുത്തിയത് | |
24-08-2019 | ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
[കൊല്ലം ]കോർപ്പറേഷനിൽ 32--ാം ഡിവിഷനിലെ [തട്ടാമലയിൽ] പന്ത്രണ്ടുമുറി നഗറിലാണ് ഗവണ്മന്റ് വി .എച്ച് .എസ് .എസ് ഇരവിപുരം . സ്ഥിതി ചെയ്യുന്നത് . [കൊട്ടിയം], [ഉമയനല്ലൂർ], [മേവറം], [തട്ടാമല], പിണയ്ക്കൽ, [കൂട്ടിക്കട], [വാളത്തുംഗൽ], ചകിരിക്കട, ഒട്ടത്തിൽ, കൊല്ലൂർവിള,[പള്ളിമുക്ക്], വെണ്ടർമുക്ക്, മാടൻനട, [പോളയത്തോട്], [അയത്തിൽ], [പാലത്തറ] എന്നിവയാണ് ഈ സ്ക്കൂളിന്റെ ഫീഡിംഗ് ഏരിയകൾ. വാഴപ്പള്ളി എൽ.പി.എസ്, കണിച്ചേരി എൽ.പി.എസ്. എന്നിവയാണ് ഈ സ്ക്കൂളിന്റെ ഫീഡിംഗ് സ്ക്കൂളുകൾ. കൊല്ലം താലുക്കിലെ വിവിധ പ്രദേശങ്ങളിൽ നിന്നും സ്കൂൾ ലേക്ക് കുട്ടികൾ വരുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
യൂ.പിയ്ക്കും,ഹൈസ്കൂളിനും വൊക്കേഷനൽ ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട് .നിലവിലുള്ള മൂന്ന് കംമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം അറുപതോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്നു ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഐ.ടി@സ്കൂൾ പ്രോജക്ടിന്റെ( കൈറ്റ് )സഹായത്തോടെ ഹയർ സെക്കന്ററി ക്ലാസുകൾ മുഴുവനും ഹൈടെക്കായി മാറി, ഇതോടൊപ്പം 2017-18 അദ്ധ്യയന വർഷത്തിൽ ഹൈടെക് സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി ഹൈസ്ക്കൂൾ വിഭാഗത്തിൽ പത്ത് ക്ലാസ്സ് മുറികളും ഹൈടെക്കാക്കി. 2018-19 അദ്ധ്യയനവർഷത്തിൽ ഹൈസ്ക്കൂൾ കമ്പ്യൂട്ടർ ലാബിലേക്ക് രണ്ട് ലാപ്ടോപ്പുകൾ കൂടി ലഭിച്ചിട്ടുണ്ട്. 2018-19 അദ്ധ്യയനവർഷത്തിൽ ഹയർ സെക്കണ്ടറി കമ്പ്യൂട്ടർ ലാബിലേക്കും ലാപ്ടോപ്പുകൾ ലഭിച്ചിട്ടുണ്ട്.
ഒരു ലക്ഷത്തിലധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറിയും വായനാമുറിയും സ്കൂളിന്റെ ഒരു വലിയ സൗഭാഗ്യമാണ്.കുട്ടികളെ വായനയുടെ വസന്ത വീഥിയിലേയ്ക്ക് കൈ പിടിച്ചു നടത്താൻ അദ്ധ്യാപകർക്ക് കരുത്ത് പകരുന്നത് സ്കൂളിന് സ്വന്തമായുള്ള ഈ ഗ്രന്ഥശാല തന്നെയാണ്.സ്കൂൾ വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ പരിശീലനം നൽകുന്നതിൽ പ്രത്യേക ഊന്നൽ നൽകുവാൻ വിവിധ പരിപാടികളും പദ്ധതികളും ആവിഷ്കരിച്ച നടപ്പിൽ വരുത്തുന്നുമുണ്ട്. കുട്ടികൾക്ക് പഠനം കൂടുതൽ രസകരവും അനുഭവവേദ്യവുമാക്കുന്നതിനു വേണ്ടി എല്ലാ പത്താം തരം ക്ലാസ് മുറികളും സ്മാർട്ട് റൂമുകളായാണ് ക്രമീകരിച്ചിരിക്കുന്നത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രാഥമിക ആവശ്യത്തിനുള്ള പ്രത്യേകം മൂത്രപ്പുരകളും ടോയ്ലറ്റുകളും ധാരാളമുണ്ട്.പെൺകുട്ടികളുടെ മൂത്രപ്പുരയിൽ നാപ്കിൻ ഡിസ്ട്രോയർ സൗകര്യം ക്രമീകരിച്ചിട്ടുണ്ട്.
കേരളാ ഗവൺമെന്റിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം- ത്തിന്റെ ഭാഗമായി അടിസ്ഥാന സൗകര്യ വികസനത്തിനായി മൂന്നു കോടി രൂപ അനുവദിച്ചു.
മാനേജ്മെന്റ്
കേരളസർക്കാരാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലും,സാമ്പത്തിക സഹായത്തിലുമാണ് നിരവധിയായ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുവാൻ കഴിഞ്ഞിട്ടുള്ളത്.നാളിതുവരെയുള്ള എല്ലാ അദ്ധ്യാപക രക്ഷകർത്തൃ സമിതികളും സ്കൂളിന്റെ വികസനത്തിനും,അക്കാദമിക മുന്നേറ്റത്തിനും നൽകിയ പിൻതുണയും,ശാരിരികവും,മാനസികവുമായി നൽകിയ സഹായവുമാണ് ഈ സ്ഥാപനത്തിന്റെ വിജയത്തിനടിസ്ഥാനം.നിലവിൽ ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റർ ശ്രീ.ശശി കുമാർ .ബി .എസും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീമതി.പ്രിയ എസ് രാജുമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
സാരഥികൾ
-
പ്രിയ എസ് രാജ് (പ്രിൻസിപ്പാൾ)
-
ശ്രീകുമാർ.ഡി (ഹെഡ്മാസ്റ്റർ)
പുതിയ സ്കൂൾ കെട്ടിട മാതൃക
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
-
-
-
-
-
-
-
-
-
ശ്രീമതി.മിനി.ജെ
-
ശശി കുമാർ .ബി .എസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- നെജീബു അബ്ദുൽ മജീദ്(ISRO Engineer)
- ജോതിഷ്.എസ് (Scientist in America)
- മിനി.ജെ (പ്രൻസിപ്പൽ-പത്തനംതിട്ട എച്.എസ്.എസ്)
- മിനി.വി.എൻ(അദ്ധ്യാപിക-ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം)
വഴികാട്ടി
{{#multimaps: 8.8722076,76.634863 ||zoom=13}}
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 41090
- '''1900 LP,1976 HS'''ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ഉപ ജില്ലയിലെ ഗ്രേഡ് 5 ഉള്ള വിദ്യാലയങ്ങൾ