ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം./ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
ചരിത്രം

ചരിത്രം

നമ്മുടെ സ്കൂളിന് ഏകദേശം 130 വർഷത്തെ പ്രവർത്തന പാരമ്പര്യമുണ്ട്. ശ്രീമൂലം തിരുനാൾ മഹാരാജാവ് തിരുവിതാംകൂർ ഭരിച്ചിരുന്ന കാലത്ത് ശ്രീമൂലം അസംബ്ലി പ്രതിനിധിയായിരുന്ന കോട്ടൂർ കുഞ്ഞുകൃഷ്ണ പിള്ള മുൻകൈയെടുത്ത് സ്ഥാപിച്ചതാണ് ഈ സ്കൂൾ. പ്രദേശത്തെ പ്രമാണിമാർ ഇവിടത്തെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമിട്ട് കൃഷ്ണപിള്ളയെ സമീപിക്കുകയും എല്ലാ വില്ലേജുകളിലും ഓരോ എൽ പി സ്കൂൾ അനുവദിച്ച അവസരത്തിൽ പഴയാറ്റിൻകുഴിയോട് ചേർന്ന് ഇരവിപുരം എൽപിഎസ് എന്ന പേരിൽ സ്കൂൾ സ്ഥാപിക്കുകയും ചെയ്തു. സ്കൂൾ പ്രവർത്തിക്കുന്നതിനു ആവശ്യമായ സ്ഥല സൗകര്യങ്ങളുടെ അപര്യാപ്തതമൂലം സ്കൂളിന് അംഗീകാരം നൽകാൻ പറ്റില്ലെന്ന് അറിയിച്ചതിനെത്തുടർന്ന് ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം വാങ്ങി സ്കൂൾ പ്രവർത്തനമാരംഭിച്ചു.

മൂലം തിരുനാൾ രാമവർമ്മ
മൂലം തിരുനാൾ രാമവർമ്മ

1888 എൽ പി സ്കൂളായിട്ടാണ് തുടങ്ങിയത്. 1965 ൽ അപ്പർപ്രൈമറിയും , 1976-ൽ ഹൈസ്കൂൾ വിഭാഗവും, 1993 ൽ വൊക്കേഷണൽ ഹയർസെക്കൻഡറിയും പ്രവർത്തിച്ചു തുടങ്ങി.