ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം./വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

മാസ്സ് ജൂലൈ ജൂലൈ 5 ബഷീർ അനുസ്മരണം

ബഷീർ അനുസ്മരണ വുമായി ബന്ധപ്പെട്ട ഒരു ആഴ്ച നീണ്ടു നിൽക്കുന്ന പ്രവർത്തനമാണ് സംഘടിപ്പിച്ചത്. ഓരോ ദിവസവും അധ്യാപകർ ബഷീറിൻറെ ഓരോ കൃതികൾ കുട്ടികൾക്ക് പരിചയപ്പെടുത്തി.

ഇത്തരത്തിൽ അവതരിപ്പിക്കപ്പെട്ട കൃതികളിലെ കഥാപാത്രങ്ങളെ കുട്ടികൾ വേഷമിട്ടു സ്കിറ്റ് രൂപത്തിൽ അവതരിപ്പിക്കുകയും ചെയ്തു. കൂടാതെ ജീവചരിത്രക്കുറിപ്പ് തയ്യാറാക്കാൻ, പോസ്റ്റർ രചന, തുടങ്ങിയ പ്രവർത്തനങ്ങളും സംഘടിപ്പിക്കപ്പെട്ടു. മെച്ചപ്പെട്ടവ ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യപ്പെട്ടു. ജൂലൈ 17 വിദ്യാരംഗം 14 /7 /2021 ബുധനാഴ്ച 11മണിക്ക് വിദ്യാരംഗം ക്ലബ്ബിൻറെ സ്കൂൾ തല ഉദ്ഘാടനംനടത്തി. മീനാക്ഷി മാധവൻ ആരംഭ ഗാനമാലപിച്ചു. വിദ്യാരംഗം കണ്ടു കോർഡിനേറ്റർ ശ്രീമതി ദീപ ആർ സ്വാഗതമാശംസിച്ചു. പി ടി എ പ്രസിഡൻറ് ഷാജഹാൻ റഹ്മാനി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രശക്ത സംഗീത അധ്്യാപകൻ സുകു സോപാനം ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് കുട്ടികളുടെ പരിപാടികൾ അവതരിപ്പിക്കുകയും അവരുടെ സാഹിത്യസംബന്ധിയായ സംശയങ്ങൾക്ക് സുകു സോപാനം

മറുപടി നൽകുകയും ചെയ്തു.