പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
മാനേജ്മെന്റ് | പി.ടി.എ | ലാബുകൾ | കരിയർഗൈഡൻസ് | എൻ.എസ്.എസ് | അസാപ് | ചിത്രശാല |
---|
PKSHSS KANJIRAMKULAM | |
---|---|
PKSHSS KANJIRAMKULAM | |
---|---|
PKSHSS KANJIRAMKULAM | |
---|---|
പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം | |
---|---|
വിലാസം | |
കാഞ്ഞിരംകുളം പി കെ എസ് എച്ച് എസ് എസ് കാഞ്ഞിരംകുളം, , കാഞ്ഞിരംകുളം പി ഒ 695524 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1906 |
വിവരങ്ങൾ | |
ഫോൺ | 0471-2260607, 2265262 |
ഇമെയിൽ | headmasterpkshss@gmail.com principal |
വെബ്‍സൈറ്റ് | ഇല്ല |
കോഡുകൾ | |
സ്കൂൾ കോഡ് | 44008 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മരിയഷീല. ഡി. എം |
പ്രധാന അദ്ധ്യാപകൻ | സനൽകുമാര്. ജെ. എല് |
അവസാനം തിരുത്തിയത് | |
02-10-2018 | 44008 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ഒറ്റനോട്ടത്തിൽ
തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീമൂലം തിരുനാൾ രാമവർമ്മയുടെ കാലഘട്ടത്തിൽ ശ്രീ പി.കെ സത്യാനേശൻ 1906 ഫെബ്രുവരി 12ന് ഈ വിദ്യാലയത്തിന‍് തുടക്കം കുറിച്ചു.
തുടക്കത്തിൽ 3 വിദ്യാർഥികൾ മാത്രമാണ‍് പഠിക്കുവാനെത്തിയത്- ശ്രീ ഡി. യേശുദാസ്, എൽ. തോംസൺ, ശ്രീ എൽ. ഡെന്നിസൺ എന്നിവരായിരുന്നു ആദ്യ വിദ്യാർത്ഥികൾ.
ശ്രീ എസ്. റിച്ചാർഡ്ജോയ്സൺ മാനേജർ ആയിരിക്കുമ്പോഴാണ‍് പി.കെ.എസ്.എച്ച്.എസ്.എസ് അതിന്റെ സുവർണ ജൂബിലിയില് എത്തിയത്.
ഈ സികൂളിലെ അധ്യാപകനായിരുന്ന ശ്രീ എസ്. സത്യമൂർത്തി അധ്യാപകർക്കുള്ള ദേശിയ പുരസ്‍കാരം നേടിയിട്ടുണ്ട്.മുൻ ഗണിതശാസിത്ര അധ്യാപകനും എൻ. സി. സി. ഓഫീസറും ആയിരുന്ന ശ്രീ എൻ. സുകുമാരൻ നായർ മികച്ച എൻ. സി. സി ഓഫീസർക്കുള്ള ദേശിയ പുരസ്‍ക്കാരം നേടിയിട്ടുണ്ട്.
1959ൽ കാഞ്ഞിരംകുളം ഹൈസ്കൂൾ ഗോൾഡൻ ജൂബിലി സ്റ്റേഡിയം കേരള വിദ്യാഭ്യാസമന്ത്രി പ്രൊ.ജോസഫ് മുണ്ടശ്ശേരിയും സിനിമാനടൻ സത്യനും ഉത്ഘാടനം ചെയ്തു.
2000 ആണ്ടിൽ ഹയർസെക്കണ്ടറി സ്‍കൂളായി ഉയർത്തപ്പെട്ടതിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചത് മുൻമന്ത്രി ഡോ. എ . നീലലോഹിതദാസൻ നാടാർ ആയിരുന്നു.
ശ്രീ കുഞ്ഞികൃഷ്ണൻ നാടാർ (മുൻ എം. എൽ. എ), ശ്രീ ഇ. രമേഷൻ നായർ (മുൻ എം. എൽ. എ),ശ്രീ സുന്ദരൻ നാടാർ (മുൻമന്ത്രി, മുൻഡെപ്യട്ടി സ്പീക്കർ), ശ്രീ എൻ. ശക്തൻ നാടാർ (മുൻമന്ത്രി), ശ്രീ എം.ആർ. രഘുചന്ദ്രബാൽ (മുൻമന്ത്രി) ഇവർ പൂർവവിദ്യാർത്ഥികളാണ‍്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 10കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്ഥാപക മാനേജർ
ശ്രീ. പി. കെ. സത്യനേശ൯ സ്ഥാപക മാനേജർ
1878-ജനുവരി 20ന് ജനിച്ച ശ്രീ. പി. കെ. സത്യനേശ൯ കർമ്മ പന്ഥാവിൽ ഒരു സാത്വികത്യാഗിയായിരുന്നു. ചുറ്റുമുളള സാമൂഹിക പിന്നോക്കോവസ്ഥ അദ്ദേഹത്തിന്റെ ചിന്തയേയും വീക്ഷണത്തെയുംസ്വാധീനിച്ചിരുന്നു.അക്ഷരവെളിച്ചത്തിന്റ മാർഗ്ഗമാണ് ശരിയായ മോചന പന്ഥാവ് എന്ന് അറിഞ്ഞിരിക്കുന്ന അദ്ദേഹം തെക്ക൯ തിരുവിതാംകൂറിന് നൽകിയത് ഒരു അക്ഷരശാലയെയായിരുന്നു. നാടിന്റ നന്മ മാത്രം മുന്നിൽ കണ്ട് ഒരു വിദ്യാലയം സ്ഥാപിച്ചെടുക്കുവാ൯ വൈതരണികൾ മാത്രം ഉണ്ടായിരുന്ന ഒരു കാലഘട്ടത്തിൽ ശ്രീ. പി. കെ.സത്യനേശന്കഴിഞ്ഞു എന്നത് അദ്ദേഹത്തിന്റെ ത്യാഗസന്നദ്ധതയ്ക്ക് ലഭിച്ച പരമമായ അംഗീകാരമായിരുന്നു. സ്കൂൾ തുടങ്ങാ൯ തന്നെ ഏറെ ക്ലേശങ്ങൾ സഹിച്ച അദ്ദേഹത്തിന് അതിനൊപ്പം ക്ലേശങ്ങൾ അതിനെ നിലനിർത്തുന്നതിനുംഅനുഭവിക്കേണ്ടി വന്നു എന്നാണ് ചരിത്രം. ഗ്രാമാന്തരങ്ങൾ തോറും ഗ്രാമഫോണുമായി നടന്നും മാജിക്ക് ലാന്റേൺ പോലുളള ആകർഷണീയതകൾ കൊണ്ടുമൊക്കെ സാമൂഹിക വൈവിദ്ധ്യങ്ങളിൽ നിന്നും പഠിതാക്കളെ അദ്ദേഹം കണ്ടെത്തി.മഹാരാജാവിന്റ വിദ്യാഭ്യസ പരിഷ്ക്കാരങ്ങളെ ഉൾക്കൊണ്ടുകൊണ്ട് ഇന്നത്തെ ഗതാഗത സൗകര്യങ്ങൾ ഒന്നും ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിൽ കാഞ്ഞിരംകുളം പ്രദേശത്തു നിന്നും ക്ലേശങ്ങൾ സഹിച്ച് യാത്ര ചെയ്ത് മഹാരാജാവുമായി നിരന്തരം ബന്ധം പുലർത്തിക്കൊണ്ട് സാമൂഹിക സ്നേഹിയും സുവിശേഷകനുമായിരുന്ന ശ്രീ.പി.കെ. സത്യനേശ൯ അവർകൾ ഇൗ ഗ്രാമത്തിലൊരു വിദ്യാഭ്യസ സ്ഥാപനം തുടങ്ങുന്നതിനുളള അശ്രാന്ത പരിശ്രമം തന്നെ നിസ്വാർത്ഥമായി നടത്തിയതിൽ വിജയം കണ്ടു. അടിച്ചമർത്തപ്പെട്ടവന്റെ അവഗണിക്കപ്പെടുന്നവന്റെയും കണ്ണീരൊപ്പുവാ൯, അവന് അക്ഷരത്തിന്റ ശക്തി പകർന്നുകൊടുക്കേണ്ടതുണ്ടെന്ന ബോധ്യമാണ് ശ്രീ.പി.കെ. സത്യനേശ൯ അവർകളെ ഇൗ സ്കൂൾ സ്ഥാപിക്കുക എന്ന മഹത്തായലക്ഷ്യത്തിലേക്ക് നയിച്ചത്. ഇൗശ്വരഭക്തിയുടെയും വിജ്ഞാനത്തിന്റയും ദീപം സമന്യയിക്കുന്നിടത്തേ മാനവ പുരോഗതി ഉണ്ടാവു എന്ന അദ്ദേഹത്തിന്റ കാഴ്ചപ്പാട് 1906-ൽ വെറും മൂന്ന് വിദ്യാർത്ഥികളുമായി (12-2-1906-ൽ)തുടങ്ങിയ പി. കെ. എസ്. എച്ച്. എസ്. എസ്.എസ്സിലൂടെ ഇന്നും പരിലസിക്കുന്നു.1906-ൽ നിന്നും1917-ൽ എത്തിയപ്പോൾ ഇംഗ്ലിഷ് മീഡിയം സ്കൂൾ ഇംഗ്ലിഷ് ഹൈസ്കൂൾ ആയി ഉയർന്നു. EHS എന്നറിയപ്പെട്ട സ്കൂൾ VSLC (vernacular school leaving certificate)പാസ്സായവർക്ക് തുടർപഠനത്തിനായി മലയാളം മീഡിയം ആരംഭിച്ചു. ശേഷം 8,9 ക്ലാസ്സുകൾക്കായി മലയാളം ഹയർ സ്കൂൾ (MHS) ആരംഭിച്ചു. 1920 മുതൽ 1924 വരെ ട്രേയിനിംഗ് സ്കൂൾ ആയി പ്രവർത്തിച്ചു. 1932-ൽ EHS എന്നത് middle school ആയി താഴ്ത്തി എന്നാൽ MHS നിലനിന്നു .നഷ്ടമായ EHS 1948 ആഗസ്റ്റ് 23-ന് പുനസ്ഥാപിക്കപ്പെട്ടു .ഗോൾഡ൯ ജൂബിലി കാലഘട്ടത്തിൽ khs എന്നറിയപ്പെട്ടു. അറിവിന്റ അക്ഷരധാരയിലേക്ക് ഒരു നൂറ്റാണ്ട് പിന്നിട്ട ഇൗ വിദ്യാലയമുത്തശ്ശി തലമുറകളെ കൈ പിടിച്ചുയർത്തിക്കൊണ്ടിരിക്കുന്നു.
ദേശത്ത് ആദ്യമായി ഒരു തപാൽ ആപ്പീസ് തുടങ്ങുന്നതിനായി ആദ്ദേഹം പ്രയത്നിക്കുകയും ,ഇന്നത്തെ സ്കൂൾ കാബസിൽ തന്നെ അതിനായി സ്ഥലം കണ്ടെത്തി അതിന് തുടക്കം കൂറിക്കുകയും ചെയ്തു ശ്രീ പി.കെ സത്യനേശൻ അവർകളും അദ്ദേഹത്തിൻെ സഹധർമിണി ആയിരുന്ന ശ്രീമതി സ്നേഹപൂ അവർകളും തങ്ങളുടെ സ്നേഹവും ത്യാഗവും സമ്പാദ്യങ്ങളുംമെല്ലാം ഇൗസരസ്വതി ക്ഷേത്രത്തിൻെറ ജന്മത്തിനും നിലനിൽപ്പിനുമായി എന്നന്നേക്കുമായി സമർപ്പിച്ചവരാണ്. അവരുടെ ആത്മ സമർപ്പണത്തിന്റെ ശേഷിക്കുന്ന പ്രതീകമാണ് ഇന്ന് നാം കാഞ്ഞിരംകുളത്ത് കാണുന്ന പി.കെ. എസ്.എച്ച്.എസ്.എസ്. എന്ന വിദ്യാലയം. കാലത്തിന്റെ കർമ്മ സാക്ഷിയായി. ശ്രീ.പി.കെ സത്യനേശ൯ 1964 ആഗസ്റ്റ് 11ന് ഇൗ ലോകത്തോട് വിടവാങ്ങി.
വെറും മൂന്ന് വിദ്യാർത്ഥികളുമായി ആരംഭിച്ച ഇൗ വിദ്യാലയം ഇന്നത്തെ രീതിയിൽ വളർന്നതിന്റെ പിന്നിൽ ശ്ര.പി.കെ.സത്യനേഷ൯ അവർകളുടെയും പി൯തലമുറക്കാരുടെയും ത്യാഗപൂർണ്ണമായ സാര്യഥ്യം ചരിത്രസത്യമാകുന്നു. 1906 മുതലുളള കാലഘട്ടങ്ങളിൽ വിദ്യാഭ്യാസത്തിനോട് വിമുഖതയുളള സമൂഹത്തെ വിദ്യാലയത്തിൽ എത്തിക്കുവാനും അദ്ധ്യാപകരെ കണ്ടെത്തുന്നതിനും സ്ഥാപനത്തിന്റെ നടത്തിപ്പിനും അനർവചജനീയമായ ക്ലേശവും ത്യാഗവുമാണ് ശ്ര.പി.കെ.സത്യനേശ൯ അവർകൾ പ്രദാനം ചെയ്തതും അനുഭവിച്ചതും. നാഗർകോവിലിനും തിരുവനന്തപുരത്തിനുമിടയിൽ ഇന്നത്തെ ഗതാഗത വാർത്താവിനിമയ സൗകര്യങ്ങൾ ഒന്നും തന്നെ ഇല്ലാതിരുന്ന കാലഘട്ടത്തിൽ സഹജീവികളുടെ ഉന്നമനത്തിനായി ഇൗ സ്കൂളിനെ നിലനിർത്തുന്നതിൽ അദ്ദേഹത്തിന് വിജയിക്കുവാ൯ കഴിഞ്ഞൂവെന്നത് നാം സ്വംശീകരിക്കേണ്ട ചരിത്രപാഠമാണ്.
ഇൗ ഘട്ടത്തിൽ ആത്മാർത്ഥമായ ഉപദേശം കൊണ്ടും, ക്രീയാത്ഥകമായ നിർദ്ദേശം കൊണ്ടും അദ്ദേഹത്തിന് സഹായഹസ്തം നീട്ടാ൯ ചില യൂറോപ്യ൯ മിഷനറിമാർ രംഗത്ത് വന്നത് ഒരു അനുഗ്രഹമായിരുന്നു. പാർക്കർ സായിപ്പിന്റെ പേര് ഇൗ ഘട്ടത്തിൽ പ്രത്യേകം എടുത്തു പറയേണ്ടതായിട്ടുണ്ട്. പ്രൈമറി സ്കൂൾ, മലയാളം ഹൈസ്കൂൾ, ട്രെയിനിംഗ് സ്കൂൾ എന്നി നിലകളിലേക്ക് ഇൗ വിദ്യാലയം ഉയരുകയും 1917-ൽ ഇതെരു പൂർണ്ണ ഹൈസ്കൂളായി ഉയരുകയുംചെയ്തു. കേരള ചരിത്രത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുളള ധാരാളം പ്രഗത്ഭർ ഇവിടെ അദ്ധ്യാപകരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തിരുകൊച്ചി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്ന ശ്ര. പട്ടം താണുപിളള, സാഹിത്യനീരുപകനായ ശ്രീ. എം. ആർ. വേലുപിളളി ശാസ്ത്രീകൾ, മു൯ ജില്ലാ ജഡ്ജി ശ്രീ. കരുംകുളം വാസുദേവ൯, ആദ്യകാല കാഥിക൯ ശ്രീ. കെ. കെ. വാധ്യർ, പ്രശസ്ത കവി ശ്രീ. എം. പി. അപ്പ൯, ടി. വിവേഗാനന്ദ൯, വെൺകുളം പരമേശ്വ൯ തുടങ്ങിയവർ അക്ഷരവെളിച്ചം പകർന്ന ആദ്യകാല അദ്ധ്യാപകർ ആയിരുന്നു വെന്നതും സ്കൂളിമന്റെ മഹനീയ ചരിത്രമാണ്.
23-2-1956-ൽ സ്കൂളതിന്റെ സുവർണ്ണ ജൂബിലി ആഘോഷിച്ചു. ഇൗ കാലഘട്ടത്തിൽ സ്ഥാപിച്ചതാണ് കാഞ്ഞിരംകുളം പൂവാർ റോഡിൽ സ്ഥിതി ചെയ്യന്നപി. കെ. എസ്. എച്ച്.എസ്. എസ്. സ്റ്റേഡിയം. സുവർണ്ണ ജൂബിലി ആഘോഷളോടനുബന്ധിച്ച് അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ ജോസഫ് മുണ്ടശ്ശേരി അവർകളാണ് 4-2-1956-ൽ ഇൗ സ്റ്റേഡിയം ഉത്ഘാടനം ചെയ്തത്. ഇൗ സ്റ്റേഡിയത്തിന്റെ നിർമാണത്തിന്റെ പിന്നിൽ മാനേജ്മെന്റിന്റെയും, അന്നത്തെ പ്രഥമ അദ്ധ്യാപകൻ ശ്രീ. പി. കെ. സത്യനേശ൯ അവർകളുടെ മകനുമായ ശീ.എസ്.സത്യമൂർത്തി അവർകളുടെയും, സാമൂഹിക സ്നേഹികളുടെയും തദ്ദേശ വാസികളുടെയും തീവ്ര പ്രവർത്തനവും ശ്രമദാനവും ഉണ്ടായിരുന്നു വെന്നത് മഹനീയചരിത്രസത്യമാണ്.
തിരുവനന്തപുരം ജില്ലയുടെ കായിക വിദ്യാഭ്യാസ രംഗത്ത് ആയിരക്കണക്കിന് കായിക താരങ്ങൾക്ക് പ്രയേജനകരമായ ചരിത്ര സാക്ഷിയായി പി.കെ. എസ്. എച്ച്.എസ്. എസ്. സ്റ്റേഡിയം നിലനിൽക്കുന്നു.
ഹെഡ്മാസ്റ്റർ
ജെ. എൽ. സനൽ കുമാർ
01-06-1992 മുതൽ 2004 വരെ ഫിസ്ക്കൽ സയൻസ് അധ്യാപകനായി സേവനം അനുഷ്ഠിച്ചു. 2004 മുതൽ ഹെഡ്മാസ്റ്ററായി സേവനം അനുഷ്ഠിച്ചുവരുന്നു.
പ്രിൻസിപ്പാൾ
ഡി. എം. മരിയ ഷീല
മലയാളം അധ്യാപകയായി ജോലിയിൽ പ്രവേശിക്കുകയും, 2004 മുതൽ പ്രിൻസിപ്പാളായി സേവനം അനുഷ്ഠിച്ചു വരുന്നു.
സ്ഥാപകദിനം
ദേശീയ അവാർഡ് നേടിയ അധ്യാപകൻ, എസ്.സത്യമൂർത്തി(സ്ഥാപകമാനേജരുടെ മൂന്നാമത്തെ മകൻ)
സ്കൂൾ സ്റ്റേഡിയം
പള്ളിക്കൂടംവീട്
ലൈബ്രറി
സ്കൂളിൽ ഒരു ലൈബ്രറി എന്ന ആശയം രൂപം കൊണ്ടു. അധ്യാപകരുടെ സഹായത്താൽ കുട്ടികൾക്ക് പുസ്തകങ്ങൾ നൽകി. പുസ്തകം വായിക്കുന്നതിന് രണ്ടു റീഡിംഗ് റൂമുകൾ സജ്ജീകരിച്ചു. കൂടാതെ ക്ലാസ് ലൈബ്രറിസിസ്റ്റം ഏർപ്പെടുത്തി. 7000ത്തിലധികം പുസ്തകഹ്ങൾ ഉണ്ടായിരുന്നതിനാൽ അവയെ ശരിയായ രീതിയിൽ കൈകാര്യം ചെയ്യുന്നതിനായി സ്കൂളിലെ റൈട്ടർ ആയി സേവനമനുഷ്ഠിച്ചിരുന്ന മാനേജരുടെ രണ്ടാമത്തെ മകനായ സ്ത്യഗിരിയെ ലൈബ്രേറിയനായി നിയമിച്ചു. അദ്ദേഹം വളരെ ചിട്ടയായും ഭംഗിയായും കുട്ടികൾക്ക് പുസ്തകങ്ങൾ നൽകിയിരുന്നു. കൂടാതെ ക്ലാസ് ലൈബ്രറിസിസ്റ്റം തുടർന്നു. ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിച്ച് വായനാക്കുറിപ്പുതയ്യാറാക്കുന്ന ഓരോ ക്ലാസിലെയും കുട്ടികൾക്ക് സമ്മാനം നൽകിയിരുന്നു. ഈ സ്കൂളിലെ മുൻ അധ്യാപകൻ പട്ടംതാണുപിള്ള 1960-ൽ കേരളാ മുഖ്യമന്ത്രിയയിരുന്നപ്പോൾ അദ്ദേഹം കെ.എച്ച്.എസി-ലെ ലൈബ്രറിയെക്കുറിച്ച് മനസിലാക്കുകയും അന്ന് 12000 ത്തോളം പുസ്തകങ്ങളുള്ള ലൈബ്രറിക്ക് അവകൈകാര്യം ചെയ്യുന്നതിന് ഒരു ലൈബ്രേറിയൻആവശ്യമാണെന്ന് ബോധ്യപ്പെടുകയും സത്യഗിരിയുടെ ലൈബ്രേറിയൻ പോസ്റ്റിന് സർക്കാർ അംഗീകാരം നൽകുകയും ചെയ്തു. അന്നും ഇന്നും കേരള സർക്കാറിൽ നിന്നും അംഗീകാരം ലഭിച്ച ഒരു സ്ക്കൂൾ ലൈബ്രേറിയൻ എന്ന പ്രത്യേകതയും കെ.എച്ച്.എസിലെ സത്യഗിരിക്കുണ്ട്.
സ്മാർട്ടക്ലാസ്സ്റൂം
കൈറ്റിന്റെ ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി ഹൈസ്കൂൾ തലത്തിൽ 12 ക്ലാസ് റൂമും ഹയർസെക്കന്ററി തലത്തിൽ 12 ക്ലാസ് റൂമും ഹൈടെക്ക് ആക്കി. സ്മാർട്ട് ക്ലാസിലെ പഠനപ്രവർത്തനങ്ങൾ വളരെ പ്രയോജനപ്രദമാണ്. എല്ലാ അധ്യാപകരും സമഗ്ര പോർട്ടൽ ഉപയോഗിച്ച് പഠനപ്രവർത്തനങ്ങൾ നടത്തുന്നു.. കുട്ടികൾക്ക് നിരീക്ഷണത്തിലൂടെ വളരെ പെട്ടെന്ന് പാഠഭാഗങ്ങൾ മനസ്സിലാക്കുന്നതിനും നല്ല രീതിയിൽ ഓർത്തു വയ്ക്കുന്നതിനും ഇത് സഹായിക്കുന്നു.
കമ്പ്യൂട്ടർ ലാബ്
കെമിസ്ട്രി ലാബ്
ഫിസിക്സ് ലാബ്
ബോട്ടണി ലാബ്
സുവോളജി ലാബ്
സ്കൂൾ ആഡിറ്റോറിയം
സ്കൂൾ ബസ്സ്
ബസ്സുകളുടെ എണ്ണം :3
സ്കൂൾ ഗ്രൗണ്ട്
ക്യാന്റീൻ
കുട്ടികൾക്ക് ആവശ്യമായ ആഹാരങ്ങൾ, നോട്ട് ബുക്കുകൾ, പേന, പെൻസിൽ മറ്റു ആവശ്യമുള്ള സാധനങ്ങൾ ഇവിടെ നിന്നും കുട്ടികൾക്ക് ലഭിക്കുന്നു.
ഉച്ചഭക്ഷണം
ഗവൺമെന്റിന്റെ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമാ യി എല്ലാ ദിവസ കുട്ടികൾ ഉച്ചഭക്ഷണം നൽകി വരുന്നു.എല്ലാ ദിവസവും അധ്യാപകർ കുട്ടികൾക്ക് ഭക്ഷണം വിളമ്പുന്നു. തിങ്കൾ, ബുധൻ ദിവസങ്ങളിൽ പാലും ബുധനാഴ്ച ദിവസങ്ങളിൽമുട്ടയും നൽകിവരുന്നു.
ബയോഗ്യാസ് പ്ലാന്റ്
സ്കൂളിലെ ആഹാര അവശിഷ്ടങ്ങൾ നിക്ഷേപിക്കുന്ന സ്ഥലമാണ് ബയോഗ്യാസ്പ്ലാന്റ്. ബയോഗ്യാസ്പ്ലാന്റ്നിന്നും രൂപപ്പെടുന്ന ഗ്യാസ് ഉപയോഗിച്ച് കുട്ടികൾക്ക് ആവശ്യമായ ആഹാരംപാകംചെയ്യുന്നു.ഇതിന് മേൽനോട്ടം നൽകുന്നത് NSS ലെ വിദ്യാർത്ഥികളാണ്. HS വിഭാഗം ബയോളജി അധ്യാപികയായ ഷൈല കുമാരി ടീച്ചറാണ് ആദ്യമായി ബയോഗ്യാസ് പ്ലാന്റ് എന്ന ആശയം മുന്നോട്ട് വച്ചത് .അതിന് ഇന്നും നേതൃത്വം നൽകുന്നത് Nടട കോഡിനേറ്ററായ ഷിനുകുമാർ സാറാണ്. നമ്മുടെ സ്കൂൾ പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിൽ ബയോഗ്യാസ് പ്ലാന്റ് വളരെയധികം പ്രാധാന്യം അർഹിക്കുന്നു.'
നാഷണൽ സർവ്വീസ് സ്കീം(എൻ.എസ്.എസ്)
കുട്ടികളിൽ സാമൂഹ്യ പ്രതിബന്ധത വളർത്തിയെടുക്കാനായി മാനവവിഭവശേഷിയുടെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ പദ്ധതിയാണ് Nടട. Not me, but you ഇതാണ് NSS ന്റെ മുദ്രാവാക്യം. Nടടന്റെ അടിസ്ഥാനം മൂന്ന് വ്യക്തികളുടെ ദർശനങ്ങളാണ്.ഗാന്ധിജി,സ്വാമി വിവേകാനന്ദൻ ,ഡോ.ട.രാധാകൃഷ്ണൻ ഇവരുടെ ദർശനങ്ങളാണ് Nടട ന്റെ അടിസ്ഥാനം.കുട്ടികൾക്ക്സാമൂഹ്യ പ്രവർത്തന ലക്ഷ്യമാക്കി നമ്മുടെ സ്കൂളിലും Nടട യൂണിന് പ്രവർത്തിക്കുന്നു വിദ്യാർത്ഥിയുടെ ശാരീരികവും മാനസികവും, ബൗദ്ധികവും, സാമൂഹിക സാംസ്കാരികപരവുമായ വികസനമാണ് NSS ന്റെ ലക്ഷ്യം. ഈ വർഷം Nടടന്റെ ഭാഗമായി വളരെ നല്ല പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ നമ്മുടെ സ്കൂളിന് സാധിച്ചു. "ആരോഗ്യരംഗവുമായി ബന്ധപ്പെട്ട് ക്യാമ്പ് സംഘടിപ്പിച്ചു.ശ്രീ ചിത്ര ഹോസ്പിറ്റലി ലെ വിദഗ്ധസംഘമാണ് കാഞ്ഞിരംകുളം ജംഗ്ഷനിൽ വച്ച് സ്ക്കൂളിന്റെ നേതൃത്വത്തിൽ വ്യാപാര വ്യവസായ ഏകോപന സമിതിയുമായി സഹകരിച്ച് നടത്തി. 18/8/2018ൽ തിരുവനന്തപുരം PT P നഗറിൽ പ്രകൃതി പഠനവുമായി ബന്ധപെട്ട് DFE - IC ൽNSട വിദ്യാർത്ഥികൾ ക്യാമ്പ് സംഘടിപ്പിച്ചു. അത് വളരെ വിജ്ഞാനപ്രദമായിരുന്നു.15/8/2018, സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് കൈവൻവിള റിഹബിലേഷൻ സെന്റർ സന്ദർശിച്ചു.പത്ത് കിലോ അരിയും കേക്കും സ്നേഹസമ്മാനമായി നൽകി. വിഭിന്ന ശേഷികുട്ടികളുമായി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.ഇതുകൂടാതെ മുള്ളുക്കാട് ലൈബ്രറി സന്ദർശിക്കുകയും അക്ഷരദീപം പദ്ധതിയുടെ ഭാഗമായി പുസ്തകം വിതരണം ചെയ്തു. വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പിൽ NSS സംഭാവനകൾ നൽകി. നെയ്യാറ്റിൻകര ക്ലാസ്റ്ററിന്റെ നേതൃത്വത്തിൽ, നെയ്യാറ്റിൻകരBHss -ൽപoനോപകരണങ്ങൾ സംഭാവന നൽകി.ദുരിതാശ്വാസക്യാമ്പുകൾക്കാവശ്യമായ ഭക്ഷണ സാമഗ്രികൾ Nടട ന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു. " നമുക്കൊപ്പം പദ്ധതിയുടെ ഭാഗമായി നമ്മുടെ സ്കൂളിലെ ഹ്യുമാനിറ്റിസ് ബാച്ചിലെ വിഭാഗത്തിൽ വിഭിന്ന ശേഷി വിദ്യാർത്ഥിയായ ശരത്തിന്റെ ഭവനം പുതുക്കി പണിതു.
അസാപ് (ASAP)
അസാപ് ( അഡിഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം)
കേരളത്തിലെ തൊഴിലില്ലായ്മ പ്രശ്നങ്ങൾ ഫലപ്രദമായി പരിഹരിക്കുന്നതിനായി ചെറുപ്പക്കാരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ജനറൽ, ഹയർ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റുകൾ സംയുക്തമായി നടപ്പിലാക്കുന്ന നൈപുണ്യ വികസന പദ്ധതി. സർക്കാർ, എയ്ഡഡ് ഹയർ സെക്കണ്ടറി സ്കൂളുകളിലും ആർട്‌സ് ആൻഡ് സയൻസ് ബിരുദ കോഴ്സ് കളിലും പഠനം നടത്തുന്ന വിദ്യാർത്ഥികൾക്കു തൊഴിൽ ലഭ്യമാക്കാൻ അതതു മേഖലകളിൽ പ്രത്യേക കഴിവുകൾ നൽകുന്നു. അസാപിന്റെ ലെവൽ ഒന്നു പ്രോഗ്രാം മൂന്നു കോഴ്സ് കളുടെ സംയോജനമാണ്. കമ്മ്യുണിക്കേറ്റിവ് ഇംഗ്ലീഷ്, ബേസിക് ഐ ടി, സ്കിൽ കോഴ്സ്. 22 സെക്ടർകൾക്കു കീഴിലായി 100 ഇൽ അധികം സ്കിൽ കോഴ്സ് കൾ വിദ്യാർത്ഥികൾക്കായി ലഭ്യമാണ്. വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്ന വിദ്യാർത്ഥി കൾക്ക് NSDC അംഗീകാരമുള്ള സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നു.
2017 മുതൽ അസാപ് ക്ലബ്ബ് ന്റെ പ്രവർത്തനങ്ങൾ ഊർജസ്വലമായി സ്കൂൾ ഇൽ നടന്നു വരുന്നു. 2018 വേൾഡ് യൂത്ത് സ്കിൽ ഡേ യുടെ ഭാഗമായി നൈപുണ്യ പ്രദർശനം, വിവിധ തരം മത്സരങ്ങൾ എന്നിവ സ്കൂൾ ഇൽ നടത്തുകയുണ്ടായി.
പച്ചക്കറിതോട്ടം
പുരാതന കിണർ
സ്കൂൾ സ്ഥാപിച്ച കാലത്ത് കാഞ്ഞിരംകുളം പ്രദേശത്തും കുടിവെള്ള ക്ഷാമം രൂക്ഷമായിരുന്നു.കെ.എച്ച്.എസിലെ കുട്ടികൾക്ക് ആവശ്യമായ ജല ലഭ്യത ഉണ്ടായിരുന്നില്ല. വെള്ളത്തിനായി 175 അടി ആഴമുള്ളതും അന്നും ഇന്നും ഉപയോഗിക്കുന്നതുമായ ഒരു കിണർ അകാലത്ത് സ്കൂൾ അങ്കണത്തിൽ നിർമ്മിച്ചു അക്കാലത്ത് അതിൽ നിന്നും നീളമുള്ള വടം ഉപയോഗിച്ച് വെള്ളം കോരി കുട്ടികൾക്ക് നൽകുകയാണ് പതിവ് മൂന്ന് കുട്ടികൾക്ക് " ഒരു ചിരട്ട വെള്ളം " എന്ന കണക്കിലായിരുന്ന കൈ കഴുകാൻ നൽകിയിരുന്നത്. വെള്ളം കോരിയിരുന്നതും കുട്ടികൾക്ക് നൽകിയിരുന്നതും ഹാരിസ് എന്ന ജീവതക്കാരനായിരുന്നു ആ കിണർ ഇന്നും പൈതൃകമായി ഞങ്ങൾ സംരക്ഷിക്കുന്നു ' പുരാതനകാലം മുതൽ കുടിവെള്ളത്തിനുവേണ്ടി ആശ്രയിച്ചിരുന്നത് ഈ കിണറിനെയാണ്. പണ്ടുകാലം മുതൽ ശുദ്ധജലത്തിനു വേണ്ടി ഈ പ്രദേശത്തിലെ ജനങ്ങൾ ആശ്രയിച്ചിരുന്നത് ഈ കിണറിനെയാണ്. കൃഷി മറ്റ് ആവശ്യങ്ങൾക്കെല്ലാം ഇവിടെ നിന്നുമാണ് വെള്ളം ശേഖരിച്ചിരുന്നു
മുത്തശ്ശി/സ്നേഹ മാവ്
സെന്റിനറി ആഘോഷങ്ങൾ
പി.കെ.എസ് ഹയർസെക്കന്ററി സ്കൂളിൽ ഒരു വർഷം നീണ്ടു നിന്ന സെന്റിനറി ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കപ്പെട്ടത്.ഇതിൽ കോവളം എം .എൽ .എ ശ്രീ നീലലോഹിതൻ ദാസ് നാടാർ കേരളാ അസംബ്ലിയിലെ ഡെപ്യൂട്ടി സ്പീക്കർ എൻ.സുന്ദർ നാടാർ കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ: കെ.രാമചന്ദ്രൻ നായർ എന്നിവർ മുഖ്യാതിഥികളായിരുന്നു. വിളംബര ഘോഷയാത്രയോടെ ചടങ്ങുകൾ ആരംഭിച്ചു 2005 ഫെബ്രുവരി 17-ാം തിയതി രാവിലെ 10 മണിക്ക് പി.കെ സത്യനേശൻ മാനേജരുടെ സ്മൃതി മണ്ഡപത്തിൽ നിന്നും ആരംഭിച്ച് നെല്ലിക്കാക്കുഴി, കോളേജ് റോഡ്, സ്റ്റേഡിയം, തടത്തികുളം വഴി തിരിച്ച് സ്കൂളിൽ എത്തി. ഉച്ചയ്ക്കുക്കുശേഷം രണ്ട് മണി മുതൽ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചിരുന്നു. വൈകുന്നേരം 5 മണിക്ക് നടന്ന ശതാബ്ദി സമ്മേളനം ബഹു: ഡപ്യൂട്ടി സ്പീക്കർ എൻ. സുന്ദരൻ നാടാർ ഉത്ഘാടനം ചെയ്തു. പതിനെട്ടാം തിയതി രാവിലെ മുതൽ വിദ്യാർത്ഥികളുടെ കലാപരിപടികൾ നടന്നു. കുട്ടികളുടെ ശതാബ്ദി ഗാനം, ശതാബ്ദി കലണ്ടർ, സെൻറിനറി ആഡിറ്റോറിയം, സയൻസ് എക്സിബിഷൻ, സെൻറിനറി എംബ്ലം എന്നിവ സെൻറിനറി ആഘോഷത്തിന്റെ പ്രത്യേകതകളാണ്.
സെന്റിനറി എസ്‌സിബിഷൻ
സെന്റിനറി സുവനീർ(ആത്മദീപം)
ലഹരിവിരുദ്ധം
ലഹരി വിരുദ്ധ ദിനം 2018
ലഹരിവിരുദ്ധദിന മാജിക് ഷോ 2018
NSS ന്റെ ആഭിമുഖ്യത്തിൽ ഉച്ചയ്ക്ക് ശേഷം കുട്ടികളെ ബോധവൽക്കരിക്കുന്നതിനായി ഒരു മാജിക് ഷോ നടത്തി. മജീഷ്യൻ ' നാഥ് ' ആണ് മാജിക് ഷോയ്ക്ക് മേൽനോട്ടം നൽകിയത്. ലഹരി വസ്തുക്കളുടെ ഉപയോഗം കൊണ്ടുള്ള ദോഷഫലങ്ങളെ കുറിച്ചും, ഭക്ഷ്യ സുരക്ഷ, ജീവിത ശൈലി രോഗങ്ങൾ, എന്നിവയെ കുറിച്ചുള്ള ബോധവൽക്കരണ മായിരുന്നു ഈ ഷോയിൽ പ്രാധാന്യം നൽകിയത് .പോസ്റ്ററ്റർ രചനയും അതിന്റെ പ്രദർശനവും നടത്തി.
പരിസ്ഥിതിദിനം
ജൂൺ 5 പരിസ്ഥിതിദിനം പ്രധമാധ്യാപകൻ പ്രത്യേക സന്ദേശം നൽകി. വിദ്യാലയ അങ്കണത്തിൽ വൃക്ഷതൈകൾ നട്ടു. വൃക്ഷ തൈകളെ ഇന്നും കുട്ടികൾ വെള്ളമൊഴിച്ച് പരിപാലിക്കുന്നു.
പൂന്തോട്ടം
സ്കൂൾ ആഡിറ്റോറിയത്തിന്റെ മുൻവശത്തായിട്ടും കെമിസ്ട്രി ലാബിന്റെ മുൻവശത്തായിട്ടും പൂന്തോട്ടം കാണപ്പെട്ടുന്നു. പൂന്തോട്ടത്തിൽ എല്ലാ ദിവസവും വെള്ളമൊഴിച്ച് പരിപാലിക്കുന്നത് സ്കൂളിലെ വിദ്യാർത്ഥികളാണ്.ഇതിന് നേതൃത്വം നൽകുന്നത് ഷൈല കുമാരി ടീച്ചറും Hടട വിഭാഗത്തിലെ ഷൈനി പാൽ ടീച്ചറുമാണ്.
സംസ്കൃതവിദ്യാഭ്യാസം
ലോകഭാഷയിൽ ഏറ്റവും പ്രാചീനമായത് സംസ്കൃതമാണ്. സംസ്കൃതത്തെ ഇന്ന് ആധുനിക ഭാഷയുടെ ഗണത്തിൽ പെടുത്തിയിരിക്കുന്നു 'ഇന്ന് അനേകം വിദ്യാർത്ഥികൾ സംസ്കൃത പഠനം നടത്തുന്നു.. സംസ്കൃത ഭാഷ ഇന്ന് വളരെ പ്രചാരം നേടിക്കഴിഞ്ഞു'സംസ്കൃതത്തിന്റെ സ്വാധീനം ഏറ്റവും കൂടുതലുള്ള ദ്രാവിഡഭാഷയാണ് മലയാളം. നമ്മുടെ സ്കൂളിൽ up വിഭാഗത്തിലും HSS വിഭാഗത്തിലും സംസ്കൃത പoനം നടക്കുന്നു. up വിഭാഗത്തിൽ അനിൽകുമാർ സാർ, Hടട വിഭാഗത്തിൽ സുരേഷ്കുമാർ സാറും പാഠഭാഗങ്ങൾ കൈകാര്യം ചെയ്യുന്നു.
ബോധവൽക്കരണ ക്ലാസ്സുകൾ
കരിയർഗൈഡൻസ്
കേരള വിദ്യാഭ്യാസ രംഗത്ത് കോളേജുകളിൽ നിന്ന് പ്രീഡിഗ്രി മാറ്റി 1990 ആഗസ്റ്റ് ഒന്നിനാണ് ഹയർ സെക്കന്റെറി വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത്.1 997- 2000 കാലഘട്ടത്തിൽ കോളേജുകളിൽ നിന്നും മാറ്റി സ്കൂൾ വിദ്യാഭ്യാസത്തോട് ചേർത്ത് +1, +2 ആയി. മാതാപിതാക്കളുടെ മാത്രം താത്പര്യത്തിന് വഴങ്ങി മെഡിക്കൽ/ എഞ്ചിനീയറിംഗ് എൻട്രൻസ് ഭ്രമത്തിലേയ്ക്ക് തള്ളിവിടുന്നത് കുട്ടികളിൽ കടുത്ത മാനസിക സംഘർഷത്തിനും പുനത്തിൽ പിന്നോക്കം പോകുന്നതിനു കാരണമാകുന്നുവെന്ന് പഠനങ്ങൾ കാണിക്കുന്നു. സ്കൂളുകളിൽ പോകുവാനുള്ള അത്യപ്തി, പഠനഭാരം,പഠനശേഷി കുറവ്, ചുറ്റുപാടുകൾ, ശരീരിക മാനസിക പ്രത്യേകതകൾ, പരീക്ഷാസംബന്ധമായ പിരിമുറുക്കം , ലഹരി പദാർത്ഥങ്ങളുടെയയോഗം, ആത്മഹത്യാപ്രവണത, വിദ്യാഭ്യാസംനിറുത്തൽ പ്രവണതകൾ, മൊബൈൽ, ഇന്റർനെറ്റ് ഇത്തരം കാര്യങ്ങൾ മുൻനിർത്തി ഡയറക്ടറേറ്റിന്റെ കീഴിൽ ഏറെ പ്രാധാന്യം നൽകി കരിയർ ഗൈഡൻസ്& അഡോള സെന്റ് കൗൺസലിംഗ് രൂപകല്പന ചെയ്തിരിക്കുന്നത്. തലസ്ഥാന ജില്ലയായ തിരുവനന്തപുരം കരിയർഗൈഡൻസ് & അഡോള സെന്റ് കൗൺസലിംഗിന്റെ തലസ്ഥാനം കാഞ്ഞിരംകുളം പി.കെ.എസ് ഹയർ സെക്കന്ററി സ്കൂളാണ് ജില്ലയിലെ 150ലധികം ഗവ/ എയ്ഡഡ്/അൺ എയിഡഡ് ഹയർ സെക്കന്ററി സ്കൂളുകളുണ്ട പ്രവർത്തന പരിപാടികളും, ജില്ലാ ഓഫീസിലൂടെയാണ് ക്രമീകരിക്കുന്നത്.ഹയർ സെക്കന്ററി സോഷ്യോജി അധ്യാപകനായ ജി.ആർ അനിലാണ് ഇതിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി കൊണ്ടിരിക്കുന്നത്.
ഉപജില്ലാകലോത്സവം
തുല്യതാക്ലാസ്സുകൾ
പേപ്പർവാല്യുവേഷൻ ക്യാമ്പ്
മികവ്
കലാകായികം
റേഡിയോക്ലബ്ബ്
റേഡിയോക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ ദിവസവും 12 .45 pmമുതൽ 1 pm വരെ ഇംഗ്ലീഷ് ,മലയാളംഎന്നീ പത്രങ്ങൾ കുട്ടികൾവായിക്കുന്നു.ഇത് ദിവസേനയുള്ള വാർത്തകൾ അറിയുന്നതിന് സഹായിക്കുന്നു
എയറോബിക്സ്
നമ്മുടെ സ്കൂളിൽ എയറോബിക്സിന്റെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടക്കുന്നു. ഇതിന് നേതൃത്വം നൽകുന്നത് നമ്മുടെ സ്കൂളിലെ ദീപ്തി ടീച്ചറാണ്. എല്ലാവർഷവും കുട്ടികൾക്ക് എയറോബിക്സിസിന്റെ പരിശീലനം നൽകുകയും വാർഷിക ദിനത്തിൽ കുട്ടികൾ പ്രദർശിപ്പിക്കുകയും ചെയ്യുന്നു.
വിഭിന്നശേഷി വിദ്യാർത്ഥികളുടെ പഠനമുറി
വിദ്യാർത്ഥികളുടെ കലാവാസനകൾ
മ്യൂസിക് ക്ലബ്ബ്
എസ്.എസ്.എൽ.സി വിജയികൾ
2017-18 Batch
1964-65 മുതൽ 2010-11
ഹയർസെക്കന്ററി വിജയികൾ
2017-18 Batch
2001-02 മുതൽ 2015-16 വരെ
പ്രവേശനോത്സവം
പ്രവേശനോത്സവം2018
ക്ലാസ് ലൈബ്രറി
ക്ലാസ് ലൈബ്രറി പ്രധമാധ്യാപകൻ ഉത്ഘാടനം ചെയ്തു. കുട്ടികൾ ലൈബ്രറിയ്ക്ക് ആവശ്യമായ പുസ്തക ശേഖരിക്കുകയും ഒരു കുട്ടിയെ ലൈബ്രേറിയനാക്കുകയും കുട്ടികൾ പുസ്തകങ്ങൾ വായിച്ച് വായനകുറിപ്പുകൾ തയ്യാറാക്കുന്നു.ഇതിലൂടെ കുട്ടികൾക്ക് വായനാശീലം വളരുന്നു.
സൗഹൃദക്ലബ്ബ്
ഈ വിദ്യാലയത്തിൽ മുറ്റു ക്ലബ്ബുകളോടൊപ്പം സൗഹൃദ ക്ലബ്ബ് പ്രവർത്തിച്ചു വരുന്നുണ്ട്. കൗമാരപ്രായക്കാർക്ക് വേണ്ട കൗൺസലിംഗും ആരോഗ്യ ബോധവൽക്കരണ ക്ലാസുകളും സം ഘടിപ്പിച്ചു.വ്യക്തിത്വ വികസനവും പരീക്ഷയ്ക്കു വേണ്ട മുന്നോ രുക്കവും എന്ന വിഷയത്തിൽ കുട്ടികൾക്ക് ക്ലാസ് നൽകി.പരീക്ഷയോടുള്ള പേടി മാറ്റുക, ആത്മവിശ്വാസത്തോടെ പരീക്ഷയെ സമീപിക്കുക, ചിട്ട യായുള്ള പ0നം എന്നിവയെ കുറിച്ചുള്ള ക്ലാസ് കുട്ടികൾക്ക് ഏറെ പ്രയോജനപ്പെട്ടു.യോഗാ പ്രകൃതിജീവനം എന്ന വിഷയത്തിൽ ഡോക്ടർമാരുടെ നേതൃത്വത്തിൽ ക്ലാസുകൾ നൽകി.പ0ന്നം തുടങ്ങുന്നതിനു മുമ്പ് മനസ്സ് ഏകാഗ്രമായി വയ്ക്കുക, യോഗ, പഠനത്തിനു വേണ്ട മുന്നോരുക്കങ്ങൾ എന്നിവയെ കുറിച്ചുള്ള ക്ലാസ് ഏറെ പ്രയോജനപ്രദമായി കുട്ടികൾക്ക് അനുഭവപ്പെട്ടു. കുട്ടികൾക്ക് ലളിതമായ യോഗാസനങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. ഇത്തരം ക്രീയാത്മകമായ പരിപാടി ണ്ട നടത്തി കൊണ്ട് ഈ ക്ലബ് വിജയകരമായി പ്രവർത്തനം തുടരുന്നു.
പത്രശകലങ്ങൾ
കൗൺസിലിങ്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വിദ്യാലയ കാഴ്ചകൾ
''''== മാനേജ്മെന്റ് == മാനേജര്: മോഹ൯ ബാബു
== മുൻ സാരഥികൾ ==ശ്രീ. പി.കെ. സത്യനേശൻ ശ്രീ. റിച്ചാര്ഡ് ജോയിസൺ ശ്രീ. സത്യഗിരി
ശ്രീ. സത്യനേശൻ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ. എസ്. സത്യമൂർത്തി൯ ശ്രീ.പി.കെ.ദേവദാസ്
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==ശ്രീ. ഡി.യേശുദാസ്, എൽ.തോംസൻ, ശ്രീ.എല്. ഡന്നിസന്, ശ്രീ. കുഞ്ഞികൃഷ്ണൻ നാടാർ, എന്. സുന്ദരൻ നാടാര് ''''കട്ടികൂട്ടിയ എഴുത്ത്'
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
തിരുവനന്തപുരത്ത് നിന്നും ബാലരാമപുരം വഴിമുക്ക് വഴി കാഞ്ഞിരംകുളത്തിലേക്ക് 20 കി മീ ദൂരം ഉണ്ട്
|
{{#multimaps:8.3595829,77.0516351 | zoom=12 }}
- Articles using infobox templates with no data rows
- Articles with hCards
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 44008
- 1906ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ