ഇടമൺ വി.എച്ച്. എസ്സ്. എസ്സ്
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | വൊക്കേഷണൽ ഹയർസെക്കന്ററി | ചരിത്രം | അംഗീകാരങ്ങൾ |
ഇടമൺ വി.എച്ച്. എസ്സ്. എസ്സ് | |
---|---|
വിലാസം | |
ഇടമൺ ഇടമൺ. പി.ഒ, , ഇടമൺ 691307 , കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - 1979 |
വിവരങ്ങൾ | |
ഫോൺ | 04752335781 |
ഇമെയിൽ | 40047ehsplr@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 40047 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജി.അനിൽ കുമാർ |
പ്രധാന അദ്ധ്യാപകൻ | കെ.എസ്.ജയ |
അവസാനം തിരുത്തിയത് | |
27-12-2021 | Nsudevan |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ഇടമൺ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 1979ൽ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം
ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഇടമൺ ദേശത്തിൻറെ സെക്കൻഡറി / ഹയർ സെക്കൻഡറി വിദ്യാഭ്യസചരിത്രം ഇടമൺ ഹൈസ്കൂളിൽ ആരംഭിക്കുന്നു . ഇടമണ്ണിൻറ്റെ മഹത്തരമായ വിദ്യാഭ്യാസ പാരമ്പര്യത്തിന്റെ മകുടോദാഹരണമായി നിലകൊള്ളുകയാണ് ഇടമൺ ഹൈസ്കൂൾ .അദ്ധ്യാപകനും തൊഴിലാളി നേതാവും ,തെന്മലഗ്രാമ പഞ്ചായത്തു പ്രെസിഡണ്ടും ആയിരുന്ന ശ്രീ .പി .വിജയൻ സാർ 1979 ജൂൺ മാസം 13 നാം തീയതി ആരംഭിച്ച ഈ സ്ഥാപനത്തിന് തറക്കല്ലിട്ടത് അദേഹത്തിൻറെ പിതാവും ഇടമൺ യു .പി സ്കൂളിന്റെ സ്ഥാപക മാനേജരുമായിരുന്ന ശ്രീ.പപ്പു മുതലാളിയാണ്. ഹൈസ്കൂൾ പഠനത്തിനായി 10 -15 കിലോമീറ്ററിലേറെ ദൂരം കാൽനടയായി കുട്ടികൾ പുനലൂർ പട്ടണത്തിൽ പോയി പഠിച്ചുവന്നിരുന്ന ഒരു കാലഘട്ടത്തിലാണ് സ്കൂളിന്റെ പ്രവർത്തനം തുടങ്ങുന്നത് എന്നത് വളരെ ശ്രദ്ധേയമാണ്. കേരളത്തിൻറെ മുഖ്യമന്ത്രിയായിരുന്ന യശ:ശരീരനായ പി .കെ വാസുദേവൻ നായരുടെ അനുഗ്രഹാശിസുകളോടെ അന്നത്തെ പത്താനപുരം എം .എൽ .എ ആയിരുന്ന അന്തരിച്ച ഇ .കെ പിള്ളയുടെ സഹായത്തോടെ തുടങ്ങിയ ഇടമൺ വി.എച് .എസ് 1992 -ൽ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു. 37 വർഷം പിന്നിടുന്ന ഈ സ്ഥാപനം ഒട്ടനവധി പ്രതിഭകളെ സമൂഹത്തിനു സംഭാവന ചെയ്തു ഇന്നും പ്രതാപത്തോടെ വിദ്യാദീപം പരത്തി പരിലസിക്കുന്നു .
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി . ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ജെ.ആർ.സി
മാനേജ്മെന്റ്
ഡി .ശാന്തമ്മ , വിജയ നിവാസ്, ഇടമൺ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
എം .ഒ .മാത്യു , എൽ .ഇന്ദിരാഭായ് , ഡി .ദേവരാജൻ, എൽ .സുഷമ്മ ദേവി , ബി.എസ് .മാലതി അമ്മ ,ഡി .പത്മകുമാരി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ബീച്ചു -സയന്റിസ്റ്
- ബിജു.പി.ഹബീബ് -അനിമൽ ഹസ്ബൻഡറി -ജോയിന്റ് ഡയറക്ടർ
വഴികാട്ടി
{{#multimaps: 8.9978048,76.9808954 | width=800px | zoom=16 }}