ഗവൺമെന്റ് വി. എച്ച്. എസ്. എസ് പരണിയം
| ഗവൺമെന്റ് വി. എച്ച്. എസ്. എസ് പരണിയം | |
|---|---|
| വിലാസം | |
പരണിയം 695525 , തിരുനന്തപുരം ജില്ല | |
| സ്ഥാപിതം | 1902 |
| വിവരങ്ങൾ | |
| ഫോൺ | 04712261628 |
| ഇമെയിൽ | govtvhssparaniyam44010@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 44010 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | സെയിദ് ഷിയാസ് മിർസ |
| അവസാനം തിരുത്തിയത് | |
| 10-09-2018 | 44010 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ഏതൊരു ദേശത്തിൻറെയും സാംസ്കാരികവും ഭൗതികവുമായുള്ള വളർച്ച ആ ദേശത്തിലെ ആരാധനയാലയങ്ങളുടെ വളർച്ചയുമായി ബന്ധമുണ്ട്. ഇതു പരണിയം ദേശത്തെ പറ്റിയും ഉള്ള സത്യമാണ്.1840 മുതൽ ഇടയ്ക്കിടെ ഉള്ള വിദേശ മിഷണറിമാരുടെ പരണിയം സന്ദർശനം ഇപ്പോൾ പരണിയം സി എസ് ഐ സഭാ മന്ദിരത്തിനു തൊട്ടു കിഴക്കുള്ള കീഴെ മുണ്ടേണിപുരയിടത്തിൽ ഒരു കുടുപ്പള്ളിക്കൂടം സ്ഥാപിക്കുന്നതിന് പ്രേരകമായി. ആരാധനാലയങ്ങളോടൊപ്പം ഒരു പള്ളിക്കൂടം സ്ഥാപിക്കുക വിദേശ മിഷണറിമാരുടെ രീതിയായിരുന്നു. ഇങ്ങനെ സ്ഥാപിതമായ ഷെഡാണ് പരണിയം സ്കൂളിൻറെ ആദ്യ കെട്ടിടം.അവിടെ ആദ്യം പഠിപ്പിച്ചിരുന്നത് ത്രീ ആർട്ട്സ് ആയിരുന്നു.അന്നത്തെ പഠനമാധ്യമം മലയാളം ആയിരുന്നു.ഈ ക്ലായിൽ പഠിച്ചിരുന്നവർക്ക് നെയ്യാറ്റിൻകരയിൽ പ്രവർത്തിച്ചിരുന്ന ഒമ്പതാം ക്ലാസ്സ് കഴിയുന്നവർക്ക് ഒരു വർഷത്തെ ഇംഗ്ലീഷ് കോഴ്സും.അതായിരുന്നു അന്നത്തെ പഠനരീതി. സ്കൂളിലേക്കുള്ള മാറ്റം വിദ്യാഭ്യാസത്തിൻറെ വളർച്ചയിൽ അക്കാലത്ത ഭരണകർത്താക്കൾക്കോ ജന പ്രമാണികൾക്കോ ഉത്സാഹമുണ്ടായിരുന്നില്ല. വളരെ ഇഴഞ്ഞുള്ള പോക്കായിരുന്നു.പരണിയം വൈ.എം.സി.എ സ്ഥാപിതമായതോടെ അദ്ദേഹം സ്കൂൾ സ്ഥാപിക്കുന്നതിൻറെ ചുമതല വൈ.എം.സി.എ യ്ക്ക് ഏല്പിച്ചു.അദ്ദേഹം ഇതുനുവേണ്ട അനുവാദം സർക്കാരിൽ നിന്നും നേടി വൈ.എം.സി.എ യുടെ സഹായത്താൽ ധനം സ്വരൂപിച്ച് ഇപ്പോൾ സ്കൂൾ പ്രവർത്തിക്കുന്ന കാഞ്ഞിരംനിന്ന പുരയിടത്തേക്ക് ഒരു ഭാഗം പൊതുധനം കൊണ്ടു വാങ്ങി ആൺക്കുട്ടികൾക്കും പെൺക്കുട്ടികൾക്കും പ്രത്യേകം സ്കൂളുകളായി സ്ഥാപിച്ചു. ആദ്യക്കാലത്ത് രണ്ടു സ്കൂളുകളിലും ഏഴാം ക്ലാസ്സ് പള്ളിക്കുൂടമായി പ്രവർത്തിച്ചിരുന്നത്.എന്നാൽ കാലാന്തരത്തിൽ പെൺപള്ളിക്കൂടം തരം താഴ്ത്തി പ്രൈമറി സ്കൂളായി മാറ്റപ്പെട്ടു.1948 വരെ ഈ നിലയിൽ തന്നെ പ്രവർത്തിച്ചുവന്നു.അപ്പോഴേക്കും ആൺപള്ളിക്കൂടത്തെ ഒരു മിഡിൽ സ്കൂളായി മാറ്റപ്പെട്ടു.അതായത് അഞ്ചാം ക്ലാസ്സ് കഴിഞ്ഞ്തേഡ് ഫാറം വരെ ഉള്ള സ്കൂൾ ഹൈസ്കൂളാക്കി ഉയർത്തുന്നതിന് 1960 മുതൽ തന്നെ വൈ.എംംസി.എ കമ്മറ്റികൾ പ്രവർത്തിച്ചെങ്കിലും ഫലപ്രാപ്തി ഉണ്ടായില്ല. 1980 ൽ ശ്രീ ജെ വർഗ്ഗീസ് പ്രസിഡൻറായും എൻ,ദേവദാസ് കൺവീനറായും നിലവിൽ വന്ന കമ്മറ്റിയുടെ ശ്രമഫലമായി 1982 ൽ ഇതൊരു ഹൈസ്കൂളായി ഉയർന്നു. കുട്ടികളുടെ കുറവു മൂലം സ്കൂളിൻറെ ക്ഷയം ഒഴിവാക്കാനായി വൈ.എം.സി.എ യിൽ തന്നെ ലൈബ്രറി വിഭാഗത്തിൽ ടി കോനാൻവിള മേക്കുംമുറി വടക്കേവീട്ടിൽ ഡി സ്റ്റീഫൻറെ പ്രയത്നത്താൽ ഒരു നേഴ്സറി സ്കൂളും 1972 മുതൽ പ്രവർത്തിച്ചുതുടങ്ങിയിരുന്നു
ഭൗതികസൗകര്യങ്ങൾ
മൂന്നു ക്ലാാസുകൾ വീതം ഉൾപ്പെട്ട മൂന്നു ഓടിട്ട കെട്ടിടങ്ങളും മൂന്നു കോൺക്രീറ്റ് കെട്ടിടങ്ങളും രണ്ടു ഷീറ്റിട്ട കെട്ടിടങ്ങളും ഉണ്ട്. സ്ഥലപരിമിതി മൂലം ആഡിറ്റോറിയത്തിലാണ് വി.എച്ച്.എസ്.സി ക്ലാസുകൾ പ്രവർത്തിക്കുന്നത്. വിശാലമായുള്ള കളിസ്ഥലം ഉണ്ട്.ഹൈസ്കൂളിൽ ഒരു സ്മാർട്ട് ക്ലാസ് റൂമും സയൻസ് ലാബ്,ഐറ്റി ലാബ്, ലൈബ്രറി എന്നിവ പ്രവർത്തിക്കുന്നുണ്ട്.വി.എച്ച്യഎസ്.സി വിഭാഗത്തിൽ ലാംഗേജ് ലാബും ഹാർഡ് വെയർ ക്ലിനിക്കും പ്രവർത്തിക്കുന്നു.കുട്ടികൾക്കായി വൃത്തിയും വെടിപ്പുമുള്ള പാചകപ്പുര പ്രവർത്തിക്കുന്നുണ്ട്. ബയോഗ്യാസ് പ്ലാൻറ് പ്രവർത്തിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ.എസ്.എസ്
- ഗാന്ധി ദർശൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഐ.റ്റി ക്ലബ്
- സയൻസ് ക്ലബ്
- ഗണിത ക്ലബ്
- സാമൂഹ്യശാസ്ത്ര ക്ലബ്
- ഹെൽത്ത് ക്ലബ്
- എക്കോ ക്ലബ്
- എനർജി ക്ലബ്
- ഹിന്ദി ക്ലബ്
- ഇംഗ്ലീഷ് ക്ലബ്
- നവപ്രഭ
- ഹരിതകേരളം പദ്ധതി
- രക്ഷാപ്രോജക്ട് (കരാട്ടെ)
- ഔഷധ സസ്യ കൃഷിത്തോട്ടം
- യോഗാ ക്ലാസുകൾ
അധ്യാപകർ
എച്ച് എസ് വിഭാഗം
- സുനിൽകുമാർ (ഹിന്ദി)
- ടെൽമ (സയൻസ്)
- സജുല (മലയാളം)
- പ്രീത (ഗണിതം)
- രാജേഷ് (ss)
യു.പി വിഭാഗം
- ലൈല സ്റ്റീഫൻ
- ഷീജ
- വിമല
എൽ.പി വിഭാഗം
- മേരി സെലിൻ കെ.എൽ
- സുജ കെ
- അൽഫോൺസ രത്നം
- അജന്ത
മാനേജ്മെന്റ്
സർക്കാർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കേരള സെക്രട്ടറിയേറ്റിൽ നിന്നും 1993 ൽ ജോയിൻറ് സെക്രട്ടറി ആയി റിട്ടയർ ചെയ്ത പരണിയം വാറൽ വീട്ടിൽ എസ്. സ്റ്റാൻലി.
- ഡിസ്ട്രിക്റ്റ് ആൻഡ് സെഷനൻസ് ജഡ്ജിയായി 1993 ൽ റിട്ടയർ ചെയ്ത് ഇപ്പോൾ നിയമജ്ഞനും നിയം പുസ്തകരചയിതാവും ആയിരുന്ന എൻ .ഹരിദാസ് താന്നിമൂട്.
- കേരള യൂണിവേഴ്സിറ്റി ഹിസ്റ്ററി ഡിപ്പാർട്ട്മെൻറ് പ്രൊഫസറും റീഡറും ആയി വിരമിച്ച ശ്രീ ആർ.എൻ യേശുദാസ്.
- കാട്ടാക്കട ക്രിസ്റ്റ്യൻ പ്രൊഫസറായി വിരമിച്ച ശ്രീ എസ്.ഗ്ലാസ്റ്റൺ.
- എഞ്ചിനിയറിംഗ് കോളേജ് പ്രൊഫസറും ഇപ്പോൾ കേരള പി.എസ്.സി മെമ്പറും ആയ ശ്രീ ഡോ.പ്രൊഫ.എൻ സെൽവരാജ്.
- ഐ.എസ്.ആർ.ഒ സയൻറിസ്റ്റ് ആയി സമീപകാലത്ത് വിരമിച്ച ജെ.വാഡ്സൺ പത്തനാവിളവീട്.
</gallery>
=44010-2.JPG|കരാട്ടെ പരിശീലനം =44010-3.JPG|സ്കൂൾ ഗ്രോ ബാഗ് പച്ചക്കറി കൃഷിത്തോട്ടം
വഴികാട്ടി
<googlemap version="0.9" lat="8.342293" lon="77.086773" zoom="13"> (B) 8.317155, 77.074413, gvhss paraniyam </googlemap>