ജി.എച്ച്.എസ്സ്. പേഴക്കാപ്പിള്ളി
ജി.എച്ച്.എസ്സ്. പേഴക്കാപ്പിള്ളി | |
---|---|
പ്രമാണം:GHS PEZHAKKAPPILLY.JPG | |
വിലാസം | |
പേഴക്കാപ്പിള്ളീ പേഴക്കാപ്പിള്ളീ , 686674 , എറണാകൂളം ജില്ല | |
സ്ഥാപിതം | 01 - 06 - 1951 |
വിവരങ്ങൾ | |
ഫോൺ | 04852812198 |
ഇമെയിൽ | ghss28034@gmail.com |
വെബ്‍സൈറ്റ് | nil |
കോഡുകൾ | |
സ്കൂൾ കോഡ് | 28034 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകൂളം |
വിദ്യാഭ്യാസ ജില്ല | മൂവാറ്റുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | റീന എം.ജൊസ് |
പ്രധാന അദ്ധ്യാപകൻ | ശ്രീമതി. ശ്രീദേവി |
അവസാനം തിരുത്തിയത് | |
25-09-2017 | Visbot |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
പായിപ്ര പഞ്ചായത്തിലെ ഏക സർക്കാർ സെക്കണ്ടറി സ്‌ക്കൂളാണ് പേഴയ്‌ക്കാപ്പിള്ളി ഗവ. ഹയർസെക്കണ്ടറിസ്‌ക്കുൾ. എം. സി. റോഡിൽ പായിപ്ര കവലയിൽ നിന്നും 200 മീറ്റർ അകലെയായി വീട്ടൂർ - കറുകടം എം. എൽ. എ. റോഡിൽ ആണ് ഈ സ്‌ക്കൂൾ സ്ഥിതി ചെയ്യുന്നത്. 1951 ൽ മുത്തലം ജോർജ് എന്ന മഹാമനസ്‌കന്റെ 50 സെന്റ് സ്ഥലത്തിൽ ഒരു എൽ. പി. സ്‌ക്കൂളായാണ് ഈ വിദ്യാലയത്തിന്റെ ആരംഭം. പൂതിയേടത്ത് വീട്ടിൽ സൈനബാബീവി ഒന്നാം പേരുകാരിയായി ഹരിശ്രീ കുറിച്ചു. 1970 ൽ യു. പി. സ്‌ക്കൂളായി, 1980 ൽ ഹൈസ്‌ക്കൂളും. 2004 ൽ ഈ സ്ഥാപനം ഹയർ സെക്കണ്ടറി സ്‌ക്കൂളായി മാറി. ഐ. സി. ഡി. പി. യുടെ കീഴിൽ ഒരു അംഗൻവാടിയും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഹരിശ്രീ കുറിച്ചവരുടെ വഴിത്താരയിലൂടെ ഉയർന്നുവന്നവർ അനേകം പേർ. പുതിയ തലമുറയിലെ ഡോ. പി. ബി. സലിം ഐ. എ. എസ്. വരെ ഈ പട്ടികയിലുൾപ്പെടുന്നു. സർവ്വശ്രീ ആലി ഹാജി, കുന്നപ്പിള്ളി ആലി ഹാജി, എടപ്പാറ അടിമ സെയ്‌തു പിള്ള സാർ തുടങ്ങിയ മഹാന്മാരോട് ഈ സരസ്വതീ നിലയത്തിന്റെ ശില്‌പികൾ എന്ന നിലയിൽ പോയ തലമുറയും വരും തലമുറയും കടപ്പെട്ടിരിക്കുന്നു. ഒന്നു മുതൽ പന്ത്രണ്ടു വരെ ക്ലാസ്സുകളിലായി ഇപ്പോൾ 585 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. 35 അദ്ധ്യാപകരും 5 അനദ്ധ്യാപകരും 5 താത്‌കാലിക അദ്ധ്യാപകരുമുൾപ്പെടെ 43 പേർ ഇവിടെ സേവനമനുഷ്‌ഠിക്കുന്നുണ്ട്. ഹൈസ്‌ക്കൂൾ ഹെഡ്‌മിസ്‌ട്രസായി ശ്രീമതി ലിസ്സി കരിയാക്കൊസും ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ ഇൻ ചാർജായി റീന എൻ. ജോസും സേവനമനുഷ്‌ഠിക്കുന്നു. ഈ വർഷം (2010-11) ഹെഡ് മിസ്ടസ് ആയി ശ്രീമതി . ശ്രീദേവി ടീച്ചർ ചാർജ് എടുത്തു.
ഭൗതികസൗകര്യങ്ങൾ
നാല ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി11ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.KSRTC യും സ്വ്കാര്യ് ബ്സ്സുകളും സെര്വ്വീസ് നടതുതുന്നു.
ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. ലാബില് ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
ക്ലാസ് മാഗസിൻ. പതിപ്പുകള്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രിമതി.. മേഴ് സി പി എം ശ്രിമതി വല്സാകുമാരി ശ്രിമതി. അൽഫോൻസ ശ്രി .വിശ് വനാഥൻ ശ്രി . അബ് ദുൾ ഖാദർ ശ്രിമതി. റോസമ്മ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രി . പി ബി സലിം IAS
നേട്ടങ്ങൾ
എസ്. എസ്. എല് . സി പരീക്ഷയില് 96% വിജയം
ജില്ലാ ക്രിക്കറ്റ് മല്സരത്തീല് വിജയിക്ളാണ്.
ജില്ലാ അറബിക് കലോൽസവത്തിൽ രണ്ടാം സ്താനം
മറ്റു പ്രവർത്തനങ്ങൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
<googlemap version="0.9" lat="9.995647" lon="76.569643" zoom="14"> zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
9.996492, 76.572218
vazhappilly junction
10.018067, 76.563914
paipra junction
10.01718, 76.56636
ghss pezhakkappilly
10.017835, 76.564407
arabic college pezhakkappilly
</googlemap>
|
മേൽവിലാസംഗവ. ഹയർ സെക്കന്ററി സ്കൂൾ, പേഴയ്‌ക്കാപ്പിള്ളി
|