സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ

Schoolwiki സംരംഭത്തിൽ നിന്ന്
05:17, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)


സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ
വിലാസം
കണ്ണൂർ

ബർണശ്ശേരി പി.ഒ,
കണ്ണൂർ
,
670013
,
കണ്ണൂർ ജില്ല
സ്ഥാപിതം01 - 06 - 1871
വിവരങ്ങൾ
ഫോൺ0497 2702525
ഇമെയിൽstteresasaihss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13006 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസിസ്റ്റർ വിനയ റോസ്
പ്രധാന അദ്ധ്യാപകൻസിസ്റ്റർ .ലിസ കെ.സി
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



Head Mistress

ചരിത്രം

ഈ വിദ്യാലയം തുടക്കം കുറിച്ചത് 1862 ലാണ്. 1906 ൽ ഈ സ്കൂൾ യൂറോപ്യൻ സ്കൂളുകളുടെ കോഡിൽ ഉൾ‍പ്പെട്ടു. ആഗസ്ത് 1923 മുതൽ ഈ സ്കൂൾ കോഴിക്കോട് 1860 ൽ റെജിസ്റ്റർ ചെയ്ത
അപ്പസ്റ്റോലിക് കാർമലിന്റെ കീഴിൽ പ്രവർത്തനം ആരംഭിച്ചു. 1972 ൽ വിദ്യാലയം ഡെൽഹിയിലെ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷനിൽ ഉൾ‍പ്പെടുകയും മാർച്ച് 1984 വരെ തുടരുകയും ചെയ്തു. മാർച്ച് 1985 മുതൽ വിദ്യാർഥിനികൾ എസ്. എസ്. എൽ. സി. പരീക്ഷ എഴുതുന്നു.ജുലൈ 2000ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവര്ത്തമാരംഭിച്ചു.

ഭൗതികസൗകര്യം

കളിസ്ഥലം 1500 ചതുരശ്ര മീറ്ററും കെട്ടിടം 2916 ചതുരശ്ര മീറ്റർ ഭുമിയിലുമാണ് സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് മൂന്ന് കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിൽ 6 ക്ലാസ് മുറികളുമുണ്ട്.

. ഇലക്ട്രിഫൈഡ് ക്ലാസ് റ‌ൂം . മൾട്ടിമീഡിയ ക്ലാസ് റ‌ൂം . വിശാലമായ IT ലാബ് . സയൻസ് ലാബ് . ലൈബ്രറി

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗൈഡ്സ്.
  • റെഡ് ക്രോസ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ:
             ഐറ്റി ക്ലബ്ബ് 
              ക‌ുട്ടിക്ക‌ൂട്ടം
             സയൻസ്  ക്ലബ്ബ്
             മാത്ത്സ്  ക്ലബ്ബ്
             സോഷ്യൽ സയൻസ്  ക്ലബ്ബ്
 എന്നിവയുടെ പ്രവർത്തനങ്ങൾ സ്ക‌ൂളിൽ സജീവമാണ്.

മാനേജ്മെന്റ്

അപ്പസ്റ്റോലിക് കാർമൽ സന്യാസിനി സമൂഹമാണ് ഇപ്പോൾ ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.സിസ്റ്റർ റോസലീന എ. സി കോർപ്പറേറ്റ് മാനേജറായി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് സിസ്റ്റർ ലിസ കെ സിയും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ സിസ്റ്റർ ബെറ്റി ജോസഫ‌ുമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1941-49 സിസ്റ്റർ ഗബ്രിയേല എ.സി
1949-52 സിസ്റ്റർ എം. ഫിലോമിന എ. സി
1952-53 സിസ്റ്റർ എം ഇയാൻസ്വിധ എ. സി
1954-57 സിസ്റ്റർ എം ഇവറ്റ് എ. സി
1957-61 സിസ്റ്റർ എം ഫിലോമിന എ. സി
1961-70 സിസ്റ്റർ ഗബ്രിയേല എ.സി
1970-73 സിസ്റ്റർ എം ഫിലോമിന എ. സി
1973-75 സിസ്റ്റർ എം കാർമില എ. സി
1975-79 സിസ്റ്റർ എം അൻസെൽമ എ. സി
1979-80 സിസ്റ്റർ എം റെനെ എ. സി
1980-82 സിസ്റ്റർ എം എഡ്‍വിന എ. സി
1982-85 സിസ്റ്റർ റോസി ജോസഫ് എ. സി
1984-86 സിസ്റ്റർ എം റെനെ എ. സി
1986-96 സിസ്റ്റർ സിസിലി സക്കറിയ എ. സി
1996-98 സിസ്റ്റർ റോസി ജോസഫ് എ. സി
1998-2006 സിസ്റ്റർ എം റോസ്‍ലീന എ. സി
2006- 2011- സിസ്റ്റർ എം റോസ്റീറ്റ എ. സി
2011 - 2014 സിസ്റ്റർ ലൂസി എ. ലുക്ക`
2014 - സിസ്റ്റർ ലിസ കെ സി`

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • സംവൃത സുനിൽ - ചലചിത്ര നടി
  • സയനോര ഫിലിപ്പ് - ചലചിത്ര പിന്നണി ഗായിക
  • ഷംന കാസിം - ചലചിത്ര നടി
  • വൈഷ്ണവി - ചലചിത്ര നടി
  • ജുമാന കാതിരി - ടെലിവിഷൻ അവതാരിക
  • അർച്ചിത അനീഷ് - നർത്തകി, സിനിമ, സീരിയൽ നടി
  • ദേവിക സജീവൻ - നർത്തകി


വിദ്യാലയത്തിന്റെ മറ്റു കണ്ണികൾ

വെബ് സൈറ്റ്
ബ്ലോഗ്

വിദ്യാരംഗം

കുട്ടികളിലെ വായനാ ശീലം വളർത്തുക , മലയാളത്തോടുള്ള ഇഷ്ടം വളർത്തുക എന്നീ ലക്ഷ്യങ്ങളോടെ മലയാള അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടന്നുവരുന്നു. സാഹിത്യ നായകന്മാരേയും കൃതികളേയും പരിചയപ്പെടുക എന്ന ലക്ഷ്യത്തോടെ ദിനാചരണങ്ങൾ , ശില്പശാലകൾ സെമിനാറുകൾ എന്നിവ നടത്തിവരുന്നു.

പ്രവൃത്തി പഠനം

തൊഴിലിനോടേ ആഭിമുഖ്യമുള്ളതും തൊഴിൽ ചംയ്യുന്നവരെ ആദരിക്കുന്നതും സാമൂഹിക ബോധമുള്ളതുമായ ഒരു പുതിയ തൊളിൽ സംസ്കാരത്തിന്റെ വക്താക്കളായി പുതിയ തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സിസ്റ്റർ റോസമ്മ എന്ന പ്രഗത്ഭയായ അധ്യാപികയുടെ നേതൃത്വത്തിൽ പ്രവൃത്തി പരിചയ ക്ലാസ്സുകൾ നടന്നുവരുന്നു. സമൂഹത്തിന് പ്രയോജന പ്രദമായ സേവനങ്ങളിലേക്കും ഉത്പന്ന നിർമ്മിതിയിലേക്കും വിദ്യാർത്ഥികളെ നയിക്കുന്നതിനായി വിവിധ ഉല്പന്നങ്ങൾ ഉണ്ടാക്കി വരുന്നു. കുട്ടികളുടെ താല്പര്യത്തിനലുസരിച്ച് വിവിധ മത്സരങ്ങൾ നടത്തുകയും അവയിൽ മികച്ച പ്രകടനം കാഴ്ച വയ്ക്ക‌ുന്നവരെ ഉപജില്ലാ മേളയിൽ പങ്കെടുക്കുന്നതിനാവശ്യമായ പരിശീലനം നടത്തിവരികയും ചെയ്യുന്നു.


ചിത്ര കല

സൂക്ഷ്‌മ നിരീക്ഷണത്തിലൂടെ പ്രകൃതിയെ അടുത്തറിയാനും സ്നേഹിക്കാനും ആസ്വദിക്കാനും അതിലൂടെ മാനസിക പിരിമുറുക്കം കുറയ്ക്കാനും തങ്ങളുടെ ഉള്ളിലുള്ള ആശയാവിഷ്കാരം നടത്താനും പ്രശസ്ത ചിത്രകാരിയായ ശ്രീമതി ബിന്ദു ഇ കെ യുടെ നേതൃത്വത്തിലുള്ള ചിത്രകലാ ക്ലാസ്സുകൾകൊണ്ട് സാധ്യമാകുന്നു.


കായിക പരിശീലനം

ആർച്ചറി, ഷട്ടിൽ, ടേബിൾ ടെന്നീസ്, ബാസ്‌കറ്റ് ബോൾ എന്നീ ഇനങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട വിദ്ധ്യാർത്ഥിനികൾക്ക് അതതു മേഖലകളിൽ വിദഗ്ദ്ധരായ പരിശീലകരെ വച്ച് പരിശീലന ക്ലാസ്സുകൾ നല്കി വരുന്നു. കായികാദ്ധ്യാപിക മിസ്സ് റീന ഇതിനായി നേതൃത്വം വഹിക്കുന്നു. രാവിലെ 6-മണി മുതൽ 8.45 വരെ ആർച്ചറി പരിശീലനവും 7 -മണി മുതൽ 8.45 വരെ ഷട്ടിൽ പരിശീലനവും 7.30 -മണി മുതൽ 8.30 വരെ ടേബിൾ ടെന്നീസ് പരിശീലനവും നടന്നു വരുന്നു.



7.30 -മണി മുതൽ 8.30 വരെ ശ്രീമതി റീന സെബാസ്റ്റ്യൻ നടത്തുന്ന യോഗ ക്ലാസ്സിൽ അഞ്ചു കുട്ടികൾ പരിശീലനം നടത്തി വരുന്നു.



ആർച്ചറി, കുറാഷ് , ത്രോബോൾ എന്നീ ഇനങ്ങളിൽ കുട്ടികൾ ദേശീയ മത്സരത്തിൽ പങ്കെടുക്കുകയുണ്ടായി എന്നത് കായികാദ്ധ്യാപികയുടെയും സ്ക‌ൂളിന്റെയും നേട്ടമായി അഭിമാനം കൊള്ളുന്നു.


ജ‌ൂഡോയിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാലവും സ്വിമ്മിങ്ങിൽ സംസ്ഥാന തലത്തിൽ രണ്ട് മെഡലുകളും കരസ്ഥമാക്കി. യോഗ മത്സരത്തിൽ സംസ്ഥാന തല മത്സരത്തിൽ ഒരു കുട്ടി പങ്കെടുക്കുകയുണ്ടായി.


    സ്കൂളിലെ അസംബ്ലി അച്ചടക്കം തുടങ്ങിയ കാര്യങ്ങളിലും കായികാദ്ധ്യാപികയുടെ മേൽനോട്ടത്തിൽ വളരെ മികച്ചതായി നടന്നു വരുന്നു.

ലൈബ്രറി

ബാലസാഹിത്യം, കഥ , കവിത , നോവൽ , ശാസ്ത്ര ഗ്രന്ഥങ്ങൾ, തത്ത്വചിന്തകൾ, റഫറൻസ് തുടങ്ങിയ പല വിഭാഗങ്ങളിലായി 9512 പുസ്തകങ്ങളടങ്ങിയ ലൈബ്രറി സ്ക‌ൂളിന്റെ മുതൽക്കൂട്ടാണ്. കൂടാതെ വിവിധ വാരികകൾ മാസികകൾ വർത്തമാന പത്രങ്ങൾ എന്നിവയും വായിക്കാനുള്ള അവസരം കുട്ടികൾക്ക് നല്കി വരുന്നു. കുട്ടികൾ തങ്ങളുടെ ജന്മദിനത്തിൽ ലൈബ്രറിയിലേക്ക് ഒരു പുസ്തകം സമ്മാനമായി നല്കിവരുന്നു. ലൈബ്രേറിയൻ ശ്രീമതി പ്രീതി സേവ്യർ -ടെ നേതൃത്വത്തിൽ ലൈബ്രറിയുടെ പ്രവർത്തനം നല്ല രീതിയിൽ നടന്നു വരുന്നു. ഏറ്റവും നല്ല വായനക്കാരിക്ക് സമ്മാനം നല്കുന്നതാണ്. അതിനാൽ വായിച്ച പുസ്തകങ്ങളുടെ സംഗ്രഹം കുട്ടികൾ എഴുതി വയ്ക്കുന്നുണ്ട്

2017 - 2018 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ

  • 2017 June 1 സെന്റ് തെരേസാസിൽ ആവേശോജ്ജ്വലമായ പ്രവേശനോത്സവം
  ജുൺ ഒന്നാം തീയതി സ്കൂൾ അങ്കണത്തിൽ എത്തിച്ചേർന്ന പുതിയ കുട്ടികളെ ബാന്റ് മേളത്തിന്റെ അകമ്പടിയോടെ സ്വീകരിച്ചു. കുറച്ചൊക്കെ അമ്പരപ്പോടെയും അത്‌ഭുതത്തോടെയും നിന്നിരുന്ന കുഞ്ഞുങ്ങൾക്ക് വർണാഭമായ ബലൂണുകൾ നല്കിയപ്പോൾ അവരുടെ മനസ്സും മുഖവും സന്തോഷത്താൽ നിറഞ്ഞു. പത്താം തരത്തിലെ കുട്ടികള‌ുടെ നേതൃത്വത്തിൽ നടന്ന ജനറൽ അസംബ്ളി പ്രാർത്ഥനയോടെ ആരംഭിക്കുകയും ഹെഡ്മിസ്ട്രസ് തന്റെ വാക്കുകളിലൂടെ കുട്ടികൾക്ക് ഉൗർജം നൽകുകയും ചെയ്തു. അധ്യാപകരുടെ നേതൃത്വത്തിൽ അതാതു ക്ളാസുകളിലേക്കു പോയ എല്ലാ കുട്ടികൾക്കും മധുരം നൽകി. അതുപോലെ മധുരം നിറഞ്ഞതാകട്ടെ പുതിയ അദ്ധ്യയന വർഷം എന്ന് പ്രധാമാദ്ധ്യാപിക സിസ്റ്റർ ലിസ ആശംസിച്ചു. 
  • ജ‌ൂൺ 5 - പരിസ്ഥിതി ദിനാഘോഷം

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്ക‌ൂൾ അസംബ്‌ളിയിൽ ഹെഡ്മിസ്‌ട്രസ് സിസ്റ്റർ ലിസ സന്ദേശം നൽക‌ുകയും പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവസ്യകതയെ കുറിച്ച് പ്രഭാഷണം നടത്ത‌ുകയും പ്രതീകാത്മകമായി സ്ക‌ൂൾ പരിസരത്ത് വൃക്ഷത്തൈ നടുകയും ചെയ്ത‌ു.


  • ഉന്നത വിജയികൾക്കുള്ള അനുമോദന യോഗം.:
എസ്. എസ്. എൽ. സി, പ്ലസ് ടു പൊതു പരീക്ഷയിൽ  ഉന്നത വിജയം കരസ്ഥമാക്കിയ  കുട്ടികളെ അനുമോദിക്കുന്നപിനായി  ജ‌ൂൺ 22-ാം തീയതി യോഗം വിളിച്ചു ചേർക്കുകയും അവർക്കുള്ള ബഹ‌ുമതികൾ സമർപ്പിക്കുകയും ചെയ്തു.  കേണൽ അജയ് ശർമ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.  ഫാ. പയസ് അധ്യക്ഷത വഹിച്ചു.  

മുഴ‌ുവൻ വിഷയങ്ങൾക്ക‌ും A+ നേടിയവർ -70
9 വിഷയങ്ങൾക്ക‌് A+ നേടിയവർ -39

  • വായനാപക്ഷാചരണത്തിന്റെയും വിവിധ ക്ലബുകള‌ുടെയും ഉദ്ഘാടനം

ജ‌ൂൺ 19 മ‌ുതൽ ജൂലൈ 9-ാം തീയതി വരെ നടത്തിവര‌ുന്ന വായനാപക്ഷാചരണത്തിന്റെയും സ്ക‌ൂളിലെ വിദ്യാരംഗത്തിന്റെയും ശാസ്ത്രം, ഗണിത ശാസ്ത്രം, സോഷ്യൽ സയൻസ് , ഐറ്റി, ആർട്സ് , സ്പോർട്സ് , ഇംഗ്ലീഷ് , ഹിന്ദി ത‌ുടങ്ങിയ ക്ലബുകള‌ുടെയും ഉദ്ഘാടനം ക‌ൂടാളി ഹയർസെക്കണ്ടറി സ്ക‌ൂളിലെ മലയാളം അദ്ധ്യാപകന‌ും മികച്ച പ്രഭാഷകന‌ുമായ ശ്രീ ഉണ്ണികൃഷ്ണൻ മാസ്റ്റർ 19-ാം തീയതി നിർവഹിച്ചു. വിദ്യാഭ്യാസത്തിലൂടെ കുട്ടികൾ നല്ല മനുഷ്യരായി തീരണമെന്നും അലസതയും സുഖലോലുപതയും വെടിഞ്ഞ് വിദ്യ അർത്ഥിക്കുന്നവരായി മാറണം എന്നും കഥകളിലൂടെയും കവിതകളിലൂടെയും മാസ്റ്റർ കുട്ടികളെ ഉദ്ബോധിപ്പിച്ചു. ലളിതമായ ഭാഷാ ശൈലിയും ആശയ സമ്പുഷ്ടതയും നിറഞ്ഞ മാസ്റ്ററുടെ പ്രഭാഷണം കുട്ടികളെ ഏറേ ആകർഷിച്ചു. തുടർന്ന് വിവിധ ക്ലബുകള‌ുടെനേതൃത്വത്തിൽ കലാപരിപാടികൾ അവതരിപ്പിച്ചു.

  • അന്താരാഷ്ട്ര യോഗാദിനാചരണം ജ‌ൂൺ 21

കായികാദ്ധ്യാപിക മിസ്സ് റീന യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. ശാരീരികവും മാനസികവുമായ ഉണർവും ഉന്മേഷവും അതിലൂടെ എകാഗ്രതയും കൈവരിക്കുകയാണ് യോഗയുടെ പ്രാധമിക ലക്ഷ്യമെന്ന് മിസ്സ് റീന കുട്ടികളെ ഉദ്‌ബോധിപ്പിച്ചു. യു.പി, ഹൈസ്‌കൂൾ വിഭാഗങ്ങളെ രണ്ടു വിഭാഗങ്ങളിലായി സ്കൂൾ ഓഡിറ്റോറിയത്തിൽ അണി നിരത്തുകയും യോഗയ്ക്കായി ശരീരത്തെ സജ്ജമാക്കുന്നതിനുള്ള എക്സൈസുകളും അത തുടർന്ന് യോഗ ചെയ്യേണ്ടതെങ്ങനെയെന്ന് കുട്ടികളെ കാണിച്ചുകൊടുക്കുകയും കുട്ടികളെക്കൊണ്ട്ചെയ്യിപ്പിക്കുകയും ചെയ്തു. യോഗ പഠിച്ച അന്ന തെരേസ് എന്ന കുട്ടിയും ഡെമോൺസ്ട്രഷനിൽ പങ്കെടുത്തു.

  • സ്ക‌ൂൾ ലീഡർ തിരഞ്ഞെടുപ്പ്

ആവേശകരമായ തിരഞ്ഞെടുപ്പ് ജ‌ൂൺ 30-ന് നടന്നു ചൂണ്ടുവിരലിൽ മഷി തേച്ച് ബാലറ്റ് പേപ്പറുമായി പോളിങ്ങ് ബൂത്തിലേക്ക് തങ്ങള‌ുടെ വോട്ടവകാശം വിനിയോഗിക്കാൻ കുട്ടികളുടെ ആവേശകരമായ പോക്ക് മനസ്സിൽ സന്തോഷമുളവാക്കുന്ന കാഴ്ച തന്നെയായിരുന്നു. തിരഞ്ഞെടുക്കപ്പെട്ടവർ

  • സ്‌കൂൾ പീപ്പിൾ ലീഡർ - അഭിരാമി വേണുഗോപാൽ
  • അസിസ്‌റ്റന്റ് ലീഡർ - റബേക്ക റോട്രിക്സ്
  • തെരേസ്യൻ ലീഡർ - ശ്രേയ ജെയൻ
  • അഗ്നേഷ്യൻ ലീഡർ - അനഘ എം
  • സ്പീക്കർ - ഫാത്തിമ ഷദ സുലൈമാൻ
  • എഡ്യുക്കേഷൻ മിനിസ്റ്റർ- സാന്ദ്ര സുനിൽ
  • ഡിസിപ്ലിൽ മിനിസ്റ്റർ - അനുതമ രാജരത്നം
  • സാനിറ്റേഷൻ മിനിസ്റ്റർ - എലിസബത്ത് സൂസൻ
  • എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റി മിനിസ്റ്റർ - ആദിത്യ ടി വി
  • കായിക മന്ത്രി - അഭിരാമി രാജ്
  • കറണ്ട് അഫയേഴ്‌സ് മിനിസ്റ്റർ - ആഗ്നേയ കെ
  • സോഷ്യൽ സർവീസ് മിനിസ്റ്റർ - മനീഷ മാധവൽ
  • കാബിനറ്റ് ഇൻസ്‌റ്റലേഷൻ

2017-18 അധ്യയന വർഷത്തിൽ സ്കൂളിലെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും നടത്തിൽ വരുത്തുകയും ചെയ്യുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ലീഡർമാര‍ുടെ കാബിനറ്റ് ഇൻസ്‌റ്റലേഷൻ ജൂൺ 22*ന് നടത്തി. ദൈവാതൂപിയുടെ പ്രതീകമായ അൽമാമേറ്ററുടെ മുമ്പിൽ സ്വന്തം കർത്തവ്യങ്ങൾ ഏറ്റ‌ുപറഞ്ഞ് ഹെഡ്മ്സ്ട്രസ് സി. ലിസ ചൊല്ലിക്കൊടുത്ത സത്യപ്രതിജ്ഞ ഏറ്റ‌ുചൊല്ലി ലീഡർമാർ തങ്ങളുടെ ചുമതലകൾ ഏറ്റംടുത്തു.

  • പി.ടി.എ മീറ്റിങ്ങ്

അന്നേദിവസം തന്നെ പാരന്റ്സ് മീറ്റിങ്ങ് നടത്തുകയും എക്സിക്യൂട്ടിവ് കമ്മിറ്റിയിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്തു.

  • ബഷീർ ദിനാചരണം - ജൂലൈ 5

കഥകളുടെ സുൽത്താനായി മലയീള സാഹിത്യ ലോകത്ത് വാണരുളിയ വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനത്തിൽ ആ അതുല്യ പ്രതിഭയുടെ ഓർമ്മ പുതുക്കുന്നതിനായി അദ്ദേഹത്തിന്റെ സാഹിത്യ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അവതരണവും കൃതികൾ പരിചയപ്പെടുത്തലും നടന്നു. ബഷീറിന്റെ സാഹിത്യ സംഭാവനകളെ അടിസ്ഥാനമാക്കി ഒരു സാഹിത്യ ക്വിസ് നടത്തുകയും വിജയികളായവർക്ക് പുസ്തകം സമ്മാനിക്കുകയും ചെയ്തു.

  • ക്വിസ് മത്സരം - ജൂലൈ 6

ജില്ലാ ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ വായനാപക്ഷാചരണത്തോടനുബന്ധിച്ച് സ്കൂൾ തല ക്വിസ് മത്സരം നടത്തി. താഴെ പറയുന്നവർ താലൂക്ക് തല മത്സരത്തിൽ പങ്കെടുത്തു. സാൻകബ് വി ശ്രീലക്ഷ്‌മി എം എൻ ആഗ്നേയ കെ

  • സഹവാസ ക്യാമ്പ്

എട്ടാം ക്ലാസിലെ കുട്ടികൾക്കായി ശ്രീ വർഗീസ് പോളിന്റെ നേതൃത്വത്തിൽ ജൂലൈ 7, 8 തീയതികളിൽ സഹവാസ ക്യാമ്പ് നടത്തിയത് കുട്ടികൾക്ക് വേറിട്ട അനുഭവമായി. സാങ്കേതികപരമായി വികസിച്ചുകൊണ്ടിരിക്കുന്ന കൂട്ടുകുടുംബങ്ങളിൽ നിന്ന് അണുകുടുംബങ്ങളിലേക്ക് ചേക്കേറിയിരിക്കുന്ന ഇന്നത്തെ സമൂഹത്തിൽ നല്ലൊരു വ്യക്തിയായി പരിസ്ഥിതിക്കിണങ്ങിയ വിധത്തിൽ എങ്ങനെ ജീവിക്കാം എന്ന വലിയ പാഠം രണ്ടുദിവസത്തെ ക്ലാസിലൂടെയും കളികളിലൂടെയും കുട്ടികൾക്ക് മനസ്സിലാക്കാൻ സാധിച്ചു.

  • ചാന്ദ്രദിനാഘോഷം

ചാന്ദ്രദിനമായി ലോകം കൊണ്ടാടുന്ന ജൂലൈ 21-ന് പ്രസ്തുത ദിനത്തെക്കുറിച്ചുള്ള ഇവബോധം കുട്ടികളിൽ ഉണ്ടാക്കുന്നതിനായി അസംബ്ളിയിൽ പ്രഭാഷണം നടത്തുകയും തുടർന്ന് ഇന്റർകോമിലൂടെ ക്വിസ് മത്സരം നടത്തുകയും ചെയ്തു. സയൻസ് ക്ലബിന്റെ നോട്ടീസ് ബോർഡ് പ്രസതുത ദിനത്തിന്റെ പ്രാധാന്യമുൾക്കൊള്ളുന്ന വാർത്തകളും ചിത്രങ്ങളും ഉപയോഗിച്ച് മനോഹരമാക്കുകയും ചെയ്തു.

  • ലോക പരിസ്ഥിതി സംരക്ഷണ ദിനാചരണം

നമ്മുടെ പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അങ്ങനെ സംരക്ഷിച്ചില്ലെങ്കിൽ നാം നേരിടേണ്ടി വരുന്ന വിപത്തുകളെക്കുറിച്ചും കുട്ടികളെ ബോധവാൻമാരാക്കുന്നതിനായി അസംബ്ളിയിൽ പ്രഭാഷണം നടത്തി.
സാംസ്കാരിക മന്ത്രിയുടെ സന്ദർശനവും ദേശാഭിമാനിപ്പത്ര വിതരണവും

കേരള സാംസ്കാരിക മന്ത്രിയായ ശ്രീ കടന്നപ്പള്ളി രാമചന്ദ്രൻ സ്കൂൾ സന്ദർശിച്ച് അദ്ധ്യാപകരോടും കുട്ടികളോടും സംസാരിച്ചു. കുട്ടികളിലെ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ ദേശാഭിമാനിപ്പത്രം സ്കൂളിലേക്ക് കല്ലറയ്ക്കൽ മഹാറാണി ജ്വല്ലേഴ്‌സ് സ്പോൺസർ ചെയ്തു. പ്രസ്തുത ചടങ്ങ് ബഹു. മന്ത്രി ശ്രീ കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

  • ശാസ്ത്ര – സാമൂഹ്യ ശാസ്ത്ര – ഗണിത ശാസ്ത്ര പ്രദർശനം

ശാസ്ത്ര വിഷയങ്ങളിലും സാമൂഹ്യ ശാസ്ത്രത്തിലും ഗണിത ശാസ്ത്രത്തിലും തങ്ങൾ കണ്ടെത്തിയതും ശേഖരിച്ചതുമായ അറിവുകൾ പ്രദർശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ തല മേള ആഗസ്റ്റ് 2-ന് സംഘടിപ്പിച്ചു.


  • '3/8/2017 ന് നടന്ന വിദ്യാരംഗം സബ്ജില്ലാതല ശില്പശാലയിൽ പങ്കെടുത്ത് വിജയികളായവർ'

കവിതാ രചന - സാൻകബ് വി - ക്ളാസ് - 9 എ ചിത്ര രചന - നിഖില പി - ക്ളാസ് - 9 ഡി - കവിതാലാപനം - നന്ദ ക്ളാസ് - 8

  • സ്വാതന്ത്ര്യദിനാഘോഷം

നമ്മുടെ രാഷ്ട്രത്തിന്റെ 71-ാം സ്വാതന്ത്ര്യദിനം കുട്ടികളിൽ ദേശഭക്തിയും ദേശസ്നേഹവും വളർത്താനുതകുന്ന വിധത്തിൽ ആഘോഷിച്ചു. 1998 സെപ്തംബർ 5ന് ഇന്ത്യൻ ആർമിയുടെ ഇൻഫൻറി റജിമെന്റിലേക്ക് കമ്മീഷൻ ചെയ്യപ്പെട്ട ലെഫ്റ്ററന്റ് കേണൽ പ്രദീപ് കുമാർ പതാകയുയർത്തി.
ബാന്റ്മേളത്തിന്റെ അകമ്പടിയോടെ അതിഥികളെ സ്റ്റേജിലേക്ക് നയിച്ചു. പൊതു ചടങ്ങുകൾക്കുശേഷം സ്ക‌ൂളിലെ മുഴുവൻ കുട്ടികളേയും പങ്കെടുപ്പിച്ചുകൊണ്ട് മാസ്സ് ഡ്രിൽ നടത്തി.
ജില്ലാ ആസ്ഥാനത്ത് നടത്തിയ സ്വാതന്ത്ര്യദിന പരേഡിൽ ‍‍ഞങ്ങളുടെ സ്ക‌ൂളിലെ ഗൈഡ്സ് വിഭാഗവും റെഡ്ക്രോസ്സ് വിഭാഗവും ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ദേശഭക്തിഗാനം, എയ്റോബിക് ഡാൻസ്, സ്കിറ്റ് , ദേശഭക്തി വിളിച്ചോതുന്ന നൃത്തച്ചുവടുകൾ എന്നിവയടങ്ങിയ ഒരു മനോഹരമായ നൃത്തശില്പം അധ്യാപകരുടെ ശിക്ഷണത്തോടെ കുട്ടികൾ വളരെ നന്നായി അവതരിപ്പിച്ചത് കാണേണ്ട കാഴ്ച തന്നെയായിരുന്നു.
പ്രവൃത്തി പരിചയ അധ്യാപിക സിസ്റ്റർ റോസമ്മ കുട്ടികൾക്ക് നെഹ്റു തൊപ്പി ഉണ്ടാക്കുന്ന വിധം പഠിപ്പിച്ചു കൊടുക്കുകയും അങ്ങനെ ഉണ്ടാക്കിയ തൊപ്പിയും ധരിച്ച് കുട്ടികൾ മാസ്സ് ഡ്രില്ലിൽ പങ്കെടുക്കുകയും ചെയ്തു എന്നത് ശ്രദ്ധേയമാണ്.


ചിത്രങ്ങൾ - 2016-2017



വഴികാട്ടി

പോവുക: വഴികാട്ടി, തിരയൂ

{{#multimaps: 11.859256, 75.362309 | width=600px | zoom=15 }}

ഇംഗ്ലീഷ് വിലാസം (St.Teresa's Anglo Indian Higher Secondary School ) [പ്രദര്ശിപ്പിക്കുക] http://schoolwiki.in/index.php/Name_of_your_school_in_English