മൂത്തേടത്ത് എച്ച് എസ്സ് തളിപ്പറമ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
05:01, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
മൂത്തേടത്ത് എച്ച് എസ്സ് തളിപ്പറമ്പ്
പ്രമാണം:MHSS.jpg
വിലാസം
തളിപ്പറമ്പ്

തളിപ്പറമ്പ.പി.ഒ,
കണ്ണൂർ‍
,
670141
,
കണ്ണൂർ‍ ജില്ല
സ്ഥാപിതം01 - 11 - 1894
വിവരങ്ങൾ
ഫോൺ04602203269
ഇമെയിൽmoothedathhss@yahoo.co.in
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13024 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല[[കണ്ണൂർ‍/എഇഒ തളിപ്പറമ്പ് നോർത്ത്

‌ | തളിപ്പറമ്പ് നോർത്ത്

‌]]
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി. ടി.പി. മായാമണി
പ്രധാന അദ്ധ്യാപകൻശ്രീമതി. പി..വിജയലക്ഷ്മി
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തളിപ്പറമ്പ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മൂത്തേsത്ത് ഹയർ സെക്കണ്ടറി സ്കൂൾ. 1894-ൽ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂർ‍ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ചരിത്ര സ്മരണകൾ നിറഞ്ഞു നിൽക്കുന്ന കേരളത്തിലെ തന്നെ ഏറ്റവും പ്രസിദ്ധങ്ങളായ പൊതുവിദ്യാലയങ്ങളിൽ ഒന്നാണ് തളിപ്പറമ്പ മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂൾ.


ചരിത്രം

  1894 നവമ്പർ 14 ആണ് സ്കൂളിന്റെ സ്ഥാപക ദിനം.തളിപ്പറമ്പിലും പരിസര പ്രദേശങ്ങളിലുമുളളവർക്ക് ആധുനിക വിദ്യാഭ്യാസ സൗകര്യങ്ങൾ നൽകുക എന്ന ലക്ഷ്യം വെച്ച് ബ്രഹ്മശ്രീ മൂത്തേsത്ത് മല്ലിശ്ശേരി കുബേരൻ നമ്പൂതിരിപ്പാട് ആണ് ഈ സ്കൂൾ സ്ഥാപിച്ചത്. തളിപ്പറമ്പ ക്ഷേത്രത്തിന് സമീപം ചിറവക്കിൽ ഒരു ഇംഗ്ളീഷ് മീഡിയം സ്കൂളായിട്ടാണ് പ്രവർത്തനം ആരംഭിച്ചത്.  ദരിദ്ര വിദ്യാർത്ഥികൾക്ക് ഫീസില്ലാതെ പഠിക്കാനുളള സൗകര്യം അന്ന് ഒരുക്കിയിരുന്നു. പിൽകാലത്താണ്  ഇന്ന് കാണുന്ന സ്ഥലത്ത് സാമാന്യം നല്ല ഒരു കെട്ടിടത്തിലേക്ക്  മാറ്റി സ്ഥാപിക്കപ്പെട്ടത്. കുറേക്കാലം ലോവർ സെക്കണ്ടറി ക്ളാസുകൾ മാത്രമാണ് ഉണ്ടായിരുന്നത്. 1895 ൽ മിഡിൽ സ്കൂളായി അംഗീകാരം നേടി. 1922ൽ ഫോർത്ത് ഫോറം ആരംഭിച്ചതോടെ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1925ൽ എസ്.എസ്.എൽ.സി പരീക്ഷയുടെ ആദ്യ ബാച്ച് പുറത്ത് വന്നു. 1945ൽ സ്കൂളിന്റെ സുവർണ ജൂബിലി ആഘോഷിച്ചു. 1949 കാലഘട്ടം സ്കൂളിന്റെ ഭരണപരമായ ഘടനയിൽ ഒരു വഴിത്തിരിവായിരുന്നു. ആ വർഷമാണ് തളിപ്പറമ്പ എഡ്യുക്കേഷണൽ സൊസൈറ്റി രജിസ്റ്റർ ചെയ്ത് വിദ്യാലയത്തിന്റെ ഭരണ സാരഥ്യം ബ്രഹ്മശ്രീ മൂത്തേsത്ത് നാരായണൻ നമ്പൂതിരിപ്പാടിൽ നിന്നും ഏറ്റെടുത്തത്. 1990 കളിൽ തന്നെ അൺഎയ്ഡഡ് ഹയർസെക്കണ്ടറി ബാച്ച് അനുവദിക്കപ്പെട്ടു. 2010ൽ എയ്ഡഡ്  ഹയർസെക്കണ്ടറി ബാച്ചും അനുവദിക്കപ്പെട്ടു. ഇപ്പോൾ 5 മുതൽ 12 വരെ ക്ളാസുകൾ സ്കൂളിൽ പ്രവർത്തിക്കുന്നു.
  ഇംഗ്ലീഷ് – മലയാളം മീഡിയങ്ങളിൽ 5 മുതൽ 10ാം തരം വരെയും ഹയർ സെക്കണ്ടറി വിഭാഗത്തിലും ഇവിടെ പ്രവേശനം നൽകി വരുന്നു. NCC, സ്കൗട്ട്&ഗൈഡ്സ്, റെഡ്ക്രോസ് എന്നിവയുടെ യൂനിറ്റുകളും വിവിധ ക്ലബ്ബുകളും വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. ജില്ലയിലെ തന്നെ ഏറ്റവും വിപുലമായ ലൈബ്രറിയും വായനാ മുറിയും സയൻസ്, കംപ്യൂട്ടർ ലാബ് സൗകര്യവും നമ്മുടെ വിദ്യാലയത്തിലുണ്ട്.

1994ൽ ശതാബ്ദി ആഘോഷിച്ച ഈ വിദ്യാലയം ഇന്ന് ഹയർ സെക്കന്ററി വിദ്യാഭ്യാസ സൗകര്യമുൾപ്പെടെ മാറുന്ന കാലത്തിനും ലോകത്തിനും അനുസൃതമായി ആധുനികവൽക്കരിക്കപ്പെടുകയാണ്. 80 ഓളം പേർ ഈ വിദ്യാലയത്തിൽ ജോലി ചെയ്യുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

4 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 42 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ജില്ലയിലെ തന്നെ ഏറ്റവും വിപുലമായ ലൈബ്രറിയും വായനാ മുറിയും സയൻസ് ലാബ് സൗകര്യവും നമ്മുടെ വിദ്യാലയത്തിലുണ്ട്. ഉണ്ടപ്പറമ്പില് മൂന്ന് ഏക്കറില് പരന്നു കിടക്കുന്ന അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ജൂനിയര് റെഡ്ക്രോസ്
  • എൻ.എസ്.എസ്
  • സൌഹൃദ ക്ലബ്ബ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ.
          വർഷങ്ങളോളമായി സബ് ജില്ലാ ശാസ്ത്രമേളയിലെ വിവിധ ഇനങ്ങളിലും കലോൽസവങ്ങളിലും ഓവറോൾ ചാമ്പ്യൻഷിപ്പ് നമ്മുടെ വിദ്യാലയത്തിനാണ്. ജില്ലാ സംസ്ഥാന കലോൽസവങ്ങളിൽ സ്കൂളിലെ കുട്ടികൾ മികച്ച വിജയങ്ങൾ നേടിയിട്ടുണ്ട്. 1997-98 വർഷത്തിലെ സംസ്ഥാന കലോൽസവത്തിലെ കലാപ്രതിഭ ഈ വിദ്യാലയത്തിലെ ഷിജിത്ത് എന്ന കുട്ടിയായിരുന്നു. ഈ വർഷത്തെ സബ് ജില്ലാ കലോൽസവത്തിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പും ഹൈസ്കൂൾ വിഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനവും നമ്മുടെ വിദ്യാലയത്തിനാണ്.

മാനേജ്മെന്റ്

തളിപ്പറമ്പ എജ്യുക്കേഷണൽ സൊസൈറ്റി

ഇപ്പോഴത്തെ മാനേജർ : ശ്രീ.പി.വി.ബാലകൃഷ്ണൻ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ശ്രീമതി. പി.എൻ.കമലാക്ഷി (2013-17)
ശ്രീമതി. വി.കെ.വനജ (2010-13)
ശ്രീമതി. കെ. രാജമ്മ (2005-10)
ശ്രീമതി. പി.സി. അന്നമ്മ (2003-05)
കുമാരി ആനന്ദദേവി (2002-03)
ശ്രീമതി. സി. സേതുലക്ഷ്മി (2001-02)
ശ്രീമതി. ഇ.പി. ശാന്ത (1997-01)
ശ്രീമതി. കെ.വി.പി. പാറുക്കുട്ടി (1995-97)
ശ്രീമതി. ട്രീസമ്മ ജേക്കബ് (1990-95)
ശ്രീമതി. എ.കെ. ഗോമതി(1986-90)
ശ്രീമതി. കെ.വി.ധനലക്ഷ്മി(1984-86)
ശ്രീ. കെ.വി. കൃഷ്ണന് നായർ(1967-84)
ശ്രീ. നീലകണ്ഠ പൊതുവാൾ
ശ്രീ. പി.കെ. മേനോൻ
ശ്രീ. പി. കുഞ്ഞിരാമക്കുറുപ്പ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

   പ്രഗൽഭരും പ്രശസ്തരുമായ ഒട്ടനവധി മഹദ് വ്യക്തികളുടെ വളർച്ചയിൽ ഈ വിദ്യാലയത്തിന്റെ പന്ക്  വളരെ വലുതാണ്. മുഖ്യമന്ത്രിയും ജനനേതാവുമായിരുന്ന ശ്രീ. ഇ.കെ. നായനാർ, വിപ്ലവകാരികളായിരുന്ന കെ.പി.ആർ ഗോപാലൻ,  കെ.പി.ആർ രയരപ്പൻ, വ്യവസായ പ്രമുഖനും ടെക്നോ ക്രാഫ്റ്റുമായ ശ്രീ. കെ.പി.പി. നമ്പ്യാർ, പരിയാരം കിട്ടേട്ടൻ, മുൻ ഡി.ജി.പി. ടി.വി.മധുസൂധനൻ, സ്വാതന്ത്ര്യ സമര സേനാനി കെ. മാധവൻ, മുൻ ഹൈക്കോടതി ജസ്റ്റിസ് പി.വി.നാരായണൻ നമ്പ്യാർ, ഇ. കൃഷ്ണൻ, കെ.എച്ച് നമ്പൂതിരിപ്പാട് എന്നിവർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളിൽ ചിലർ മാത്രം.

വഴികാട്ടി

{{#multimaps: 12.035803, 75.361815 | width=800px | zoom=16}}|വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

https://www.google.co.in/maps/place/Moothedath+HSS+Kannur/@12.035709,75.3618044,15z/data=!4m5!3m4!1s0x0:0xb3e6bf0d05d6ad51!8m2!3d12.035709!4d75.3618044

|

  • |}