യു.പി.എസ്സ് മങ്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
20:28, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bindhu40240 (സംവാദം | സംഭാവനകൾ)
യു.പി.എസ്സ് മങ്കാട്
വിലാസം
മങ്കാട്

കടയ്കൽ.പി.ഒ,
,
691536
സ്ഥാപിതം1956
വിവരങ്ങൾ
ഫോൺ0474-2424010
ഇമെയിൽgups.mankadu@gmail.com
കോഡുകൾ
സ്കൂൾ കോഡ്40240 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎം. നസിയാനത്ത്
അവസാനം തിരുത്തിയത്
27-04-2020Bindhu40240


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

       1956 ജൂണിൽ മങ്കാട് 2044 -ാം നമ്പർ എൻ. എസ്. എസ്. കരയോഗത്തിന്റെ വകയായി മങ്കാട് എൽ. പി സ്കൂൾ ആരംഭിച്ചു. അന്ന് ഈയ്യക്കോട് ഭാഗത്തുണ്ടായിരുന്ന LMLPS വെങ്കിട്ടക്കുഴിയും കുമ്മിൾ ഭാഗത്തുണ്ടായിരുന്ന മുല്ലക്കര UPS ഉം ആയിരുന്നു ആ പ്രദേശത്തുണ്ടായിരുന്ന സ്കൂളുകൾ. വളരെ വിസ്തൃതമായ ഒരു ഭൂപ്രദേശത്ത് താമസിച്ചിരുന്ന കുട്ടികൾക്ക് പഠനസൌകര്യം വളരെ കുറവായിരുന്നു. അങ്ങനെ സമുദായത്തിലുണ്ടായിരുന്ന ആളുകളുടെ പരിശ്രമഫലമായി മങ്കാട് ശശിവിലാസത്തിൽ ശ്രീ. എ. കൃഷ്ണപിള്ള നൽകിയ 50 സെൻ്റ് സ്ഥലത്ത് താൽക്കാലികമായി ഉണ്ടാക്കിയ ഒാലഷെഡ്ഡിൽ സ്കൂൾ ആരംഭിച്ചു. ശ്രീ. മന്നത്ത് പത്മനാഭനാണ് സ്കൂൾ ഉദ്ഘാടനം ചെയ്തത്. ഒന്നാം ക്ളാസിലും രണ്ടാം ക്ളാസിലുമായി 245 കുട്ടികൾ ഈ സ്കൂളിൽ പഠിക്കാനുണ്ടായിരുന്നു. പിന്നീട് കെട്ടിടങ്ങൾ ഉണ്ടാക്കി സ്കൂൾ നടത്തിക്കൊണ്ടുപോകാൻ സമുദായനേതൃത്വത്തിന് ബുദ്ധിമുട്ട് ഉണ്ടായപ്പോൾ സ്കൂൾ കടയ്ക്കൽ പഞ്ചായത്തിന് വിട്ടുകൊടുക്കുകയായിരുന്നു.
       1966-67 അധ്യയനവർഷം പഞ്ചായത്തിൻ്റെ ശ്രമഫലമായി സ്കൂൾ അപ്ഗ്രേഡ് ചെയ്തു. സ്കൂൾ ആരംഭിച്ച കാലം മുതൽ തന്നെ പി. ടി. എ. സജീവമായി പ്രവർത്തിക്കുന്ന ഒരു സ്കൂളാണിത്.

ഭൗതികസൗകര്യങ്ങൾ

       പഞ്ചായത്തിൻ്റെയും പി.ടി.എ. യുടെയും പ്രവർത്തനഫലമായി സ്കൂളിൻ്റെ ഭൌതികസാഹചര്യങ്ങൾ വളരെയേറെ മെച്ചപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ മൂന്ന് പെർമെനൻ്റ് കെട്ടിടങ്ങളും ഒരു സെമിപെർമെനൻ്റ് കെട്ടിടവും ഉണ്ട്. ഒരു ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. അതിൽ 50 സെൻ്റ്  സ്കൂൾ ആരംഭിച്ചപ്പോൾ സൌജന്യമായി ലഭിച്ചതും 50 സെൻ്റ് പിന്നീട് കടയ്ക്കൽ പഞ്ചായത്ത് വിലകൊടുത്ത് വാങ്ങുകയും ചെയ്തതാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീ. കുട്ടൻപിള്ള
  2. ശ്രീ. ഭാസ്ക്കരൻ നായർ
  3. ശ്രീ. കെ. പീതാംബരക്കുറുപ്പ്
  4. ശ്രീമതി കെ. ചെല്ലമ്മ
  5. ശ്രീമതി കെ. സരസ്വതിയമ്മ
  6. ശ്രീമതി എൻ. ജാനകി
  7. ശ്രീ. എൻ. മണിരാജൻ
  8. ശ്രീ. എസ്. അബ്ദുൾ റഹ്മാൻ
  9. ശ്രീ. എൻ. ബാലകൃഷ്ണപിളള
  10. ശ്രീമതി കെ. ഇന്ദിരാഭായി
  11. ശ്രീമതി എം. നസിയാനത്ത്
  12. ശ്രീമതി ജോളി മാത്യു
  13. ശ്രീമതി കെ. ഒ. റെജിമോൾ
  14. ശ്രീമതി എം. നസിയാനത്ത്



നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:8.8029111,76.9252368}}

"https://schoolwiki.in/index.php?title=യു.പി.എസ്സ്_മങ്കാട്&oldid=895697" എന്ന താളിൽനിന്ന് ശേഖരിച്ചത്