സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം | |
|---|---|
| വിലാസം | |
നീലേശ്വരം നീലേശ്വരം പി.ഒ. , 671314 , കാസർഗോഡ് ജില്ല | |
| സ്ഥാപിതം | 01 - 11 - 1933 |
| വിവരങ്ങൾ | |
| ഫോൺ | 0467 2284210 |
| ഇമെയിൽ | 12354stannsaupsnileswar@gmail.com |
| വെബ്സൈറ്റ് | 12354supsnileshwar.blogsport.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 12354 (സമേതം) |
| യുഡൈസ് കോഡ് | 32010500211 |
| വിക്കിഡാറ്റ | Q64399012 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസർഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| ഉപജില്ല | ഹോസ്ദുർഗ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കാസർഗോഡ് |
| നിയമസഭാമണ്ഡലം | തൃക്കരിപ്പൂർ |
| താലൂക്ക് | ഹോസ്ദുർഗ് |
| ബ്ലോക്ക് പഞ്ചായത്ത് | നീലേശ്വരം |
| തദ്ദേശസ്വയംഭരണസ്ഥാപനം | നീലേശ്വരം മുനിസിപ്പാലിറ്റി |
| വാർഡ് | 15 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ 1 to 7 |
| മാദ്ധ്യമം | മലയാളം MALAYALAM & ഇംഗ്ലീഷ് English |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 361 |
| പെൺകുട്ടികൾ | 349 |
| ആകെ വിദ്യാർത്ഥികൾ | 710 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ജെസ്സി ജോർജ് |
| പി.ടി.എ. പ്രസിഡണ്ട് | മഹേന്ദ്രൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീജ |
| അവസാനം തിരുത്തിയത് | |
| 23-12-2025 | Midhunnileshwar |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
സെന്റ് ആൻസ് സന്യാസി സമൂഹത്തിന്റെ കീഴിലുള്ള ഏക അംഗീകൃത വിദ്യാലയമാണ് സെന്റ് ആൻസ് എ യു പി സ്കൂൾ, നിലേശ്വരം.ചെറിയ ഓലഷെഡിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന ഈ സ്കൂൾ 1939-ൽ സന്യാസി സഭ ഏറ്റെടുത്തു.പിന്നിട് വളരെ അധികം അധ്വാനിച്ച് കെട്ടിടങ്ങളും മറ്റ് സൗകര്യങ്ങളും ഏർപ്പെടുത്തി.അന്നത്തെ സാഹചര്യത്തിൽ കാസർഗോഡ് ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമായി ഈ സ്കൂൾ രൂപാന്തരപ്പെടുകയും ചെയ്തു.അപ്പർപ്രൈമറി സ്കൂളായി ഉയർത്തിയതോടെ പേരോൽ ഗ്രാമത്തിന്റെ വിദ്യഭ്യാസപരമായ മുഖച്ഛായയ്ക്ക് മാറ്റമുണ്ടാക്കാൻ കഴിഞ്ഞു.കലാകായിക രംഗങ്ങളിൽ ഉന്നത നിലവാരമുള്ള വ്യക്തികളെ വാർത്തെടുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. ഹൊസ്ദുർഗ് താലൂക്കിൽ നീലേശ്വരം മുനിസിപ്പാലിറ്റിയിലെ ഉൾനാടൻ പ്രദേശമായ പള്ളിക്കര എന്ന സ്ഥലത്താണ് ഞങ്ങളുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.മംഗലപുരം പാലക്കാട് റെയിൽ വെ പാതയുടെസമീപത്താണ് ഈ സ്കൂൾ
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയൂ..
തനതു പ്രവർത്തനങ്ങൾ
- ഐറ ടീച്ചർ - സ്കൂളിലെ അധ്യാപകർ വികസിപ്പിച്ചെടുത്ത ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അധിഷ്ഠിത അധ്യാപികയാണ് ഐറ (Aira). 2025-ലെ സ്കൂൾ പ്രവേശനോത്സവത്തിലാണ് ഐറയെ ഔദ്യോഗികമായി അവതരിപ്പിച്ചത്. കുറഞ്ഞ ചിലവിൽ നിർമ്മിച്ച ഈ എ.ഐ. മോഡൽ വിദ്യാർത്ഥികൾക്ക് കൗതുകകരമായ പഠനാനുഭവം നൽകുന്നതിനായി രൂപകൽപ്പന ചെയ്തതാണ്.
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയൂ..
- കുട്ടികൾക്കായുള്ള റേഡിയോ -വിദ്യാലയത്തിലെ സവിശേഷമായ ഒരു തനത് പ്രവർത്തനമാണ് സ്കൂൾ റേഡിയോ. വിദ്യാർത്ഥികളുടെ അവതരണ പാടവവും ആശയവിനിമയ ശേഷിയും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കി വരുന്നത്. ഒരു റേഡിയോ ജോക്കിയുടെ ശൈലിയിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നത് കുട്ടികളിൽ ആത്മവിശ്വാസം വളർത്താൻ സഹായിക്കുന്നു. വ്യത്യസ്ത ക്ലാസുകളിലെ കുട്ടികൾക്ക് തങ്ങളുടെ സർഗ്ഗവാസനകൾ പ്രകടിപ്പിക്കുന്നതിനുള്ള മികച്ച വേദിയായി ഇന്ന് സ്കൂൾ റേഡിയോ മാറിയിട്ടുണ്ട്. ഉച്ചഭക്ഷണ ഇടവേളകൾ ക്രിയാത്മകമായി വിനിയോഗിച്ചുകൊണ്ടാണ് ഈ പരിപാടി വളരെ ഫലപ്രദമായി നടത്തിവരുന്നത്.
- പച്ചില തുമ്പികൾ ഫീൽഡ് ട്രിപ്പ് - പ്രൈമറി ക്ലാസുകളിലെ കുട്ടികൾക്ക് പരിസരപഠന പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി നേരിട്ടുള്ള അനുഭവങ്ങൾ നൽകുന്നതിനായി നടത്തിവരുന്ന പഠനയാത്രയാണിത്. കാർഷിക കേന്ദ്രങ്ങൾ സന്ദർശിച്ചും പ്രകൃതിയെ നിരീക്ഷിച്ചും വർക്ക്ഷീറ്റുകൾ പൂർത്തിയാക്കുന്നത് പാഠഭാഗങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ കുട്ടികളെ സഹായിക്കുന്നു.
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയൂ..
ഭൗതികസൗകര്യങ്ങൾ
- ഊട്ടുപുര
- ടോയ്ലറ്റ് സൗകര്യം
- സയൻസ് ലാബ്
-
പാർക്ക്
-
കമ്പ്യൂട്ടർ ലാബ്
-
സ്കൂൾ വാഹനങ്ങൾ
-
സ്കൗട്ട് ആൻഡ് ഗൈഡ്
പഠനാനുബന്ധ പ്രവർത്തനങ്ങൾ
- ഇംഗ്ലീഷ് മലയാളം അസ്സംബ്ലികൾ , പതിപ്പ് /പോസ്റ്റർ /ചാർട്ട് നിർമാണം ( വിശേഷ ദിവസങ്ങളിൽ )- പ്രദർശനം
ക്ലബ്ബുകൾ
- പരിസ്ഥിതി ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- ലിറ്റററി ക്ലബ്ബ്
- വിദ്യാരംഗം കലാസാഹിത്യ വേദി
- ഐ ടി ക്ലബ്ബ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കെ പി ജയരാജൻ
- അപർണ-നടി
ചിത്രശാല
മാധ്യമങ്ങളിലൂടെ


വഴികാട്ടി
- പള്ളിക്കര ബസ് സ്റ്റോപ്പിൽ നിന്നും 5 മിനുറ്റ് നടന്നാൽ സ്ക്കൂളിൽ എത്താം.
- റെയിൽവേസ്റ്റേഷനിൽ നിന്നും വാഹനത്തിൽ 10 മിനുറ്റ് യാത്ര ചെയ്യ്താൽസ്കൂളിൽ എത്താം .
- കാഞ്ഞങ്ങാട് - പയ്യന്നൂർ റൂട്ടിൽ പള്ളിക്കര ബസ് സ്റ്റോപ്പിൽ നിന്നും 1 കിലോമീറ്റർ ദുരം.
