ഗവ. എച്ച്.എസ്.എസ്. തിരുവങ്ങാട്

Schoolwiki സംരംഭത്തിൽ നിന്ന്
23:00, 19 സെപ്റ്റംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rubeenavp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ. എച്ച്.എസ്.എസ്. തിരുവങ്ങാട്
വിലാസം
തിരുവങ്ങാട്

ഗവ. എച്ച് .എസ്.എസ്.തിരുവങ്ങാട്
തലശ്ശേരി, കണ്ണൂർ
,
670103
,
കണ്ണൂർ ജില്ല
സ്ഥാപിതം1891
വിവരങ്ങൾ
ഫോൺ0490 2324566
ഇമെയിൽhm14006@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14006 (സമേതം)
എച്ച് എസ് എസ് കോഡ്13038
യുഡൈസ് കോഡ്32020300901
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌, ഇംഗളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസത്യൻ ഇ എം
പ്രധാന അദ്ധ്യാപികരജനി ടി ടി
സ്കൂൾ ലീഡർതേജശ്രീ സുരേഷ്
അവസാനം തിരുത്തിയത്
19-09-2024Rubeenavp
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



സാംസ്കരിക കേരളത്തിന്റെ സിരാകേന്ദ്രമായ തലശ്ശേരി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് ഗവ.ഗേൾസ് എച്ച് .എസ്.എസ്.തിരുവങ്ങാട്. ഹയർ എലിമെന്ററി സ്കൂൾ എന്ന പേരിലാണ് പണ്ട് അറിയപ്പെട്ടിരുന്നത്. കുടിപ്പള്ളിക്കൂടമായി തുടങ്ങിയ ഈ വിദ്യാലയം മലബാർ ഡിസ്ട്രിക്ട് ബോർഡിനു കീഴിലും മുനിസിപ്പാലിറ്റിയുടെ നിയന്ത്രണത്തിലും തുടർന്നു വിദ്യാഭ്യാസ വകുപ്പിനു കീഴിലും പ്രവർത്തിച്ചു വന്നു. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്

ചരിത്രം

സാംസ്കാരിക കേരളത്തിന്റെ സിരാകേന്ദ്രമായ തലശ്ശേരിയിൽ അറിവിന്റെ വെളിചം ചൊരിഞ്ഞു നൂറ്റാണ്ട് പിന്നിട്ട തിരുവങ്ങാട് എച്ച് .എസ്.എസ് അഭിമാനമായി ജ്വലിച്ചു നിൽക്കുന്നു. പഴയ കോട്ടയം താലൂക്കിലെ തിരുവങ്ങാട് ദേശത്തെ ഈ വിദ്യാലയം ഹയർ എലിമെന്ററി സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടിരുന്നു. കുടിപ്പള്ളിക്കൂടമായി തുടങ്ങിയ ഈ വിദ്യാലയം മലബാർ ഡിസ്റ്റ്രിക്റ്റ് ബോഡിനു കീഴിലും മുനിസിപ്പാലിറ്റിയുടെ നിയന്ത്രണത്തിലും തുടർന്ന് വിദ്യാഭ്യാസ വകുപ്പിനു കീഴിലും പ്രവർത്തിച്ചു വരുന്നു. റവന്യൂ വകുപ്പിന്റെ രേഖകളിൽ -Combined List of Recognized and Aided Elimentary Schools, Thalassery West Range-1891 മുതൽ അംഗീകാരം ലഭിച്ച വിദ്യാലയങ്ങളുടെ പട്ടികയിൽ "മുനിസിപ്പാൽ തിരുവങ്ങാട് ഹയർ എലിമെന്ററി സ്കൂൾ (സ്റ്റാൻഡേർഡ് 1 മുതൽ 8 വരെ) എന്നു ഈ വിദ്യാലയത്തെ കുറിച്ചു കാണുന്നു.1982-ൽ ഹൈസ്കൂളായും 2000-ൽ ഹയർ സെക്കണ്ടറിയായും സ്കൂൾ ഉയർത്തപ്പെട്ടു.

ഭൗതിക സൗകര്യങ്ങൾ

2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 11 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഭക്ഷണം പാകം ചെയ്യുന്നതിനും, ബയോ ഡീ ഗ്രേഡബിൾ മാലിന്യങ്ങൾ ഇല്ലാതാക്കുന്നതിനും ഒരു ബയോഗ്യാസ് പ്ലാന്റ് സ്ഥപിച്ചിട്ടുണ്ട്. സ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ബ്രോഡ്ബാന്റ് ഇന്റർനെറ്റ്,പ്രൊജക്റ്റർ എന്നിവയുള്ള ഒരു സുസജ്ജമായ ഒരു മൾട്ടീ മീഡിയാ റൂം ഈ സ്കൂളിന്റെ പ്രതയേകതയാണു. പ്രത്യേക ലൈബ്രറി കെട്ടിടത്തിന്റെ നിർമാണം നടന്നു വരുന്നു.

സാരഥികൾ

അധ്യാപക രക്ഷാകർതൃ സമിതി

തലശ്ശേരി നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിന്റെ സർവ്വതോൻമുഖമായ പ്രവർത്തനങ്ങൾക്ക് അതാത് കാലങ്ങളിലെ പി.ടി.എ, നഗരസഭ, സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ, നാട്ടുകാർ തുടങ്ങിയവർ എന്നും അകമഴിഞ്ഞ സഹായ സഹകരങ്ങൾ നൽകി പോരുന്നുണ്ട്

പത്ത് വർഷങ്ങൾക്കിടയിൽ കെ.വിനയരാജ്, ഭാസ്കരൻ കൂരാറത്ത് എന്നീ പി.ടി.എ  പ്രസിഡലെന്റുമാരുടെ കാലഘട്ടങ്ങളിൽ തുടങ്ങി വെച്ചതും പൂർത്തീകരിച്ചതുമായ പ്രവർത്തനങ്ങൾ നിലവിലെ പി.ടി.എ പ്രസിഡന്റ് ശ്രീ.യു.ബ്രിജേഷിന്റെ നേതൃത്വത്തിലുള്ള പി.ടി.എ കമ്മിറ്റി കാലികമായ എല്ലാ പ്രസക്തികളും ഉൾക്കൊണ്ട് കൊണ്ട് ഭംഗിയായ രീതിയിൽ നിർവ്വഹിച്ചു പോരുന്നു. സ്കൂളിന്റെ മാറിയ സാഹചര്യത്തിലെ എല്ലാ ദൈന്യം ദിന പ്രവർത്തനങ്ങൾക്കും സജീവ സാന്നിധ്യമായി പി.ടി.എ  അംഗങ്ങളുടെ ഇടപെടലുകൾ ഉണ്ട്  

വിദ്യാലയ വികസന സമിതി

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയ വികസന സമിതി രൂപീകരിച്ച് വിദ്യാലയത്തിന്റെ അക്കാദമിക ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിനുള്ള സഹാ സഹകരണങ്ങൾ ശ്രീ.വി.കെ.സുകുമാരൻ ചെയർമാൻ ആയ കമ്മിറ്റി ചെയ്ത് വരുന്നുണ്ട്

പൂർവ്വാധ്യാപക സംഘടന

2013 ൽ ഈ വിദ്യാലയത്തിലെ പൂർവ്വാധ്യാപകന്മാരുടെ സംഘടന രൂപീകരിക്കുകയും അതേ  വർഷം നടന്ന വിദ്യാലയത്തിലെ ശതോത്തര രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നൂറോളം പൂർവ്വ അധ്യാപകന്മാരെ സദരിക്കുകയും ചെയ്തു. വർഷ വർഷം വിദ്യാലയത്തിലെ ഉന്നത വിജയം നേടുന്ന വിദ്യാർത്ഥികൾക്കുള്ള ആദരവിനും, മറ്റ്  പ്രവർത്തനങ്ങൾക്കും പൂർവ്വാദ്ധ്യാപക സംഘടന  സജീവമായി സഹായങ്ങൾ ചെയ്ത്  വരുന്നുണ്ട്.

പൂർവ്വ വിദ്യാർത്ഥി സംഘടന

മുതൽ പൂവ്വ വിദ്യാർത്ഥി സംഘടന രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട് സ്കൂളിലെ വിവിധ പ്രവർത്തനങ്ങൾക്കുള്ള സാമ്പത്തിക സഹായം പൂർവ്വ വിദ്യാർത്ഥികളിൽ നിന്നും ലഭിക്കുന്നുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • റോഡ് സേഫ്റ്റി ക്ലബ്ബ്.
  • ക്ലാസ് മാഗസിൻ.
  • സ്കൂൾ മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഫീൽഡ് ട്രിപ്പ്
  • സ്കൗട്ട് ആൻഡ് ഗൈഡ്‌സ്
  • ജൂനിയർ റെഡ് ക്രോസ്
  • മോക് പാർലമെന്റ്
  • നേർക്കാഴ്ച

കിശോരി ശക്തി യോജന

കൗമരപ്രായക്കാരായ പെൺകുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസത്തിനു കേന്ദ്ര-സംസ്താന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയായ കിശോരി ശക്തി യോജനയുടെ ഒരു കൗൺസിലിംഗ് കേന്ദ്രം ഈ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. ഇതിന്റെ ഭാഗമായി ഒരു സ്തിരം വനിതാ കൗൺസിലറുടെയും നേഴ്സിന്റെയും സേവനം ഇവിടെ ലഭ്യമാണ്.

നാഷണൽ റൂറൽ ഹെൽത്ത് മിഷൻ (N.R.H.M)


കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഭാഗമായി ഗ്രാമീണ ജനതയുടെ ആരോഗ്യ ശുചിത്വ പ്രശ്നങൾ പരിഹരിക്കുന്നതിനായി നടപ്പിലാക്കിയ നാഷണൽ റൂറൽ ഹെൽത്ത് മിഷൻ (N.R.H.M)-ന്റെ ഒരു യൂനിറ്റ് ഈ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. ഇതിന്നായി ഒരു ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സിന്റെ സേവനം ഇവിടെ ലഭ്യമാണു.http://www.mohfw.nic.in/NRHM.htm

സംയോജിത വിദ്യാഭ്യാസ പദ്ധതി (CHILDREN WITH SPECIAL NEEDS-CWSN)

ജീവിതത്തിന്റെ എല്ലാ മേഖലകളിലും വികലാംഗരെ സമഭവനയോടെ സ്വീകരിച്ച് അവരെ മറ്റുള്ളവർക്കൊപ്പം ഉയർതിക്കൊണ്ടുവരുകയും, ജീവിതത്തെ തന്റേടത്തോടെ നേരിറടുവാൻ പ്രാപ്തരാക്കിത്തീർക്കുകയും ചെയ്യുന്നതിനാണു ഈ പദ്ധതി ആരംഭിച്ചിട്ടുള്ളത്. വികലാംഗർക്കു വേണ്ടിയുള്ള് പ്രത്യേക സ്കൂളിൽ പഠിക്കുന്ന കുട്ടികളേയും ജീവിതത്തിനാവശ്യമായ ആശയവിനിമയ ചാതുര്യം നേടുന്നതോടുകൂടി സാധാരണ സ്ക്കൂളുകളിൽ ചേർക്കണം എന്നതാണ് ഈ പദ്ധ്തി മൂലം ലഷ്യ്മാക്കുന്നത്. ഈ പദ്ധ്തിയുടെ ഭാഗമായി ഒരു സ്പെഷ്യൽ ടീച്ചർ ഈ സ്ക്കൂളിൽ ഉണ്ട്.

ഫിസിയോതെറാപ്പി സെന്റർ

ഐ ടി @ തിരുവങ്ങാട് എച്ച് എസ്

ഐ ടി@സ്കൂൾ പ്രോജക്റ്റിന്റെ ഭാഗമായി (http://www.itschool.gov.in) നല്ല രീതിയിൽ പ്രവർതിക്കുന്ന കംബ്യൂട്ട്രർ ലാബ് ഈ സ്കൂളിന്റെ പ്രത്യേകതയാണു. 2 കുട്ടികൾക്ക് 1 കമ്പ്യൂട്ടർ എന്ന രീതിയിൽ 21 കമ്പ്യൂട്ടറുകളും, ഹാൻഡി കേമറ, വെബ് കേമറ, സ്കാനർ, ഡി.എൽ.പി പ്രൊജക്റ്റർ, ലാപ്റ്റോപ്പ്, വൈ ഫി നെറ്റ്വർക്ക് എന്നീ സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്. ഇന്റ്റ്ർനെറ്റ് ബ്രോഡ്ബാൻഡ് സൗകര്യം ഉള്ള ഈ സ്കൂളിലെ വിദ്യാർഥികൾ എല്ലാവരും ഇന്റ്റ്ർനെറ്റിന്റെ ഉപയോഗം പടനാവശ്യങ്ങൾക്കായി പരമാവധി പ്രയൊജനപ്പെടുത്തുന്നു. ബ്രിട്ടനിലെ മാഞജസ്റ്റർ സർവകലാഴാലയിലെ ഗവേഷകരുമായി വിദ്യാർഥികൾ വീഡിയോ ചാറ്റിംഗിലൂടെ ബന്ധപ്പെറടാരുന്ദു.

  • സ്കൂൾ. ഐ. ടി. കോ-ഓർഡിനേറ്റർ- ശ്രീ. മനോഹരൻ.എൻ .പി
  • ജോയന്റ് ഐ. ടി. കോ-ഓർഡിനേറ്റർ- ശ്രീ. ജയരാജൻ നാമത്ത്

SSLC വിജയശതമാനം

2004 - 2005 94%
2005 - 2006 94%
2006 - 2007 92%
2007 - 2008 97%
2008 - 2009 98%
2009 - 2010 100%
2010 - 2011 98%
2011 - 2012
2012 - 2013
2013 - 2014
2014 - 2015
2015 - 2016
2016 - 2017
2017 - 2018
2018 - 2019
2019 - 2020
2020 - 2021
2021 - 2022 100%
2022-2023 100%
2023-24 100%

പ്രധാന അധ്യാപകർ

ക്രമ നമ്പർ ചാർജ് എടുത്ത വർഷം പേര്
1 1979 - 1980 സി.സരോജിനി
2 1980 - 1983 രാമചന്ദ്രൻ.പി
3 1984 - 1986 ഇന്ദ്രാണി പി.കെ
4 1987 - 1991 ലീല സി.വി
5 1992 - 1993 രാജലക്ഷ്മി
6 1993 - 1997 സുശീല പി.പി
7 1997 - 1998 വേദവതി.എ.വി
8 1998 - 2000 പദ്മനാഭൻ.കെ
9 2001 - 2002 ശ്രീലത.കെ
10 2002 - 2003 പ്രേമ.പി
11 2003 - 2005 രാധ.പി
12 2005 - 2006 ആനീയമ്മ മാത്യു.എം
13 2006 - 2007 ദാമോദരൻ.പി.എം
14 2006 - 2007 ദാമോദരൻ.പി
15 2007 - 2008 പാർവതി.പി
10 2008 - 2010 വൽസമ്മ ജോസഫ്
11 2010 - 2011 ശശി.എൻ
12 2011 - 2014 സുരേന്ദ്രബാബു.പി.പി
13 2014 - 2015 ഗീത.സി.എം
14 2015 - 2016 സുമേഷ്
15 2016 - 2017 വസന്ത

ആർ.ടി.കെ

16 2017 - 2020 ഗീത.പി.കെ
17 2020 - 2021 പ്രീത ആർ.ടി.കെ
18 2021 രജനി ടി ടി

ഹയർ സെക്കന്ററി വിഭാഗം

2000ൽ ഈ വിദ്യാലയതിൽ ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചു. വിശാലമായ ക്ലാസ് മുറികലളും മികച്ച ലാബ്-ലൈബ്രറി സൗകര്യങ്ങളും ഹയർ സെക്കന്ററിയുടെ പ്രത്യേകതകളാണ്. അതുകൊണ്ട് തന്നെ എല്ലാ വർഷവും ഉയർന്ന വിജയശതമാനം നേടാൻ കഴിഞ്ഞിട്ടുണ്ട്

പ്രിൻസിപ്പാൾ

ക്രമ നമ്പർ ചാർജ് എടുത്ത വർഷം പേര്
1 2005 - 2007 പി.എം.നാരായണന്കുട്ടി
2 2007 - 2008 ദാമോദരൻ
3 2008 - 2010 പുഷ്പരാജൻ എം
4 2010 - 2013 രവിദാസ്.ടി.ഇ.
5 2013 - 2023 അബ്ദുൽ ലത്തീഫ് എ.കെ
6 2023 സത്യൻ ഇ എം

ഹയർ സെക്കന്ററി സബ്ജക്റ്റ് കോംബിനേഷൻ

  • ഫിസിക്സ്-കെമിസ്ട്രി-ബയോളജി-ഗണിതശാസ്ത്രം
  • ഫിസിക്സ്-കെമിസ്ട്രി-ഗണിതശാസ്ത്രം-കംപ്യൂട്ടർ സയൻസ്
  • ബിസിനസ് സ്റ്റഡീസ്-കംപ്യൂട്ടർ അക്കൗണിഗ്-ഇക്കണോമിക്സ്-കംപ്യൂട്ടർ ആപ്ലിക്കേഷൻ
  • ഭാഷാ വിഷയങ്ങൾ: ഹിന്ദി, സംസ്ക്രുതം, അറബി, മലയാളം

വഴികാട്ടി

  • തലശ്ശേരി പാനൂർ റോഡിൽ കീഴന്തി മുക്ക് ബസ് സ്റ്റോപ്പിൽ നിന്നും ചിറക്കര റോഡിൽ 100 മീറ്റർ
  • തലശ്ശേരി കൂത്തുപറമ്പ് റോഡിൽ ചിറക്കര ബസ് സ്റ്റോപ്പിൽ നിന്നും കീഴന്തി മുക്ക് റോഡിൽ 500 മീറ്റർ
  • തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും 1.5കി മി കിഴക്ക്
  • കണ്ണൂർ എയർപോർട്ടിൽ നിന്നും 27കി മി
Map

തയ്യാറാക്കിയത്: Shanish NB, SITC GHSS Thiruvangad
ഇ മെയിൽ: