ഗവ. എച്ച്.എസ്.എസ്. തിരുവങ്ങാട്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഒന്ന് മുതൽ പണ്ട്രണ്ടു  വരെ ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്ക് പഠന പഠ്യേതര പ്രവർത്തനങ്ങൾ നടത്തുന്നതിന് ആവശ്യമായ ക്ലാസ്സ്‌  മുറികൾ ശാസ്ത്രപോഷണീ ലാബുകളും ഐ ടി ക്ലാസ് റൂമുകളും, ലൈബ്രറിയും, ഫിസിയോതെറാപ്പി കൗൺസിലിംഗ് യൂണിറ്റും, വിശാലമായ ഗ്രൗണ്ട്, സ്റ്റേജ് ഉച്ച ഭക്ഷണം തയ്യാറാക്കുന്നതിനുള്ള പാചകപ്പുര ആധുനിക രീതിയിലുള്ള ശൗച്യാലയങ്ങൾ സ്വന്തമായ കിണർ, ശുദ്ധമായ കുടിവെള്ള സ്രോതസ് എന്നിവ സ്കൂളിൽ നിലവിലുണ്ട്

തലശ്ശേരി നഗരത്തിൽ നിന്നും 1.5 കി.മി അകലെ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന്റെ തെക്കു വശം  100മീറ്റർ അകലെ തലശ്ശേരി പാനൂർ റോഡും വടക്കു വശത്ത് 500 മീറ്റർ അകലെ തലശ്ശേരി കൂത്തുപറമ്പ്  റോഡും സ്ഥിതിചെയുന്നതിനാൽ യാത്രാ സൗകര്യം സുഗമമാണ്

ഇതേ വിദ്യാലയത്തിന്റെ അങ്കണത്തിൽ സ്ഥിതിചെയ്യുന്ന സർക്കാർ വക പ്രീ പ്രൈമറി സ്കൂൾ തൊട്ടടുത്തുള്ള പൂഞ്ഞാപ്പറമ്പ് യു.പി.സ്കൂൾ, ഒ  ചന്ദുമേനോൻ സ്മാരക വലിയ മാടാവിൽ യു.പി.സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാര്തഥികൾക്കുള്ള ഉപരിപഠനത്തിനു ഈ വിദ്യാലയം സൗകര്യപ്രദമാണ്.

കാലടി സംസ്‌കൃത സവ്വകലാശാലയുടെ അനൗപചാരിക  സംകൃത പഠനത്തിനുള്ള തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലുള്ള ഏക മാതൃകാ വിദ്യാലയമാണിത്