മർക്കസ്സ് ഗേൾസ് എച്ച്. എസ്സ്. കാരന്തൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
മർക്കസ്സ് ഗേൾസ് എച്ച്. എസ്സ്. കാരന്തൂർ | |
---|---|
വിലാസം | |
കാരന്തൂർ കാരന്തൂർ പി.ഒ, , കുന്ദമംഗലം 673571 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 02 - 1994 |
വിവരങ്ങൾ | |
ഫോൺ | 04952804429 |
ഇമെയിൽ | mghskaranthur@gmail.com |
വെബ്‍സൈറ്റ് | --- |
കോഡുകൾ | |
സ്കൂൾ കോഡ് | 47102 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അബ്ദുൾ റഷീദ് |
പ്രധാന അദ്ധ്യാപകൻ | എ ആയിഷ ബീവി |
പി.ടി.എ. പ്രസിഡണ്ട് | മിസ്തഹ് |
അവസാനം തിരുത്തിയത് | |
06-07-2024 | 47102 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോഴിക്കോട് ജില്ലയിൽ കോർപ്പറേഷൻ പരിധിയ്ക്ക തൊട്ടടുത്ത പ്രദേശമായ കാരന്തൂരിൽ സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണ് മർക്കസ് ഗേൾസ് ഹൈസ്കൂൾ. G.O (RT) 365/94 G. Edn dt.1-2-1994 ഗവ. ഉത്തരവ് പ്രകാരം 2000 -ൽ മർക്കസ് ഹൈസ്കൂളിൽ നിന്ന് ബൈഫർ ക്കേറ്റ് ചെയ്ത് രൂപം കൊണ്ടതാണ് ഈ വിദ്യാലയം.
ചരിത്രം
കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാർ മാനേജരായുളള മർക്കസ് ഹൈസ്കൂൾ 1992 – ജൂണിലാണ് ആരംഭിച്ചത്. എന്നാൽ G.O (RT) 365/94 G. Edn dt.1-2-1994 ഓർഡർ പ്രകാരം പെൺകുട്ടികൾക്ക് മാത്രമായി മറ്റൊരു ഹൈസ്കൂൾ അനുവദിക്കുകയും യു.പി.വിഭാഗം ഉൾപ്പെടെ 1995 ൽ പ്രവർത്തനമാരംഭിക്കുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
കുന്ദമംഗലം പഞ്ചായത്തിലുളള കാരന്തൂരിലാണ് മർക്കസ് ഗേൾസ് ഹൈസ്കൂൾ സ്ഥിതിചെയ്യുന്നത്. തെങ്ങിൻ തോപ്പുകളും വയലുകളും നിറഞ്ഞ ശാന്തമായ ഒരു ഗ്രാമാന്തരീക്ഷത്തിൽ 4 ഏക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. പ്രസ്തുത സ്ഥലത്ത് മൂന്ന് നിലകളുളള കെട്ടിടത്തിൽ 27 ക്ലാസ്സ് മുറികളാണുളളത്. സ്കൂളിന് വിശാലമായ കളിസ്ഥലമുണ്ട്. യു.പി, ഹൈസ്കൂൾ എന്നിവയ്ക്ക് വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ടു ലാബുകളായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ഇതിൽ ഹൈസ്കുൾ ലാബിൽ ബ്രോഡ്ബ്രാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ജെ. ആർ. സി.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സ്കൂൾ പത്രം
- ക്ലാസ്സ് മാഗസ്സിൻ
- ഗൈഡ്സ്
- ജനാധിപത്യ വേദി
- ജാഗ്രതാസമിതി
- സ്പോട്സ്
മാനേജ്മെന്റ്
സമസ്ത കേരള സുന്നിയുവജനസംഘം സംസ്ഥാന കമ്മറ്റിയാണ് ഭരണം നടത്തുന്നത്. എസ്.വൈ.എസ്. സ്റ്റേറ്റ് ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാരാണ്' ഇതിന്റെ മാനേജർ. നിലവിൽ 7ാംളം വിദ്യാലയങ്ങൾ ഇതിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഇപ്പോൾ ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മാസ്റ്ററായി ചുമതല വഹിക്കുന്നത് എ ആയിശാബി ടീച്ചറാണ്
നേട്ടങ്ങൾ:-
1. 2014-15 വർഷത്തിൽ എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കി 2. സ്കൂൾ കായികതാരങ്ങൾ ജില്ലാസോഫ്റ്റ് ബോൾ ചാമ്പ്യൻമാരായി സ്റ്റേറ്റിൽ പങ്കെടുത്തു മികവ് നിലനിർത്തി 3. സ്കൂൾ കായികാധ്യാപകനായ ശ്രീ എ കെ മുഹമ്മദ് അഷ്റഫ് 2015-16 അധ്യായന വർഷത്തിൽ സ്കൂൾ ദേശീയ സ്പോട്സ് & ഗെയിംസ് കോഴിക്കോട് വച്ച് നടക്കുന്ന സമയത്ത് അതിന്റെ അസ്സിസ്റ്റന്റ ഓർഗനൈസിംഗ് കമ്മീഷണറായി പ്രവർത്തിച്ചുകൊണ്ട് വിദ്യഭ്യാസമന്ത്രിയുടെ പ്രശംസ പിടിച്ചു പറ്റി. 4. ഗൈഡ്സ് ക്യാപ്റ്റൻ ശ്രീമതി പ്രീത കുന്ദമംഗലം സ്കൗട്ട് & ഗൈഡ്സ് ലോക്കൽ അസോസിയേഷൻ സെക്രട്ടറിയായി പ്രവർത്തിച്ചുവരുന്നു. 5. സബ് ജില്ലാശാസ്ത്രമേള, കലാമേള എന്നിവയിൽ ധാരാളം കുട്ടികൾ മികവ് പുലർത്തി. 6. ഉച്ചഭക്ഷണത്തിനാവശ്യമായ പച്ചക്കറികൾ കൃഷി ചെയ്ത് ഉത്പാദിപ്പിക്കാൻ വിദ്യാർത്ഥികൾ ശ്രമിക്കാറുണ്ട്. 7. നാലു വർഷങ്ങളിലായി "രാജ്യപുരസ്കാർ" അവാർഡിന് വിദ്യാർത്ഥിനികൾ അർഹരായിട്ടുണ്ട്. 8. 2024 സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ ഗണിതശാസ്ത്രമേള ആയിഷ റിഫ കെ കെഎന്ന വിദ്യാർത്ഥി ഒന്നാം സ്ഥാനം നേടി. കുട്ടികൾക്ക് കരാട്ടെപരിശീലനം നല്കി വരുന്നു. നിലവിൽ എട്ട് സ്കൂൾ ബസ്സുകൾ വിദ്യാർത്ഥികൾക്ക് വേണ്ടി സർവ്വീസ് നടത്തുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1995 - 2000 | കദീജ. പി (ഇൻ ചാർജ്) |
2000 -2005 | കദീജാബീവി. പി (ഡപ്യൂട്ടേഷൻ) |
2005–2014 | ടി പി അബ്ദുൾ ഖാദർ |
2014_2017 | പി. കാസീം |
2017_2019 | അബ്ദുറഹിമാൻ എൻ |
2019 April_June | അബ്ദുൾ നാസർ എ |
2019-2024 | ആയിഷാബീവി എ |
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" | |- |style="background-color:#A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 212 ൽ കാരന്തൂരിനും കുന്ദമംഗലത്തിനും ഇടയിൽ പ്രധാന റോഡിൽ നിന്നും അരക്കിലോമീറ്റർ വടക്കുഭാഗത്തായി സ്ഥിതിചെയ്യുന്നു.
|} <googlemap version="0.9" lat="11.32252" lon="75.875702" zoom="13" width="350" height="350" selector="no" controls="none"> 11.306361, 75.865231, MARKAZ GIRLS HS </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു
�� 11.3072367,75.8739