മർക്കസ്സ് ഗേൾസ് എച്ച്. എസ്സ്. കാരന്തൂർ/സൗകര്യങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഭൗതികസൗകര്യങ്ങൾ
കുന്ദമംഗലം പഞ്ചായത്തിലുളള കാരന്തൂരിലാണ് മർക്കസ് ഗേൾസ് ഹൈസ്കൂൾ സ്ഥിതിചെയ്യുന്നത്. തെങ്ങിൻ തോപ്പുകളും വയലുകളും നിറഞ്ഞ ശാന്തമായ ഒരു ഗ്രാമാന്തരീക്ഷത്തിൽ 4 ഏക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. പ്രസ്തുത സ്ഥലത്ത് മൂന്ന് നിലകളുളള കെട്ടിടത്തിൽ 27 ക്ലാസ്സ് മുറികളാണുളളത്. സ്കൂളിന് വിശാലമായ കളിസ്ഥലമുണ്ട്. യു.പി, ഹൈസ്കൂൾ എന്നിവയ്ക്ക് വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ടു ലാബുകളായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ഇതിൽ ഹൈസ്കുൾ ലാബിൽ ബ്രോഡ്ബ്രാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
വാഹന സൗകര്യം
5 മുതൽ 10 വരെ പഠിക്കുന്ന കുട്ടികളെ വിവിധ സ്ഥലങ്ങളിൽ നിന്ന് 9മണിക്കുമുമ്പായി എത്തിക്കുന്നു.. കൃത്യ സമയത്ത് സ്കൂളിൽ എത്തിക്കുന്നതിനായി കുട്ടികൾക്ക് ഇത് ഏറെ പ്രയോജനകരമായി മാറുന്നു.
ലൈബ്രറി
വിദ്യാർതഥികളിൽ വായനാശിലം വളർത്തുക എന്ന ഉദ്ദേശത്തോടെ നല്ലോരു ലൈബ്രറി സ്കൂളിനുണ്ട്. കഥകൾ, നോ്വലുകൾ കവിതകൾ തുടങ്ങി വിവധ ഭാഷകകളിലായി ഏകദേശം 3000 ത്തോളം പുസ്തതകങ്ങൾ സ്കളിൽ ലഭ്യമാണ്. അധ്യപാകരുടെയും കുട്ടിളുടെയും നേതൃത്വത്തിൽ പരിപാലിച്ചു പോരുന്നു. ആഴ്ച്ചയിൽ ഒരുദിവസം ഓരോ ക്ലാസിലെ വിദ്യാർത്ഥികൾക്ക് പുസ്തകവിതരണം നടക്കുന്നു. കൂടാതെ സ്കൂൾ ലൈബ്രറി അമ്മ വായനയെ പ്രോത്സാസഹിപ്പിച്ചുകൊണ്ട് രക്ഷിതാക്കൾക്കും പുസ്തതക വിതരണം നടക്കുന്നു.
ലബോറട്ടറി
സയൻസ് ഐടി ഗണിത വിഷയങ്ങൾ കൂടുതൽ രസകരവും ഫലപ്രദവും ആക്കുക എന്ന ലക്ഷ്യത്തോടുകൂടി സ്കൂളിൽ വളരെ ഭംഗിയായി ലാബ് പ്രവർത്തിച്ചു വരുന്നു.ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗങ്ങളിലായി വെവ്വേറെ ലബോറട്ടറികൾ തന്നെ സജ്ജമാണ്.
കുടിവെള്ളം
സ്കൂളിലെ വിദ്യാർഥികൾക്ക് ശുദ്ധമായ വെള്ളം കുടിക്കാനുള്ള കുടിവെള്ള സൗകര്യം സ്കൂളിൽ ലഭ്യമാണ്. വിദ്യാർത്ഥികൾ കുപ്പികളിൽ വെള്ളം നിറച്ചുകൊണ്ട് ഇടവേളകളിൽ വെള്ളം കുടിക്കുകയും ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നു
ഉദ്യാന ലൈബ്രറി
നാല് ചുമരുകൾക്കുള്ളിൽ നിന്നും മാറി നിന്നുകൊണ്ട് പുറത്ത് വിശാലമായ കാറ്റു കൊണ്ട് പഠിക്കാനുള്ള സൗകര്യവുമായി ഉദ്യാന ലൈബ്രറി സ്കൂളിൻറെ മുൻഭാഗത്ത് തന്നെ സജ്ജമാണ് വൃത്തിയുള്ള ഇരിപ്പിടങ്ങൾ ഓടുകൂടിയ ഉദ്യാന ലൈബ്രറിയിൽ കുട്ടികൾ സമയത്തും മറ്റ് ഒഴിവ് പിരീഡുകളിലും ഇവിടെ വരികയും പുസ്തകങ്ങൾ വായിക്കുകയും ചെയ്യുന്നു