മർക്കസ്സ് ഗേൾസ് എച്ച്. എസ്സ്. കാരന്തൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കർണാടക, പശ്ചിമ ബംഗാൾ, ഗുജറാത്ത്, ജമ്മു & കാശ്മീർ, ഡൽഹി, മഹാരാഷ്ട്ര, രാജസ്ഥാൻ, ലക്ഷദ്വീപ്, ആൻഡമാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ മർകസ് സേവന നിരതമാണ്. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ മർകസിൽ വിവിധ സ്ഥാപനങ്ങളിൽ പഠനം നടത്തി വരുന്നു. മർകസ് ഓർഫനേജ്, ഗേൾസ് ഓർഫനേജ്, ഹിഫ്ളുൽ ഖുർആൻ കോളേജ്, ശരീഅത്ത് കോളേജ്, ബോർഡിംഗ് മദ്രസ, മർകസ് ബനാത്ത്, മർകസ് നോളജ് സിറ്റി, മർക്കസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്, മർകസ് ഐടിഐ, കാശ്മീരി ഹോം, ഹാൻഡി ക്രാഫ്റ്റ് ട്രെയിനിങ്ങ് സെൻറർ, മർകസ് കെയർ , മർകസ് ഇഹ്റാം, മർകസ് ഹോസ്പിറ്റൽ, ഗ്ലോബൽ സ്റ്റുഡൻസ് വില്ലേജ്,മർകസ് ലോ കോളേജ് , മർകസ് യൂനാനി മെഡിക്കൽ കോളേജ് തുടങ്ങി വിവിധ സ്ഥാപനങ്ങൾ മർകസ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു. കൂടാതെ യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി പത്തിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളും മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. അതോടൊപ്പം നാൽപ്പതിലധികം സിബിഎസ്ഇ, അൺ എയ്ഡഡ് സ്ഥാപനങ്ങൾ മർകസിനു കീഴിലുണ്ട്. കാരന്തൂർ മർകസു സഖാഫത്തി സുന്നിയ്യ യുടെ കീഴിൽ ബഹു കാന്തപുരം എ. പി. അബൂബക്കർ മുസ്ലിയാർ സ്കൂൾ മാനേജറായി പ്രവർത്തിക്കുന്നു.

നേട്ടങ്ങൾ

1. 2014-15 വർഷത്തിൽ എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കി 2. സ്കൂൾ കായികതാരങ്ങൾ ജില്ലാസോഫ്റ്റ് ബോൾ ചാമ്പ്യൻമാരായി സ്റ്റേറ്റിൽ പങ്കെടുത്തു മികവ് നിലനിർത്തി 3. സ്കൂൾ കായികാധ്യാപകനായ ശ്രീ എ കെ മുഹമ്മദ് അഷ്റഫ് 2015-16 അധ്യായന വർഷത്തിൽ സ്കൂൾ ദേശീയ സ്പോട്സ് & ഗെയിംസ് കോഴിക്കോട് വച്ച് നടക്കുന്ന സമയത്ത് അതിന്റെ അസ്സിസ്റ്റന്റ ഓർഗനൈസിംഗ് കമ്മീഷണറായി പ്രവർത്തിച്ചുകൊണ്ട് വിദ്യഭ്യാസമന്ത്രിയുടെ പ്രശംസ പിടിച്ചു പറ്റി. 4. ഗൈഡ്സ് ക്യാപ്റ്റൻ ശ്രീമതി പ്രീത കുന്ദമംഗലം സ്കൗട്ട് & ഗൈഡ്സ് ലോക്കൽ അസോസിയേഷൻ സെക്രട്ടറിയായി പ്രവർത്തിച്ചുവരുന്നു. 5. സബ് ജില്ലാശാസ്ത്രമേള, കലാമേള എന്നിവയിൽ ധാരാളം കുട്ടികൾ മികവ് പുലർത്തി. 6. ഉച്ചഭക്ഷണത്തിനാവശ്യമായ പച്ചക്കറികൾ കൃഷി ചെയ്ത് ഉത്പാദിപ്പിക്കാൻ വിദ്യാർത്ഥികൾ ശ്രമിക്കാറുണ്ട്. 7. നാലു വർഷങ്ങളിലായി "രാജ്യപുരസ്കാർ" അവാർഡിന് വിദ്യാർത്ഥിനികൾ അർഹരായിട്ടുണ്ട്. 8. 2024 സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ ഗണിതശാസ്ത്രമേള ആയിഷ റിഫ കെ കെഎന്ന വിദ്യാർത്ഥി ഒന്നാം സ്ഥാനം നേടി. കുട്ടികൾക്ക് കരാട്ടെപരിശീലനം നല്കി വരുന്നു. നിലവിൽ എട്ട് സ്കൂൾ ബസ്സുകൾ വിദ്യാർത്ഥികൾക്ക് വേണ്ടി സർവ്വീസ് നടത്തുന്നു.