മർക്കസ്സ് ഗേൾസ് എച്ച്. എസ്സ്. കാരന്തൂർ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help float

ലിറ്റിൽ കൈറ്റ്സ് പദ്ധതി ഉദ്ഘാടനം

രാജ്യത്തിന് മാതൃകയായി സംസ്ഥാന വിദ്യാലയങ്ങൾ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഹൈടെക് ആക്കുമ്പോൾ വിദ്യാലയങ്ങളുടെ പരിപാലനത്തിനും ഹൈടെക് സംവിധാനങ്ങൾ സംരക്ഷിക്കുന്നതിനും വിദ്യാർത്ഥികളുടെ സാങ്കേതിക പരിജ്ഞാനവും ഫലപ്രദമായി വർദ്ധിപ്പിക്കേണ്ടതുണ്ട് .ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി സാങ്കേതികവൈദ്യം ഉള്ള ഒരു സംഘം കുട്ടികളെ വിദ്യാലയത്തിൽ തന്നെ സജ്ജരാക്കുന്നതിന് ആരംഭിച്ച ഹൈസ്കൂൾ "കുട്ടിക്കൂട്ടം" പദ്ധതി കൂടുതൽ ഘടനാപരമായ പരിഷ്കാരങ്ങളുടെ പേരിൽ 2018 ജനുവരി 22ന് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മാനുഷിക മൂല്യങ്ങളോടൊപ്പം സാങ്കേതികവിദ്യയിലും മികച്ച നിലവാരം പുലർത്തുന്ന ഒരു തലമുറയെ വളർത്തിയെടുക്കുന്നതിന് ഈ സംരംഭം പ്രയോജനപ്പെടും.

മർക്കസ് ഗേൾസ് ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് പ്രവർത്തന പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷൈജാവളപ്പിൽ ഉദ്ഘാടനം ചെയ്തു. ഐ ടി മേഖലയിൽ കഴിവുള്ള കുട്ടികളെ കണ്ടെത്തി അവർക്ക് പരിശീലനം നൽകുകയാണ് ഈ ക്ലബ്ബിന്റെ ലക്ഷ്യം

പ്രത്യേകം പരിശീലനം ലഭിച്ച വിദ്യാർത്ഥികളെ ഈ മേഖലയിൽ കൂടുതൽ ബോധവാന്മാരാക്കി അവരിലൂടെ മറ്റു വിദ്യാർത്ഥികളെയും ഐ ടി മേഖലയിൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യം വെച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

ഈ ക്ലബിൻ്റെ പ്രവർത്തനത്തിലൂടെ കുട്ടികൾക്ക് ആനിമേഷൻ,മലയാളം ടൈപ്പിങ്,ഇലക്ട്റ‍ോണിക്സ്,സൈബർ സുരക്ഷ

എന്നീവയിൽ പരിശീലനം ലഭിക്കുന്നു. കൈറ്റ് നടത്തുന്ന അഭിരുചി പരീക്ഷയിലൂടെയാണ് അംഗങളെ തെരഞെടുക്കുന്നത്.മികച്ച പ്രകടനം കാഴ്ച വെക്കുന്ന കുട്ടികൾക്ക് ഗ്രേസ് മാർക്ക് അംഗീകാരമായി ലഭിക്കുന്നു.

.