മർക്കസ്സ് ഗേൾസ് എച്ച്. എസ്സ്. കാരന്തൂർ/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2024-27 | 2025-28 | 2026-29 |
| 47102-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 47102 |
| യൂണിറ്റ് നമ്പർ | LK/2018/47102 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
| ഉപജില്ല | കുന്ദമംഗലം |
| ലീഡർ | ലിയ പി ടി |
| ഡെപ്യൂട്ടി ലീഡർ | ജന്ന |
| കൈറ്റ് മെന്റർ 1 | ലൈല പി |
| കൈറ്റ് മെന്റർ 2 | നുസ്രത്ത് ബീവി |
| അവസാനം തിരുത്തിയത് | |
| 02-06-2026 | Sakkirapk |
ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ഭരണനിർവഹണ സമിതി
| ചെയർമാൻ | പിടിഎ പ്രസിഡണ്ട് | ഷംസുദ്ദീൻ |
| കൺവീനർ | ഹെഡ്മാസ്റ്റർ | നിയാസ് ചോല |
| വൈസ് ചെയർപെഴ്സൺ 1 | എം പി ടി എ പ്രസിഡണ്ട് | |
| വൈസ് ചെയർപെഴ്സൺ 2 | പി ടി എ വൈസ് പ്രസിഡണ്ട് | |
| ജോയിൻ്റ് കൺവീനർ 1 | ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ | ലൈലപി |
| ജോയിൻ്റ് കൺവീനർ 2 | ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് | നുസ്രത്ത് ബീവി |
| കുട്ടികളുടെ പ്രതിനിധി 1 | ലിറ്റിൽ കൈറ്റ്സ് ലീഡർ | ഫാത്തിമ റഷ പി പി |
| കുട്ടികളുടെ പ്രതിനിധി 2 | ലിറ്റിൽ കൈറ്റ്സ് ഡെപ്യൂട്ടി ലീഡർ | ഫാത്തിമ നസ്മിൻ പി |
അംഗങ്ങൾ
| ഫാത്തിമ റഷ പി പി | ഫാത്തിമ റൻഹ പി | ഫാത്തിമ ഷെറിൻ ഇ | ഫാത്തിമത്തുൽ ഹല എം |
| അമാൽ ഖദീജ | അൻഷാ ഫാത്തിമ ഇ പി | ആയിഷ ദിൽന സി കെ | ആയിഷ ഫർഹ ടി |
| ആയിഷ അൻജും സിപി | ആയിഷ ഫർഹാന | ആയിഷ ഹന്നത്ത് | ആയിഷ ലിയ പി ടി |
| ആയിഷ മിൻഹ കെ എം | ആയിഷ നിസ് വ | ആയിഷ നുബ് ല | ആയിഷ അസ് വ |
| ഫാത്തിമ ഫൈഹ എം എം | ഫാത്തിമ ജുനൈന എ | ഫാത്തിമ ലിൻഷ ടി ടി | |
| ഫാത്തിമ മൻഹ കെ | ഫാത്തിമ മുഫ്ലിഹ സി എം | ഫാത്തിമ നസ്റിൻ | ഫാത്തിമ നസ്മിൻ പി |
| ഹന മെഹറിൻ | ഹനീന കെ | ഇൽഫ ഫാത്തിമ സിപി | ജന്ന കെ |
| ഖദീജ സഹ് ല ഇ കെ | ലിയ ഫാത്തിമ ടി കെ | മിദ്ഹ ഫാത്തിമ എംപി | നജ ഫാത്തിമ കെ |
| നജ ഫാത്തിമ പി | നിഫാ മെഹബിൻ കെ കെ | റജ ഇബ്രാഹിം കെ | സിയ മെഹറിൻ എസ് |
| ഉമുഹബീബ ടി കെ | സഹ്റ ബത്തൂൽ എ കെ | സിയ മിൻസ എം എം | അനീഖ അജ്വ |
.
പ്രവർത്തനങ്ങൾ
അഭിരുചി പരീക്ഷ

2025 28 ബാച്ചിലേക്കുള്ള ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളെ തെരഞ്ഞെടുക്കേണ്ടതിനുള്ള അഭിരുചി പരീക്ഷ ജൂൺ 25 ബുധനാഴ്ച കമ്പ്യൂട്ടറിൽ ലാബിൽ വെച്ച് നടത്തി. എട്ടാം ക്ലാസിലെ 100 കുട്ടികൾ അപേക്ഷ സമർപ്പിക്കുകയും 20 ലാപ്ടോപ്പുകൾ ക്രമീകരിച്ച് അഭിരുചി പരീക്ഷ നടത്തുകയും ചെയ്തു. ഐടി മേഖലയിലെ വിവിധ വഴികളിലൂടെ കടന്നുപോയ ചോദ്യങ്ങൾ ഉൾപ്പെട്ടതായിരുന്നു അഭിരുചി പരീക്ഷ. കൈറ്റ് മിസ്ട്രസ് മാരായ ലൈല പി, നുസ്രത്ത് ബീവി, എസ് ഐ ടി സി ശാക്കിറ പികെ, 2024-27 ബാച്ചിലെ വിദ്യാർത്ഥികളായ റിതുവ, നിഹാരിക, റബീഹ എന്നിവരുടെ നേതൃത്വത്തിൽ കൃത്യം നാലുമണിയോടെ അഭിരുചി പരീക്ഷ അവസാനിച്ചു
പ്രിലിമിനറി ക്യാമ്പ്

2025 28 ലിറ്റിൽ കൈറ്റ്സ് ബാച്ച് വിദ്യാർത്ഥികളുടെ പ്രിലിമിനറി ക്യാമ്പ് സെപ്റ്റംബർ 16ന് സ്കൂളിൽ വച്ച് നടന്നു. ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയിൽ തെരഞ്ഞെടുക്കപ്പെട്ട 40 വിദ്യാർഥികളിൽ 39 വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു. മുക്കം ഉപജില്ല മാസ്റ്റർ ട്രെയിനർ അഷ്റഫ് സർ ക്യാമ്പിന് നേതൃത്വം നൽകി രാവിലെ 9 30 മുതൽ വൈകുന്നേരം 4 30 വരെ നീണ്ടുനിന്ന ഈ ക്യാമ്പിൽ കുട്ടികൾക്ക് ഐടി മേഖലയിൽ ഏറ്റവും നല്ല രീതിയിൽ താൽപര്യം ഉണ്ടാക്കുന്ന തരത്തിലുള്ള ഒരുപാട് പരിശീലനങ്ങൾ ലഭിച്ചു. ഫെയ്സ് സെൻസിങ്ങിലൂടെ ഗ്രൂപ്പ് തിരിക്കുന്ന ആക്ടിവിറ്റി മുതൽ ഓരോ പ്രവർത്തനങ്ങളും കുട്ടികളിൽ ഏറെ ആവേശം ഉണർത്തി.. ആനിമേഷൻ റോബോട്ടിക്സ് തുടങ്ങിയ പരിശീലനങ്ങൾ മികച്ചും ആകാംക്ഷയോടെയും പ്രതീക്ഷയോടെയും കുട്ടികൾ നേരിട്ടു. വളരെ ലളിതമായ രീതിയിൽ ഓരോ പരിശീലനവും കുട്ടികൾ ചെയ്തു തീർത്ത് ഗ്രൂപ്പുകൾ തമ്മിലുള്ള വാശിയോടെ മാസ്റ്റർ ട്രെയിനർക്ക് കാണിച്ചുകൊടുത്തു. വൈകുന്നേരം 4:00 മണിക്ക് വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ ഒരു മീറ്റിംഗ് വിളിച്ചു കൂട്ടുകയും ലിറ്റിൽ കൈറ്റ്സിനെ കുറിച്ചും അതിൻറെ പ്രാധാന്യത്തെക്കുറിച്ചും അതിൽ കുട്ടികൾക്കുണ്ടാകുന്ന മികവിനെക്കുറിച്ചും രക്ഷിതാക്കൾക്ക് ബോധ്യപ്പെടുത്തുന്ന രീതിയിൽ മാസ്റ്റർ ട്രെയിനർ വിശദീകരിച്ചു..
സൈബർ സുരക്ഷാ ക്ലാസ്
വിദ്യാലയത്തിലെ മുൻ വിദ്യാർത്ഥിനിയും സൈബർ സുരക്ഷാ രംഗത്ത് താല്പര്യവുമുള്ള അധില പർവീൺ, പത്താം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കായി 2026 സെപ്റ്റംബർ 8,ഒരു ബോധവൽക്കരണ ക്ലാസ് നയിക്കുകയുണ്ടായി. ഇന്റർനെറ്റും ഡിജിറ്റൽ ഉപകരണങ്ങളും നിത്യജീവിതത്തിന്റെ ഭാഗമായി മാറിയ ഈ കാലഘട്ടത്തിൽ, അവ സുരക്ഷിതമായി എങ്ങനെ ഉപയോഗിക്കാം എന്നതായിരുന്നു ക്ലാസിന്റെ പ്രധാന ലക്ഷ്യം. പ്രധാന വിഷയങ്ങൾ. ക്ലാസ്സിൽ പ്രധാനമായും താഴെ പറയുന്ന കാര്യങ്ങളെക്കുറിച്ച് വിശദമായ ചർച്ചകൾ നടന്നു. പാസ്‌വേഡ് സുരക്ഷ ലളിതമായ പാസ്‌വേഡുകൾ ഒഴിവാക്കി, അക്ഷരങ്ങളും അക്കങ്ങളും ചിഹ്നങ്ങളും ഉൾപ്പെടുത്തി എങ്ങനെ ശക്തമായ പാസ്‌വേഡുകൾ നിർമ്മിക്കാം എന്ന് അധില വിശദീകരിച്ചു. സോഷ്യൽ മീഡിയ ഉപയോഗം , ഇൻസ്റ്റാഗ്രാം, വാട്സാപ്പ് തുടങ്ങിയ മാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രൈവസി സെറ്റിങ്ങുകളെക്കുറിച്ച് കുട്ടികൾക്ക് ധാരണ നൽകി. അനാവശ്യ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതിലെ അപകടങ്ങൾ ക്ലാസ്സിൽ ചർച്ചയായി. സൈബർ ബുളളിയിങ് lൽ നേരിടുന്ന മാനസിക പീഡനങ്ങൾക്കെതിരെ എങ്ങനെ പ്രതികരിക്കണമെന്നും, സഹായത്തിനായി 1930 എന്ന സൈബർ ഹെൽപ്പ് ലൈൻ നമ്പറിനെക്കുറിച്ചും കുട്ടികളെ ബോധവാന്മാരാക്കി. ഫിഷിംഗ് , വ്യാജ സന്ദേശങ്ങളിലൂടെയും ഇമെയിലുകളിലൂടെയും വ്യക്തിഗത വിവരങ്ങൾ ചോർത്തുന്ന രീതികളെക്കുറിച്ച് മുന്നറിയിപ്പ് നൽകി. ക്ലാസ്സിന്റെ ഭാഗമായി കുട്ടികൾക്കായി ഒരു ക്വിസ് മത്സരവും സംഘടിപ്പിച്ചു. ഡിജിറ്റൽ ലോകത്തെ ചതിക്കുഴികളെ തിരിച്ചറിയാൻ സഹായിക്കുന്ന തരത്തിലുള്ള പ്രായോഗിക ഉദാഹരണങ്ങ അധില അവതരിപ്പിച്ചത് കുട്ടികൾക്ക് ഏറെ ഉപകാരപ്രദമായി. വളരെ ലളിതവും എന്നാൽ വിജ്ഞാനപ്രദവുമായ രീതിയിലാണ് അധില ക്ലാസ്സ് കൈകാര്യം ചെയ്തത്. സാങ്കേതിക വിദ്യയെ ഭയപ്പെടുകയല്ല, മറിച്ച് അറിവോടെയും ജാഗ്രതയോടെയും ഉപയോഗിക്കുകയാണ് വേണ്ടതെന്ന സന്ദേശത്തോടെ ക്ലാസ് അവസാനിച്ചു. ലിറ്റിൽ കൈറ്റ്സ് കോ-ഓർഡിനേറ്റർ അധിലയ്ക്ക് നന്ദി രേഖപ്പെടുത്തി.
രക്ഷാകർതൃ യോഗം

ലിറ്റിൽ കൈറ്റ്സ് 25-28 ബാച്ചുകളിലെ വിദ്യാർത്ഥികൾക്കുള്ള പ്രീലിമിനറി ക്യാമ്പിന്റെ ഭാഗമായി സെപ്റ്റംബർ 16ന് വൈകുന്നേരം നാലുമണിക്ക് ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളുടെ രക്ഷിതാക്കളുടെ ഒരു മീറ്റിംഗ് സ്കൂളിൽ വെച്ച് നടത്തി. ലിറ്റിൽ കൈറ്റ്സ് എന്ന ക്ലബ്ബിനെക്കുറിച്ചും അതിന്റെ അനന്തമായ സാധ്യതകളെക്കുറിച്ചും രക്ഷിതാക്കളിൽ ഒരു അവബോധം സൃഷ്ടിക്കുക എന്നതായിരുന്നു ഈ മീറ്റിങ്ങിന്റെ പ്രധാന ലക്ഷ്യം. ഏകദേശം 25 ഓളം രക്ഷിതാക്കൾ മീറ്റിങ്ങിൽ പങ്കെടുക്കുകയും ആനിമേഷൻ, പ്രോഗ്രാമിംഗ് തുടങ്ങിയ മേഖലകളിൽ മുൻ വർഷങ്ങളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ കാണിച്ച കഴിവറ്റ പ്രവർത്തനങ്ങളെ ഡോക്യുമെന്റേഷൻ ഉൾപ്പെടെ രക്ഷിതാക്കളിൽ എത്തിക്കാൻ ഈ മീറ്റിങ്ങിലൂടെ സാധിച്ചു. കുന്നമംഗലം സബ്ജില്ലാ മാസ്റ്റർ ട്രെയിനർ അഷ്റഫ് സർ മീറ്റിങ്ങിന് നേതൃത്വം നൽകി.
ക്യാമറ ട്രെയിനിംഗ്
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, ക്ലബ്ബിലെ 40 വിദ്യാർത്ഥികൾക്കായി സെപ്റ്റംബർ 13-ന് ക്യാമറ ട്രെയിനിംഗ് വിജയകരമായി സംഘടിപ്പിച്ചു. പ്രൊഫഷണൽ ഫോട്ടോഗ്രാഫറും ട്രെയിനറുമായ മുഹമ്മദ് സുഹൈൽ ആണ് ഈ പരിശീലനത്തിന് നേതൃത്വം നൽകിയത്. വിദ്യാർത്ഥികളിൽ ഫോട്ടോഗ്രഫിയോടും ദൃശ്യസാങ്കേതികവിദ്യയോടും ഉള്ള താൽപര്യം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ ട്രെയിനിംഗ് സംഘടിപ്പിച്ചത്. പരിശീലനത്തിന്റെ ഭാഗമായി ഡി എസ് എആറ്‍ൽക്യാമറയുടെ ഘടന, വിവിധ ലെൻസുകളുടെ ഉപയോഗം, ക്യാമറ സെറ്റിംഗുകൾ, ഫോക്കസ്, ഫ്രെയിമിംഗ്, ലൈറ്റിംഗ്, ശരിയായ ആംഗിൾ തിരഞ്ഞെടുപ്പ് തുടങ്ങിയ അടിസ്ഥാന ഫോട്ടോഗ്രഫി സാങ്കേതികതകൾ വിദ്യാർത്ഥികൾക്ക് പ്രായോഗികമായി പരിചയപ്പെടുത്തി. ട്രെയിനർ സുഹൈൽ ഓരോ ഘട്ടവും ലളിതമായ ഭാഷയിൽ വിശദീകരിക്കുകയും, വിദ്യാർത്ഥികൾക്ക് ക്യാമറ നേരിട്ട് കൈകാര്യം ചെയ്ത് ചിത്രങ്ങൾ എടുക്കാൻ പരിശീലനം നൽകുകയും ചെയ്തു. കൂടാതെ ക്യാമറ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ, ഉപകരണങ്ങളുടെ ശരിയായ പരിപാലനം, മികച്ച ദൃശ്യങ്ങൾ പകർത്തുന്നതിനുള്ള മാർഗങ്ങൾ എന്നിവയും കുട്ടികൾക്ക് വിശദമായി പഠിപ്പിച്ചു. പരിശീലനത്തിനിടെ 40 വിദ്യാർത്ഥികളും സജീവമായി പങ്കെടുത്തു, സംശയങ്ങൾ ചോദിക്കുകയും വ്യക്തമായ മറുപടികൾ നേടുകയും ചെയ്തു. ഈ ക്യാമറ ട്രെയിനിംഗ് വിദ്യാർത്ഥികളുടെ പ്രായോഗിക കഴിവുകളും നിരീക്ഷണശേഷിയും സൃഷ്ടിപരമായ ചിന്തയും വളർത്തുന്നതിന് ഏറെ സഹായകമായി. ദൃശ്യങ്ങളിലൂടെ ആശയങ്ങൾ പ്രകടിപ്പിക്കാനുള്ള ആത്മവിശ്വാസവും ഫോട്ടോഗ്രഫിയിലേക്കുള്ള താൽപര്യവും വർധിപ്പിച്ച, അറിവും അനുഭവവും നിറഞ്ഞ ഒരു മികച്ച പഠനാവസരമായി ഈ പരിശീലനം ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലെ വിദ്യാർത്ഥികൾക്ക് മാറി.
പ്രവേശനോത്സവം 2026
2026- 27 അധ്യയന വർഷത്തെ പ്രവേശനോത്സവം പരിപാടി വളരെ വിപുലമായി സ്കൂളിൽ ആചരിച്ചു .ഈ പരിപാടിയിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നിരവധി പരിപാടികൾ നടത്തി. നവാഗതരായ സ്കൂളിലേക്ക് കടന്നുവരുന്ന പുതു വിദ്യാർത്ഥികൾക്ക് വേണ്ടി ഡിജിറ്റൽ ഹെൽപ്പ് ഡെസ്ക് സജ്ജീകരിക്കുകയും പുതിയ ക്ലാസുകളിലേക്ക് കുട്ടികളെ വരവേൽക്കാൻ കുട്ടികൾ സജ്ജരാവുകയും ചെയ്തു .കൂടാതെ വർണ്ണപ്പകിട്ടാർന്ന വസ്ത്രം അണിഞ്ഞു വന്ന പുതിയ കുട്ടികളെ സെൽഫി കോണർ പരിപാടി നടത്തി തങ്ങളുടെ സ്കൂളിനെ സന്തോഷത്തോടെ പരിചയപ്പെടുത്തി. അതോടൊപ്പം പ്രവേശനോത്സവ ദിനത്തിൽ നടന്ന മുഴുവൻ പരിപാടികളുടെയും ഡിജിറ്റൽ ഡോക്യുമെന്റേഷൻ ചെയ്തുകൊണ്ട് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വ്യത്യസ്ത വീഡിയോകൾ തയ്യാറാക്കി. സൈബർ സേഫ്റ്റി ബോധവൽക്കരണം നടത്തിക്കൊണ്ട് പ്രവേശനോത്സവം പരിപാടിയുടെ ചടങ്ങിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ നേതൃത്വം വഹിച്ചുകൊണ്ട് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലിറ്റിൽ കൈറ്റ്സിലെ വിദ്യാർത്ഥികൾ അവർ പഠിച്ചെടുത്ത സ്ക്രാച്ച് ഗെയിമുകൾ തയ്യാറാക്കുകയും അത് നവാഗതരായ കുട്ടികൾക്ക് ഏറ്റവും ആവേശകരമായ രീതിയിൽ ഒരു ഗെയിമിംഗ് കോർണർ തയ്യാറാക്കുകയും ചെയ്തു. കൈറ്റ് വിദ്യാർഥികളുടെ ഇത്രയും പ്രവർത്തനങ്ങളിലൂടെ പ്രവേശനോത്സവ ദിനത്തിൽ തന്നെ പുതുമുഖ വിദ്യാർത്ഥികളിൽ ഈ ക്ലബ്ബിനെ കുറിച്ച് ഒരു ആവേശം ഉണർത്താൻ ഇവർക്ക് സാധിച്ചു