എസ്.എച്ച്.എം.ജി.വി.എച്ച്.എസ്.എസ്. എടവണ്ണ

12:26, 2 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18069 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം



മലപ്പൂറം ജില്ലയിലെ എടവണ്ണ പഞ്ചായത്തിൽ എടവണ്ണ ടൗണിനു സമീപമാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. 1908 ൽ ആരംഭിച്ച L.P സ്കൂളിനോട് ചേർന്ന് 1956ലാണ് U.P വിഭാഗം ക്ലാസുകൾ തുടങ്ങിയത് തുടർന്ന് 1979 ൽ ഹൈസ്ക്കൂൾ ക്ലാസുകൾ ആരംഭിച്ചു.1993 ൽ V.H.S.C സി ക്ലാസുകളും തുടങ്ങി. എടവണ്ണ സ്വദേശിയും മുൻ M.L.A യുമായ സീതിഹാജിയുടെ പ്രത്യേക താൽപര്യത്തിലാണ് സ്പെഷ്യൽ ഓർഡറിലുള്ള ഈ സ്ഥാപനം ഹൈസ്ക്കൂളായി ഉയർത്തിയത്.

എസ്.എച്ച്.എം.ജി.വി.എച്ച്.എസ്.എസ്. എടവണ്ണ
വിലാസം
മലപ്പുറം

എടവണ്ണ പി.ഒ,
മലപ്പുറം
,
676541
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1979
വിവരങ്ങൾ
ഫോൺ04832700620
ഇമെയിൽghsedavanna@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്18069 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശീബ
പ്രധാന അദ്ധ്യാപകൻറുക്കിയ.പി.പി
അവസാനം തിരുത്തിയത്
02-03-202418069
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മലപ്പൂറം ജില്ലയിലെ എടവണ്ണ പഞ്ചായത്തിൽ എടവണ്ണ ടൗണിനു സമീപമാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. 1908 ൽ ആരംഭിച്ച L.P സ്കൂളിനോട് ചേർന്ന് 1956ലാണ് U.P വിഭാഗം ക്ലാസുകൾ തുടങ്ങിയത് തുടർന്ന് 1979 ൽ ഹൈസ്ക്കൂൾ ക്ലാസുകൾ ആരംഭിച്ചു.1993 ൽ V.H.S.C സി ക്ലാസുകളും തുടങ്ങി. എടവണ്ണ സ്വദേശിയും മുൻ M.L.A യുമായ സീതിഹാജിയുടെ പ്രത്യേക താൽപര്യത്തിലാണ് സ്പെഷ്യൽ ഓർഡറിലുള്ള ഈ സ്ഥാപനം ഹൈസ്ക്കൂളായി ഉയർത്തിയത്. അദ്ദേഹത്തിഓർമയ്ക്കായി സ്ഥാപനത്തിന് പുനർനാമകരണം നടത്തുകയായിരുന്നു.എടവണ്ണ പഞ്ചായത്തിലെയും, തൊട്ടടുത്ത തൃക്കലങോട്, മമ്പാട് പഞ്ചായത്തൂകളീലേയൂം കൂട്ടീകളാണ് ഇവിടേ പഠിക്കൂന്നത് . SC,STവിഭാഗത്തിൽ പെട്ട കൂട്ടികളൂടെ എണ്ണം 30 ശതമാനത്തിലധികം വരും.SSLC,+2,VHSC വിഭാഗങ്ങളിൽ വിജയശതമാനം ഉയർത്തുന്നതിന് സ്പെഷൽ കോച്ചിംഗുകൾ നടത്തുന്നു. മികച്ച അദ്ധ്യാപകരുടെ കൂട്ടായ്മ ഈ സ്ഥാപനത്തിന്റെ മുഖമുദ്രയാണ്.വി എച്ച് എസ് സി വിഭാഗത്തിൽ ടുവീലർ & ത്രീവീലർസ് മെയിന്റെനൻസ് & റിപ്പയറിംഗ് (MR 2W 3W),റഫ്രിജറേഷൻ & AC(R and AC),ഓഫീസ് സെക്ക്രട്ടറിഷിപ്പ് (OS), മെഡിക്കൽ.ലബോറട്ടറി ടെക്നീഷൻ ​(M.L.T)കമ്പ്യട്ടർ സയൻസ് (C.S )എന്നീ കോഴ്സുകളും പ്ലസ്ടു ​വിഭാഗത്തിൽ സയൻസ് , കൊമേഴ്സ് ബാച്ചുകളിലും പ്രവർത്തിക്കുന്നു.യു.പി ,ഹൈസ്കൂൾ വിഭാഗം ഇപ്പോഴും ഷിഫ്റ്റ് സമ്പ്രദായത്തിലാണ് പ്രവർത്തിക്കുന്നത് എന്നതും കായിക പരിശീലനത്തിന് ഒരു ഗ്രൗണ്ട് സ്വന്തമായി ഇല്ല എന്നതും ആവശ്യത്തിനു വേണ്ടത്ര ക്ലാസ്സ് മുറികൾ നിലവിലില്ല എന്നതുമാണ് ഈ സ്ഥാപനത്തിന്റെ പ്രധാന പോരായ്മ്കൾ.ഈ സ്ഥാപനത്തിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികളുടെ എണ്ണം ഓരോ വർഷവും വർദ്ധിച്ചു വരികയാണ് ഹൈസ്കൂൾ ക്ലാസ്സുകളിൽ 65 കുട്ടികൾ വരെ ഒരു ക്ലാസ് റൂമിൽ ഇരിക്കേണ്ട സാഹചര്യം പഠനപ്രവർത്തനങ്ങൾക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്.രണ്ട് ലാബുകളിലും

QR CODE

ഭൗതികസൗകര്യങ്ങൾ

എടവണ്ണ ടൗണിനടുത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 30ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 11ക്ലാസ് മുറികളുമുണ്ട്. സ്മാർട്ട് ക്ലാസ് റൂം ,ലാബറെട്ടറി ,ലൈബ്രറി,സ്റ്റേജ്, ആണ് കുട്ടികള്ക്കും പെണ് കുട്ടികള്ക്കും വെവ്വേറെ ടോയിലറ്റ് സൗകര്യം,എഡ്യൂസാറ്റ് തുടങ്ങിയവ വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. H.S ലാബില് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

സ്കൂൾലൈബ്രറി

എണ്ണായിരത്തോളം വൈവിധ്യമാർന്ന പുസ്തകങ്ങൾ ഉള്ള ഒരു ലൈബ്രറി സ്കൂളിൽ ഉണ്ട്. വായനാ തൽപരരായ കുട്ടികളെ ഉൾപ്പെടുത്തി രൂപം നൽകിയ അക്ഷര സേന എന്ന ക്ളബ്ബാണ് ലൈബ്രറി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതു് ' ചുമതലയുള്ള അധ്യാപകന്റെ കീഴിൽ ആഴ്ചയിൽ ഓരോ ദിവസം കുട്ടികൾക്ക് പുസ്തകം വിതരണം ചെയ്യുന്നു' .അലമാരയിൽ നിന്ന് ഹൃദയത്തിലേക്ക് എന്നാണ് ലൈബ്രറിയുടെ ആപ്തവാക്യം .അധ്യാപകരും ലൈബ്രറിയിൽ അംഗങ്ങളാണ്. രക്ഷിതാക്കൾക്ക്‌ കുട്ടികൾ വഴി പുസ്തകങ്ങൾ നൽകുന്നുണ്ട്. വിവിധ വായനാമത്സരങ്ങൾ, പുസ്തക ചർച്ച, പുസ്തക പ്രദർശനം, എഴുത്ത കാരുമായി മുഖാമുഖം എന്നീ പരിപാടികൾ അക്ഷര സേനയുടെ ആഭിമുഖ്യത്തിൽ നടക്കുന്നു 'ഓരോ വർഷവും മികച്ച വായനക്കാരായ കുട്ടികൾക്കും അധ്യാപകർക്കും സമ്മാനങ്ങൾ നൽകി വരുന്നു' നിലവിലുള്ള ഡൈനിംഗ് ഹാളിന് മുകളിൽ ഇരുന്നു വായിക്കാൻ സൗകര്യമുള്ള റീഡിംഗ് റൂ മോടു കൂടിയ ഒരു ലൈബ്രറി ഹാൾ നിർമ്മിച്ച് ലൈബ്രറി പ്രവർത്തനം കൂടുതൽ വിപുലീകരിക്കാനുള്ള ഒരു സ്വപനം വിദ്യാലയം മുന്നിൽ കാണുന്നു!

സ്കൂൾ ലൈബ്രറി പുതിയ സൗകര്യങ്ങളിലേക്ക് ..

പൂർവ്വ വിദ്യാർത്ഥികളുടെ മുൻകയ്യിൽ സ്കൂൾ ലൈബ്രറി പുതിയ സൗകര്യങ്ങളിലേക്ക്. 1981-87 SSLC ബാച്ചുകളിലെ പൂർവ്വ വിദ്യാർത്ഥികളാണ് രണ്ട് ലക്ഷം രൂപ ചെലവഴിച്ച് പുതിയ ലൈബ്രറി ഹാൾ പണിത് നൽകിയത്. ഒരു ഡിവിഷനിലെ കുട്ടികൾക്ക് ഒരു മിച്ചിരുന്ന് വായിക്കാൻ സൗകര്യമായതോടെ ലൈബ്രറിക്കായി ആഴ്ചയിൽ ഓരോ ലൈബ്രറി പിരിയേഡ് ആരംഭിച്ചു. ലൈബ്രറി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ അക്ഷര സേന എന്ന പേരിൽ ക്ലബ്ബ് പ്രവർത്തിക്കുന്നുണ്ട്

 
SHMGVHSS EDAVANNA SCHOOL LIBRARY


പാഠ്യേതര പ്രവർത്തനങ്ങൾ

ഗവണ്മെന്റ്

മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ നിന്ന് 12 KM അകലെ എടവണ്ണ ഗ്രാമ പഞ്ചായത്തിലാണ് ഈ സർക്കാർ സ്കൂൾ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

വർഷം പ്രധാനാദ്ധ്യാപകർ
1979- 81 സി.എം. അബ്ദുല് മജീദ്ഖാന്
1981 - 82 പി.കെ. മുഹമ്മദ് അബ്ദുല് ഖാദര്
1982 - 83 ജെ.ക്രിസ്റ്റഫര്
1983 - 85 അച്ഛാമ പി.ജേക്കബ്ബ്രണ്ട്
1985-86 രാജേശ്വരിയമ്മ
1986 - 88 പി.രത്നമ്മ
1988 - 89 എ.ന് കൃഷ്ണനാചാരി
1989- 90 പി.കെ സിദ്ധാര്ത്ഥന്
1990 - 91 എം.അന്സാരി
1991 - 93 എം.വിശാലാക്ഷി
1993 - 95 എസ്.ഗോപിനാഥന് നായര്
1995 - 98 സി.ചെറിയാത്തന്
1998 - 99 ഇ.ഗീത
1999 - 99 കെ.മുഹമ്മദ് അബ്ദുറഹ്മാന്
1999- 2000 ജനാര്ദ്ദനന്. പി.കെ
2000- 04 സി.സി. കുര്യാക്കോസ്
2004 - 07 ഉമ്മര് ക്കുട്ടി.പി
2007- 08 റംലത്ത്.ഇ
2008- 08 അബ്ദുല്ല കുട്ടി. കെ.എന്
2008- 09 കദീജ.കെ
2009-10 പ്രസന്നകുമാരി . ഡി
2010- 2010 ജോണ് പി. ജെ
2010-2011 അബ്ദുസമദ്.പി
20-06-2011 03-08-2011 ശോഭന.എം
04-08-2011 05-06-2012 ഭാനുമതി.പി
06-06-2012 11-06-2013 ഭാസ്കരൻ.പി
12-06-2013 09-06-2016 ശറഫുന്നിസ്സ.പി
10-06-2016 01-06-2017 ഗിരിജ.എൻ
02-06-2017 റുക്കിയ.പി.പി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോക്ട്രർ മുനീഫ് എരഞ്ഞിക്കൽ ‍
  • ഡോക്ട്രർ ഉമ്മർ കോയ സി.പി
  • കെ.ഫർഹ സംസ്ഥാന സ്കൂള്കലോത്സവ വിജയി

വഴികാട്ടി

  • കോഴിക്കോട് ഊട്ടി റോഡിലെ എടവണ്ണയിൽ നിന്നും 150.മീ. അകലെ സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 28 കി.മി. അകലം

ഏറ്റവും അടുത്ത റെയിൽവേസ്റ്റേഷൻ - വാണിയംബലം, ‍‍നിലമ്പൂർ, തിരൂർ.

{{#multimaps: 11.2162462, 76.1410744 | zoom=18}}