ജി. എൽ. പി. എസ്. അമ്മാടം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി. എൽ. പി. എസ്. അമ്മാടം | |
---|---|
വിലാസം | |
അമ്മാടം അമ്മാടം പി.ഒ പി.ഒ. , 680563 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1908 |
വിവരങ്ങൾ | |
ഫോൺ | 0487 2277063 |
ഇമെയിൽ | hmglpsammadam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22202 (സമേതം) |
യുഡൈസ് കോഡ് | 32070401801 |
വിക്കിഡാറ്റ | Q64090621 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | ചേർപ്പ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | നാട്ടിക |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചേർപ്പ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 75 |
പെൺകുട്ടികൾ | 75 |
ആകെ വിദ്യാർത്ഥികൾ | 150 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റിറ്റ വി ഒ |
പി.ടി.എ. പ്രസിഡണ്ട് | ശരണ്യ സോനി |
എം.പി.ടി.എ. പ്രസിഡണ്ട് | സുമിത സുരേഷ് |
അവസാനം തിരുത്തിയത് | |
13-03-2022 | 22202 |
തൃശ്ശൂർ ജില്ലയിലെ , തൃശ്ശൂർ താലൂക്കിൽ ഉൾപ്പെട്ട, പാറളം ഗ്രാമ പഞ്ചായത്തിലെ ഒരു ഗ്രാമീണ കാർഷിക മേഖലയായ അമ്മാടത്താണ് ജി എൽ പി എസ് സ്ഥിതി ചെയ്യുന്നത്. 1908 ഇൽ സ്ഥാപിതമായ ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1908 ൽ ജാതിമതലിംഗഭേദമന്യേ പ്രവേശനം സാധ്യമാക്കി കൊണ്ട് ഔപചാരിക വിദ്യാഭ്യാസത്തിനു അമ്മാടത്തു പള്ളിയങ്കണത്തിൽ വിദ്യാലയം സ്ഥാപിതമായി . അമ്മാടത്തെ ഏക സർക്കാർ വിദ്യാലയമാണ് ഇത് . 1908-ൽ തുടങ്ങിയ സ്കൂൾ ഓലമേഞ്ഞ കെട്ടിടത്തിലായിരുന്നു ആദ്യം. കൂടുതൽ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ഭൗതികസൗകര്യങ്ങൾ
പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണെങ്കിലും, വർഷംതോറും അതിന്റെ പരിപാലനത്തിൽ മുടക്കം വരുത്താതെ ഇന്നും നല്ലരീതിയിൽ പ്രവർത്തിച്ചു പോരുന്ന വിദ്യാലയമാണ് ജി എൽ പി എസ് അമ്മാടം. സാങ്കേതികവും അടിസ്ഥാന പരവുമായ സൗകര്യങ്ങൾ കുട്ടികൾക്ക് ഉറപ്പ് വരുത്തുന്നതിന് പഞ്ചായത്തും സ്കൂൾ അദ്ധ്യാപകരും പി ടി എ കമ്മിറ്റിയും എപ്പോഴും സന്നദ്ധസേവനം അനുഷ്ഠിക്കുന്നു. കൂടുതൽ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
മുൻ സാരഥികൾ
ക്രമ നമ്പർ | പ്രഥമ അദ്ധ്യാപകന്റെ/അദ്ധ്യാപികയുടെ പേര് | സേവനകാലയളവ് |
---|---|---|
1 | ശ്രീമതി കെ വി കല്യാണി | 1982 - 1988 |
2 | ശ്രീ കെ ജെ ബർണാഡ് | 1988 - 1994 |
3 | ശ്രീ. എ .സി മുഹമ്മദ് | 1994 - 1995 |
4 | ശ്രീമതി. വി.എം. ശാന്തകുമാരി | 1995 - 1999 |
5 | ശ്രീമതി. സി.എൽ റോസി | 1999 - 2003 |
6 | ശ്രീമതി.കെ കെ സുമതി | 2003 - 2004 |
7 | ശ്രീമതി.എൻ ബി മാലതി | 2004 - 2005 |
8 | ശ്രീ. കെ.കെ സൈനുദ്ദിൻ | 2005 - 2007 |
9 | ശ്രീമതി. രമ പി ബി | 2008 – 2016 |
10 | ശ്രീമതി. റിറ്റ വി ഒ | 2016 – 2022 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈ വിദ്യാലയത്തിൽ നിന്നും വിദ്യ അഭ്യസിച്ചവരിൽ , എല്ലാ മേഖലകളിലും വിജയം വരിച്ച വ്യക്തികൾ ഏറെയുണ്ട്. ലഭ്യമായ വിവരങ്ങൾ അനുസരിച്ചു അവരിൽ ചിലരുടെ പേരുകൾ താഴെ കൊടുക്കുന്നു.
- ഈ വിദ്യാലയത്തിലെ ആദ്യകാല വിദ്യാർത്ഥികളിൽ ഒരാളാണ് ശ്രീ.പനിഞ്ഞിയത് കുഞ്ചുകൈമൾ.
- ദേവസ്വം കമ്മീഷണർ സ്ഥാനം വഹിച്ച ശ്രീ.വരപ്പറമ്പിൽ ഗോവിന്ദൻ കൈമൾ,
- കേരളം മുൻസിപ്പൽ കമ്മീഷണർ ശ്രീ പി. ആർ വർഗീസ് ,
- മുൻ മന്ത്രിസഭാംഗമായിരുന്ന ശ്രീ സിദ്ധാർത്ഥൻ കാട്ടുങ്ങൽ,
- കവിയും കോളേജ് അദ്ധ്യാപകനും പക്ഷി ശാസ്ത്രജ്ഞനുമായിരുന്ന ശ്രീ മാധവൻ കൈമൾ,
- കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ സെനറ്റ് അംഗമായിരുന്ന ശ്രീ പി.ഡി ആന്റണി മാസ്റ്റർ.
നേട്ടങ്ങൾ , അവാർഡുകൾ
മികച്ച രീതിയിൽ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ നടത്തിയതിനെ തുടർന്ന് വിദ്യാലയത്തിലേക്ക് നിരവധി വ്യക്തിഗത സമ്മാനങ്ങളും , വിദ്യാലയത്തിന്റെ പ്രവർത്തന മികവിനുള്ള അവാർഡുകളും ലഭ്യമായിട്ടുണ്ട്. കൂടുതൽ അറിയുവാൻ....
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാർഥികളുടെ സമഗ്ര വികാസം ലക്ഷ്യമിട്ടു കൊണ്ട് പാഠ്യേതര പ്രവർത്തനങ്ങൾ നൽകുന്നു.
- ക്ലബ് പ്രവർത്തനങ്ങൾ
- ടാലെൻറ് ലാബ്
- ഹലോ ഇംഗ്ലീഷ്
- ക്വിസ് പ്രോഗ്രാംസ്
- കലാ കായിക പ്രവർത്തിപരിചയ പരിശീലനങ്ങൾ
- കാർഷിക പ്രവർത്തനങ്ങൾ
- വിദ്യാലയം പ്രതിഭകളിലേക്ക്
- ഫീൽഡ് ട്രിപ്പുകൾ
ആഘോഷങ്ങളും ദിനാചാരണങ്ങളും
- വിദ്യാലയ വർഷം 2021-2022 പരിപാടികൾ
പി ടി എ / എം പി ടി എ / എസ് ആർ ജി പ്രവർത്തനങ്ങൾ
സമൂഹത്തിനൊപ്പം
വഴികാട്ടി
തൃശ്ശൂർ നിന്ന് തൃപ്രയാർ റോഡി ൽ പാലക്കൽ വഴി അമ്മാടം{{#multimaps:10.458048,76.189875|zoom=18}}
- വൃത്തിയാക്കേണ്ട ലേഖനങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 22202
- 1908ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ