ടി.എസ്.എ.എം.യു.പി.എസ് മറ്റത്തൂർ

Schoolwiki സംരംഭത്തിൽ നിന്ന്
21:01, 10 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19870 (സംവാദം | സംഭാവനകൾ) (→‎ചരിത്രം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ടി.എസ്.എ.എം.യു.പി.എസ് മറ്റത്തൂർ
വിലാസം
മറ്റത്തൂർ

മറ്റത്തൂർ പി.ഒ.
,
676528
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1926
വിവരങ്ങൾ
ഫോൺ0483 2839721
ഇമെയിൽtsamupschoolmattathur@gmail.com
കോഡുകൾ
സ്കൂൾ കോഡ്19870 (സമേതം)
യുഡൈസ് കോഡ്32051300312
വിക്കിഡാറ്റQ64563761
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവേങ്ങര
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്മലപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ഒതുക്കുങ്ങൽ,
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ563
പെൺകുട്ടികൾ562
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രതാപചന്ദ്രൻ കെ
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ ഹമീദ് അഹ്‌സനി ഓ കെ
എം.പി.ടി.എ. പ്രസിഡണ്ട്ഷമീറ ടി ടി
അവസാനം തിരുത്തിയത്
10-03-202219870


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ ഒതുക്കങ്ങൽ ഗ്രാമപഞ്ചായത്തിലെ മറ്റത്തൂർ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച് നിൽക്കന്ന ഈ വിദ്യാലയം ടി.എസ്.എ.എം.യു.പി.എസ് മറ്റത്തൂർ എന്ന പേരിലാണ് അറിയപ്പെടുന്നത്‌.

ചരിത്രം

1926 മറ്റത്തൂര് അംശം ദേശത്ത് 3 വിദ്യാലയങ്ങൾ ഉണ്ടായിരുന്നു ചങ്ങമ്പള്ളി അബ്ദുള്ള കുട്ടി മുസ്‌ലിയാർ മറ്റത്തൂര് അങ്ങാടിയിലും മൂലപറമ്പിലും നടത്തിയിരുന്ന രണ്ടു ഓത്തുപള്ളികളും ബ്രിട്ടീഷ് ഗവൺമെൻറ് നേരിട്ട് മുണ്ടിയാട്ടിൽ നടത്തിയിരുന്ന വനിതാ സ്കൂളും. കാലങ്ങൾ കുറെ കഴിഞ്ഞപ്പോൾ വനിതാ സ്കൂൾ ഇല്ലാതായി മറ്റത്തൂർ അങ്ങാടിയിലെ ഓത്ത് പള്ളി മറ്റത്തൂർ നോർത്ത് എഎംഎൽപി സ്കൂൾ ആയി മാറി. മുല്ലപ്പറമ്പിൽ ഉണ്ടായിരുന്ന ഓത്തുപള്ളി ആണ് ഇന്നത്തെ മറ്റത്തൂർ ടി എസ് എം യു പി സ്കൂൾ . കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പഴയകാലത്തെ ഓടുമേഞ്ഞ സൗകര്യങ്ങൾ കുറഞ്ഞ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടം നിർമ്മാണം പുരോഗമിക്കുന്നു ആധുനിക സൗകര്യങ്ങളോടുകൂടിയ ആദ്യ കെട്ടിടം മുട്ടബജി സ്മാരക കെട്ടിടം പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് ഭാഗമായി ഉദ്ഘാടനം ചെയ്തു പുതിയ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത് അതിനോടനുബന്ധിച്ച് തന്നെയുള്ള മറ്റൊരു പഴയ കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം നിർമാണം പുരോഗമിക്കുന്നു. കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

[[ടി.എസ്.എ.എം.യു.പി.എസ് മറ്റത്തൂർ / ശാസ്ത്രമേള

വേങ്ങര സബ്ജില്ലാ സംഘടിപ്പിക്കാറുള്ള ശാസ്ത്രമേളയിൽ സ്കൂളിൽ നിന്നും എല്ലാത്തവണയും നിരവധി കുട്ടികളെ പങ്കെടുപ്പിക്കാൻ ഉണ്ട് പലതവണ ഈ സ്കൂൾ ചാമ്പ്യൻഷിപ്പ് നേടുകയും ചെയ്തു സോഷ്യൽ സയൻസ് ശാസ്ത്ര പ്രവർത്തി പരിചയ തുടങ്ങിയ വിഭാഗങ്ങളിൽ ഇവിടുത്തെ വിദ്യാർത്ഥികൾ സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്\

ശാസ്ത്രമേള യോടനുബന്ധിച്ച് നടത്തുന്ന ക്വിസ് മത്സരങ്ങളിലും സ്കൂളിലെ വിദ്യാർത്ഥികൾ മികവ് തെളിയിച്ചു ഒരുതവണ സബ്ജില്ലാ ശാസ്ത്രമേള പി എസ് എം യു പി സ്കൂൾ വഹിക്കുകയും ഓൺ ദ സ്പോട്ട് മത്സരങ്ങളിൽ ആകുകയും ചെയ്തു

സ്പോർട്സ്

എല്ലാ വർഷത്തിലും ഭൂരിഭാഗം കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് കായിക പരിപാടികൾ സ്കൂളിൽ വരുന്നു

സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും സ്കൂളിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട് പിടി അധ്യാപക നേതൃത്വത്തിൽ ആൺകുട്ടികൾക്ക് ഫുട്ബോൾ പരിശീലനം നൽകി മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്യാറുണ്ട് പഞ്ചായത്ത് തലത്തിൽ നടന്ന ഫുട്ബോൾ ടൂർണ്ണമെൻറ് സ്കൂളിലെ ഫുട്ബോൾ ടീം ജേതാക്കളായി

കലാമേള

ടി എസ് എ എം യു പി സ്കൂളിലെ കലാമേള വർഷംതോറും വിപുലമായി നടത്തി പോരുന്നു ജില്ലാ തലത്തിലും ജില്ലാ തലത്തിലും ഒന്നാംസ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കിയ നിരവധി പ്രതിഭകൾ സ്കൂളിൽ ഉണ്ടായിട്ടുണ്ട് 2018 2019 അദ്ധ്യായന വർഷത്തിൽ നടന്ന ജില്ല അറബിക് കലാമേളയിൽ ഈ സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി മറ്റിനങ്ങളിൽ ഓവറോൾ സെക്കൻഡ് നേടി നാടകമത്സരത്തിൽ ജില്ലയിലേക്ക് കരസ്ഥമാക്കി ബെസ്റ്റ് ആക്ടർ ആയി തെരഞ്ഞെടുക്കപ്പെട്ടത് സ്കൂളിലെ നയന ആയിരുന്നു

ലൈബ്രറി

കുട്ടികളിലെ വായന പരിപോഷിപ്പിക്കുന്നതിനായി തോളം പുസ്തകങ്ങൾ അടങ്ങിയ വിപുലമായ ലൈബ്രറി സ്കൂളിൽ പ്രവർത്തിക്കുന്നു ആലിക്കുട്ടി മാസ്റ്ററാണ് ലൈബ്രേറിയൻ കുട്ടികളിലെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പരിപൂർണ്ണ ശ്രമം അധ്യാപകർ നടത്തുന്നു ഇതിൻറെ ഫലമായി തന്നെ പഞ്ചായത്തിൽ നടന്ന മത്സരത്തിൽ മുൻവർഷങ്ങളിൽ സ്കൂളിലെ വിദ്യാർത്ഥികൾ ഉപഹാരങ്ങൾ നേടിയിട്ടുണ്ട് നിലവിൽ സ്കൂളിൽ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ലൈബ്രറി നടത്തിപ്പിന് ബുദ്ധിമുട്ടുകൾ നേരിടുന്നു



ലാബ്

ശാസ്ത്രീയമായ അറിവുകൾ പ്രായോഗിക പരിശീലനത്തിലൂടെ നേടുന്നതിനു സാങ്കേതികവിദ്യയുടെ ഉപയോഗം അക്കാദമിക പഠനത്തിൽ ഉൾപ്പെടുത്തി സ്കൂളിൽ സയൻസ് എന്നിവ സജീവമായി പ്രവർത്തിക്കുന്നു . മുൻ വർഷത്തിൽ നിന്നുള്ള മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ഇർഫാൻ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്

മാഗസിൻ

വിദ്യാർഥികളുടെ ക്രിയാത്മകതയും ഭാവനയും ഉൾക്കൊണ്ട് മാഗസിനുകൾ മുൻകാലങ്ങളിൽ സ്കൂളിൽ പ്രസിദ്ധീകരിച്ചിരുന്നു ക്ലാസ് തലത്തിൽ പ്രസിദ്ധീകരിച്ചിരുന്ന മത്സരങ്ങൾ സംഘടിപ്പിച്ച സമ്മാനം നൽകിയിരുന്നു ഈ മത്സരം കുട്ടികൾക്കിടയിൽ അനാരോഗ്യ വളർച്ച ഉണ്ടാകാൻ ഇടയായ സാഹചര്യത്തിൽ ഈ പ്രവർത്തനം ഒഴിവാക്കുകയായിരുന്നു അവസാനമായി സ്കൂളിലെ പ്ലാറ്റിനം ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട മിഴി എന്ന പേരിൽ ഒരു സ്കൂൾ മാഗസിൻ പുറത്തിറക്കി

ദിനാചരണങ്ങൾ

വർഷത്തിലെ എല്ലാ പ്രത്യേക ദിനങ്ങളെ കുറിച്ചും കുട്ടികൾക്ക് അറിവും അവബോധവും നൽകിക്കൊണ്ട് ദിനാചരണങ്ങൾ സ്കൂളിൽ നടത്തപ്പെടുന്നു ഇതിൻറെ ഭാഗമായി എൽ പി എസ ആർ ജി യു പി എസ് ആർ ജി കുട്ടികൾക്ക് പലവിധ പരിശീലന പരിപാടികളും സംഘടിപ്പിക്കുന്നു മത്സരം രചന മത്സരം രം റാലി മറ്റു നിരവധി പ്രവർത്തനങ്ങൾ എന്നിവ ഇതിൻറെ ഭാഗമായി നടത്തപ്പെടുന്നു

ജീവകാരുണ്യ പ്രവർത്തനങ്ങൾ

ടി എസ് എ എം യു പി സ്കൂളിൽ നടത്തുന്ന പ്രധാന ജീവകാരുണ്യ പ്രവർത്തനമാണ് സുകൃതം കാരുണ്യ പദ്ധതി ൻ പ്രധാനാധ്യാപകനായ ആയിരുന്ന ടി മുഹമ്മദ് മാസ്റ്റർ തുടക്കംകുറിച്ച ഈ പദ്ധതിയിലൂടെ സ്കൂളിലെ വിദ്യാർത്ഥികളുടെ കുടുംബത്തിന് ധനസഹായം നൽകുകയാണ് ലക്ഷ്യം സി വേണുകുമാർ കൺവീനറും മുഹമ്മദ് ഫൈസൽ മാസ്റ്റർ ജോയിൻറ് കൺവീനറുമാണ് ആദ്യം പൊതുജനങ്ങളിൽ നിന്ന് തുടങ്ങിയ ധനസമാഹരണം പിന്നീട് സ്കൂളിലെ വിദ്യാർത്ഥികളിൽ നിന്ന് ആഴ്ചയിലൊരിക്കൽ ചെറിയ സംഖ്യകൾ പിരിക്കുന്ന രീതിയിലേക്ക് എത്തപ്പെട്ടു കൂടാതെ അധ്യാപകരിൽ നിന്നും മെമ്പർഷിപ്പ് എടുത്തു കൊണ്ട് 100 ഗുണിതങ്ങളായ സംഖ്യകൾ മാസത്തിലൊരിക്കൽ പിരിച്ചുകൊണ്ടുള്ള വരുമാനവും ഈ പദ്ധതിക്കുണ്ട്

1 ഈ പദ്ധതിയുടെ ഫലമായി സ്കൂളിലെ ഭവനരഹിതരായ ഒരു വിദ്യാർത്ഥിക്ക് വീടുവച്ച് നൽകി 2. വൈദ്യുതി ഇല്ലാതിരുന്ന ഒരു വിദ്യാർത്ഥിയുടെ വീട് വൈദ്യുതി വൽക്കരിച്ചു നൽകി 3. ഓൺലൈൻ പഠനത്തിനായി സ്മാർട്ട്ഫോൺ ഇല്ലാതിരുന്ന വിദ്യാർത്ഥികൾക്ക് അതിനു വേണ്ട സഹായം നൽകി ഒരു വിദ്യാർത്ഥിയുടെ കുടുംബത്തിലെ കാൻസർ രോഗികൾക്ക് ധനസഹായം 1000 രൂപ നൽകി രക്ഷിതാവ് മരണപ്പെട്ട ഒരു വിദ്യാർഥിയുടെ കുടുംബത്തിന് മാസത്തിൽ ഒരു തുക ധനസഹായം നൽകുന്നു ചില വിദ്യാർത്ഥികളുടെ കുടുംബത്തിലെ രോഗികൾക്ക് ചികിത്സക്കായി മാസത്തിൽ 500 രൂപ നൽകി പോകുന്നു

നേത്ര രോഗ നിർണയ ക്യാമ്പ് കോഴിക്കോട് കോംട്രസ്റ്റ് ഐ കെയർ സൊസൈറ്റി സയൻസ് ക്ലബ് കോഴിക്കോട് ജില്ലാ അന്ധതാ നിവാരണ സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ സ്കൂളിൽ വച്ച് സൗജന്യ തിമിര ശാസ്ത്രക്രിയ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു]]


കൂടുതൽ അറിയാൻ

മാനേജ്‌മന്റ്

ഓത്തുപ്പള്ളി അബ്ദുള്ളക്കുട്ടി മുസ്‌ലിയാർ കോലം കടവത്ത് പരി കുഞ്ഞഹമ്മദ് ഹാജി വിൽപ്പന നടത്തിഅദ്ദേഹത്തിൽനിന്നും മലബാർ ഡിസ്ട്രിക്ട് ബോർഡ് അംഗമായിരുന്ന കടമ്പോട് ചേക്കുട്ടി സാഹിബ് വാങ്ങി മറ്റത്തൂരിൽ സ്ഥാപിച്ചു 1969 യുപി സ്കൂളായി സ്ഥിരമായ അംഗീകാരം കിട്ടി ചേക്കുട്ടി സാഹിബിന് ശേഷം കടമ്പോട് മുഹമ്മദ് എന്ന് ബാപ്പുഹാജി യായിരുന്നു മേനേജർ ബാപ്പു ഹാജി യുടെ മരണ ശേഷം മകൻ മൂസ ആണ് മാനേജർ

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമ

നമ്പർ

പ്രധാനാദ്ധ്യാപകന്റെ പേര് കാലഘട്ടം
1
2
3
4
5

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ചിത്രശാല

സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോട്ടക്കൽ നഗരത്തിൽ നിന്നും 3 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
  • വേങ്ങരയിൽ നിന്ന് 8 കി.മി. അകലം.
  • ഒതുക്കുങ്ങലിൽ നിന്ന് 2 കി.മി. അകലം.
  • തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 19 കി.മി. അകലം.

{{#multimaps: 11°2'41.57"N, 76°1'37.42"E |zoom=18 }} -