സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സൗകര്യങ്ങൾ


പ്രീ പ്രൈമറി

 


വിദ്യാർത്ഥികൾക്ക് ശിശു സൗഹൃദാന്തരീക്ഷത്തിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുക എന്ന ഉദ്ദ്യേശ്യത്തിലാണ് ടി എസ് എ എം യു പി സ്കൂളിനോടുബന്ധിച്ച് എൽ കെ ജി, യു കെ ജി ക്ലാസുകൾ ഉൾക്കൊള്ളുന്ന പ്രീ പ്രൈമറി വിഭാഗം ആരംഭിച്ചത്.
നിലവിൽ 130 കുട്ടികളും 7 ടീച്ചേഴ്സും ഒരു ഹെൽപ്പറുമാണ് പ്രീപ്രൈമറി വിഭാഗത്തിലുള്ളത്.

അധ്യാപകർ

 പ്രീപ്രൈമറിയുമായി ബന്ധപ്പെട്ട ചിത്രങ്ങൾ
  പ്രീ പ്രൈമറിയുടെ ഇൻസ്റ്റാഗ്രാം പേജ് കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


പ്രൈമറി

ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിൽ മലയാളം, ഇംഗ്ലീഷ് മാധ്യമങ്ങളിൽ 24 ഡിവിഷനുകളിലായി 1200

ഓളം വിദ്യാർത്ഥികൾ പഠനം നടത്തുന്നു. 50 അധ്യാപകരും ഒരു ഓഫീസ് അറ്റന്റന്റും ഇവിടെ സേവനമനുഷ്ഠിക്കുന്നു. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച പ്രവർത്തനമാണ് വിദ്യാലയം നടത്തിക്കൊണ്ടിരിക്കുന്നത്. .

ഐ സി ടി ലാബ്

വിദ്യാർത്ഥികൾക്ക് വിവര സാങ്കേതിക വിദ്യയിൽ പരീശീലനം നൽകുന്നതിന് വേണ്ടി സ്കൂളിൽ ഐ സി ടി ലാബുകൾ ഉണ്ട്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സർക്കാറിൽ നിന്നും ലഭിച്ച 16 ലാപ്ടോപ്പുകളും 20 കംപ്യൂട്ടറുകളും പുറമെ 3 പ്രോജക്ടറുകൾ, 16 മൾട്ടി മീഡിയ സ്പീക്കറുകൾ എന്നിവയുമുണ്ട്.

കമ്പ്യൂട്ടർ ലാബ് സൗകര്യം ഉപയോഗപ്പെടുത്തി വെക്കേഷന് സമയത്ത് കുട്ടികൾ മലയാളം / ഇംഗ്ലീഷ് ടൈപ്പിംഗിൽ പ്രാവീണ്യം നേടാൻ സഹായിക്കും വിധം ക്ലാസ്സുകളും നൽകുന്നുണ്ട്.

സ്കൂൾ ലൈബ്രറി

കുട്ടികൾക്ക് വായനയോടുള്ള താല്പര്യം കൂട്ടുന്നതിന് വേണ്ടി വിപുലമായ പുസ്തകശേഖരം തന്നെ സ്കൂൾ ലൈബ്രറിയിൽ ഒരുക്കിയിട്ടുണ്ട്. ലൈബ്രറിയുടെ സുഗമമായ നടത്തിപ്പിനായി ഒരു അധ്യാപകനെ നിയോഗിക്കുകയും വായനാദിനത്തോടനുബന്ധിച്ച് പലവിധ പരിപാടികൾ നടത്തുകയും ചെയ്യുന്നു.

സ്കൂൾ ഗ്രൗണ്ട്

വിദ്യാർത്ഥികളുടെ ശാരീരിക ക്ഷമത വർദ്ധിപ്പിക്കുന്നതിനും വിദ്യാലയത്തിലെ ഇടവേളകളിൽ അവർക്ക് മാനസികോല്ലാസം ലഭിക്കുന്നതിനും വിവിധ കളികളിൽ ഏർപ്പെടുന്നതിനും ഉതകുന്ന രീതിയിൽ വിശാലമായ ഒരു കളിസ്ഥലം സ്കൂളിന് സ്വന്തമായുണ്ട്. 2025 വേനലവധി സമയത്ത് ഗ്രൗണ്ട് പൂർണമായും കല്ല് പാകുകയും ചെടികളും ഔഷധസസ്യങ്ങളും നാട്ടു പിടിപ്പിച്ചു. സ്കൂളിലെ എല്ലാ വിദ്യാർത്ഥികളെയും അണിനിരത്തി സ്കൂൾ അസംബ്ലി നടത്തുന്നതിനും ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ്, സ്കൗട്ട് പരിശീലനം, ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രദർശനങ്ങൾ, സ്കൂൾ വാർഷികം, ഓണാഘോഷം, മറ്റ് പൊതു പരിപാടികൾ എന്നിവ നടത്തുന്നതിനും സ്കൂൾ ഗ്രൗണ്ട് വളരെയേറെ സഹായിക്കുന്നു.

കൃഷിത്തോട്ടം

സ്കൂൾ കോമ്പൗണ്ടിനുള്ളിൽ തന്നെ വിപുലമായ പച്ചക്കറിത്തോട്ടം ഒരുക്കിയിട്ടുണ്ട്.കൃഷിക്കാവശ്യമായ എല്ലാ സഹായങ്ങളും മാനേജ്‌മെന്റ്റ് ഒരുക്കി തരികയും അധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികളുടെ സഹായത്തോടെ അവ കൃത്യമായ രീതിയിൽ പരിചരിക്കുകയും ചെയ്യുന്നു.

വാഹന സൗകര്യം

രക്ഷിതാക്കളുടെ ആവശ്യാർത്ഥം 2005 മുതൽ സ്കൂൾ മാനേജ്മെന്റ് വാഹന സൗകര്യം ആരംഭിച്ചു. നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 500 -ഓളം വിദ്യാർത്ഥികൾ സ്കൂളിലെത്തുന്നത് ഈ വാഹന സൗകര്യം ഉപയോഗപ്പെടുത്തിയാണ്. ഡ്രൈവർമാരെക്കൂടാതെ ഓരോ സഹായികളും സ്കൂൾ ബസിൽ സേവനം ചെയ്യുന്നു. ബസിൽ കയറുന്നതിനും വിവിധ സ്ഥലങ്ങളിൽ വെച്ച് റോഡ് മുറിച്ച് കടക്കാനും വിദ്യാർത്ഥികളെ സഹായിക്കുന്നത് ഇവരാണ്. പൊന്മള, പള്ളിപ്പടി, മാണൂർ , പൂക്കുന്ന് എന്നീ ഭാഗങ്ങളിലേക്കും, കോട്ടുമല, കാരാത്തോട് ഭാഗത്തേക്കും,ചെറുകുന്ന് ഭാഗത്തേക്കും കൈപ്പറ്റ ഭാഗത്തേക്കും ഇപ്പോൾ ടി എസ് എ എം യുപി സ്കൂൾ മറ്റത്തൂരിന് ബസുകളുണ്ട് .



ഉച്ചഭക്ഷണം

സർക്കാർ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട പോഷക സമൃദ്ധമായ ഭക്ഷണമാണ് ഉച്ചസമയത്ത് വിദ്യാർത്ഥികൾക്ക് വേണ്ടി നിത്യേന തയ്യാറാക്കുന്നത്. ഭക്ഷണം തയ്യാറാക്കുന്നതിന് രണ്ട് പാചകത്തൊഴിലാളികളുണ്ട്. ഉച്ചഭക്ഷണത്തിന് പുറമേ ആഴ്ചയിൽ രണ്ട് ദിവസം പാലും ഒരു ദിവസം കോഴിമുട്ടയും വിദ്യാർത്ഥികൾക്ക് നൽകുന്നുണ്ട്.