ടി.എസ്.എ.എം.യു.പി.എസ് മറ്റത്തൂർ/ക്ലബ്ബുകൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |

ഇൻഫോ ക്ലബ്ബ്

വിദ്യാർത്ഥികളിൽ വിവര സാങ്കേതിക വിദ്യാ പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിനു വേണ്ടി ആവിഷ്കരിച്ച ക്ലബ്ബാണ് ഇൻഫോ ക്ലബ്ബ്. ഈ ക്ലബ്ബിൽ 50 ഓളം മെമ്പർമാരുണ്ട് സ്കൂളിന് രണ്ടു ഭാഗങ്ങളിലായി രണ്ടു ഐ ടി മുറികൾ പ്രവർത്തിക്കുന്നു. ഐ ടി പഠിപ്പിക്കുന്നതിനായി സ്കൂളിൽ ഒരു ഐ ടി ടീച്ചറും നിലവിലുണ്ട് . ഐടി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഉപജില്ലാ ഐ ടി മത്സരങ്ങളായ ക്വിസ് മത്സരം, ഡിജിറ്റൽ പെയിൻറിംഗ്, മലയാളം ടൈപ്പിംഗ് തുടങ്ങിയ മത്സരങ്ങളിൽ എല്ലാ വർഷവും സ്കൂളിനെ പ്രതിനിധീകരിച്ചുകൊണ്ട് വിദ്യാർഥികൾ പങ്കെടുക്കുകയും ഉന്നത നിലവാരം പുലർത്തുകയും ചെയ്യുന്നു.
ഗുൽസാർ ഹിന്ദി ക്ലബ്

വിദ്യാർത്ഥികളിൽ രാഷ്ട്രഭാഷയോടുളള താൽപര്യം പരിപോഷിപ്പിക്കുന്നതിന് വേണ്ടി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഗുൽസാർ ഹിന്ദി ക്ലബ് സ്കൂളിൽ നടത്തിവരുന്നു. ദൃശ്യ ശ്രാവ്യ സങ്കേതങ്ങളുപയോഗിച്ച് ഹിന്ദി സംഭാഷണങ്ങൾ, കഥകൾ, കവിതകൾ, കാർട്ടുണുകൾ തുടങ്ങിയവ പരിചയപ്പെടുന്നതിന് വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുന്നു. ദിനാചരണങ്ങളോടനുബന്ധിച്ച് പോസ്റ്റർ നിർമാണം, പ്രസംഗ മൽസരം, പതിപ്പ് - മുദ്രാഗീത നിർമാണം തുടങ്ങിയവ നടത്തുന്നു. സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം എന്നിവയോടനുബന്ധിച്ച് ദേശഭക്തിഗാനാലാപന മൽസരം, ചാർട്ട് പ്രദർശനം, പ്ലക്കാർഡ് നിർമ്മാണം എന്നിവ സംഘടിപ്പിക്കുന്നു.
ഗുൽസാർ ഹിന്ദി ക്ലബ് പ്രവർത്തനങ്ങൾ
സുകൃതം കാരുണ്യ പദ്ധതി

ടി എസ് എ എം യുപി സ്കൂളിൽ മികച്ച രീതിയിൽ നടന്നു കൊണ്ടിരിക്കുന്ന ഒരു കാരുണ്യ പദ്ധതിയാണ് സുകൃതം കാരുണ്യ പദ്ധതി.
എല്ലാ ബുധനാഴ്ച്ചകളും സുകൃതം ദിനമായി ആചരിക്കുന്നു. അന്ന് സ്കൂളിലെ കുട്ടികൾ അവരുടെ ചെറിയ സമ്പാദ്യത്തിൽ നിന്നും മാറ്റിവെച്ചതോ , സ്വരുക്കൂട്ടിയതോ ആയ ചെറിയ ചെറിയ തുകകൾ സുകൃതം പദ്ധതിയിലേക്ക് സംഭാവന ചെയ്യുന്നു. ഒന്ന് മുതൽ ഏഴ് വരെയുള്ള ക്ലാസിലെ കുട്ടികളിൽ നിന്നാണ് സംഭാവന സ്വീകരിക്കുന്നത്. എൽ പി വിഭാഗത്തിൽ നിന്നും യുപി വിഭാഗത്തിൽ നിന്നും കൂടുതൽ സംഭാവന നൽകുന്ന ക്ലാസ്സുകൾക്ക് പ്രോൽസാഹനമെന്നോണം അന്നേ ദിവസം സമ്മാനവും നൽകി വരുന്നു.
നമ്മുടെ സ്കൂളിലെ തന്നെ മാതാപിതാക്കൾ മരണപ്പെട്ടതോ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കോ ആണ് ഇതിൽ നിന്നും ലഭിക്കുന്ന തുക കൈമാറുന്നത്.
ടി എസ് എ എം യുപി സ്കൂളിലെ ഒരുപാട് കുട്ടികൾ ഇതിന്റെ ഗുണഭോക്താക്കാളാണ് .
സ്കൂളിലെ തന്നെ ഫൈസൽ മാഷിന്റെ നല്ലരീതിയിലുള്ള ഇടപെടൽ കാരണമാണ് ഈ പദ്ധതി ഇത്രയും വിജയകരമായി മുന്നോട്ട് പോകുന്നത്.
ഗണിത ക്ലബ്

വിദ്യാർത്ഥികൾക്ക് ഗണിതശാസ്ത്രത്തിൽ താൽപര്യമുണ്ടാക്കുന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തി എല്ലാ വിദ്യാർത്ഥികളെയും ഗണിതാഭിരുചിയുള്ളവരാക്കി മാറ്റുകയെന്നതാണ് ഗണിതക്ലബിന്റെ ലക്ഷ്യം. kkk
dfsdfsd
സയൻസ് ക്ലബ്

പ്രവർത്തനങ്ങൾ വളരെ മികച്ചതാണ്. നിത്യജീവിതത്തിന്റെ ഭാഗമായ ശാസ്ത്രം, ജീവിത സന്ദർഭങ്ങളുമായി ബന്ധപ്പെടുത്തിയും അത് കൗതുകകരമായി അവതരിപ്പിച്ചും കുട്ടികൾക്ക് തങ്ങളുടെ ആശയങ്ങൾ അവതരിപ്പിക്കാൻ എപ്പോഴും അവസരങ്ങൾ നൽകിയും ശാസ്ത്രവിഷയത്തിന്റെ മധുരം കുട്ടികളിലെത്തിക്കാൻ സ്‌കൂളിലെ കുട്ടികളോടൊപ്പം ഉണ്ടായിരുന്നു. ശാസ്ത്രവിഷയപഠനം ജീവിതം തന്നെയാണ് എന്ന തിരിച്ചറിവ് കുട്ടികളിൽ ഉണ്ടാക്കാനും സാധിച്ചിട്ടുണ്ട്. asdfghdfikjosdfjsdjfsdkfsdfsdkjkdsfdk sdkjfhsdkfhdshfjds
അറബി ക്ലബ്

കേരളത്തിലെ പ്രൈമറി പാഠശാലകളിലെ പാഠ്യപദ്ധതിയിൽ അറബിഭാഷ ഉൾപ്പെടുത്തിയ 1956 മുതൽ നമ്മുടെ സ്കൂളിലും അറബി പഠനം ആരംഭിച്ചിരുന്നു. കുട്ടികൾക്ക് അറബി ഭാഷയിൽ പ്രാവീണ്യം നേടാൻ ഖുതുവ എന്ന പേരിൽ ഭാഷാപോഷണ പരിപാടി സ്കൂളിൽ എല്ലാ അധ്യയനവർഷവും നടത്തിപോരുന്നു .ഒട്ടനവധി പ്രവർത്തനങ്ങൾ ക്ലബിന് കീഴിൽ നടത്തുന്നു.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് ക്വിസ് മത്സരം സംഘടിപ്പിക്കുകയും ആദ്യ മൂന്നു സ്ഥാനക്കാർക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
വിദ്യാരംഗം കലാസാഹിത്യവേദി
കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിന് വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് ഈ സംഘടനക്ക് ഉള്ളത്.
വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തനങ്ങൾ
ഇംഗ്ലീഷ് ക്ലബ്

നമ്മുടെ സ്‌കൂളിന്റെ മികവിന്റെ താളുകളിലെ പ്രധാന കയ്യൊപ്പാവാൻ ഇംഗ്ലീഷ് ക്ലബിന്റെ പ്രവർത്തനങ്ങൾക്ക് സാധിച്ചിട്ടുണ്ട്. ഇന്നത്തെ സമൂഹത്തിന് ഒഴിച്ചുകൂടാൻ ആവാത്ത ഒരു ഭാഷയാണ് ഇംഗ്ലീഷ്. ertyugasdnsdfkjjhhhdsfhshsdhfhfhfhfhfhfhfhhfhhhh hhhhhhh
ജൂനിയർ റെഡ് ക്രോസ്

1 ശൂചീകരണ പ്രവർത്തനങ്ങൾ, ആതുരാലയ സന്ദർശനം, യുദ്ധ വിരുദ്ധ ബോധവൽക്കരണം, ജുവനൈൽ ഹോം സന്ദർശനം, തുടങ്ങിയവയിലൂടെ സേവന മനോഭാവമുള്ള ഒരു തലമുറയെ സൃഷ്ടിക്കുന്നതിൽ സ്കൂൾ ജെ.ആർ.സി യൂണിറ്റ് സുപ്രധാനമായ പങ്കുവഹിക്കുന്നു.
ക്ലബ് പ്രവർത്തനങ്ങൾ
ഭാരത് സ്കൗട്ട്സ് & ഗൈഡ്സ്
ബേഡൻ പവ്വൽ വിഭാവനം ചെയ്ത ഉദ്ദേശ്യം, തത്വങ്ങൾ, രീതി എന്നിവയ്ക്ക് അനുസൃതമായി ജൻമ, വർഗ്ഗ, വിശ്വാസ ഭേദങ്ങളുടെ പരിഗണന ഇല്ലാതെ ആർക്കും പ്രവേശനം അനുവദിക്കുന്ന യുവജനങ്ങൾക്കു വേണ്ടിയുള്ള സ്വേച്ഛാനുസാരവും കക്ഷിരാഷ്ട്രീയ രഹിതവുമായ ഒരു വിദ്യാഭ്യാസ പ്രസ്ഥാനമാണ് ഭാരത് സ്കൗട്ട് & ഗൈഡ്. യുവജനങ്ങളുടെ കായികവും മാനസികവും ഭൗതികവും സാമൂഹികവും ആത്മീയവുമായ അന്ത: ശക്തികളെ പൂർണമായും വികസിപ്പിച്ച് അവരെ വ്യക്തികളെന്ന നിലയ്ക്കും ഉത്തരവാദിത്വമുള്ള പൗരൻമാർ എന്ന നിലയ്ക്കും പ്രാദേശികവും അന്തർദേശീയവുമായ സമൂഹങ്ങളിലെ അംഗങ്ങളെന്ന നിലയ്ക്കും വളർത്തിയെടുക്കുന്ന ഈ പ്രസ്ഥാനത്തിൽ പ്രവർത്തിക്കാൻ ടി എസ് എം യു പി സ്കൂളിലെ സ്കൂളിലെ കുട്ടികൾ വളരെ താത്പര്യത്തോടെ മുന്നോട്ടു വരാറുണ്ട്. വിദ്യാർത്ഥികളിൽ അച്ചടക്കം, കൃത്യനിഷ്ഠ, സാമൂഹ്യ സേവനം എന്നിവ പരിപോഷിപ്പിക്കുന്നതിന് ഭാരത് സ്കൗട്സ് യൂണിറ്റ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. സ്കൂൾ പരിപാടികളുടെ അച്ചടക്ക ചുമതല സ്കൗട്ട് വിദ്യാർത്ഥികളാണ് ഏറ്റെടുക്കാറുള്ളത്.
സാമൂഹ്യ ശാസ്ത്ര ക്ലബ്

സാമൂഹ്യശാസ്ത്ര ക്ലബ് ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം, ക്വിറ്റ് ഇന്ത്യ, ശിശു ദിനം തുടങ്ങിയ ദിനാചരണങ്ങളോടനുബന്ധിച്ച് വൈവിധ്യമാർന്ന പരിപാടികൾ വിദ്യാർത്ഥികൾക്ക് നൽകുന്നു. ഹിരോഷിമ, നാഗസാക്കിദിനത്തോടനുബന്ധിച്ച് കൊളാഷ് നിർമാണ മൽസരം, സഡാക്കോ കൊക്ക് നിർമാണം, ചാർട്ട് നിർമാണ മൽസരം, പ്രശ്നോത്തരി, ഇംഗ്ലീഷ്-മലയാളം പ്രസംഗ മൽസരം എന്നിവ സംഘടിപ്പിക്കാറുണ്ട് . ഉപജില്ലാ സാമൂഹ്യശാസ്ത്ര മേളയിൽ എല്ലാ ഇനങ്ങളിലും ടി എസ് യു പി സ്കൂൾ വിദ്യാർത്ഥികൾ മികച്ച പ്രകടനം നടത്താറുണ്ട്.
സാമൂഹ്യ ശാസ്ത്രക്ലബ് പ്രവർത്തനങ്ങൾ
ബുൾബുൾ
ഉർദു ക്ലബ്ബ്
വിദ്യാർഥികളിൽ വായനാശീലം പ്രോത്സാഹിപ്പിക്കുക, ചിന്താശേഷി വർദ്ധിപ്പിക്കുക, ഭാഷാപരമായ കഴിവ് വർദ്ധിപ്പിക്കുക, അഭിരുചികൾ കണ്ടെത്തി ഭാഷാ നൈപുണ്യം നേടാൻ പ്രാപ്തരാക്കുകയും പിന്തുണക്കുകയും ചെയ്യുക എന്നീ ലക്ഷ്യത്തോടെയാണ് രോഷ്നി ഉർദു ക്ലബ്ബ് പ്രവർത്തിക്കുന്നത്. വായനാ മത്സരം, ഭാഷാ സാഹിത്യ ചർച്ചകൾ, ഉർദു ദിനം, പുസ്തകം പരിചയപ്പെടൽ എന്നിവ സംഘടിപ്പിക്കുന്നു.
