ടി.എസ്.എ.എം.യു.പി.എസ് മറ്റത്തൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ ഒതുക്കങ്ങൽ ഗ്രാമപഞ്ചായത്തിലെ മറ്റത്തൂർ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച് നിൽക്കന്ന ഈ വിദ്യാലയം ടി.എസ്.എ.എം.യു.പി.എസ് മറ്റത്തൂർ എന്ന പേരിലാണ് അറിയപ്പെടുന്നത്.
ചരിത്രം
1926 മറ്റത്തൂര് അംശം ദേശത്ത് 3 വിദ്യാലയങ്ങൾ ഉണ്ടായിരുന്നു ചങ്ങമ്പള്ളി അബ്ദുള്ള കുട്ടി മുസ്‌ലിയാർ മറ്റത്തൂര് അങ്ങാടിയിലും മൂലപറമ്പിലും നടത്തിയിരുന്ന രണ്ടു ഓത്തുപള്ളികളും ബ്രിട്ടീഷ് ഗവൺമെൻറ് നേരിട്ട് മുണ്ടിയാട്ടിൽ നടത്തിയിരുന്ന വനിതാ സ്കൂളും. കാലങ്ങൾ കുറെ കഴിഞ്ഞപ്പോൾ വനിതാ സ്കൂൾ ഇല്ലാതായി മറ്റത്തൂർ അങ്ങാടിയിലെ ഓത്ത് പള്ളി മറ്റത്തൂർ നോർത്ത് എഎംഎൽപി സ്കൂൾ ആയി മാറി. മുല്ലപ്പറമ്പിൽ ഉണ്ടായിരുന്ന ഓത്തുപള്ളി ആണ് ഇന്നത്തെ മറ്റത്തൂർ ടി എസ് എം യു പി സ്കൂൾ . കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പഴയകാലത്തെ ഓടുമേഞ്ഞ സൗകര്യങ്ങൾ കുറഞ്ഞ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടം നിർമ്മാണം പുരോഗമിക്കുന്നു ആധുനിക സൗകര്യങ്ങളോടുകൂടിയ ആദ്യ കെട്ടിടം മുട്ടബജി സ്മാരക കെട്ടിടം പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് ഭാഗമായി ഉദ്ഘാടനം ചെയ്തു പുതിയ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത് അതിനോടനുബന്ധിച്ച് തന്നെയുള്ള മറ്റൊരു പഴയ കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം നിർമാണം പുരോഗമിക്കുന്നു. കൂടുതൽ വായിക്കുക
മാനേജ്‌മന്റ്
ഓത്തുപ്പള്ളി അബ്ദുള്ളക്കുട്ടി മുസ്‌ലിയാർ കോലം കടവത്ത് പരി കുഞ്ഞഹമ്മദ് ഹാജി വിൽപ്പന നടത്തിഅദ്ദേഹത്തിൽനിന്നും മലബാർ ഡിസ്ട്രിക്ട് ബോർഡ് അംഗമായിരുന്ന കടമ്പോട് ചേക്കുട്ടി സാഹിബ് വാങ്ങി മറ്റത്തൂരിൽ സ്ഥാപിച്ചു 1969 യുപി സ്കൂളായി സ്ഥിരമായ അംഗീകാരം കിട്ടി ചേക്കുട്ടി സാഹിബിന് ശേഷം കടമ്പോട് മുഹമ്മദ് എന്ന് ബാപ്പുഹാജി യായിരുന്നു മേനേജർ ബാപ്പു ഹാജി യുടെ മരണ ശേഷം മകൻ മൂസ ആണ് മാനേജർ
സാരഥികൾ
-
മൂസ കടമ്പോട്ട് (മാനേജർ)
-
പ്രതാപചന്ദ്രൻ (ഹെഡ്മാസ്റ്റർ)
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
| ക്രമ
നമ്പർ |
പ്രധാനാദ്ധ്യാപകന്റെ പേര് | കാലഘട്ടം | |
|---|---|---|---|
| 1 | |||
| 2 | |||
| 3 | |||
| 4 | |||
| 5 | |||
ചിത്രശാല
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോട്ടക്കൽ നഗരത്തിൽ നിന്നും 3 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
- വേങ്ങരയിൽ നിന്ന് 8 കി.മി. അകലം.
- ഒതുക്കുങ്ങലിൽ നിന്ന് 2 കി.മി. അകലം.
- തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 19 കി.മി. അകലം.
-
