ജി എൽ പി എസ് മംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
19:05, 7 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35311 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് മംഗലം
വിലാസം
മംഗലം

മംഗലം
,
മംഗലം.പി.ഒ തൃക്കുന്നപ്പുഴ വഴി പി.ഒ.
,
690515
,
ആലപ്പുഴ ജില്ല
സ്ഥാപിതം1909
വിവരങ്ങൾ
ഫോൺ0479 2480861
ഇമെയിൽmangalamglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്35311 (സമേതം)
യുഡൈസ് കോഡ്32110200807
വിക്കിഡാറ്റQ87478309
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല അമ്പലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഹരിപ്പാട്
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മുതുകുളം
തദ്ദേശസ്വയംഭരണസ്ഥാപനംആറാട്ടുപുഴ
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ169
പെൺകുട്ടികൾ161
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസജീദ എസ്
പി.ടി.എ. പ്രസിഡണ്ട്ഷൈനി പത്മജൻ
എം.പി.ടി.എ. പ്രസിഡണ്ട്സവിത
അവസാനം തിരുത്തിയത്
07-03-202235311


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിൽ ആറാട്ടുപുഴ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ജി.എൽ.പി.എസ്.മംഗലം.ഇത് സർക്കാർ വിദ്യാലയമാണ്

ചരിത്രം

ഒരു കുടിപ്പള്ളിക്കൂടം എന്ന നിലയിൽ ആരംഭിച്ച ഈ സ്കൂൾ 1909 - ൽ ഗവൺമെന്റ് അനുവാദത്തോടെ ലോവർ പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ചു. സാമൂഹ്യ പരിഷ്കർത്താവായ ശ്രീ ആറാട്ടുപ്പുഴ വേലായുധപ്പണിക്കരുടെ ഒരു അർദ്ധകായ പ്രതിമ സ്കൂളിന് തെക്കുവശത്തായി സ്ഥാപിച്ചിട്ടുണ്ട് . അറബികടലിൽ നിന്നു നൂറ്റിയമ്പത് മീറ്റർ കിഴക്കായി സ്ഥിതിചെയ്യുന്നു. ഈ പ്രദേശം സുനാമി ബാധിത പ്രദേശമാണ്. പ്രദേശവാസികൾ അധികവും കയർതൊഴിലാളികളുടെയും മത്സ്യത്തൊഴിലാളികളുടെയും സാധാരണക്കാരായ മക്കൾ പഠിക്കുന്ന ഒരു തീരദേശ മേഖലയിലെ സരസ്വതീക്ഷത്രമാണ് ഇത്.മംഗലം ഇടയ്ക്കാട് ജ്‌ഞാനേശ്വര ക്ഷേത്രത്തോട് ചേർന്ന് കിടക്കുന്ന സരസ്വതി ക്ഷേത്രമാണ് മംഗലം ഗവ.എൽ.പി സ്കൂൾ . ക്ഷേത്രത്തോട് ചേർന്നു കിടക്കുന്ന സ്കൂൾ ആയതിനാൽ ഭാഗികമായ ചുറ്റുമതിലാണുള്ളത്.

ഭൗതികസൗകര്യങ്ങൾ

ഒന്നു മുതൽ നാലു വരെയുള്ള ക്ലാസ്സുകളിലായി 331 കുട്ടികളും , പ്രീ പ്രൈമറി വിഭാഗത്തിൽ 85 കുട്ടികളും പഠിക്കുന്നു. 1,3,4  ക്ലാസ്സുകളിൽ രണ്ട് ഡിവിഷനുകളും 2-ാം ക്ലാസ്സിൽ മൂന്ന് ഡി വിഷനുകളുമുണ്ട്. നിലവിൽ പ്രധാന അധ്യാപികയുൾപ്പെടെ 7 അധ്യാപകരുണ്ട്. ദിവസ വേതനാടിസ്ഥാനത്തിൽ 3 അധ്യാപകരുണ്ട്.നാലുകെട്ടിടങ്ങളിലായാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ലൈബ്രറി ഉൾപ്പെടെ പത്ത് ക്ലാസ്സ് മുറികളാണുള്ളത്. കുട്ടികളുടെ എണ്ണം വർഷംതോറും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ക്ലാസ്സ് മുറികളുടെ അഭാവം കുട്ടികളുടെ പഠനത്തെ സാരമായി ബാധിക്കുന്ന ഒരു ഘടകം തന്നെയാണ്. കുട്ടികളുടെ കംപ്യൂട്ടർ പഠനത്തിനായി പ്രത്യേക മുറിയും ആധുനിക സംവിധാനങ്ങളോടു കൂടിയ ഒരു സ്മാർട്ട് ക്ലാസ്സ്റൂമുംഉണ്ട്.2018-2019 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്ത് നിർമ്മിച്ച് നല്കിയ സ്മാർട്ട് ക്ലാസ്സ് റൂം കുട്ടികൾക്ക് വളരെയേറെ പ്രയോജനപ്പെടുന്നുണ്ട്. 2020-2021 വർഷത്തിൽ മുതുകുളം ബ്ലോക്ക് പഞ്ചായത്തിൽ നിന്നും ഒരു പ്രൊജക്ടറും ലാപ് ടോപ്പും, പ്രിന്ററും ലഭ്യമായിട്ടുണ്ട്. എന്നിരുന്നാലും ഭൗതിക സാഹചര്യങ്ങൾ ഇനിയും മെച്ചപ്പെടേണ്ടതായിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

അധ്യാപകരുടെ പേര് വർഷം
പരമുസാർ
അബ്ദുൾ സലാം
ഭവാനിയമ്മ
സരോജിനിയമ്മ
എ.ജെ കുഞ്ഞച്ചൻ 1997-1998
സതിയമ്മ 1998 - 2000
മേരിക്കുട്ടി 2000
റംലത്ത് 2000-2002
പ്രഭാകരക്കുറുപ്പ് 2002-2003
എം. രുഗ്മിണി 2003 - 2004
പ്രദീപാമ്മ 2004-2005
റഹ്മത്ത് ബീവി 2005-2006
സി. അംബിക 2006 - 2009
ഡെയ്സിമോൾ ജെ തൈയ്യിൽ 2009 - 2011
ജെ. സുകുമാരൻ 2011 - 2013
സ്വർണ്ണമ്മ 2013 - 2015
സുരീന ബീഗം 2015-2017
ഉഷാകുമാരി 2017 - 2018
സജീദ എസ് 2018
  • നേട്ടങ്ങൾ

അറബിക് കലോത്സവത്തിന് 2019 - 2020 വർഷത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് ലഭിച്ചിട്ടുണ്ട്

സ്ഥാപനകാര്യ ഭരണനിർവഹണം

ഹെഡ്മിസ്ട്രസ്
സജീദ എസ്
പി.ടി.എ. ചെയർപേർസൻ
ഷൈനി പത്മജൻ
എം.പി. ടി.എ. പ്രസിഡന്റ്







സവിത

നിലവിലെ അധ്യാപകരും ചുമതലകളും

സീനിയർ അസിസ്റ്റന്റ്
നസീമ. കെ.എൻ

(ഉച്ചഭക്ഷണം, ഗണിത ക്ലബ്ബ് കൺവീനർ)

എസ്.ആർ.ജി കൺവീനർ
ശ്രുതി. എസ്

(ശാസ്ത്രം, ഊർജ്ജ സംരക്ഷണം)

സ്‌റ്റാഫ് സെക്രട്ടറി
സാബിറ ബീവി .ഒ

(ആരോഗ്യം)

സ്കൂൾ വിക്കി യൂസർ
ഷീബ. കെ

(ഉച്ച ഭക്ഷണം, ഐ.റ്റി.)

ഷംല. എൽ

(അറബി ക്ലബ്ബ്, കലാകായികം)

പ്രശാന്തകുമാർ.എസ്.

(ഹലോ സ്പീക്ക് ഇംഗ്ലീഷ്, സ്കൂൾ സുരക്ഷ)

നീതു മോൾ. ആർ

(വിദ്യാരംഗം, ലൈബ്രററി)

പ്രസീദ ജി
ജസ്ന എൻ

സ്കൂളിന്റെ കൂടുതൽ ചിത്രങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

* പ്രശസ്ത കാർഡിയോളജിസ്റ്റ് ഡോ. ജയറാം

* സയന്റിസ്റ്റ് നൂറിൽ അമീൻ

* ഡോ. സഫീന

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ഹരിപ്പാട് റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (പതിമൂന്നുകിലോമീറ്റർ )
  • നാഷണൽ ഹൈവെയിൽ നിന്നും ഹരിപ്പാട് ബസ്റ്റാന്റിൽ നിന്നും പതിമൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
  • ഹരിപ്പാട് ബസ് സ്റ്റാന്റിൽനിന്നും(കാര്ത്തിഗപ്പള്ളി,തൃക്കുന്നപ്പുഴ വഴി) ആറാട്ടുപുഴക്കു വരുമ്പോൾ മംഗലം ജംഗ്ഷൻ എത്തി ഇടത്തേക്ക് വരുമ്പോൾ റോഡിൻറെ വലതു ഭാഗത്തായി മംഗലം ഗവ;എൽ.പി.സ്കൂൾ സ്ഥിതിചെയ്യുന്നു.

{{#multimaps:9.233364,76.42102 |zoom=18}}

അവലംബം

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_മംഗലം&oldid=1716597" എന്ന താളിൽനിന്ന് ശേഖരിച്ചത്