ജി എൽ പി എസ് മംഗലം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കേരള നവോത്ഥാന ചരിത്രത്തിലെ ആദ്യ സാമൂഹ്യ പരിഷ്കർത്താവാണ് ആറാട്ടുപുഴ വേലായുധപ്പണിക്കർ ജനിച്ച സ്ഥലം(1825 - 1874). .മംഗലം.. നവോത്ഥാന ചരിത്രത്തിലെ ആദ്യ രക്തസാക്ഷിയായി വിശേഷിപ്പിക്കപ്പെടുന്നതും അദ്ദേഹമാണ്. പത്തൊമ്പതാം നൂറ്റാണ്ടിൽ നൂറ്റാണ്ടിൽ ആലപ്പുഴയ്ക്കടുത്ത് മംഗലം എന്ന ദേശത്തെ ഒരു സമ്പന്ന ഈഴവ പ്രമാണി ആയിരുന്ന അദ്ദേഹം മംഗലം വേലായുധപ്പെരുമാൾ എന്നും അറിയപ്പെട്ടിരുന്നു..


ബ്രാഹ്മണവേഷത്തിൽ വൈക്കം മഹാാദേവക്ഷേത്രത്തിൽ താമസിച്ച് ആണ് ക്ഷേത്രനിർമ്മാണവും ആചാരങ്ങളും പഠിച്ചത്. അതിന് ശേഷം 1852 ൽ വേലായുധപ്പണിക്കർ അവർണർക്ക് ആരാധിക്കാനായി ശിവ ക്ഷേത്രം നിർമ്മിച്ചു. കാർത്തികപ്പള്ളിയിലെ ഇടയ്ക്കാട് മംഗലത്ത് കേരളീയ വാസ്തുവിദ്യാ ശൈലിയിൽ നിർമിച്ച ജ്ഞാനേശ്വരം ക്ഷേത്രമാണ് അത്.


ഐക്യവും സാഹോദര്യവും നിറഞ്ഞ പ്രശാന്തസുന്ദരമായ മംഗലം ഗ്രാമം

ഭൂമിശാസ്‌ത്രം

തീരപ്രേദേശത്തോട് ചേർന്നാണ് മംഗലം govt എൽ .പി  സ്കൂൾ സ്ഥിതി ചെയ്യുന്നത് .

പ്രധാന പൊതുസ്ഥാപനങ്ങൾ

  • പോസ്റ്റ് ഓഫീസ്
  • മത്സ്യ ഭവൻ
  • കൃഷി ഭവൻ
  • ബാങ്ക്
  • പ്രാഥമികാരോഗ്യകേന്ദ്രം

ആരാധനാലയങ്ങൾ

  • ഇടയ്‌ക്കാട്‌ ജ്ഞാനേശ്വര ക്ഷേത്രം
  • കടപ്പുറം ജുമാ മസ്ജിദ്
  • കുറിച്ചിക്കൽ മഹാദേവി ക്ഷേത്രം
  • മതിക്കൽ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
  • കണ്ടങ്കേരി ജുമാ മസ്ജിദ്
  • എ സി പള്ളി
  • ആറാട്ടുപുഴ വടക്ക് ജുമാ മസ്ജിദ്