എം.എ.എം.എൽ.പി.എസ് .പാണാവള്ളി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെട്ട തുറവൂർ സബ്ജില്ലയിലെ പാണാവള്ളി എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് ഈ സ്കൂൾ പള്ളിവെളി സ്കൂൾ എന്നും അറിയപ്പെടുന്നു.ആലപ്പുഴ ജില്ലയിൽ പാണാവള്ളി ഗ്രാമപഞ്ചായത്തിൽ പൂച്ചാക്കൽ ജംഗ്ഷനിൽനിന്നും 1 കി.മി. പടിഞ്ഞാറു ഭാഗത്തായാണ് പാണാവള്ളി മാർ അലോഷ്യസ് മെമ്മോറിയൽ ലോവർപ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്.
സ്കൂൾ ലോഗോ
എം.എ.എം.എൽ.പി.എസ് .പാണാവള്ളി | |
---|---|
വിലാസം | |
എം.എ.എം.എൽ.പി സ്കൂൾ പാണാവള്ളി പാണാവള്ളി , പൂച്ചാക്കൽ പി.ഒ. , 688526 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1920 |
വിവരങ്ങൾ | |
ഫോൺ | 0478 2523111 |
ഇമെയിൽ | mamlps34326@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34326 (സമേതം) |
യുഡൈസ് കോഡ് | 32111000301 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | തുറവൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അരൂർ |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | തൈകാട്ടുശ്ശേരി |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 87 |
പെൺകുട്ടികൾ | 88 |
ആകെ വിദ്യാർത്ഥികൾ | 175 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മേഴ്സി തോംസൺ |
പി.ടി.എ. പ്രസിഡണ്ട് | സുനിൽ എ പി |
എം.പി.ടി.എ. പ്രസിഡണ്ട് | ദേവിക |
അവസാനം തിരുത്തിയത് | |
30-01-2022 | MAMLPS34326 |
ചരിത്രം
ഗ്രാമങ്ങൾ അതിന്റെ ഊഷ്മളത പ്രകാശിപ്പിക്കുന്നത് കെട്ടുപിണഞ്ഞു കിടക്കുന്ന ഐതിഹ്യങ്ങളിലു ടെയും, ചരിത്രശേഷിപ്പുകളി ലൂടെയും ആണല്ലോ.... പണ്ട്, പാണന്മാർ വള്ളി കുടിൽ കെട്ടി പാർത്തത് കൊണ്ടാകാം പാണാവള്ളിക്ക് ആ പേര് വന്നത്. പാണൽ വള്ളികൾ നിറഞ്ഞത് കൊണ്ട് എന്നൊരു പാഠഭേദവും ഇതിനോടൊപ്പമുണ്ട്.ഗ്രാമത്തിന്റെ ഉദാത്തത വിളിച്ചറിയിക്കുന്ന അക്ഷര തേജസ്സായി, മാർ അലോഷ്യസ് മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ എന്ന എം.എ.എം.എൽ.പി സ്കൂൾ നിലകൊള്ളുന്നു. തുടർന്ന് വായിക്കാൻ
മാനേജ്മെൻറ്
എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴിലുള്ള പാണാവള്ളി സെന്റ് അഗസ്റ്റിൻ ദേവാലയത്തോട് ചേർന്ന് 1915 ൽ പ്രവർത്തനമാരംഭിച്ച ആശാൻ കളരിയാണ്,.1920 ൽ മാർ അലോഷ്യസ് മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ ആയി ഉയർത്തപ്പെട്ടത്.
എറണാകുളം അങ്കമാലി അതിരൂപതയുടെ ആദ്യകാല മെത്രാപോലിത്ത ഭാഗ്യസ്മരണാർഹനായ മാർ അലോഷ്യസ് പഴയ പറമ്പിൽ പിതാവിന്റെ പേരിൽ ആണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. ഈ സ്കൂൾ ഒരു സിംഗിൾ മാനേജ്മെന്റ് സ്കൂളാണ്. ഇടവകയിലെ വികാരിയാണ് സ്കൂൾ മാനേജർ
മാനേജർ
മുൻ മാനേജർമാർ
ഫാ. മാത്യു കടവിൽ
ഫാ. ഐസക് ചിറക്കൽ
ഫാ. ആന്റണി മാഞ്ഞൂരാൻ
ഫാ. ജോസഫ് പാനികുളം
ഫാ. ഐസക് അറക്കൽ
ഫാ. ജോൺ കരിയിൽ
ഫാ. കുര്യാക്കോസ് കോട്ടൂർ
ഫാ. പോൾ മുത്തൻ പുഴ
ഫാ. ജോബ് വാടപ്പുറം
ഫാ. ജോസഫ് പുതുവ
ഫാ. കുര്യൻ പുത്തനങ്ങാടി
ഫാ. ജോർജ് പതിയാമൂല
ഫാ. ജോർജ് കുന്നുംപുറം
ഫാ. മാത്യു പഴേമഠം
ഫാ. ജോസഫ് തോട്ടപ്പള്ളി
ഫാ. ആന്റണി ഊരക്കാടൻ
ഫാ.അഗസ്റ്റിൻ പടയാട്ടി
ഫാ. ജോർജ് പുളിക്കനാൻ
ഫാ. പോൾ ചെമ്പോത്ത നായിൽ
ഫാ. ജോസഫ് തെക്കേ പുര
ഫാ. സ്റ്റീഫൻ കണ്ടത്തിൽ
ഫാ. ജോസ് നാലപ്പാട്ട്
ഫാ. പോൾ കോലഞ്ചേരി
ഫാ. പോൾ പാലാട്ടി
ഫാ. ജോൺസൺ വ ല്ലൂരാൻ
ഫാ. തോമസ് പാലയൂർ
ഫാ. ജോർജ് മൂഞ്ഞേലി
ഫാ. നിക്ലാവൂസ് പുന്നയ്ക്കൽ
ഫാ. ജോമോൻ ശങ്കുരിക്കൽ
ഭൗതികസൗകര്യങ്ങൾ
*അടച്ചുറപ്പുള്ള സുരക്ഷിതമായ ടൈൽഡ് ക്ലാസ് മുറികൾ
* സ്മാർട്ട് ക്ലാസ് റൂം തുടർന്ന് വായിക്കാൻ
* ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റ് സൗകര്യം
* വിശാലമായ കളിസ്ഥലം
* അസംബ്ലി ഹാൾ
* ചിൽഡ്രൻസ് പാർക്ക്
* ലൈബ്രറി
* കമ്പ്യൂട്ടർ ലാബ്
* വൃത്തിയുള്ളതും സുരക്ഷിതവുമായ പാചകപ്പുര
* മഴവെള്ള സംഭരണി
* ജൈവ വൈവിധ്യ പാർക്ക്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- വായനാ ക്ലബ്ബ്
- ഊർജ്ജ ക്ലബ്.
- ഗാന്ധിദർശൻ ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ഹെൽത്ത് ക്ലബ്ബ്.
- ഇംഗ്ലീഷ് ക്ലബ്ബ്.
- നേർക്കാഴ്ച.
പ്രഥമ അധ്യാപിക
ശ്രീമതി. മേഴ്സി തോംസൺ
മുൻ സാരഥികൾ
മുൻ പ്രഥമ അധ്യാപകർ
ശ്രീ.എൻ.നാരായണൻ നായർ
ശ്രീ.ആർ. പത്മനാഭൻനായർ
ശ്രീ.കെ.ദാമോദരൻ നായർ
ശ്രീ സി.കെ.ജോൺ
ശ്രീമതി ഓമന.കെ. തോമസ്
സി.സജിത F. C. C
മുൻ അധ്യാപകർ
എൻ നാരായണൻ നായർ
ആർ പത്മനാഭൻനായർ
കെ കുഞ്ഞമ്മ
ജെ.അന്നക്കുട്ടി
പി.ടി.തോമസ്
ദാമോദരൻ നായർ
സി കെ ജോൺ
എൻ ജി തങ്കമ്മ
കെ. വാവ
സി. ആഞ്ചലൂസ്
സി. റേച്ചൽ
സി. ലിൻഡാ
സി. പ്രീമ
ആനിക്കുട്ടി
ഓമന കെ തോമസ്
ആനി തര്യൻ
സി.ലിമ
സി. പ്ലാസിഡ്
ചന്ദ്രമതി
സി. റോസ് ലീമ
സി. ഫെലിസിയ
സി. ഡിവോഷ്യ
സി. ലിൻസി
സി. സജിത
നേട്ടങ്ങൾ
- മലയാള മനോരമ പലതുള്ളി പുരസ്കാരം ( 2007)
- കേരള സംസ്ഥാന സർക്കാരിന്റെ എക്സലൻസ് അവാർഡ് (2007-2008) തുടർന്ന് വായിക്കാൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ. ഹോർമിസ് തരകൻ (Rtd. DGP & former head of RAW)
- ശ്രീ. മൈക്കിൾ തരകൻ (കണ്ണൂർ സർവ്വകലാശാല മുൻ വൈസ് ചാൻസലർ )
- ഡോ. ഗുണ ചന്ദ്രനായിക് (Rtd. DMO)
- Dr. സീതാ ഭായ്
- Dr. യമുന
വഴികാട്ടി
കിഴക്ക്:-ചേർത്തല അരൂക്കുറ്റി റൂട്ടിൽ ഇലക്ട്രിസിറ്റി ജംഗ്ഷനിൽ നിന്നും ഒന്നര കിലോമീറ്റർ പടിഞ്ഞാറ് പള്ളിവെളിജംഗ്ഷൻ
വടക്ക് :-അരൂക്കുറ്റി ചേർത്തല റൂട്ടിൽ തൃച്ചാറ്റുകുളം ബസ് സ്റ്റോപ്പിൽ നിന്ന് MLA റോഡ് വഴി തെക്കോട്ട് മൂന്നര കിലോമീറ്റർ
പടിഞ്ഞാറ് :-NH 66 ൽ തുറവൂർ ജംഗ്ഷനിൽ നിന്നും കിഴക്കോട്ട് വന്ന്, മണിയാതൃ ക്കൽ ജംഗ്ഷനിൽ നിന്നും വടക്കോട്ട് എംഎൽഎ റോഡ് വഴി പള്ളി ജംഗ്ഷൻ (9km)
{{#multimaps:9.816599, 76.351290 |zoom=13}}
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 34326
- 1920ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ