ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. മുഹമ്മദൻ ബോയ്സ് എച്ച്.എസ്.എസ്. ആലപ്പുഴ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ. മുഹമ്മദൻ ബോയ്സ് എച്ച്.എസ്.എസ്. ആലപ്പുഴ/ചരിത്രം
വിലാസം
ആലപ്പുഴ

688001
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1982
വിവരങ്ങൾ
ഫോൺ04772260877
ഇമെയിൽ35007alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്35007 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽറഫ്‌സീന എൻ എസ്
പ്രധാന അദ്ധ്യാപകൻകൊച്ചുറാണി വില്യം
അവസാനം തിരുത്തിയത്
27-01-2022Mohnbhs
ക്ലബ്ബുകൾ
പ്രോജക്ടുകൾ





ആലപ്പുഴ കളക്ടറേറ്റിന എതി൪വശം സ്ഥിതിചെയ്യുന്നു

ചരിത്രം

ആലപ്പുഴ കളക്ടറേറ്റിനു എതി൪വശം സ്ഥിതിചെയ്യുന്നു.175 വർഷം മുൻപാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. പ്രാഥമിക തലത്തിലുള്ള പഠനം മാത്രമാണ് ഏറെക്കാലം ഇവിടെ ഉണ്ടായിരുന്നത്.അന്ന് ഈ പ്രദേശത്ത് സജീവമായീരുന്ന മുസ്ലീം സംഘടന വിദ്യാലയത്തിൻറെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ നൽകി.1912ൽഈ സ്ക്കൂൾ ഒരു മിഡിൽ സ്ക്കൂൾ ആയി ഉയർത്തപ്പെട്ടു.1914ൽ ജനാബ് N.A.മുഹമ്മദ് കുഞ്ഞ്,ജനാബ് ഹസ്സൻ ഹാജി, ഹാറൂൺ സേഠ് തുടങ്ങിയ പ്രമുഖരായ വ്യക്തികൾ റാവൂ ബഹാദൂർ കെ.എ.കൃഷ്ണ അയ്യങ്കാർ അവർകളുടെ നേതൃത്വത്തിൽ സമ്മർദ്ദം ചെലുത്തിയതിൻറെ ഭാഗമായി തിരുവിതാംകൂർ രാജാവായിരുന്ന ശ്രീമൂലം തിരുന്നാൾ, മുസ്ലീം സമുദായത്തിൻറെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി മുഹമ്മദൻസ് ഹൈസ്ക്കൂൾ ആയി ഉയർത്തി.പിന്നീട് ഈ വിദ്യാലയം സർക്കാർ ഏറ്റെടുക്കുകയും ഗവ.മുഹമ്മദൻസ് ഹൈസ്ക്കൂൾ എന്നറിയപ്പെടുകയും ചെയ്തു.1998ൽ ഹയർ സെക്കണ്ടറി സ്ക്കൂൾ ആയി ഉയർത്തി.5 മുതൽ 12 വരെ ക്ലാസ്സുകൾ യു.പി, ഹൈസ്ക്കൂൾ എന്നീ വിഭാഗങ്ങളിൽ ആൺകുട്ടികൾ മാത്രവും, ഹയർ സെക്കണ്ടറി വിഭാഗത്തിൽ ആൺകുട്ടികളും പെൺകുട്ടികളും ആണ് പഠിക്കുന്നത്.

യു.പി.,ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി സ്ക്കൂൾ എന്നീ വിഭാഗങ്ങളിലായി 22 അധ്യാപകരും 5 അനധ്യാപകരും സേവനം അനുഷ്ഠിക്കുന്നു. ഹൈസ്കൂളിലും,യു.പി. സ്ക്കൂളിലുമായി 159 കുട്ടികളാണുള്ളത്.ഈ വർഷം 6-ാം ക്ലാസ്സിൽ  ഒരു പുതിയ ഡിവിഷൻ കൂടി കിട്ടി.


ഭൗതിക പരിമിതികൾ

                         വ്യത്യസ്തങ്ങളായ നിരവധി സർക്കാർ സ്‍ഥാപനങ്ങൾ ഈ മതിൽ കെട്ടിനകത്ത് പ്രവർത്തിച്ച് വരുന്നുണ്ട്.സ്ക്കൂളിനെ മാത്രമായി വേർതിരിക്കുന്ന ഒരു ചുറ്റുമതിൽ ഇല്ലാത്തത് പല വിധത്തിലും അച്ചടക്കത്തെ ബാധിക്കുന്നുണ്ട്.


|