ജി.എച്ച്.എസ്.എസ്. മുതുവല്ലൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
1928 ലാണ് ഞങ്ങളുടെ വിദ്യാലയം സ്ഥാപിതമായത് .അക്കാലത്തെ മുതുവല്ലൂർ ദേശത്തിന്റെ ജന്മിയായിരുന്ന തലയൂർ മൂസതാണ് വിദ്യാലയം ആരംഭിച്ചത് . കേരളത്തിലെ ആദ്യത്തെ ഗവൺമെന്റ് 1958 ൽ അപ്പർപ്രൈമറി സ്ക്കൂളായി ഉയർത്തി.
വളരെ കാലത്തിനു ശേഷം 2008 ൽ ഗവൺമെന്റ് സ്ക്കൂൾ ഹൈസ്ക്കൂളായി ഉയർത്തി.അതേ കാലത്തുതന്നെ 2011 ൽ വിദ്യാലയം ഹയർസെക്കന്ററിയുമായി ഉയർത്തപ്പെട്ടു. ഈ സമയം തന്നെ ഗവ : അംഗീകൃത പ്രീ പ്രൈമറിയും ആരംഭിക്കുകയുണ്ടായി.
ജി.എച്ച്.എസ്.എസ്. മുതുവല്ലൂർ | |
---|---|
വിലാസം | |
മുതുവല്ലൂർ ജി.എച്ച്.എസ്.എസ് മുതുവല്ലൂർ , മുതുവല്ലൂർ പി.ഒ. , 673638 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1928 |
വിവരങ്ങൾ | |
ഫോൺ | 0483 2714428 |
ഇമെയിൽ | ghsmuthuvallur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18139 (സമേതം) |
യുഡൈസ് കോഡ് | 32050100916 |
വിക്കിഡാറ്റ | Q64564336 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | കിഴിശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | കൊണ്ടോട്ടി |
താലൂക്ക് | കൊണ്ടോട്ടി |
ബ്ലോക്ക് പഞ്ചായത്ത് | മലപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,മുതുവല്ലൂർ, |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 317 |
പെൺകുട്ടികൾ | 306 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 110 |
പെൺകുട്ടികൾ | 130 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അബ്ദുൽ അസീസ് |
പ്രധാന അദ്ധ്യാപിക | മോളി സി ജെ |
പി.ടി.എ. പ്രസിഡണ്ട് | രാമകൃഷ്ണൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ചന്ദ്രമതി |
അവസാനം തിരുത്തിയത് | |
01-03-2022 | 18139 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1928 ലാണ് ഞങ്ങളുടെ വിദ്യാലയം സ്ഥാപിതമായത് .അക്കാലത്തെ മുതുവല്ലൂർ ദേശത്തിന്റെ ജന്മിയായിരുന്ന തലയൂർ മൂസതാണ് വിദ്യാലയം ആരംഭിച്ചത് . തലയൂർ വലിയ ഇല്ലത്തിന്റെ ഊട്ടുപുരയിലാണ് ആദ്യം പ്രവർത്തിച്ചിരുന്നത്. അന്ന് അവരുടെ കുടുംബത്തിൽ പെട്ടവർക്കായിരുന്നു പ്രവേശനം എന്നാൽ രണ്ടുവർഷം കഴിഞ്ഞപ്പോൾ വിദ്യാലയം പുറത്തേക്ക് മാറ്റുകയും ആശ്രിതരുടെ മക്കൾക്കും പ്രവേശനം അനുവദിക്കുകയും ചെയതു. കാലക്രമേണ മറ്റു ജാതിയിൽ പെട്ടവർക്കും പ്രവേശനം അനുവദിക്കുകയും വിദ്യാലയം കൂടുതൽ സൗകര്യത്തോടെ ഇല്ലത്തിന് പുറത്തേക്ക് സ്ഥാപിക്കുകയും ചെയ്തു. ഡിസ്ട്രിക്റ്റ് ബോർഡുകൾ വിദ്യാലയങ്ങൾ ഏറ്റെടുക്കുന്ന കാലമായിരുന്നു അന്ന്. പി.ടി. ഭാസ്ക്കര പണിക്കർ ഡിസ്ട്രിക്റ്റ് ബോർഡ് ചെയർമാനായ സമയത്താണ് വിദ്യാലയം ഏറ്റെടുത്തത് . 1940 ൽ നടന്ന ഈ ഏറ്റെടുക്കൽ വളരെ ചരിത്ര പ്രാധാന്യം അർഹിക്കുന്നു. ഒരുവലിയ പ്രദേശത്തിന് വിദ്യാജ്യോതി പകർന്നു നൽകുന്ന വിദ്യാലയമായി സ്കൂൾ മാറി. വിദ്യാലയം നല്ല ക്ലാസ് മുറികളോടുകൂടി തങ്കടത്ത് തെക്കേ പറമ്പിലേക്ക് മാറ്റിസ്ഥാപിച്ചു. മുതുവല്ലൂർ ഡിസ്ട്രിക്റ്റ് ബോർഡ് എൽ. പി . സ്ക്കൂൾ ഏകാധ്യാപിക വിദ്യാലയമായാണ് തുടക്കം കുറിച്ചത്. ശ്രീ. ചക്രപാണി യായിരുന്നു ആദ്യകാല അധ്യാപകരിൽ ശ്രദ്ധേയൻ . കേരളത്തിലെ ആദ്യത്തെ ഗവൺമെന്റ് 1958 ൽ അപ്പർപ്രൈമറി സ്ക്കൂളായി ഉയർത്തി. സ്ക്കൂളിന്റെ വളർച്ചക്ക് ആണിക്കല്ലായ തീരുമാനമായിരുന്നു ഇത് . സ്ക്കൂൾ ഷിഫ്റ്റായായിരുന്നു പ്രവർത്തിച്ചിരുന്നത് മുതുവല്ലൂർ ചരൽപറമ്പിൽ സ്ക്കൂളിന് 1.43 ഏക്കർ സ്ഥലം ശ്രീ. പങ്ങിണിക്കോട്ട് ഗോപാലൻ നായർ സൗജന്യമായി നൽകി . മുവതവല്ലൂർ പ്രദേശം ഇദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. ഗവൺമെന്റ് 10 ക്ലാസ്മുറികളടങ്ങുന്ന ബിൽഡിങ്ങ് അനുവദിക്കുകയും അന്ന് നല്ല ഭൗതികസാഹചര്യങ്ങളോടുകൂടി പ്രവർത്തിക്കുകയും ചെയ്തു. തുടർന്ന് മുതുവല്ലൂർ, എക്കാപറമ്പ് , നീറാട് , ഒഴുകൂർ, മുണ്ടക്കുളം , മുതുപറമ്പ്, വലിയപറമ്പ് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികൾക്കുള്ള ഏക ആശ്രയമായി സ്ക്കൂൾ മാറി. വടക്കേ മലബാർ അധ്യാപക യൂണിയൻ നേതാവ് ശ്രീ . പാമ്പോടൻ അഹമ്മദ് കുട്ടി മൗലവി ഈ വിദ്യാലയത്തിൽ ജോലി ചെയ്തിട്ടുണ്ട്. വളരെ കാലത്തിനു ശേഷം 2008 ൽ ഗവൺമെന്റ് സ്ക്കൂൾ ഹൈസ്ക്കൂളായി ഉയർത്തി. ഒരുവലിയ പ്രദേശം നടത്തിയ നിരന്തര പ്രവർത്തന ഫലമായാണ് ഈ ലക്ഷ്യം നേടാനായത്. ഈ ഉദ്യമത്തിൽ പങ്കാളികളായവരെ നന്ദിയോടെ സ്മരിക്കുന്നു. അതേ കാലത്തുതന്നെ 2011 ൽ വിദ്യാലയം ഹയർസെക്കന്ററിയുമായി ഉയർത്തപ്പെട്ടു. ഈ സമയം തന്നെ ഗവ : അംഗീകൃത പ്രീ പ്രൈമറിയും ആരംഭിക്കുകയുണ്ടായി.അങ്ങനെ വിദ്യാലയം അതിന്റെ വളർച്ച പൂർത്തിയാക്കി -2 മുതൽ +2 വരെയുള്ള വിദ്യാലയമായി മാറി.
ഭൗതിക സാഹചര്യങ്ങൾ
കോഴ്സുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
JRC
-
കുറിപ്പ്1
-
കുറിപ്പ്2
വിദ്യാരംഗം
ഇംഗ്ലീഷ് ക്ലബ്
മാത്സ് ക്ലബ്
സോഷ്യൽ സയൻസ് ക്ലബ്
സയൻസ് ക്ലബ്
ഐ .ടി. ക്ലബ്
ഗാന്ധി ദർശൻ
പരിസ്ഥിതി ക്ലബ്
സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ്
ലഹരി വിരുദ്ധ ക്ലബ്
സൗഹൃദ ക്ലബ്
ഫിലിം ക്ലബ്
ഫോക് ലോർ ക്ലബ്
പഠന യാത്ര
നേട്ടങ്ങൾ
മുൻസാരഥികൾ
പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.163249,75.976041|zoom=18}}