ജി.എച്ച്.എസ്.എസ്. മുതുവല്ലൂർ/ലിറ്റിൽകൈറ്റ്സ്
| Home | 2023 - 26 | 2024 - 27 | 2025 - 28 |
ലഹരി വിരുദ്ധ പോസ്റ്റർ

ലഹരി വിരുദ്ധവുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമ്മാണ മത്സരം നടത്തുകയുണ്ടായി .സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു നടത്തിയത് .മത്സരത്തിൽ 10 A ക്ലാസ്സിലെ ഷഹദാൻ ഒന്നാം സ്ഥാനത്തെത്തി.10 ബി ക്ലാസ്സിലെ അഭിനവ് ഭരത് രണ്ടാം സ്ഥാനവും 10 എ ക്ലാസ്സിലെ അഭിനന്ദ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി .
ലഹരി വിരുദ്ധ സിനിമ പ്രദർശനം

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധവുമായി ബന്ധപ്പെട്ട ഒരു സിനിമ പ്രദർശനം ഉണ്ടായിരുന്നു .വളർന്നു വരുന്ന യുവ തലമുറ എങ്ങനെ ലഹരി എന്ന നീരാളി പിടുത്തത്തിൽ നിന്ന് എങ്ങനെ രക്ഷപ്പെട്ടു അതിനെ എങ്ങനെ ചെറുത്തു നിൽക്കാം എന്നതിനെ പറ്റിയുള്ള ഒരു മൂവി ആയിരുന്നു .
അഭിരുചി പരീക്ഷ

2025 -2028 വർഷത്തെ അഭിരുചി പരീക്ഷയ്ക്കായി അപേക്ഷഫോം നൽകിയത് 41 കുട്ടികളായിരുന്നു .അതിൽ 40 കുട്ടികളും പരീക്ഷ എഴുതി
റോബോട്ടിക് പരിശീലനം
13 / 1 / 2026 ന് 10 ലെ 49 കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് 9 ലെ കുട്ടികളായ അഭിനവ് ,പാർവണ ,തന്മയ ,ആദർശ് എന്നീ കി കുട്ടികൾ റോബോട്ടിക് പരിശീലനം നടത്തി .കുറെ മിസ്ട്രസ് ആയ സുമിത ടീച്ചർ അതിനു നേതൃത്വം നൽകി .
