എ.എൽ.പി.എസ്. തോക്കാംപാറ

Schoolwiki സംരംഭത്തിൽ നിന്ന്
12:51, 5 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1206 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എൽ.പി.എസ്. തോക്കാംപാറ
വിലാസം
തോക്കാംപാറ

ALPS THOKKAMPARA
,
കോട്ടക്കൽ പി.ഒ.
,
676503
,
മലപ്പുറം ജില്ല
സ്ഥാപിതം1954
വിവരങ്ങൾ
ഇമെയിൽalpsthokkampara@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്18405 (സമേതം)
യുഡൈസ് കോഡ്32051400415
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മലപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംകോട്ടക്കൽ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്മലപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംകോട്ടക്കൽമുനിസിപ്പാലിറ്റി
വാർഡ്29
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ161
പെൺകുട്ടികൾ166
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജയകൃഷ്ണൻ ഇ
പി.ടി.എ. പ്രസിഡണ്ട്ബിജു
എം.പി.ടി.എ. പ്രസിഡണ്ട്ആരിഫ
അവസാനം തിരുത്തിയത്
05-01-2022MT 1206


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം 1950കളിൽ മലബാറിലാകെ വിദ്യാഭ്യാസ സാമൂഹ്യ മുന്നേറ്റങ്ങൾ ദൃശ്യമായി. മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെയും മറ്റും നേതൃത്വത്തിൽ നിരവധി വിദ്യാലയങ്ങൾ ഉയർന്നു വന്നു. പള്ളിയിലെ മൊല്ലമാരുടെ നേതൃത്വത്തിൽ മലബാറിലെ ഓത്തുപള്ളികൾ പലതും സർക്കാർ സഹായത്തോടെ പൊതുവിദ്യാലയങ്ങളായി മാറിക്കൊണ്ടിരുന്ന സമയത്താണ് ഈ ഏറനാടൻ മാപ്പിള പ്രൈമറി സ്കൂൾ നിലവിൽ വന്നത്. മലപ്പുറം ജില്ലയിലെ കോട്ടക്കൽ മുനിസിപ്പാലിറ്റിയിലെ തോക്കാംപാറയിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.

ചരിത്രം

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനമാണ് ഔപചാരിക വിദ്യാഭ്യാസത്തിന് കോട്ടക്കലിൽ തുടക്കം കുറിക്കുന്നത്. അക്കാലത്താണ് കോട്ടക്കലിൽ ജി.യു.പി.സ്കൂൾ, രാജാസ് ഹൈസ്കൂൾ, ജി.എം.യു.പി സ്കൂൾ എന്നിവ നിലവിൽ വന്നത്. എന്നാൽ, കോട്ടക്കൽ തോക്കാംപാറയുടെ അറ്റത്ത് ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് രാജാസ് ഹൈസ്കൂൾ തലയെടുപ്പോടെ നിൽക്കുമ്പോൾ തോക്കാംപാറ, പുലിക്കോട്, പാലത്തറ പ്രദേശത്തെ വിദ്യാർഥികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് തൊട്ടടുത്ത് വിദ്യാലയമില്ലാത്ത അവസ്ഥയുണ്ടായിരുന്നു. ഒരു പ്രാഥമിക വിദ്യാലയത്തിന്റെ ആവശ്യം ബോധ്യപ്പെട്ടപ്പോഴാണ് പള്ളിയിലെ മൊല്ലയും അധ്യാപകനും ആയിരുന്ന കുറുവാക്കോട്ടിൽ മൊയ്തീൻകുട്ടി തോക്കാംപാറയിൽ ഈ വിദ്യാലയം സ്ഥാപിച്ചത്. തുടർന്ന് മണ്ടായപ്പുറം കോയ, മണ്ടായപ്പുറം മൊയ്തീൻ കുട്ടി, മണ്ടായപ്പുറം അബ്ദു എന്നിവർ സ്കൂൾ മാനേജർമാരായി. 2006 മുതൽ എം.സഫിയയാണ് സ്കൂൾ മാനേജർ.

കണ്ണൻ മാസ്റ്റർ ആയിരുന്നു സ്കൂളിലെ ആദ്യത്തെ പ്രധാനാധ്യാപകൻ. സ്കൂളിൽ ഒന്നാമതായി ചേർന്ന ആൺകുട്ടി കല്ലൻകുന്നൻ മമ്മദുവും പെൺകുട്ടി കദിയാമു പുന്നക്കോട്ടിലും ആണ്.

2013 ജൂലായ് 29 ന് സ്കൂളിന് ന്യൂനപക്ഷ പദവി ലഭിച്ചു. സ്കൂളിൽ നിർമിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം 2013 ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പി.കെ. അബ്ദുറബ് നിർവഹിച്ചു. വിവിധ കാലയളവിലായി കുഞ്ഞുണ്ണിമാസ്റ്റർ, നിലമ്പൂർ ആയിഷ, കെ.ടി രാധാകൃഷ്ണൻ, ഇ.ടി. മുഹമ്മദ് ബഷീർ, അബ്ദുസമദ് സമദാനി തുടങ്ങി പല പ്രമുഖരും സ്കൂളിൽ അതിഥികളായി എത്തിയിട്ടുണ്ട്. ഇന്ന് തോക്കാംപാറയുടെ മണ്ണിൽ തലയെടുപ്പോടെ നിൽക്കുന്ന നമ്മുടെ ഈ വിദ്യാലയം അറിവിന്റെ ആദ്യാക്ഷരങ്ങൾ കുറിക്കാനെത്തുന്ന കുരുന്നുകളുടെ സ്നേഹാലയമാണ്.

സ്‌കൂൾ ലോഗോ
സ്‌കൂളിൽ നിന്നും

പ്രധാനാദ്ധ്യാപകർ

വർഷം പേര്
1954 കണ്ണൻ
1960 അവറാൻ
1971 പാത്തുമ്മക്കുട്ടി
1975 തിത്തിക്കുട്ടി
1985 കുഞ്ഞിലക്ഷ്മി
1990 പാപ്പച്ചൻ
1997 ഗീത.ടി.എം
2017-തുടരുന്നു ജയകൃഷ്ണൻ.ഇ

അധ്യാപകർ

ജയകൃഷ്ണൻ.ഇ, സജിതകുമാരി.കെ, പ്രീതി.സി, എൽസി വർഗീസ്, സജിമോൻ പീറ്റർ, പ്രവീൺ.കെ, ബരീറ.പി, സുധീർകുമാർ.ടി.വി, ഷീല.പി, സൈഫുദ്ദീൻ.കെ, ഫൗസിയ.സി.പി, ജിത്യ, റഫീഖ്, ദിവ്യ ഇ, ഫസീല കെ എന്നിവർ നിലവിൽ ഈ വിദ്യാലയത്തിലെ അധ്യാപകരാണ്.

പൂർവാധ്യാപകർ

കദിയ കുട്ടി, എം.രാമചന്ദ്രൻ, എം.രമാദേവിയമ്മ, വി.സുജാത, റോസി, മേരിക്കുട്ടി, ഏലിയാമ്മ, വത്സമ്മ, പ്രസാദ്, കെ.കെ.സുജാത, വി.കെ.ചന്ദ്രചൂടൻ, സി.അംബിക, സലികുമാരി ഒ.കെ, മാത്യു തോമസ്, ത്രേസ്യാമ്മ മാത്യു, എസ്.അംബിക, ജാനി.കെ.വി, ജലജ.പി, ഗീവർഗീസ്, സാജു ചെറിയാൻ, വിജയകുമാർ, ശരീഫ.സി.സി, രാജലക്ഷ്മി.പി, എന്നിവർ വിവിധ കാലങ്ങളിലായി വിദ്യാലയത്തിലെ ഗുരുനാഥന്മാരായിരുന്നു. കുഞ്ഞനു, പാത്തു.സി, സഫിയ.കെ എന്നിവർ അറബിഅധ്യാപകരായും സേവനമനുഷ്ഠിച്ചു.

പൂർവ വിദ്യാർഥികൾ

നിരവധി തൊഴിൽ മേഖലകളിൽ സമർത്ഥരായുള്ള പൂർവവിദ്യാർഥി സമൂഹം സ്കൂളിന് സമ്പത്തായി നിലനിൽക്കുന്നു. കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട് ഓഫ് ടെക്നോളജിയിലെ പ്രൊഫ. സൈതലവി, എഞ്ചിനീയർമാരായ ശ്രീനാഥ്, ശ്രീരാജ്, നീതു, മെഡിക്കൽ വിദ്യാർഥികളായ സാന്ദ്ര, ആൻസി ദാസ്, അധ്യാപകരായ ഗിരിജാദേവി, ജാസ്മിൻ, ജയശ്രീ, ബി എഡ് ഫിസിക്സ് ഒന്നാം റാങ്കുകാരി ശ്രുതി, ഐ.എസ്.ആർ.ഒ വിദ്യാർഥി ആസിഫ് എന്നിവർ അവരിൽ ചിലർ മാത്രം.

പാഠ്യേതര പ്രവർത്തനങ്ങൾ

വഴികാട്ടി

{{#multimaps:10.990995,76.000601|zoom=18}}

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്._തോക്കാംപാറ&oldid=1188584" എന്ന താളിൽനിന്ന് ശേഖരിച്ചത്