ഡി.കൃഷ്ണൻ പോറ്റി മെമ്മോറിയൽ ഹൈസ് കൂൾ കോട്ടവട്ടം
കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭാസജില്ലയിൽ കൊട്ടാരക്കര ഉപജില്ലയിലെ കോട്ടവട്ടം എന്ന സ്ഥലത്തുള്ള ഒരു എയ്ഡെഡ വിദ്യാലയമാണ് ഡി കെ എം എച്ച് എസ് കോട്ടവട്ടം .
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഡി.കൃഷ്ണൻപോറ്റി മെമ്മോറിയൽ ഹൈസ് കൂൾ കോട്ടവട്ടം
ഡി.കൃഷ്ണൻ പോറ്റി മെമ്മോറിയൽ ഹൈസ് കൂൾ കോട്ടവട്ടം | |
---|---|
വിലാസം | |
കോട്ടവട്ടം കോട്ടവട്ടം പി.ഒ. , കൊല്ലം - 691322 , കൊല്ലം ജില്ല | |
സ്ഥാപിതം | 1951 |
വിവരങ്ങൾ | |
ഇമെയിൽ | hskottavattom@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 39045 (സമേതം) |
യുഡൈസ് കോഡ് | 32130700503 |
വിക്കിഡാറ്റ | Q105813179 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
ഉപജില്ല | കൊട്ടാരക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | പത്തനാപുരം |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | വെട്ടിക്കവല |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 182 |
അദ്ധ്യാപകർ | 20 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഗിരീഷ് .എം |
പി.ടി.എ. പ്രസിഡണ്ട് | സനൽകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | സനില |
അവസാനം തിരുത്തിയത് | |
10-01-2022 | 39045 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ വളരെ പഴക്കമേറിയ ഒരു വിദ്യാലയമാണ് ഇത്.കോട്ടകൾ പോലെ നാലുചുറ്റും മലകളാൽ ചുറ്റപ്പെട്ടിരിക്കുന്നതിനാലാണ് കോട്ടവട്ടം എന്ന ദേശനാമം ഉണ്ടായത്. = ചരിത്രം ==കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിൽ വെട്ടിക്കവല പഞ്ചായത്തിൽ കോട്ടവട്ടം വാർഡിൽ സ്ഥിതിചെയ്യുന്ന പഴക്കം ചെന്ന ഒരു ഹൈസ്ക്കൂളാണ് കോട്ടവട്ടം ഹൈസ്ക്കൂൾ. കുന്നും മലകളും നിറഞ്ഞ കോട്ടവട്ടം ഏതാണ്ട് ഒരു നൂറ്റാണ്ടിന് മുൻപ് വനപ്രദേശമായിരുന്നു.വിദ്യാഭ്യാസ സൗകര്യങ്ങൾ ഒട്ടും തന്നെ ഇല്ലാതിരുന്ന ഒരു പ്രദേശമാണ് കോട്ടവട്ടം.ചുറ്റുപാടും മലകളും കുന്നുകളും കൊണ്ട് കോട്ടകെട്ടിയ ഒരു താഴ്വര.കുന്നുകൾക്കിടയിലുള്ള സമതലങ്ങൾ എല്ലാം വിരിഞ്ഞ നെല്പ്പാടങ്ങളാണ്. കുറച്ചകലെ നാട്ടിൽ എവിടെ നിന്നാലും കാണാവുന്ന ഭീമാകാരനായ കൊമരൻപാറ ഉയർന്ന് നില്ക്കുന്നു. ഏറ്റവും അടുത്തത് അഞ്ചു കിലോമീറ്റർ അകലെയുള്ള ചക്കുവരക്കൽ ഗവ:പ്രൈമറി സ്കൂൾ ആയിരുന്നു. ഹൈസ്ക്കൂളാണെങ്കിൽ അതിലും വളരെ അകലെയും.ഹൈസ്ക്കൂളോ മിഡിൽ സ്കൂൾ പോലുമോ ഇല്ലാത്ത സാഹചര്യത്തിൽ ഒരു യു.പി സ്കൂൾ തുടങ്ങുന്നതിന് മുൻകൈ എടുത്തത് കോട്ടവട്ടത്തെ പ്രശസ്തമായ കുടുംബത്തിലെ ശ്രീ.ഡി.കൃഷ്ണൻപോറ്റിയാണ്. ഗവൺമെന്റ് അനുവാദം വാങ്ങി അദ്ദേഹംതന്നെ മാനേജരുമായി 1951 ജൂണിൽ ഒരു യു.പി സ്കൂൾ തുടങ്ങി. 1962 ൽ ഇതൊരു ഹൈസ്ക്കൂളായി ഉയർന്ന് അനുക്രമമായി അഭിവൃദ്ധി പ്രാപിച്ച് ഇന്നത്തെ നിലയിൽ എത്തുകയും ചെയ്തു.2001 ൽ സുവർണജൂബിലി ആഘോഷിച്ച ഈ സ്കൂൾ കൂടുതൽ ഉയർച്ചയിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു.ഈ സ്കൂളിൽ പഠിച്ച് പുറത്ത് പോയവരിൽ പലരും ഇന്ന് I.A.S , I.F.S. കളക്ടർ തുടങ്ങിയ ഉയർന്ന തസ്തികയിൽ ജോലി ചെയ്യുന്നുണ്ടെന്നുള്ളത് ഈ സ്ഥാപനത്തിന് കൂടുതൽ തിളക്കം പകരുന്നു.1951-ജൂൺ മാസത്തിൽ സ്കൂൾസ്ഥാപിതമായി.ആദ്യം യു.പി.സ്കൂൾ മാത്രമായിരുന്നു.പ്രശസ്ത സാഹിത്യകാരി ശ്രീമതി ലളിതാംബിക അന്തർജന'ത്തി ന്റെ സഹോദരൻമാരായ ശ്രീ .ഡി.കൃഷ്ണൻ പോറ്റി മാനേജർ സ്ഥാനവും ശ്രീ.ഡി.ശ്രീധരൻ പോറ്റി H.M.സ്ഥാനവും വഹിച്ചു. 4-6-1962-ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും യു പിയ്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പതിനഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. മികച്ച കമ്പ്യൂട്ടർ ലാബ്,ലൈബ്രറി സൗകര്യം സി.ഡി.ലൈബ്രറി,എൽ.സി.ഡി. പ്രൊജക്ടർ വൃത്തിയുള്ള ഉച്ചഭക്ഷണ പാചകശാല ശുചിത്വമാർന്ന മൂത്രപ്പുരകൾ,കിണറുകൾ,സ്കൂൾ കെട്ടിടങ്ങൾ സ്കൂൾ ബസ്സുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- കൗൺസിലിങ്ങ് കേന്ദ്രം
- ലിറ്റിൽ കൈറ്റ്സ്
മാനേജ് മെന്റ്
ബഹുമാന്യനായ ശ്രീ.ഡി.കൃഷ്ണൻപോറ്റി സ്കൂളിന്റെ ആദ്യകാലമാനേജർ സ്ഥാനം അലങ്കരിച്ചു. 1985-ൽ അദ്ദേഹം കാലയ വനികയ്ക്കുള്ളിൽ മറഞ്ഞു. തുടർന്ന് ശ്രീ.ഡി. നാരായണൻപോറ്റി ആ സ്ഥാനം വഹിച്ചു. അദ്ദേഹത്തിന്റെ കാലശേഷം യഥാക്രമം ശ്രീ.ഡി. ദാമോദരൻ പോറ്റി,ശ്രീ.ഡി.രാമചന്ദ്രൻ പോറ്റി,ശ്രീ.ഡി.ശ്രീധരൻപോ റ്റി എന്നിവർ ആ സ്ഥാനം ഏറ്റെടുത്തു.സുപ്രസിദ്ധ സാഹിത്യകാരി ശ്രീമതി ലളിതാംബിക അന്തർജ്ജനത്തിന്റെ സഹോദരരാണ് ഏവരും.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- 1962-82—ശ്രീ.ഡി.ശ്രീധരൻപോറ്റി പ്രമാണം:X.jpg
- 1982-85—ശ്രീമതി.പി.എൻ.വസുമതിദേവി
- 1985-93—ശ്രീമതി.ഡി.ഭാർഗവിഅന്തർജ്ജനം
- 1993-94—ശ്രീ.എൻ.നീലകണ്ഠൻനമ്പൂതിരി
- 1994-2000—ശ്രീമതി.മേരിജോർജ്
- 2000-01—ശ്രീമതി.എസ്.പൊന്നമ്മ
- 2001-04—ശ്രീ.ബി.ഭാർഗ്ഗവൻപിള്ള
- 2004-07—ശ്രീ.പി.കെ.ജോൺ
- 2007-2011—ശ്രീമതി.എസ്.രമാദേവി
- 2011-12 ---ശ്രീമതി പി.രമണിക്കുട്ടി അമ്മ
- 2012-14 -- -ശ്രീ.കെ.സന്തോഷ് കുമാർ
- 2014 ---ശ്രീമതി പി.നളിനിക്കുട്ടി അന്തർജനം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഗീതാഹിരണ്യൻ --സാഹിത്യം
- സുരേഷ് കുമാർ --സിവിൽ സർവീസ്
- സുരേന്ദ്രൻ --റ്റി.വി.ചാനൽ പ്രവർത്തകൻ
- എൻ.മോഹനൻ-- സാഹിത്യം
- ശ്യാംനാഥ് --സാഹിത്യം
- ശ്രീവിദ്യ .പി .ഐ---സിവിൽ സർവീസ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="9.032256" lon="76.819839"> 8.980714, 76.851768, High School kottavattom </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 39045
- 1951ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ