"കെ.പി.എം.എച്ച്.എസ്സ്.എസ്സ്. ചെറിയവെളിനല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 251: വരി 251:
===ഓണാഘോഷം===
===ഓണാഘോഷം===
[https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:39006_anas_muhammed1.png എച്ച് എസ് ഒന്നാംസ്ഥാനം]
[https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:39006_anas_muhammed1.png എച്ച് എസ് ഒന്നാംസ്ഥാനം]
<gallery>
പ്രമാണം:39006mubarak2.jpg|എച്ച് എസ് രണ്ടാംസ്ഥാനം
പ്രമാണം:39006aromal3.jpg|എച്ച് എസ് മൂന്നാംസ്ഥാനം
</gallery>


==വഴികാട്ടി==
==വഴികാട്ടി==

22:32, 2 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

കെ.പി.എം.എച്ച്.എസ്സ്.എസ്സ്. ചെറിയവെളിനല്ലൂർ
വിലാസം
ചെറിയവെളിനല്ലൂർ

ചെറിയവെളിനല്ലൂർ പി.ഒ,
കൊല്ലം
,
691516
,
കൊല്ലം ജില്ല
സ്ഥാപിതം1 - ജൂൺ - 1956
വിവരങ്ങൾ
ഫോൺO4742466069
ഇമെയിൽkpmhss1956@gmail.com
കോഡുകൾ
സ്കൂൾ കോഡ്39006 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഎ . സന്തോഷ്
പ്രധാന അദ്ധ്യാപകൻബിപിൻ ഭാസ്കർ
അവസാനം തിരുത്തിയത്
02-09-2019Kpmhss
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കൊല്ലം ജില്ലയിലെ വെളിനല്ലുർ പഞ്ചായത്തിലെ എക ഹയർസെക്കന്ററിവിദ്യാലയമാണ് കെ.പി.എം.എച്ച്.എസ്സ്.എസ്സ്.1956-ൽഅപ്പർപ്രൈമറിസ്കൂളായി2000-ൽഹയർസെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു.ഈഗ്രാമത്തിന്റെപ്രകാശമായ ഈ സരസ്വതി ക്ഷേത്രം ചെറിയവെളിനല്ലൂരിന്റെ പുരോഗതിയുടെ നാഴികകല്ലായി.ഇന്ന് എൽകെജി മുതൽഹയർസെക്കന്ററിവരെയായി2500-ലധികം പഠിക്കുന്ന ഈവിദ്യാലയംആരംഭിച്ചത് ശ്രീമാൻകെ.കുട്ടൻ പിള്ളയാണ്ആദ്യ പ്രഥമാധ്യപകനായി ശ്രീ.എൻചന്ദ്രസേനൻസാറിനെ നിയമിച്ചു.തുടർന്ന്,ജി.ഭാസ്കരകുറുപ്പുസാർ പ്രഥമഅധ്യപകരായി.1965-ൽഈസ്കൂൾഹൈസ്കൂളായിഉയർത്തപ്പെട്ടു.ജി.ഭാസ്കരകുറുപ്പ് സാർഹൈസ്കൂളിന്റെ പ്രഥമാധ്യപകനായിപിന്നീട് ഈസ്കൂളിൽ നിരവധി പ്രശസ്തരായ അധ്യാപകരും വിദ്യാർഥികളുംഇവിടം സമ്പന്നമാക്കി.കലാകായിക രംഗങ്ങളിൽഅനേകംവർഷങ്ങളായിഈ സ്കൂളിന്റെ വ്യക്തിമുദ്ര നിലനിൽക്കുന്നതാണ്.1998-ൽഈ സ്കൂളിന്റെവിദ്യാർത്ഥിനിയായ നിഖില.ജി.എസ്,എസ്.എസ്.എസ്എൽസി.പരീക്ഷയിൽ ആറാം റാങ്ക് നേടുകയുണ്ടായി നാട്ടുകാരും മാനേജ്മെന്റിന്റേയും പ്രവർത്തനഫലമായി2000-ൽഈ സ്കൂളിന്.ഹയർസെക്കന്ററിവിഭാഗം ലഭ്യമായി.ആദ്യ പ്രിൻസിപ്പാളായി ശ്രീ.ജീ.രാജലക്ഷമിടീച്ചർനിയമിതയായി.പ്രൈമറി സ്കൂളായി ആരംഭിച്ച ഈസ്ഥാപനം വളർച്ചയുടെപടവുകൾ താണ്ടി ഇന്ന് എൽ.കെ.ജി.മുതൽഹയർസെക്കന്ററി വരെയുള്ളസ്കൂൾ വിഭാഗവും അതോടൊപ്പം ബി.എ‍ഡ് കോളേജും ഉൾപ്പെടുന്ന ഒരുസ്കൂൾ കോംപ്ലക്സായി ഉയർന്നിരിക്കുന്നു.ഹയർ സെക്കന്ററി വിഭാഗത്തിന്റെ പ്രിൻസിപ്പാളായി ശ്രീ,എ.സന്തോഷ് സാറും ഹൈസ്കൂൾ വിഭാഗം ഹെഡ്മാസ്റ്ററായിശ്രീ.ബിപിൻഭാസ്കർ സാറും പ്രവർത്തിച്ചു വരുന്നു

ഭൗതികസൗകര്യങ്ങൾ

നാല് ഏക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.ഹൈസ്കൂളിൽആറു കെട്ടിടങ്ങളിലായി നാല്പത്തരണ്ട് ക്ലാസ് മുറികളും ഹയർസെക്കന്ററിക്കായി മൂന്ന് നിലകളും കെട്ടിടങ്ങളും ഉണ്ട്.ഇതോടൊപ്പം ഒരു ബി.എഡ്സെന്ററും പ്രവർത്തിക്കുന്നു.അതി വിശാലമായ കളിസ്ഥലം വിദ്യലയത്തിലുണ്ട്. രണ്ട് കമ്പ്യൂട്ടർ ലാബുകൾ സുസജ്ജമായ ലൈബ്രറി,റീഡിംഗ് റും, ലാബ് എന്നിവയുമുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

.ചെറിയവെളിനല്ലൂർകാവടിയിൽശ്രീമാൻകെ.കുട്ടൻപിള്ളയാണ്ഈ സ്കൂളിന്റെ സ്ഥാപക മാനേജർ .അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ഈ സ്കൂൾ കുട്ടൻപിള്ള മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നു.അദ്ദേഹത്തിന്റെ മകനായ ശ്രീ കെ . മണിയാണ് ഇപ്പോഴത്തെ മാനേജർ

എസ് ആർ ജി

2018 ജൂൺ 1 നു തന്നെ സ്റ്റാഫ് മീറ്റിംഗ് കൂടി സബ്ജക്ട് കൗൺസിൽ കൺവീനർമാരെ തെരഞ്ഞെടുത്തു. ഇതിൽ നിന്നും എസ് ആർ ജി കൺവീനർ ആയി എസ് പ്രേമയെ തെരഞ്ഞടുത്തു. എസ് ആർ ജിയുടെ നേതൃത്വത്തിൽ വാർഷിക കലണ്ടറും മാസകലണ്ടറും തയ്യാറാക്കി പ്രവർത്തനങ്ങൾ നടത്തി വരുന്നു. പത്താം ക്ലാസിലെ കുട്ടികൾക്ക് ജൂൺ മാസം മുതൽ തന്നെ വൈകുന്നേരം ഒരു മണിക്കൂർ ക്ലാസ് നടത്തി വരുന്നു. പത്താം ക്ലാസിലെ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടു പിടിച്ച് അവർക്ക് ഉച്ചയ്ക്ക് ഒരു മണിക്കൂർ പ്രത്യേക ക്ലാസ് എടുക്കുന്നതിനു തീരുമാനിക്കുകയും അതിന്റെ ചുമതല പ്രീത ടീച്ചറിനു നൽകുകയും ചെയ്തു.ഒൻപതാം ക്ലാസിലെ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കുള്ള നവപ്രഭ ,അ‍ഞ്ച്, എട്ട് ക്ലാസുകളിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കുള്ള ശ്രദ്ധ എന്നിവയുടെ ചാർജുകൾ യഥാക്രമം അധ്യാപകരായ ജി മഞ്ജു നായർ,, എം ഷീബ, ബി കെ ബിന്ദു എന്നിവർക്കു നൽകി .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  1. ശ്രീ.എൻചന്ദ്രസേനൻ
  2. ശ്രീ.കെ.രാഘവകുറുപ്പ്
  3. ശ്രീ.എൻ.ചന്ദ്രശേഖരപിള്ള
  4. ശ്രീ.ജി.ഭാസ്കരകുറുപ്പ്
  5. ശ്രീ.പി.എൻകുഞ്ഞുകൃഷ്ണൻനായർ
  6. ശ്രീമതി .എൻഓമന
  7. ശ്രീമതി.കെ.അംബികാദേവി
  8. ശ്രീമതി.കെ.തങ്കമ്മ
  9. ശ്രീമതി .ജി.ശ്രീകുമാരി
  10. ശ്രീ തോമസ്
  11. ശ്രീമതി.കെ.തങ്കമണിയമ്മ
  12. ശ്രീ ജി.രവീന്ദ്രൻനായർ
  13. ശ്രീമതി.എൻതങ്കമ്മ
  14. ശ്രീമതി .ജി.രാജലക്ഷ്മി
  15. ശ്രീ . ജി. ഗോപകുമാർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ.തര്യൻ‍(എസ്.എസ്.എൽസി റാങ്ക് ജേതാവ്)
  2. ഡോ.ഗോപാലകൃഷ്ണൻ(പരിയാരം മെഡി.കോളേജ്)
  3. ഡോ.കെ.കെ.യൂനസ് കുട്ടി(എം.ജി.യൂണിവേഴ്സിറ്റി)
  4. കലാമണ്ഡലം രാജശേഖരൻ(കലാമണ്ഡലം പ്രിൻസിപ്പാൾ)
  5. കെ.സുബൈർ ഖാന്(ലാൻ‍ഡ് ഡെവലപ്പ്മെൻഡ്)
  6. ബി.രവീന്ദ്രൻ (ഡി.ഡി വിദ്യാഭ്യാസ വകുപ്പ്)
  7. ഡോ.നിഖില.ജി.എസ്സ്.(എസ്സ്എസ്സ്എൽസി ആറാം റാംങ്ക് ജേതാവ്)
  8. അനീഷ് രാജൻ(I.S.R.O.)

അദ്ധ്യാപകർ

  1. ബിപിൻ ഭാസ്കർ (ഹെഡ് മാസ്റ്റർ)
  2. ബി.എസ്സ്.ഗിരിജ
  3. ശ്രീജ .ജെ.എസ്സ്.
  4. .രാജേഷ്.കെ.എസ്സ്
  5. വി.വിനോദ് കുമാർ
  6. സാജു ഭാസ്കർ
  7. ഡി.കൃഷ്ണകുമാരി
  8. എസ്സ്.ദിലീപ് കുമാർ
  9. പി.എസ്സ്.ഷൈനി
  10. എസ്സ്.സിന്ധു
  11. എസ്സ്.ബുഷ്റാ ബീവി
  12. ബി.ശ്രീജ
  13. ജി.മഞ്ജു നായർ‍‍‍
  14. നിഷാ രാജൻ‍‍
  15. എസ്സ്.ഷിഹാബുദീൻ
  16. വൈ.സിനി
  17. ഷൈല.കെ.കോശി
  18. താര.പി.വിജയ്
  19. എം.ഷീബ
  20. എ.അനൂപ്
  21. എസ്സ്.ശ്രീജിത്ത് കുമാ൪
  22. നിഷാ ഉണ്ണികൃ‍ഷ്ണൻ
  23. കെ.ബി.സുരേഷ് കുമാർ
  24. സി.മായ
  25. സന്ധ്യാരവി
  26. പി.പി.പ്രീത
  27. ആർ‍‍‍‍‍‍.ഷേർളി
  28. കെ.കല
  29. പി.എസ്സ്.സ്മിത
  30. എം.കെ.മിനി
  31. ആർ‍‍‍‍.സേതുലക്ഷ്മി
  32. എസ്സ്.പ്രേമ
  33. കെ.കല
  34. വി.എസ്സ് ബിന്ദു
  35. കെ.രാജീവ്
  36. എസ്സ്.അംബിക
  37. എം.സലീം
  38. വി.ശ്രീജ
  39. ആർ‍‍‍‍.അനിൽകുമാർ
  40. എൽ‍‍‍‍.ഷിബില
  41. എസ്.സ്മിത
  42. ബി.കെ.ബിന്ദു
  43. എം.സലീന ബീവി
  44. ജിജി ജോർ‍‍ജ്
  45. എം.അയൂബ്ഖാൻ
  46. പ്രീതി ഡാനിയെൽ
  47. എം.എസ്.നിസാദ്
  48. സിബീനഎഎം
  49. സ്മിതഭാസ്കർ
  50. ജി.അജിത കുമാരി
  51. ജെ . എസ്സ്.ബുഷ്റ
  52. രജ്ഞിനി.യു .ജി
  53. സജിത.എ
  54. കെ.രജനി
  55. എസ്.റാഹത്ത്
  56. എസ്.ഷൈല
  57. ബി.പ്രമോദ്
  58. കെ.ഗുലാബ് ഖാൻ
  59. എലിസബത്ത് പി.വർഗീസ്
  60. എസ്.ലിബീന ബീവി
പ്രമാണം:Full A+

2019-2020 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ

എസ് എസ് എൽ സി റിസൾട്ട് 2019

ഈ അധ്യയനവർഷം ജൂൺ 6 ന് ആരംഭിച്ചു. എങ്കിലും മെയ് മാസത്തിൽ സമീപത്തുള്ള സ്കൂളിലെ കുട്ടികൾക്ക് പ്രയോജനപ്പെടും വിധം ഒരു പരിശീലനം സ്കൂളിന്റെ അടൽ ടിങ്കറിങ് ലാബിൽ നടന്നു.കുട്ടികളുടെ കഴിവിനെ പ്രോത്സാഹിപ്പിക്കുന്ന ധാരാളം പ്രവർത്തനങ്ങൾ ലാബിൽ നടക്കുന്നുണ്ട് .2018 -19 അധ്യയന വർഷം പത്താം ക്ലാസ്സിൽ പരീക്ഷ എഴുതിയ 256 കുട്ടികളിൽ 56 പേർക്ക് ഫുൾ എ+ ഉൾപ്പെടെ 99% വിജയം കരസ്ഥമാക്കുകയുണ്ടായി. പരാജയപ്പെട്ട കുട്ടികൾ say പരീക്ഷ എഴുതി വിജയിക്കുകയും അങ്ങനെ സ്കൂളിന് 100 ശതമാനം വിജയം കരസ്ഥമാക്കാൻ കഴിയുകയും ചെയ്തു.

യു എസ് എസ് റിസൾട്ട് 2019

യു എസ് എസിന് കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ തന്നെ മികച്ച വിജയം കാഴ്ച വയ്ക്കാൻ കഴിഞ്ഞു യു എസ് എസ് സ്കോളർഷിപ്പിന് 12 കുട്ടികൾ അർഹരായി

എൻ എം എം എസ് സ്കോളർഷിപ്പ്

എൻ എം എം എസ് സ്കോളർഷിപ്പ് പരീക്ഷ എഴുതിയ കുട്ടികളിൽ സാന്ദ്ര രാജ് എന്ന കുട്ടി സ്കോളർഷിപ്പിന് അർഹയായി

രാജ്യ പുരസ്കാർ

സ്കൗട്ട് & ഗൈഡ് നടത്തിയ രാജ്യപുരസ്കാർ പരീക്ഷയിൽ പങ്കെടുത്ത കുട്ടികളിൽ 19 പേർ രാജ്യപുരസ്കാറിന് അർഹരായി.

പ്രവേശനോത്സവം

             സ്കൂൾ തുറക്കുന്നതിന്റെ ഭാഗമായി മുന്നൊരുക്കങ്ങൾക്ക് വേണ്ടി ജൂൺ ഒന്നാം തീയതി മീറ്റിങ് കൂടുകയുണ്ടായി.വിവിധ കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുത്തു .വിവിധ സബ്ജക്ട് കൗൺസിൽ കൺവീനർമാരെ തെരഞ്ഞെടുക്കുകയും എസ്  ആർ ജി കൺവീനർ ആയി കെ. കലയെ തെരഞ്ഞെടുക്കുകയും ചെയ്തു.

സബ്ജക്ട് കൗൺസിൽ എച്ച് എസ്

  • മലയാളം- സ്മിത പി. എസ്
  • ഇംഗ്ലീഷ് -അനൂപ് എ
  • ഹിന്ദി - കല കെ
  • സോഷ്യൽ സയൻസ് -ഷൈനി പി എസ്
  • ഫിസിക്സ് -ദിലീപ് കുമാർ എസ്
  • കെമിസ്റ്ററി - മഞ്ജു നായർ ജി
  • ബയോളജി -നിഷ രാജൻ
  • കണക്ക് - ബി എസ് ഗിരിജ
  • ഐ ടി - നിഷ രാജൻ
  • പ്രവൃത്തിപരിചയം -വി ശ്രീജ
  • ഫിസിക്കൽ എഡ്യൂക്കേഷൻ - ബി പ്രമോദ്
  • സംഗീതം- ആർ അനിൽ കുമാർ
  • അറബിക് - സലിം എം
  • സംസ്കൃതം - അംബിക എസ്

സ്റ്റാഫ് കൗൺസിൽ

  • ബിപിൻ ഭാസ്കർ (ഹെഡ്മാസ്റ്റർ )
  • കെ.എസ് രാജേഷ് (സ്റ്റാഫ് സെക്രട്ടറി )
  • എം അയൂബ്‌ ഖാൻ
  • കെ ഗുലാബ് ഖാൻ
  • എ അനൂപ്
  • ആർ സുബാഷ്
  • എസ് പ്രേമ
  • ഡി കൃഷ്ണകുമാരി
  • അജിത കുമാരി
  • നിഷാ രാജൻ
  • ശ്രീജ ജെ എസ്‌
  • കല കെ (എസ് ആർ ജി കൺവീനർ )

ജൂൺ 6 ന് പ്രവേശനോത്സവത്തോടനുബന്ധിച്ച് രാവിലെ 9 മണിക്ക് തന്നെ +2 വിഭാഗത്തിൽ വച്ച് പ്രിൻസിപ്പൽ ശ്രീ . സന്തോഷ് സാർ സ്വാഗത പ്രസംഗം നടത്തി.വെളിനല്ലൂർ പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീമതി ഷീജ നൗഷാദ് ഉദ്‌ഘാടനം നടത്തി . അതിനു ശേഷം കുട്ടികൾ പ്രവേശനോത്സവ ഗാനം ആലപിച്ചു.2018 -2019 അധ്യയനവർഷം SSLC ക്ക്ഫുൾ എ+ നേടിയ 56 കുട്ടികൾക്ക് സ്കൂളിന്റെ പേരിലുള്ള മൊമെന്റോ നൽകി അനുമോദിച്ചു. കണക്കിന് എ+ നേടിയ കുട്ടികൾക്ക് കണക്കധ്യാപകർ ഏർപ്പെടുത്തിയ മൊമെന്റോയും ഈ ചടങ്ങിൽ വിതരണം ചെയ്തു. വിദ്യാഭ്യാസ മന്ത്രി നൽകിയ സന്ദേശം പ്രഥമാധ്യാപകൻ ശ്രീ.ബിപിൻ ഭാസ്കർ സാർ കുട്ടികൾക്ക് പകർന്നു കൊടുത്തു . തുടർന്ന് നടത്തിയ ചടങ്ങിൽ സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് സ്കൂൾ സംരക്ഷണ സമിതി രക്ഷാധികാരിയായി ശ്രീ.മജീദ് സാർ സ്കൂളിന്റെ പ്രോഗമനത്തെ കുറിച്ച സംസാരിക്കുകയുണ്ടായി. വാർഡ് മെമ്പർ ജെയിംസ് എൻ ചാക്കോ , മുൻ ഡിഡി രവീന്ദ്രൻ സാർ, പി ടി എ പ്രസിഡണ്ട് സജീവൻ ചെയർമാൻ കെ സി സെബാസ്റ്റ്യൻ , കൺവീനർ ബി.ശ്രീകുമാർ എന്നിവർ സംസാരിച്ചു.പൂർവ വിദ്യാർത്ഥിയായ സച്ചിദാനന്ദിന്റെ വയലിൻ കച്ചേരിയും സ്കൂളിലെ മറ്റു കുട്ടികളുടെ ഗാനാലാപനവും ഉണ്ടായിരുന്നു.വിവിധ ക്ലബ്ബുകളുടെ ബാനറുകളും NCC , JRC ,സ്കൗട്ട് & ഗൈഡ് കുട്ടികളുടെ സാന്നിധ്യത്തിൽ നവാഗതരെ സ്വാഗതം ചെയ്യുകയും മധുരം നൽകുകയും ചെയ്തു.വിത്തോട് കൂടിയ പേപ്പർ പേന കുട്ടികൾക്ക് നൽകി.സ്റ്റാഫ് സെക്രട്ടറി കെ.എസ് രാജേഷ് സാർ നന്ദി പ്രകാശിപ്പിച്ചു

പരിസ്‌ഥിതി ദിനം

                   ജൂൺ 5  പരിസ്‌ഥിതി ദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ വന്ന വൃക്ഷത്തൈകൾ വിതരണം ചെയ്തു.ഹെൽത്ത് ക്ലബ്, ഇക്കോ ക്ളബ്, സോഷ്യൽ സയൻസ് ക്ലബ്, സ്കൗട്ട് & ഗൈഡ് എന്നിവയുടെ നേതൃത്വത്തിൽ സ്കൂൾ പരിസരത്ത് വൃക്ഷ ത്തൈകൾ നടുകയും സ്കൂൾ പരിസരം വൃത്തിയാക്കുകയും ചെയ്തു. ജൂൺ 7ന് NCC യുടെ പ്രവർത്തനങ്ങൾ തുടങ്ങി. ജൂൺ 11 ന് സെലക്ഷൻ നടത്തുകയും ചെയ്തു

വായനാ വാരം

                          ജൂൺ 11 ന് വായനവാരത്തോടനുബന്ധിച്ച് ഭാക്ഷ ക്ലബ്ബുകളുടെ നേതൃത്തത്തിൽ വിവിധ പരിപാടികൾ നടത്തി.വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായനാദിനാ  പ്രതിജ്ഞ , പി.എൻ പണിക്കർ അനുസ്മരണ പ്രഭാഷണം,നാടൻ പാട്ട് എന്നിവ നടത്തി.ഇംഗ്ലീഷിൽ IMPORTANCE OF READING നെ കുറിച്ച് ഒരു പ്രഭാഷണം അവതരിപ്പിച്ചു.ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വായന മത്സരം പോസ്റ്റർ രചന ,   കവിത രചന ,ക്വിസ് മത്സരം എന്നിവ നടത്തി.അറബ് ,സംസ്കൃതം എന്നീ ഭാഷകളിൽ പുതുമയാർന്ന പ്രവർത്തനങ്ങൾ കാഴ്ച വച്ചു .എല്ലാ മത്സരങ്ങളിലെയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
                           ജൂൺ 21 ന് യോഗാ ദിനം ആചരിച്ചു.അതിനോടനുബന്ധിച്ച് NCC കേഡറ്റുകൾക്ക് പരിശീലനം നൽകി. 
                      ജൂൺ 26 ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കളയപുരം ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ നാടകം സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. സയൻസ് ക്ലബ്ബിന്റെയും ഹെൽത്ത് ക്ലബ്ബിന്റെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട പോസ്റ്റർ രചനയും ക്വിസ് മത്സരവും നടത്തി. വെളിനല്ലൂർ ഹെൽത്ത് സെന്റസുപ്പർവൈസർ ബോധവൽക്കരണ ക്ലാസ് എടുത്തു. 
                       ജൂലൈ 8 ന്  സീഡ് ക്ലബ്ബുമായി ബന്ധപ്പെട്ട് അടുക്കള തോട്ട നിർമാണവും അതിന്റെ ആദ്യപടിയായി ഇല കൃഷി തോട്ടവും ഉണ്ടാക്കി.നേച്ചർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സോഷ്യൽ ഫോറ സ്ട്രിയുടെ പഠന ക്ലാസും ഫിലിം ഷോയും  ക്ലബ് ഉത്ഘാടനവും നടത്തി. പഠന ക്ലാസ് റിട്ട : റേഞ്ച് ഓഫീസർ ബാബു രാജേന്ദ്രൻ സാർ നിർവഹിച്ചു.
                 ജൂലൈ 11 ന് ജനസംഖ്യ ദിനത്തോടനുബന്ധിച്ച് സോഷ്യൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സെമിനാർ , പോസ്റ്റർ രചന മത്സരം പ്രബന്ധാവതരണം, ക്വിസ് മത്സരം എന്നിവ നടത്തി.
                   ജൂലൈ 21 ചന്ദ്ര ദിനത്തോടനുബന്ധിച്ച് സീഡ് ക്ലബ്ബിന്റെയും സയൻസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ചന്ദ്രയാൻ 2 ന്റെ വിക്ഷേപണം മുഴുവൻ കുട്ടികൾക്കും തത്സമയം കാണിക്കാൻ സാധിച്ചു. ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം നടത്തി .  

ഹിരോഷിമ ദിനം

ഹിരോഷിമ ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികൾ നടത്തുകയുണ്ടായി.ഹിരോഷിമദിന ഓർമ്മക്കുറിപ്പ് ,യുദ്ധവിരുദ്ധ നാടകം സഡാക്കോ നിർമ്മാണം വിശ്വശാന്തീ മരം ,സമാധാനത്തിനൊരു കയ്യൊപ്പ് , പോസ്റ്റർ രചന , ക്വിസ് മത്സരം, യുദ്ധവിരുദ്ധ റാലി എന്നിവ നടത്തി

ഓണാഘോഷം

എച്ച് എസ് ഒന്നാംസ്ഥാനം

വഴികാട്ടി

" വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

ആയൂർ - ഓയൂർ റോഡിൽ റോ‍ഡുവിള എന്ന സ്ഥലത്തു നിന്നും അര കിലോമീറ്റർ ഉള്ളിലായി സ്കൂൾ സ്ഥിതി ചെയ്യുന്നു. റോഡ് മാർഗ്ഗം സ്കൂളിൽ എത്തിച്ചേരാം.10 മിനിട്ട് ഇടവിട്ട് KSRTC അഞ്ചൽ ,കൊട്ടിയം ഭാഗങ്ങളിലേയ്ക്ക് സർവ്വീസ് നടത്തുന്നു.അടുത്ത റെയിൽവെ സ്റ്റേഷൻ കൊല്ലവും എയർപോർട്ട് തിരുവനന്തപുരവുമാണ് {{#multimaps:8.8816213,76.8102331}}

|}