ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എച്ച് എസ് കല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ghskalloor (സംവാദം | സംഭാവനകൾ)
No edit summary
Ghskalloor (സംവാദം | സംഭാവനകൾ)
No edit summary
വരി 172: വരി 172:
പ്രമാണം:Vegitable cabbage.png|thumb|സ്കൂൾ കാബേജ് തോട്ടം
പ്രമാണം:Vegitable cabbage.png|thumb|സ്കൂൾ കാബേജ് തോട്ടം
പ്രമാണം:Cabbage 2.png|thumb|കാബേജ് വിളവെടുപ്പ്
പ്രമാണം:Cabbage 2.png|thumb|കാബേജ് വിളവെടുപ്പ്
പ്രമാണം:CAB.jpeg|thumb|കാബേജ് വിളവെടുപ്പ്
പ്രമാണം:Class room.png|thumb|ഹൈടെക്ക് ക്ലാസ് റൂം
പ്രമാണം:Class room.png|thumb|ഹൈടെക്ക് ക്ലാസ് റൂം
പ്രമാണം:Cycle news.png|thumb|സൈക്കിൾ വിതരണം പത്രവാർത്ത
പ്രമാണം:Cycle news.png|thumb|സൈക്കിൾ വിതരണം പത്രവാർത്ത
വരി 192: വരി 193:
പ്രമാണം:School photo after painting.png|thumb|സ്കൂൾ കാഴ്ച  
പ്രമാണം:School photo after painting.png|thumb|സ്കൂൾ കാഴ്ച  
പ്രമാണം:School vegetable garden.png|thumb|സ്കൂൾ പച്ചക്കറിത്തോട്ടം
പ്രമാണം:School vegetable garden.png|thumb|സ്കൂൾ പച്ചക്കറിത്തോട്ടം
പ്രമാണം:CAB2.jpeg|thumb|കാബേജ് വിളവെടുപ്പ്
പ്രമാണം:Speech.png|thumb|പരിസ്ഥിതി സൗഹൃദ വിദ്യാലയം
പ്രമാണം:Speech.png|thumb|പരിസ്ഥിതി സൗഹൃദ വിദ്യാലയം
പ്രമാണം:Sports prize.png|thumb|കായികമേള സർട്ടിഫിക്കറ്റ് വിതരണം
പ്രമാണം:Sports prize.png|thumb|കായികമേള സർട്ടിഫിക്കറ്റ് വിതരണം
പ്രമാണം:Sslc award.png|thumb|എസ്എസ്എൽസി വിജയികൾക്ക് ഉപഹാരം
പ്രമാണം:Sslc award.png|thumb|എസ്എസ്എൽസി വിജയികൾക്ക് ഉപഹാരം
പ്രമാണം:News hitech.jpeg|thumb|ഹൈടെക്ക് ക്ലാസ്സ് പത്രത്താളിലൂടെ
പ്രമാണം:Sachin project.jpeg|thumb|പ്രജക്ട് അവതരണം
പ്രമാണം:SACHIN.jpeg|thumb|പ്രൊജക്ട് അവതരണത്തിന് സമ്മാനം ഏറ്റുവാങ്ങുന്നു.
Image:
Image:
Image:
Image:

08:57, 4 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

നാട്ട്ചരിതമുറങ്ങുന്ന വയനാടിന്റെ ഹൃദയത്തുടിപ്പുകൾ നെഞ്ചിലേറ്റിവാങ്ങി ഒരായിരം വിജയഗാഥകൾ രചിച്ച് മുന്നേറുന്ന കല്ലൂർ ഗവ.ഹയർസെക്കണ്ടറി സ്കൂളിന്ന് 125-ാം പിറന്നാളിന്റെ നിറവിലാണ്. നൂൽപ്പുഴ പഞ്ചായത്തിന്റെ വിദ്യാതട്ടകത്തിൽ തങ്കലിപികളിൽ ആലേഖനം ചെയ്യപ്പെട്ട മഹനീയ സ്ഥാപനമായി മാറുവാൻ ഇന്ന് ഈ വിദ്യാലയത്തിന് കഴിഞ്ഞിരിക്കുന്നു. ഒരു ശതാബ്ദത്തിലേറെയായി അക്ഷര വെളിച്ചത്തോടൊപ്പം കലാകായിക-ശാസ്ത്ര-സാംസ്കാരിക-രംഗങ്ങളിൽ മികവുകളുടെ വർണ്ണക്കാഴ്ചയൊരുക്കി, പുതുസ്വപ്നങ്ങൾക്ക് ഊടും പാവും തീർത്ത്, ഗ്രാമചേതനക്ക് പുത്തനുണർവ്വ് പകർന്ന് മുന്നേറുകയാണ് വിദ്യാലയ മുത്തശ്ശി. സമൃദ്ധമായ ശിഷ്യ സമ്പത്തും വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടനവധി വ്യക്തിത്വങ്ങളും വിദ്യാലയത്തിന്റെ യശ്ശസ്സിനെ വാനോളമുയർത്തിയിരിക്കുന്നു. പാഠ്യപദ്ധതിയും പഠനതന്ത്രങ്ങളും കാലാനുശ്രിതമായി പരിവർത്തിതമായപ്പോൾ വിദ്യാലയത്തിന്റെ അടിസ്ഥാന സൗകര്യങ്ങളും പഠന സങ്കേതങ്ങളും ഒരു പരിധിവരെ ആധുനികവത്ക്കരിക്കപ്പെട്ടു. വിദ്യാഭ്യാസ വകുപ്പ്, തദ്ധേശഭരണ വകുപ്പ്, പട്ടിക ജാതി പട്ടിക വർഗ്ഗ വകുപ്പ്, ആരോഗ്യ വകുപ്പ്,അധ്യാപക രക്ഷകർതൃ സമിതി എന്നിവയുടെ കർമ്മ പദ്ധതികൾ ഈ വിദ്യാലയത്തിന്റെ മുഖഛായമാറ്റി വിദ്യാലയാന്തരീക്ഷം ശിശു സൗഹൃദമാക്കിയിരിക്കുന്നു. നൂൽപ്പുഴ പഞ്ചായത്തിന്റെ വിദ്യാനഭസ്സിൽ ആഴത്തിൽ ജ്വലിക്കുന്ന അറിവിന്റെ അക്ഷരനാളമായ് കല്ലൂർ ഗവ.ഹയർസെക്കണ്ടറി സ്കൂൾ മാറിയിരിക്കുന്നു. Ghss kalloor hitech class2 നാലുമണിപൂവ് QR CODE
സ്കൂൾ മാഗസിൻ"നാലുമണിപൂവ്" വായിക്കുവാൻ നൽകിയിരിക്കുന്ന ക്യുആർ കോഡ് സ്കാൻ ചെയ്യു

ഗവ. എച്ച് എസ് കല്ലൂർ
വിലാസം
കല്ലൂർ

673592
,
വയനാട് ജില്ല
സ്ഥാപിതം16 - 12 - 1889
വിവരങ്ങൾ
ഫോൺ04936270715
ഇമെയിൽghskalloor@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15058 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല[[വയനാട്/എഇഒ സുൽത്താൻബത്തേരി

‌ | സുൽത്താൻബത്തേരി

‌]]
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽരവിശങ്കർ
പ്രധാന അദ്ധ്യാപകൻഇ എൻ രവീന്ദ്രൻ
അവസാനം തിരുത്തിയത്
04-03-2019Ghskalloor

[[Category:സുൽത്താൻബത്തേരി

‌ ഉപജില്ലയിലെ വിദ്യാലയങ്ങൾ]]

ക്ലബ്ബുകൾ
പ്രോജക്ടുകൾ




സ്ഥാനം

കല്ലൂർ ഗവ. ഹൈസ്ക്കൂൾ നൂൽപ്പുഴ പഞ്ചായത്തിലെ 6-ാം വാർഡിൽ ദേശീയപാത 212ന്റെ പാർശ്വ ഭാഗത്ത് സ്ഥിതിചെയ്യുന്നു. 1990ൽ മൂലങ്കാവ് ഹൈസ്ക്കൂൾ നിലവിൽ വരുന്നതുവരെ നൂൽപ്പുഴ പഞ്ചായത്തിലെ ഏക ഹൈസ്ക്കൂൾ ആയിരുന്നു ഇത്.സുൽത്താൻ ബത്തേരി നഗരത്തിന്റെ ഹൃദയഭാഗത്ത് നിന്ന് 8 കി.മീ അകലെ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർവിദ്യാലയമാണ് കല്ലൂർ ഗവ. ഹൈസ്കൂൾ. നൂൽപ്പുഴ പഞ്ചായത്തിലെ ആറാം വാർഡിലെ കല്ലൂർ 66. എന്ന സ്ഥലത്ത് 1889 ൽബ്രിട്ടീഷ് ഗവണ്മെൻറ് സ്ഥാപിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.കല്ലൂർ ഗവ. ഹൈസ്ക്കൂൾ നൂൽപ്പുഴ പഞ്ചായത്തിലെ 6-ാം വാർഡിൽ ദേശീയപാത 212ന്റെ പാർശ്വ ഭാഗത്ത് സ്ഥിതിചെയ്യുന്നു. 1990ൽ മൂലങ്കാവ് ഹൈസ്ക്കൂൾ നിലവിൽ വരുന്നതുവരെ നൂൽപ്പുഴ പഞ്ചായത്തിലെ ഏക ഹൈസ്ക്കൂൾ ആയിരുന്നു ഇത്.സുൽത്താൻ ബത്തേരി നഗരത്തിന്റെ ഹൃദയഭാഗത്ത് നിന്ന് 8 കി.മീ അകലെ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർവിദ്യാലയമാണ് കല്ലൂർ ഗവ. ഹൈസ്കൂൾ. നൂൽപ്പുഴ പഞ്ചായത്തിലെ ആറാം വാർഡിലെ കല്ലൂർ 66. എന്ന സ്ഥലത്ത് 1889 ൽബ്രിട്ടീഷ് ഗവണ്മെൻറ് സ്ഥാപിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

പഠിതാക്കൾ

ഒന്നാം തരം മുതൽ 10-ാം തരം വരെയായി 693 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.കല്ലൂർ,മുത്തങ്ങ,പൊൻകുഴി,തകരപ്പാടി,കോളൂർ,കല്ലുമുക്ക്,മാറോട്,നെന്മേനിക്കുന്ന്,തോട്ടാമൂല, നായ്ക്കട്ടി, വെളുത്തൊണ്ടി,മറുക്കര തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികൾ ഇവിടെ പഠനത്തിനായി എത്തുന്നു.ജി എൽ പി എസ് മുത്തങ്ങ, ജി എൽ പി എസ് കല്ലുമുക്ക്, ശ്രീജയ എ എൽ പി എസ് നെന്മേനിക്കുന്ന്,എ എൽ പി എസ് നായ്ക്കട്ടി എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികൾ ഇവിടെ അഡ്മിഷൻ തേടുന്നു. കൂടാതെ മാറോട്, തകരപ്പാടി, കുമിഴി, പൊൻകുഴി തുടങ്ങിയ സ്ഥലങ്ങളിലുള്ള ഏകാധ്യാപക വിദ്യാലയങ്ങളിൽനിന്നും കുട്ടികൾ എത്തുന്നു. ഒന്നാം തരം മുതൽ 10-ാം തരം വരെയായി 723 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.

ചരിത്രം

കല്ലൂർ ഗവ. ഹൈസ്ക്കൂൾ നൂൽപ്പുഴ പഞ്ചായത്തിലെ 6-ാം വാർഡിൽ ദേശീയപാത 212ന്റെ പാർശ്വ ഭാഗത്ത് സ്ഥിതിചെയ്യുന്നു. 1990ൽ മൂലങ്കാവ് ഹൈസ്ക്കൂൾ നിലവിൽ വരുന്നതുവരെ നൂൽപ്പുഴ പഞ്ചായത്തിലെ ഏക ഹൈസ്ക്കൂൾ ആയിരുന്നു ഇത്.സുൽത്താൻ ബത്തേരി നഗരത്തിന്റെ ഹൃദയഭാഗത്ത് നിന്ന് 8 കി.മീ അകലെ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർവിദ്യാലയമാണ് കല്ലൂർ ഗവ. ഹൈസ്കൂൾ. നൂൽപ്പുഴ പഞ്ചായത്തിലെ ആറാം വാർഡിലെ കല്ലൂർ 66. എന്ന സ്ഥലത്ത് 1889 ൽ ബ്രിട്ടീഷ് ഗവണ്മെൻറ് സ്ഥാപിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. കല്ലൂർ,മുത്തങ്ങ,പൊൻകുഴി,തകരപ്പാടി,കോളൂർ,കല്ലുമുക്ക്,മാറോട്,നെന്മേനിക്കുന്ന്,തോട്ടാമൂല, നായ്ക്കട്ടി, വെളുത്തൊണ്ടി,മറുക്കര തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികൾ ഇവിടെ പഠനത്തിനായി എത്തുന്നു.ജി എൽ പി എസ് മുത്തങ്ങ, ജി എൽ പി എസ് കല്ലുമുക്ക്, ശ്രീജയ എ എൽ പി എസ് നെന്മേനിക്കുന്ന്,എ എൽ പി എസ് നായ്ക്കട്ടി എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികൾ ഇവിടെ അഡ്മിഷൻ തേടുന്നു. കൂടാതെ മാറോട്, തകരപ്പാടി, കുമിഴി, പൊൻകുഴി തുടങ്ങിയ സ്ഥലങ്ങളിലുള്ള ഏകാധ്യാപക വിദ്യാലയങ്ങളിൽനിന്നും കുട്ടികൾ എത്തുന്നു. വയനാട്ടിലെ തന്നെ ഏറ്റവും പഴക്കം ചെന്ന സ്ക്കൂളിലൊന്നാണ് കല്ലൂർ ഗവ ഹൈസ്ക്കൂൾ. ഈ വിദ്യാലയം 1889 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലാണ് ആരംഭിച്ചത്. ആദ്യ അദ്ധ്യാപകൻ തലശ്ശേരി സ്വദേശിയായ ശ്രീ മാധവൻ നായരാണ്.മുത്തങ്ങ,കല്ലുമുക്ക്,നായ്ക്കട്ടി, വെളുത്തൊണ്ടി,മറുക്കര തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികൾ ഇവിടെ പഠനത്തിനായി എത്തുന്നു.ജി എൽ പി എസ് മുത്തങ്ങ, ജി എൽ പി എസ് കല്ലുമുക്ക്, ശ്രീജയ എ എൽ പി എസ് നെന്മേനിക്കുന്ന്,എ എൽ പി എസ് നായ്ക്കട്ടി എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികൾ ഇവിടെ അഡ്മിഷൻ തേടുന്നു. കൂടാതെ മാറോട്, തകരപ്പാടി, കുമിഴി, പൊൻകുഴി തുടങ്ങിയ സ്ഥലങ്ങളിലുള്ള ഏകാധ്യാപക വിദ്യാലയങ്ങളിൽനിന്നും കുട്ടികൾ എത്തുന്നു. വയനാട്ടിലെ തന്നെ ഏറ്റവും പഴക്കം ചെന്ന സ്ക്കൂളിലൊന്നാണ് കല്ലൂർ ഗവ ഹൈസ്ക്കൂൾ. ഈ വിദ്യാലയം 1889 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലാണ് ആരംഭിച്ചത്. ആദ്യ അദ്ധ്യാപകൻ തലശ്ശേരി സ്വദേശിയായ ശ്രീ മാധവൻ നായരാണ്.

നാൾവഴികൾ

ഇന്നത്തെ തമിഴ്നാട്, കർണ്ണാടകയുടേയും ആന്ധ്രയുടേയും ചില ഭാഗങ്ങൾ, കേരളത്തിലെ മലബാർ എന്നിവ ഉൾപ്പെട്ട പ്രദേശമായിരുന്നു. വിദ്യാലയത്തിന്റെ ആരംഭം ബ്രിട്ടീഷ് സർക്കാറിന്റെ നിയമപരമായ തീരുമാനത്തിന്റെ ഫലമാണെന്ന് കരിതപ്പെടുന്നു. ഭരണ സംവിധാനത്തിന്റെ സുഗമമായ നടത്തിപ്പിന് കുറേയേറെ സാക്ഷരർ ഉണ്ടാകേണ്ടത് ബ്രിട്ടീഷ് സർക്കാറിന്റെ ആവശ്യമായിരുന്നു. ആദ്യകാലത്ത് വളരെ കുറച്ച് കുട്ടികൾ മാത്രമേ അധ്യായത്തിന് എത്തിയിരുന്നുള്ളൂ.ഇവരിൽ മിക്കവരും പട്ടികവർഗ്ഗ വിദ്യാർത്ഥികൾ ആയിരുന്നു. ശ്രീ മാധവൻ നായർക്ക് ശേഷം ഇവിടെ സേവനമനുഷ്ഠിച്ചവരിൽ ശ്രീ അമ്പക്കുറുപ്പ്, ഗോപാലൻ നമ്പ്യാർ, ബാലൻ എന്നിവർ ഉൾപ്പെടുന്നു.1889 മുതൽ 1956 വരെയുള്ള കാലഘട്ടത്തിൽ സ്ക്കൂൾ പല സ്ഥലങ്ങളിൽ പ്രവർത്തിച്ചിരുന്നതായി കരുതപ്പെടുന്നു. സ്ക്കൂളിന്റെ ആദ്യക്കാലത്തെ പേരിനെ സംബന്ധിച്ച് ഒരഭിപ്രായ സമന്വയത്തിൽ എത്തിച്ചേരാൻ കഴിയുന്നില്ല.1939 ലെ കുട്ടികളുടെ ഹാജർ പട്ടിക പരിശോധിച്ചതിൽ ഹിന്ദുബോർഡ് ബോയ്സ് എലമെന്ററി സ്ക്കൂൾ എന്നാണ് സ്ഥാപനത്തിന്റെ പേര് രേഖപ്പെടുത്തിയിരിക്കുന്നത്.

അപ്പർ പ്രൈമറി ആരംഭം

1956 -ൽ സ്ഥാപനം അപ്പർ പ്രൈമറി സ്ക്കൂളായി ഉയർത്തപ്പെട്ടു.6,7 എന്നീ ക്ലാസുകൾ ഉൾപ്പെടുത്തിയതോടെ കല്ലൂരിലെ സൗകര്യങ്ങൾ വളരെ പരിമിതമായി തീർന്നു. കല്ലൂർ 66 ൽ ഇപ്പോൾ സ്ഥിതിചെയ്യുന്ന സ്ഥലത്തിലേക്ക് സ്ഥാപനം മാറ്റപ്പെട്ടു. തെക്കൻ കേരളത്തിൽ നിന്നുള്ള കുടിയേറ്റക്കാരും ബ്രിട്ടീഷ് സൈന്യത്തിൽ സേവനമനുഷ്ഠിച്ചവരെ വയനാട്ടിൽ പുനരധിവസിപ്പിച്ചതിന്റെ ഫലമായി എത്തിയവരും ചേർന്നതോടെ വിദ്യാലയത്തിൽ പഠിക്കാൻ കൂടുതൽ കുട്ടികൾ വന്നു. കർത്താവ് മാഷ് എന്നറിയപ്പെട്ടിരുന്ന ഒരദ്ധ്യാപകനായിരുന്നു യു പി സ്ക്കൂളിലെ ആദ്യത്തെ ഹെഡ്മാസ്റ്റർ.ഇപ്പോൾ 1, 2 ക്ലാസുകൾ പ്രവർത്തിക്കുന്ന ഓടിട്ട കെട്ടിടമാണ് ആദ്യം നിർമ്മിച്ചത്. വള്ളിയിൽ മുഹമ്മദ് ഹാജിയായിരുന്നു അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് കമ്യൂണൽ പുറമ്പോക്കായി നീക്കിവെച്ചിരുന്ന 66 ലെ സ്ഥലം 1949 ൽ സ്ക്കൂളിനു വേണ്ടി വിട്ടുകൊടുത്തതായി ശ്രീ എ വി ശങ്കു അധികാരി സാക്ഷ്യപ്പെടുത്തുന്നു.

ഹൈസ്ക്കൂളിന്റെ ആരംഭം

ബത്തേരിയിലേക്ക് ഗതാഗത സൌകര്യം വളരെ പരിമിതമായിരുന്നു. ഹൈസ്ക്കൂൾ പഠനത്തിന് കാൽ നടയായി ബത്തേരിയിൽ പോകേണ്ടിയിരുന്നതും ചെലവ് താങ്ങാനാവാത്തതും പ്രൈമറി തലത്തോടെ പലരുടേയും പഠനം നിലയ്ക്കാൻ കാരണമായി. 1974-ൽ നൂൽപ്പുഴ യു പി സ്ക്കൂൾ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. ശക്തമായ ഒരു ജനകീയ കമ്മിറ്റിയുടെ അത്യധ്വാനം മൂലമാണ് ഇത് ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടത്. സ്ക്കൂൾ ആരംഭിക്കുന്നതിന് 32755 രൂപ ജനങ്ങളിൽ നിന്ന് പിരിച്ചെടുത്ത് സർക്കാരിൽ കെട്ടിവെച്ചിരുന്നു. ഫാ. ജോസഫ് കട്ടക്കയം, ശ്രീ എ വി ശങ്കു അധികാരി, ശ്രീ മാത്യൂ, വി ജോൺ, ശ്രീ സി രാമൻകുട്ടി, ശ്രീ ടി ഹുസൈൻ, ശ്രീ എ കെ അഹമ്മദ്, ശ്രീ എൻ ബാദുഷ എന്നിവരുടെ നേതൃത്വത്തിലാണ് സ്കൂളിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്തിയത്. 1974 ആഗസ്ത് മാസം 7ാം തീയതി കോഴിക്കോട് DEO ശ്രീമതി ഏലിയാമ്മ ഈപ്പൻ നൂൽപ്പുഴ ഗവ. ഹൈസ്ക്കൂൾ ഉൽഘാടനം ചെയ്തതോടെ കല്ലൂർ നിവാസികളുടെ സ്വപ്നം സാർത്ഥകമായി.ശ്രീ സദാനന്ദൻ മാസ്റ്റർ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. ശ്രീമതി നാരായണികുട്ടി, ഭാസ്കരൻ മാസ്റ്റർ തുടങ്ങിയവർ ആദ്യക്കാല പ്രധാനദ്ധ്യാപകരായിരുന്നു. 1995- 96 വർഷത്തിൽ നൂൽ.പ്പുഴ ഗവ ഹൈസ്ക്കൂൾ എന്ന പേര് ഗവ ഹൈസ്ക്കൂൾ കല്ലൂർ എന്നായി.

ഹയർസെക്കണ്ടറി ആരംഭം

2010 ൽ കല്ലൂർ ഗവ.ഹൈസ്കൂൾ ഹയർസെക്കണ്ടറിയായി ഉയർപ്പെട്ടു. കൊമേഴ്സ് ഹ്യുമാണിറ്റീസ് എന്നീ വിഭാഗങ്ങളിൽ ഓരോബാച്ചുവീതമാണ് ഇന്നിവിടെ പ്രവർത്തിക്കുന്നത്. ഹയർ സെക്കണ്ടറിയായി ഉയർത്തപ്പെട്ടത് ഈ വിദ്യാലയത്തിൽ നിന്നും പത്താം തരം വിജയിച്ചെത്തുന്ന വലിയൊരു വിഭാഗം വിദ്യാർഥികൾക്കും തുടർപഠനത്തിനുള്ള സാഹചര്യം സംജാതമാക്കിയിരിക്കുന്നു. പട്ടിക വർഗ്ഗ വിഭാഗത്തിൽ നിന്നും വലിയൊരു ശതമാനം കുട്ടികൾ പഠനത്തിനായി ഈ വിദ്യാലയത്തിലെത്തുന്നു എന്നത് അഭിമാനകരമാണ്. സാമൂഹിക, സാമ്പത്തിക, സാംസ്കാരിക അതിർവരമ്പുകൾക്കപ്പുറം സമത്വത്തിന്റെ കാഴ്ചയുമായി ജനകീയ വിദ്യാലയമെന്ന നിലയിലേക്കുയരുവാൻ ഇന്നീ വിദ്യാലയത്തിനായിരിക്കുന്നു.2014 വർഷം ഈ വിദ്യാലയത്തിന്റെ ശതോത്തര രജത ജൂബിലി ആഘോഷങ്ങൾക്ക് നാന്ദി കുറിച്ചു.

ഭൗതികസൗകര്യങ്ങൾ

ജിഎച്ച്എസ് കല്ലൂർ ഐടി ലാബ്

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. നല്ല രീതിയിൽ നിർമ്മിച്ചിട്ടുള്ള അടുക്കളയുണ്ട്. ശുചിത്വപൂർണമായ ചുറ്റുപാട് ഉറപ്പുവരുത്തി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിലെ മുഴുവൻ ക്ലാസ് റൂമുകളും ഹൈടെക്ക് നിലവാരത്തിലാണ് പ്രവർത്തിക്കുന്നത്. ഹയർസെക്കണ്ടറി വിഭാഗം ക്ലാസ്സ് മുറികളും ഹൈടെക്ക് നിലവാരത്തിലേക്ക് ഉയർന്നിരിക്കുന്നു. എൽ.പി,യു.പി വിഭാഗം ക്ലാസ്സുകൾ ഹെടെക്ക് നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള ഭൗതിക സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു.വിശാലമായ കംമ്പ്യൂട്ടർലാബുകളും സയൻസ് ലാബും,ലൈബ്രറിയും,സ്കൂൾ സൊസൈറ്റിയും പ്രധാന ആകർഷണങ്ങളാണ്.ലൈബ്രറിയിൽ ഏകദേശം 15000ത്തോളം പുസ്തകങ്ങളുണ്ട്.

വയനാട് ജില്ലയിലെ ഹൈടെക്ക് വിദ്യാലയങ്ങളുടെ പത്ര വാർത്തയിൽ കല്ലൂർ ഗവ. ഹൈസ്കൂൾ ക്ലാസ്സ് മുറിയുടെ ചിത്രം

ഹൈടെക്ക് ക്ലാസ്സ് പത്രത്താളിലൂടെ മാർച്ച് 4 ദേശാഭിമാനി

അധ്യാപകർ

Raveendran_e_n_head_master രവീന്ദ്രൻ ഇ എൻ - ഹെഡ്മാസ്റ്റർ

  • ബേബി റീന
  • അശോക് കുമാർ വി എൻ
  • സുധ ടി
  • ബഷീർ സി എം
  • ദീപ കെ വി
  • രതീഷ് കുമാർ ബി
  • സൽമത്ത് കെ
  • ശാരദ ടി ആർ
  • ധന്യ കെ ടി
  • നിധി കെ
  • രമ്യ കെ ആർ
  • മുജീബ് റഹ്‌മാൻ മാഞ്ചരി
  • മുരളീധരൻ പിള്ള ബി
  • പ്രീത പി വി
  • മേഴ്‌സി ജോസഫ്
  • വിജയ കെ കെ
  • രാജു ജെ എ
  • കമലാക്ഷി കെ എം
  • മീനാക്ഷി വി
  • ശ്യാമള
  • രമ്യ ഒ ആർ
  • രൂപ എം ജെ
  • ഗോപിക
  • സത്യഭാമ കെ കെ
  • പ്രഭിത കെ
  • ജിജ സി

സ്‌കൂൾ പത്രം - സ്കൂൾ സെൾഫി

School news paper school selfi 1 school selfi page 2

പാഠ്യേതര പ്രവർത്തനങ്ങൾ

ചിത്രശാല വിദ്യാലയക്കാഴ്‌ചകൾ

മാനേജ്‌മെന്റ്

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ ഗവൺമെന്റ് സ്കൂൾ.

വർഷം പ്രധാന അധ്യാപകൻ
2004-05 പ്രസന്ന ടീച്ചർ
2005-06 ഗീത ദേവി കെ
2006-08 ആനി ജേക്കബ്
2008-09 ജയശ്രീ ടീച്ചർ
2009-10 കുമാരൻ കെ
2010-11 കുര്യാക്കോസ് കെ എ
2011-12 തോമസ്
2011-13 രാജൻ കെ
2013-14 ചന്ദ്രൻ മാവിലാംകണ്ടി
2013-14 സോമനാഥൻ
2014-16 ബാലക‌ഷ്ണൻ
2016-17 ബാബുരാജൻ എം എസ്
2016-17 മൊയ്തീൻ കെ
2017-19 രവീന്ദ്രൻ ഇ എൻ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. വർഷം പ്രധാന അധ്യാപകൻ 2004-05 പ്രസന്ന ടീച്ചർ 2005-06 ഗീത ദേവി കെ 2006-08 ആനി ജേക്കബ് 2008-09 ജയശ്രീ ടീച്ചർ 2009-10 കുമാരൻ കെ 2010-11 കുര്യാക്കോസ് കെ എ 2011-12 തോമസ് 2011-13 രാജൻ കെ 2013-14 സോമനാഥൻ 2014-16 ബാലക‌ഷ്ണൻ 2016-17 ബാബുരാജൻ എം എസ് 2016-17 മൊയ്തീൻ കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കലാമണ്ഡലം അബു

ശ്രീ.ബാദുഷ - പരിസ്ഥിതി പ്രവർത്തകൻ

ശ്രീ.ശരത് ചന്ദ്രൻ വയനാട് - സിനിമ സംവിധായകൻ

സൈബർ സേഫ്റ്റി പ്രോട്ടോകോൾ

കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എജുക്കേഷൻ (കൈറ്റ്) സ്‌കൂൾ കുട്ടികൾക്കുവേണ്ടി കേരള സ്റ്റേറ്റ് സൈബർ സേഫ്റ്റി പ്രോട്ടോകോൾ പുറത്തിറക്കി. സ്ത്രീകളുടേയും കുട്ടികളുടേയും വികലാംഗരുടേയും ക്ഷേമവുമായി ബന്ധപ്പെട്ട് നിയമസഭ രൂപീകരിച്ച സമിതിയുടെ നിർദേശ പ്രകാരമാണ് കൈറ്റ് പ്രോട്ടോകോളിന് രൂപം നൽകിയത്. സൈബർ ലോകത്ത് സുരക്ഷ ഉറപ്പാക്കാൻ വിദ്യാർഥികൾ പാലിക്കേണ്ട കാര്യങ്ങൾക്ക് പുറമേ അധ്യാപകർ ഉറപ്പുവരുത്തേണ്ട കാര്യങ്ങളും രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പ്രോട്ടോകോളിൽ നൽകിയിട്ടുണ്ട്. ഇതിന് പുറമേ സൈബർ സേഫ്റ്റി ക്ലിനിക്കുകളേക്കുറിച്ചും എല്ലാവർക്കുമായുള്ള പൊതുനിർദേശങ്ങളും സൈബർ സേഫ്റ്റി പ്രോട്ടോക്കോളിൽ നൽകിയിട്ടുണ്ട്.

വിദ്യാർഥികൾ പാലിക്കേണ്ട കാര്യങ്ങൾ
1) അധ്യാപകരുടെ നിർദ്ദേശാനുസരണം മാത്രമായിരിക്കണം വിദ്യാലയങ്ങളിൽ ഇന്റർനെറ്റ് ഉപയോഗിക്കേണ്ടത്. 2) വിശ്വസനിയമല്ലാത്ത കേന്ദ്രങ്ങളിൽനിന്നോ വെജെറ്റകളിൽ നിന്നോ ലഭിക്കുന്ന - ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുകയോ, ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കുകയോ ചെയ്യരുത്. 3) വിദ്യാലയങ്ങൾ, ഓഫീസുകൾ തുടങ്ങി പൊതുഇടങ്ങളിൽ ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളിൽ വ്യക്തിഗത വിവരങ്ങളോ, ചിത്രങ്ങളോ സൂക്ഷിക്കരുത്. ചിത്രങ്ങൾ മോർഫ് ചെയ്തും മറ്റുമെല്ലാം ദുരുപയോഗം ചെയ്യപ്പെടാം. മറ്റുള്ള കുട്ടികളുടെ (വ്യക്തികളുടെ) വിവരങ്ങൾ ഇപ്രകാരം ദുരുപയോഗം ചെയ്യരുത്. 4) മൊബൈൽ ഫോൺ, ലാപ്‌ടോപ്പ് എന്നിവ അപരിചിതരെ ഏൽപിക്കരുത്. 5) കുട്ടികൾ അവരുടെ സ്വകാര്യ വിവരങ്ങൾ അപരിചിതരുമായി ഇന്റർനെറ്റിൽ - സോഷ്യൽമീഡിയയിൽ പങ്കുവെയ്ക്കരുത്. ഓൺലൈൻ പരിചയം മാത്രമുള്ളവരെ രക്ഷിതാക്കളുടെയോ മറ്റോ കൂടെയല്ലാതെ ഒരിക്കലും നേരിട്ട് കാണാൻ ശ്രമിക്കരുത്. പരിചയമില്ലാത്തതോ, വിശ്വാസമില്ലാത്തതോ ആയ ആളുകൾ അയയ്ക്കുന്ന സന്ദേശങ്ങൾ (ഇ-മെയിലുകൾ) തുറക്കരുത്. 6) രക്ഷിതാക്കളുടേയോ മറ്റുള്ളവരുടേയോ ക്രെഡിറ്റ്/ഡെബിറ്റ് കാർഡിന്റെ പിൻ കോഡ്, പാസ്വേഡ്, ഓൺലൈൻ ബാങ്ക് അക്കൗണ്ട് 'പാസ്വേഡ് തുടങ്ങിയവ ശേഖരിക്കുകയോ മറ്റുള്ളവർക്ക് കൈമാറുകയോ ചെയ്യരുത്. 7) ഓൺലൈൻ ഗെയിമുകളിൽ വളരെ ശ്രദ്ധാപൂർവ്വം ഇടപെടുക. പലപ്പോഴും ഇത്തരം ഗെയിമുകൾക്ക് അടിമപ്പെടുന്ന അവസ്ഥവരെ ഉണ്ടാകും. പലതരം വെല്ലുവിളികൾ ഏറ്റെടുക്കൽ, സ്വകാര്യ വിവരങ്ങളും ചിത്രങ്ങളും ആവശ്യപ്പെടൽ തുടങ്ങിയ ആവശ്യങ്ങൾക്ക് ഒരിക്കലും വഴങ്ങാതിരിക്കുക. 8) സൈബർ സ്‌പേസിൽ പ്രധാനമായും കുട്ടികളെ ലക്ഷ്യമിട്ടുകൊണ്ടുള്ള നിരവധി കുറ്റകൃത്യങ്ങൾ (സൈബർ ക്രൈമുകൾ) നടക്കുന്നുണ്ട്. അവയിൽ പ്രധാനപ്പെട്ട ചിലത് താഴെ നൽകുന്നു: i. ഫിഷിംഗ് (Phishing); യഥാർത്ഥ സ്രോതസിൽ നിന്ന് എന്ന ധാരണ പരത്തുന്നവിധം വ്യാജ ഇ-മെയിലുകളിൽ നിന്നും, മൊബൈൽ ഫോൺ, ഫെയ്‌സ്ബുക്ക്‌ തുടങ്ങിയ അക്കൗണ്ടുകളിൽ നിന്നും സന്ദേശം ലഭിക്കുക. നിങ്ങൾ ക്ക് ലോട്ടറി അടിച്ചു, അവാർഡ് ലഭിച്ചു. ജോലി ലഭിച്ചു എന്നൊക്കെ സൂചിപ്പിച്ചു വരുന്ന സന്ദേശങ്ങൾ ഈ വിഭാഗത്തിലുള്ളവയാണ്. ബാങ്ക് അക്കൗണ്ട് ഉൾ പ്പെടെയുള്ള വിവരങ്ങൾ ചോർത്തി തട്ടിപ്പ് നടത്തുകയാണ് ഉദ്ദേശം. അയയ്ക്കുന്ന വ്യക്തിയുടെ യഥാർത്ഥ വിലാസം (അക്കൗണ്ട്) മറച്ചുവെക്കുന്ന സ്പൂഫിംഗ് (Spoofing) ഇതിന്റെ മറ്റൊരു രൂപമാണ്. ii. സൈബർ സ്റ്റാക്കിംഗ് (Cyber Stalking): നമ്മെക്കുറിച്ചുള്ള വിവരങ്ങൾ സോഷ്യൽ മീഡിയ വഴിയോ മറ്റോ ഒക്കെ ശേഖരിച്ച് ഭീഷണിപ്പെടുത്തിയും, ബ്ലാക്ക്‌മെയിൽ ചെയ്തുമെല്ലാം ഉപദ്രവിക്കുക. iii. ഡീപ്‌ഫെയ്ക്‌സ്‌(Deepfakes): ഒരു ചിത്രത്തിൽ അല്ലെങ്കിൽ വീഡിയോയിൽ ചിത്രവും ശബ്ദവും ചലനങ്ങളുമെല്ലാം മാറ്റി ഒറിജിലിനെ വെല്ലുന്ന വ്യാജൻ നിർമ്മിക്കുക. പെട്ടന്ന് തിരിച്ചറിയാൻ കഴിയാത്ത രൂപത്തിലാകും ഇവ. അതിനാൽ ആധികാരികത ഉറപ്പാക്കാത്ത വിഡിയോകൾ-ചിത്രങ്ങൾ-വോയ്‌സ് ക്ലിപ്പുകൾ മറ്റൊരാൾക്ക് ഫോർവേർഡ് ചെയ്യരുത്. iv. ക്യാമറ ഹാക്കിംഗ് (camera hacking): അംഗീകാരമില്ലാത്ത കമ്പ്യൂട്ടർ/ ഐടി സംവിധാനങ്ങളിൽ നുഴഞ്ഞു കയറുന്നതാണ് പൊതുവെ 'ക്രാക്കിംഗ്' എന്ന് വിശേഷിപ്പിക്കാറുള്ളത്. യഥാർത്ഥത്തിൽ ഇത്തരം നശീകരണ ഉദ്ദേശ്യത്തോടെയുള്ള നുഴഞ്ഞു കയറൽ ഹാക്കിംഗ് ആണ്. ഇതുതന്നെ നമ്മുടെ ലാപ്‌ടോപ്പിലെയോ, മൊബൈലിലെയോ ക്യാമറ ഉപയോഗിച്ച് നമ്മുടെ അനുവാദമില്ലാതെത്തന്നെ സ്വകാര്യ ചിത്രങ്ങളും വിഡിയോകളും എടുക്കാൻ കഴിയുന്നതാണ് ക്യാമറ ഹാക്കിംഗ്. അതായത്, നാം ക്യാമറ ഉപയോഗിക്കുമ്പോൾ മാത്രമല്ല, നാമറിയാതെ നമ്മുടെ ഉപകരണത്തിന്റെ ക്യാമറ പ്രവർത്തിപ്പിക്കാന് വരെ ക്രാക്കർമാർക്ക് കഴിയും. ഇത് സാധ്യമാക്കുന്നത് നാം ശ്രദ്ധിക്കാതെപോലും ഡൗൺലോഡ് ചെയ്യുന്ന ചില നശീകരണകാരികളായ പ്രോഗ്രാമുകൾ, വൈറസുകൾ, മാൽവെയറുകൾ വഴിയാണ് എന്നതിനാൽ വ്യക്തമായ ധാരണ ഇല്ലാത്ത ആപ്പുകളും അറ്റാച്ച്‌മെന്റുകളും ഡൗൺലോഡ് ചെയ്യാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക 9) ഓൺലൈനിൽ പോസ്റ്റ് ചെയ്യുന്ന വിവരങ്ങൾ അവിടെ നിന്നും മാഞ്ഞുപോകില്ല എന്നതിനാൽ പലവട്ടം ആലോചിച്ചതിന് ശേഷം മാത്രം വിവരങ്ങൾ നൽകുക. അശ്ലീല ചിത്രങ്ങൾ കൈമാറുന്ന 'സെക്‌സിംഗ്' ഉൾപ്പെടെ സൈബർ കുറ്റകൃത്യങ്ങളുടെ ഗണത്തിൽപ്പെടുന്നതും ഇന്ത്യൻ സൈബർ നിയമപ്രകാരം ശിക്ഷാർഹവുമാണ് എന്നോർക്കുക. 10) സൈബർ നിയമപ്രകാരം കുറ്റകരമായ രൂപത്തിൽ സ്വന്തമായി സന്ദേശങ്ങൾ തയ്യാറാക്കുന്നതും 'ട്രോളുകൾ സൃഷ്ടിക്കുന്നതും മാത്രമല്ല മറ്റൊരാൾ തയ്യാറാക്കിയ വസ്തുതാവിരുദ്ധവും, ഹാനികരവുമായ സന്ദേശങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ തുടങ്ങിയവ ഫോർവേർഡ് ചെയ്യുന്നതും സൈബർ നിയമപ്രകാരം കുറ്റകരമാണ് എന്നോർക്കുക. 11) സൈബർ ഉപയോഗവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ, ഭീഷണികൾ തുടങ്ങിയവ രക്ഷിതാക്കളുമായും അധ്യാപകരുമായും തുറന്ന് സംസാരിക്കുക. *

വഴികാട്ടി

{{#multimaps:11.6631° N, 76.3273° E |zoom=13}}


"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_കല്ലൂർ&oldid=624091" എന്ന താളിൽനിന്ന് ശേഖരിച്ചത്