"ജി.ജി.എച്ച്.എസ്.എസ്. മഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
വരി 86: | വരി 86: | ||
|- | |- | ||
|10 | |10 | ||
|ശ്രീ. | |ശ്രീ. ഇസ്മായിൽ ഷരീഫ് തൊടുകര | ||
| 01-04-2013 മുതൽ 31-03-2015 വരെ | | 01-04-2013 മുതൽ 31-03-2015 വരെ | ||
| | | |
23:04, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
മലപ്പുറം ജില്ലയിൽ മഞ്ചേരി മുനിസിപ്പാലിററിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന സർക്കാർവിലാസം പെൺപള്ളിക്കൂടം. ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്ക്കൂൾ, മഞ്ചേരി എന്ന പേരിലുള്ള ഈ സ്ഥാപനം "മഞ്ചേരി ഗേൾസ്" എന്ന വിളിപ്പേരിൽ അറിയപ്പെടുന്നു. 1968-ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്.
ജി.ജി.എച്ച്.എസ്.എസ്. മഞ്ചേരി | |
---|---|
വിലാസം | |
മഞ്ചേരി മഞ്ചേരി പി.ഒ, , മലപ്പുറം 676121 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1968 |
വിവരങ്ങൾ | |
ഫോൺ | 04832766754 |
ഇമെയിൽ | gghssmanjeri@gmail.com |
വെബ്‍സൈറ്റ് | http://gghssmanjeri.users.web4all.in |
കോഡുകൾ | |
സ്കൂൾ കോഡ് | 18023 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം & ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജയശ്രീ കെ.പി. |
പ്രധാന അദ്ധ്യാപകൻ | ബിന്ദേശ്വർ പി.എ. |
അവസാനം തിരുത്തിയത് | |
14-08-2018 | 18023 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
വിദ്യാഭ്യാസ രംഗത്ത് ചരിത്രപരമായ ചിലകാരണങ്ങളാൽ പിന്നാക്കംനിന്ന ഏറനാടിന്റെ സിരാകേന്ദ്രമായ മഞ്ചേരി പട്ടണത്തിന് തിലകക്കുറി ചാർത്തി തലഉയർത്തി നിൽക്കുന്ന മഞ്ചേരി ഗവൺമെൻറ് ഗേൾസ് ഹയർസെക്കന്ററി സ്കൂൾ ഏറനാട്ടിലെ പെൺകുട്ടികൾക്ക് മാത്രമുളള ഒരു മാതൃകാസ്ഥാപനമായി നിലകൊള്ളുന്നു. മലപ്പുറം ജില്ലയിലെ മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികതയ്യാറാക്കിയാൽ ആദ്യപേരുകളിൽ ഒന്ന് മഞ്ചേരി ഗവഃ ഗേൾസ് ഹൈസ്കൂളിന്റേതായിരിക്കും. ഇപ്പോൾ നൂറോളം അദ്ധ്യാപകരും രണ്ടായിരത്തോളം വിദ്യാർത്ഥികളുമുള്ള ഈ വിദ്യാലയത്തിന്റെ ചരിത്രത്തിലേക്ക്............"പേട്ടയിൽ സ്കൂൾ" എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന ജി.എം.എൽ.പി. സ്‌കൂൾ എന്ന സ്ഥാപനമാണ് ഇപ്പോൾ ഗേൾസ് ഹൈസ്‌കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് ഉണ്ടായിരുന്നത്. 1920ൽ എൽ.പി സ്‌കൂളായി ആരംഭിച്ച ഇവിടെ മഞ്ചേരിയിലേയും മറ്റ്പരിസര പ്രദേശങ്ങളിലേയും കുട്ടികൾ നാഴികകൾതാണ്ടി വിദ്യാസമ്പാദനത്തിന് എത്തിച്ചേർന്നിരുന്നു. തുടർന്ന് ഈ സ്ഥാപനം ഗവൺമെൻറ് മാപ്പിള യു.പി സ്‌കൂളായി ഉയർത്തപ്പെട്ടു. പെൺകുട്ടികളുടെ വിദ്യാഭ്യാസ ഉന്നതിയും സുരക്ഷിതത്വവും ലക്ഷ്യമിട്ട് മഞ്ചേരി ഗവഃ ബോയ്സ് ഹൈസ്‌കൂളിലെ ഗേൾസ് വിഭാഗം ഈ യു.പി സ്കൂളിനോട് സംയോജിപ്പിച്ചു. യു.പിയിൽ നിന്ന് എൽ.പി വിഭാഗം വേർതിരിച്ച് സ്വതന്ത്ര എൽ.പി സ്കൂളായി നിലനിർത്തുകയും ചെയ്തു. അങ്ങനെ 01-11-1973-മുതൽ ഒരേ കോമ്പൗണ്ടിനുള്ളിൽ മഞ്ചേരി ഗവഃഗേൾസ് ഹൈസ്കൂളും ജി.എൽ.പി സ്കൂളും പ്രവർത്തിച്ചു തുടങ്ങി. പുതിയ കെട്ടിടത്തിൽ പ്രൗഢഗംഭീരമായ തുടക്കം. പടിപടിയായുള്ള മുന്നേറ്റം മലപ്പുറം ജില്ലയുടെ യശ്ശസ്സ് ഉയർത്തുവാൻപോന്ന പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ ഗേൾസ് ഹൈസ്ക്കൂൾ ചരിത്രം തിരുത്തിക്കുറിച്ചു തുടങ്ങി. 1991 ൽ ഏറ്റവും നല്ല വിദ്യാലയത്തിനുളള പുരസ്കാരത്തിന് അർഹമായി. മികച്ച മാതൃകാ അദ്ധ്യാപകർക്കുളള ദേശീയ-സംസ്ഥാന അവാർഡുകൾക്ക് ഈ സ്ഥാപനത്തിലെ അദ്ധ്യാപകർ അർഹരായിട്ടുണ്ട്. ജില്ലാ-സംസ്ഥാന തലത്തിലുള്ള കലാ-കായിക മത്സരങ്ങളിൽ തുടർച്ചയായി വിജയികളാകുന്നതിനും ഈ സ്ഥാപനത്തിലെ വിദ്യാർത്ഥികൾക്ക് കഴിഞ്ഞിട്ടുണ്ട്. 2000-ൽ പ്ലസ് വൺ കോഴ്സുകൾ ആരംഭിച്ചതോടെ ഹയർ സെക്കൻററി വിഭാഗവും നിലവിൽവന്നു.
വേണ്ടത്ര കെട്ടിടങ്ങളുടേയും ക്ലാസ് റൂമുകളുടേയും കായിക പരിശീലനത്തിന് ആവശ്യമായ ഗ്രൗണ്ടിൻറേയും തുടങ്ങി പോരായ്മകൾ ഏറെയുണ്ടെങ്കിലും എണ്ണമറ്റ ജീവിതങ്ങൾക്ക് പ്രചോദനമായി നിലകൊള്ളുകയാണ് ഈ മഹാവിദ്യാലയം. അറിവുകളുടെ അനന്തതയിലേക്ക് തലമുറകളെ നയിച്ചുകൊണ്ടേയിരിക്കുന്ന പുണ്യകേന്ദ്രം. ഇവിടെ ഋതുക്കൾ വസന്തമായി വിരിയുന്നു. സൗഹൃദങ്ങൾ സുഗന്ധപൂരിതങ്ങളാവുന്നു.
ഭൗതികസൗകര്യങ്ങൾ
90 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 44 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം മഞ്ചേരി ബോയ്സ് ഗേൾസ് വിദ്യാലയങ്ങൾക്കു് സംയുക്തമായുണ്ട്.
5 കെട്ടിടങ്ങളിലായി 65 ക്ലാസ് റൂമുകളും 4 സ്റ്റാഫ് റൂമുകളും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യത്തോടെ 35 ലധികം കമ്പ്യൂട്ടറുകളോടുകൂടിയ ലാബും ഡി.എൽ.പി പ്രോജക്ടറുകൾ ഉൾപ്പടെ 5.1 ഡി.ട്ടി.എസ്. ശബ്ദ സംവിധാനത്തോടുകൂടിയ 150 പേർക്കിരിക്കാവുന്ന വിശാലമായ മൾട്ടീമീഡിയ ക്ലാസ്റൂം, സയൻസ് ലാബ്, മൂവായിരത്തിലധികം പുസ്തകങ്ങളുള്ള ലൈബ്രറി, വിവിധ ക്ലബ്ബുകൾ, ഗൈഡ് യൂണിറ്റ് , കുട്ടികളുടെ യാത്രാപ്രശ്നങ്ങൾക്ക് പരിഹാരമായി സർവ്വീസ് നടത്തുന്ന മൂന്ന് സ്കൂൾ ബസ്സുകൾ, സ്കൂൾ കാൻറീൻ എന്നിവ നല്ലനിലയിൽ പ്രവർത്തിക്കുന്നു.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നൂറോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്‌ക്കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങളിൽ മുഴുവൻ ക്ലാസ്‌മുറികളും ഹൈടെക് സൗകര്യങ്ങളോടുകൂടിയവയാണ്. പ്രൈമറിതലത്തിൽ ഹൈടെക് സൗകര്യം ഇപ്പോൾ ലഭ്യമല്ല.
ടോയ്‌ലററ് സൗകര്യം, അഡാപ്ററഡ് ടോയ്‌ലററ്, സാനിററരി നാപ്കിൻ വെണ്ടർ, നാപ്കിൻ ഇൻസിനറേററർ, ഹാൻഡ് വാഷിങ്ങ് സൗകര്യം തുടങ്ങി അത്യാധുനിക സൗകര്യങ്ങളോടുൂടിയ "പിങ്ക് വാഷ് റൂം" ഇന്ത്യയിൽത്തന്നെ ആദ്യത്തേതാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ്ബുകൾ എന്ന ഭാഗം കാണുക.
മാനേജ്‌മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
14 | ശ്രീ. ബിന്ദേശ്വർ പി. എ. | 02-06-2018 മുതൽ നാളിതുവരെ | |
13 | ശ്രീ. മോഹൻ ദാസൻ | 01-02-2017 മുതൽ 01-06-2018 വരെ | |
12 | ശ്രീ. രവീന്ദ്രൻ കെ.കെ. | 08-09-2016 മുതൽ 31-01-2017 വരെ | |
11 | ശ്രീമതി. സുബൈദ എടക്കണ്ടൻ | 01-04-2015 മുതൽ 07-09-2016 വരെ | |
10 | ശ്രീ. ഇസ്മായിൽ ഷരീഫ് തൊടുകര | 01-04-2013 മുതൽ 31-03-2015 വരെ | |
9 | ശ്രീമതി. സുബൈദ ചെങ്ങരത്ത് | 01-04-2010 മുതൽ 31-03-2013 വരെ | |
8 | ശ്രീ. അബൂബക്കർ എൻ | 31-03-2008 മുതൽ 31-03-2010 വരെ | |
7 | ശ്രീ. മുഹമ്മദലി. കെ. പി. | 01-04-2004 മുതൽ 31-03-2008 വരെ | |
6 | ശ്രീമതി. സഫിയാബി | 01-04-2002 മുതൽ 31-03-2004 വരെ | |
5 | ശ്രീമതി. രാധ കണ്ണേരി | 01-04-1997 മുതൽ 31-03-2002 വരെ | അധ്യാപകർക്കുള്ള ദേശീയ പുരസ്കാരം 2001 |
4 | ശ്രീമതി. മറിയം ബീവി | 01-04-1995 മുതൽ 31-03-1997 വരെ | |
3 | ശ്രീമതി. കല്യാണിക്കുട്ടി | 01-04-1989 മുതൽ 31-03-1995 വരെ | അധ്യാപകർക്കുള്ള ദേശീയ പുരസ്കാരം 1993 |
2 | ശ്രീമതി. ജാനകി. | 00-00-1980 മുതൽ 31-03-1989 വരെ | |
1 | ശ്രീമതി. കനകവല്ലി. | 00-00-1975 മുതൽ 00-00-1980 വരെ | |
............ലഭ്യമല്ല............................. | ......................................................................... | ................................................ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- (1) ശ്രീമതി. സുബൈദ പി. - മഞ്ചേരി മുനിസിപ്പൽ ചെയർപേഴ്സൺ
- (2) *കൂടുതൽ വിവരങ്ങൾ ഉടൻ പ്രതീക്ഷിക്കുക!!!
- (3)xxxxxxxx- xxxxxxxxxxxx, xxxxxxxxx, xxxxxxxxxxxxx
- (4) xxxxxxxxx- xxxxxxx*xxxxxxxx- xxxxxxxx
- (5) xxxxxxxx- xxxxxxxxxxx
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#Multimaps: 11.1202965, 76.1178732 | width=400px | zoom=13 }} https://www.google.co.in/maps/place/Government+Girls+Higher+Secondary+School/@11.1202965, 76.1178732,17z/data=!4m5!3m4!1s0x3ba6366fce810033:0xc47aab3c8aac0270!8m2!3d11.1202965!4d76.1178732 Link to Map]