"ജി എച്ച് എസ് എസ് പടിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 157: | വരി 157: | ||
|} | |} | ||
==[[ | ==പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ== | ||
=== കൈയെഴുത്തുമാസിക === | |||
<font size=4; color=#df00df>വിദ്യാർത്ഥികളുടെ സാഹിത്യാഭിരുചികൾ കണ്ടറിഞ്ഞ് പരിപോഷിപ്പിക്കാനുതകുന്ന തരത്തിൽ കൈയെഴുത്തുമാസികയ്ക്ക് ഓരോ ക്ലാസിലും രൂപം നൽകുന്നു. പൂർണ്ണമായും വിദ്യാർത്ഥികളുടെ ശ്രമഫലമായുണ്ടാകുന്ന ഈ മാസികകൾ കുട്ടികളുടെ കൂട്ടായ സർഗ്ഗപ്രവർത്തനങ്ങളുടെ നിദർശനങ്ങളാണ്.</font><br /> | |||
=== വിവിധ ക്ലബ്ബുകളുടെ സംയുക്തോദ്ഘാടനം === | |||
{| class="wikitable" style="text-align:center;color: purple; background-color: #ccffcc; | |||
|- | |||
| [[പ്രമാണം:13121 clubs inauguration 2015.jpg|300px|വിവിധ ക്ലബ്ബുകളുടെ സംയുക്തോദ്ഘാടനം-2016 : കവി മാധവൻ പുറച്ചേരി]] || ---|| --- | |||
|- | |||
| വിവിധ ക്ലബ്ബുകളുടെ സംയുക്തോദ്ഘാടനം-2016: <br>കവി മാധവൻ പുറച്ചേരി || --- || --- | |||
|} | |||
=== കലോത്സവം === | |||
<font color="red">'''കലോത്സവം-2016''' | |||
<font color="#a04000"> | |||
<gallery> | |||
13121 subdist kalolsavam 1.jpg|ഉപജില്ലാ കലോത്സവ നർത്തകിമാർ | |||
- | |||
</gallery> | |||
<font color="red">'''കലോത്സവം-2017''' | |||
<font color="#a04000"> | |||
<gallery> | |||
13121 kalolsavam 1.jpg|സ്കൂൾ കലോത്സവം ഉദ്ഘാടനം | |||
13121 kalolsavam 2.jpg|സ്കൂൾ കലോത്സവ വേദിയിൽ | |||
13121 kalolsavam 4.jpg|ഉപജില്ലാ കലോത്സവം റിഹേഴ്‌സൽ | |||
13121 kalolsavam 3.jpg|ഉപജില്ലാ കലോത്സവം ഒരുക്കം | |||
</gallery> | |||
=== സെൽഫ് ഡിഫെൻസ് പ്രോഗ്രാം === | |||
<font size=4; color=#004d40> | |||
=== അറിവൊരുക്കം === | |||
<font size=4; color=#880e4f>നമ്മുടെ വിദ്യാലയത്തിൽ മുഴുവൻ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വേണ്ടി 'അറിവൊരുക്കം' പരിപാടി സംഘടിപ്പിച്ചു. 'സൈബർലോകവും കാണാപ്പുറങ്ങളും" എന്ന വിഷയത്തെ ആസ്പദമാക്കി, ഇന്റർനെറ്റിനെയും സൈബർ സുരക്ഷയെയും സംബന്ധിച്ചും, 'ലഹരിവിപത്തുകളും കുഞ്ഞുമനസ്സുകളും' എന്ന വിഷയത്തെക്കുറിച്ചുമുള്ള ബോധവത്കരണ ക്ലാസുകളാണ് നടന്നത്. ഡി വൈ എസ് പി ശ്രീ. കെ. സജീവ് (മറൈൻ എൻഫോഴ്സ്മെന്റ് വിജിലൻസ്, തിരുവനന്തപുരം), സിവിൽ എക്സൈസ് ഓഫീസർ ശ്രീ. കെ.കെ.സമീർ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. | |||
==[[പ്രവർത്തനമികവുകൾ-നേട്ടങ്ങൾ]]== | ==[[പ്രവർത്തനമികവുകൾ-നേട്ടങ്ങൾ]]== | ||
==[[ക്ലബ്ബുകളും പ്രവർത്തനങ്ങളും]]== | ==[[ക്ലബ്ബുകളും പ്രവർത്തനങ്ങളും]]== | ||
12:54, 12 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
| ജി എച്ച് എസ് എസ് പടിയൂർ | |
|---|---|
| വിലാസം | |
പടിയൂർ 670703 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 18 - 02 - 2008 |
| വിവരങ്ങൾ | |
| ഫോൺ | 04602273700 |
| ഇമെയിൽ | govthighschoolpadiyoor@gmail.com |
| വെബ്‍സൈറ്റ് | http://ghspadiyoor.blogspot.in/ |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13121 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ബാലകൃഷ്ണൻ എം. |
| പ്രധാന അദ്ധ്യാപകൻ | ലളിത പി.വി. |
| അവസാനം തിരുത്തിയത് | |
| 12-08-2018 | 13121 |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം?) | |||||||||
| (സഹായം) | |||||||||
| (സഹായം)
| |||||||||
|
കണ്ണൂർ ജില്ലയിൽ പടിയൂർ ഗ്രാമപ്പഞ്ചായത്തിൽ ഇരിട്ടി - ഇരിക്കൂർ സംസ്ഥാനപാതയിൽ നിന്ന് 300 മീറ്റർ അകലെ വട്ടപ്പാറ എന്ന സ്ഥലത്ത്, കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ ഭരണപരിധിയിൽ, 2008 ഫെബ്രുവരി 18-ന് പ്രവർത്തനമാരംഭിച്ച സർക്കാർ വിദ്യാലയം.
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂൾ കെട്ടിടം
![]()
ഹയർ സെക്കൻഡറി കെട്ടിടം
അഞ്ച് ഏക്കറോളം ഭൂവിസ്തൃതിയുള്ള സ്കൂൾ കാംപസിൽ രണ്ട് ബ്ലോക്കുകളിലായി ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾ പ്രവർത്തിക്കുന്നു. മൂന്ന് ഡിവിഷനുകൾ വീതം ആകെ ഒമ്പത് ഡിവിഷനുകളുള്ള എട്ട്, ഒമ്പത്,പത്ത് ക്ലാസ്സുകളിൽ 303 കുട്ടികൾ ഹൈസ്കൂൾ വിഭാഗത്തിൽ പഠനം നടത്തുന്നു. പ്രധാനാദ്ധ്യാപിക ഉൾപ്പെടെ പതിനാറ് അദ്ധ്യാപകരും നാല് ഓഫീസ് ജീവനക്കാരും ഒരു സ്കൂൾ കൗൺസെലറും ഉൾപ്പെടെ 21 പേർ ഹൈസ്കൂൾ വിഭാഗത്തിൽ സേവനമനുഷ്ഠിക്കുന്നു. ഹയർ സെക്കൻഡറി വിഭാഗത്തിൽ സയൻസ്, കൊമേഴ്സ് വിഭാഗങ്ങളിലായി നാല് ഡിവിഷനുകൾ (പ്ലസ് വൺ -2, പ്ലസ് ടു -2) പ്രവർത്തിക്കുന്നു. പ്രിൻസിപ്പൽ ഉൾപ്പെടെ പതിമൂന്ന് അദ്ധ്യാപകരും രണ്ട് അനദ്ധ്യാപകരും അടക്കം പതിനഞ്ച് പേർ ഹയർ സെക്കൻഡറി വിഭാഗത്തിൽ സേവനമനുഷ്ഠിക്കുന്നു. 220 വിദ്യാർത്ഥികൾ നാല് ഡിവിഷനുകളിലായി പഠനം നടത്തുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വിദ്യാലയത്തിനുണ്ടായ ഭൗതികവും അക്കാദമികവുമായ പുരോഗതിയുടെ ഗുണഫലങ്ങൾ വിദ്യാർത്ഥികൾക്ക് അനുഭവവേദ്യമായിക്കൊണ്ടിരിക്കുന്നു. ഹൈസ്കൂൾ-ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ 13 ഡിവിഷനുകളും ഹൈടെക് ക്ലാസ് മുറികളായിരിക്കുന്നു. മികച്ച കംപ്യൂട്ടർ ലാബ്, വിശാലമായ കളിസ്ഥലം, കോൺഫെറൻസ് ഹാൾ, ഭക്ഷണശാല മുതലായ സൗകര്യങ്ങൾ ഈ വിദ്യാലയത്തിനു മുതൽക്കൂട്ടാണ്.
ചരിത്രം
ദേശീയബോധത്തിന്റെയും പ്രതിരോധത്തിന്റെയും ദീപ്തചരിത്രത്താൽ പ്രശോഭിതമാണ് പടിയൂർ ഗ്രാമം. മഹാപ്രസ്ഥാനങ്ങളുടെ മുന്നേറ്റങ്ങളുടെ ഗതകാലഗരിമയിൽ തനതുവ്യക്തിമുദ്ര പതിപ്പിച്ച ഈ ഗ്രാമത്തിന്റെ തൊടുകുറിയായ ഈ വിദ്യാലയത്തിനു പറയാനുള്ളത് ഒരു നാടിന്റെ നന്മയ്ക്കുവേണ്ടിയുള്ള പോരാട്ടത്തിന്റെ ചരിത്രമാണ്. ഭൗതികസാഹചര്യങ്ങളുടെ ബാലാരിഷ്ടതകൾ തരണം ചെയ്തു വളർന്ന ഈ വിദ്യാലയത്തിന്റെ ചരിത്രനാൾവഴികളിൽ തെളിഞ്ഞുനിൽക്കുന്നത്, ത്യാഗസന്നദ്ധതയുടെയും നിസ്വാർത്ഥതയുടെയും കൊടുംയാതനകളുടെയും അടയാളപ്പെടുത്തലുകളാണ്.
പടിയൂർ ഗ്രാമപ്പഞ്ചായത്തിലെ പുലിക്കാടിനടുത്തുള്ള വട്ടപ്പാറ എന്ന സ്ഥലത്ത് താൽക്കാലിക സംവിധാനത്തിൽ 2008 ഫെബ്രുവരി 18 നാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. പാല ഗവ:ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപകനായിരുന്ന ശ്രീ.കെ ചന്ദ്രൻ മാസ്റ്റരുടെ ചുമതലയിൽ 41 കുട്ടികളുമായി എട്ടാം ക്ലാസ് തുടങ്ങി. 2008 ജൂണിൽ, പുലിക്കാട് ടൗണിൽ വാടകയ്ക്കെടുത്ത കടമുറികളിൽ എട്ട്, ഒമ്പത് ക്ലാസ്സുകൾ പ്രവർത്തിച്ചു. ശ്രീ.പി.പി. രാഘവൻമാസ്റ്റർ ചെയർമാനും, ശ്രീ.എം.മുരളീധരൻ കൺവീനറുമായ സ്പോൺസറിംഗ് കമ്മിറ്റിയാണ് പ്രവർത്തനം നിയന്ത്രിച്ചത്. 2009 മാർച്ച് മാസം ജില്ലാ പഞ്ചായത്ത് വിദ്യാലയത്തിനുവേണ്ടി വട്ടപ്പാറയിൽ 5 ഏക്കർ സ്ഥലം വിലയ്ക്കെടുത്തു. കെട്ടിടം പണി ആരംഭിച്ചു. 2010 ജൂൺ മാസം മുതൽ പുതിയ കെട്ടിടത്തിൽ ക്ലാസ്സ് തുടങ്ങി. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ.കെ.നാരായണൻ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.എം.സമ്പത്ത് കുമാർ, സെക്രട്ടറി ശ്രീ. രഘുരാമൻ എന്നിവർ വളരെ താല്പര്യത്തോടെ സ്കൂളിന്റെ പ്രവർത്തനത്തിൽ ഇടപെട്ട് ഭൗതികസാഹചര്യങ്ങളുടെ വളർച്ച ത്വരിതപ്പെടുത്തി. ശ്രീ.കെ.വി.രാഘവന്റെ നേതൃത്വത്തിലുള്ള പി.റ്റി.എ കമ്മിറ്റിയും സജീവമായി പ്രവർത്തിച്ചു. 2010 ൽ ആദ്യ എസ്.എസ്.എൽ.സി ബാച്ച് മൂന്ന് ഫുൾ എ പ്ലസ് ഉൾപ്പെടുന്ന 100 ശതമാനം വിജയം നേടി. തുടർന്നുള്ള വർഷങ്ങളിൽ 92% (2011), 94%(2012), 96%(2013), 98%(2014), 100%(2015), 96%(2016), 96%(2017), 99%(2018) എന്നിങ്ങനെ വിജയം കരസ്ഥമാക്കി. 2010 ൽ തന്നെ സയൻസ്, കൊമേഴ് സ് വിഭാഗങ്ങളിലായി രണ്ട് പ്ലസ് ടു കോഴ്സുകളും ആരംഭിച്ചു. പ്ലസ് ടു പരീക്ഷയിലും ക്രമാനുഗതമായി ഓരോ വർഷവും വിജയനിലവാരം ഉയർത്തിക്കൊണ്ട് വൻ മുന്നേറ്റം കാഴ്ചവയ്ക്കുവാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. ഹയർ സെക്കൻഡറി വിഭാഗത്തിനായി ശ്രീ. ഇ.പി.ജയരാജൻ എം.എൽ.എ. അനുവദിച്ച മനോഹരമായ കെട്ടിടത്തിൽ 2016 ഫെബ്രുവരി മാസം മുതൽ പ്രവർത്തനം തുടർന്നു. ജില്ലാ പഞ്ചായത്ത് 2013 ൽ ഈ വിദ്യാലയത്തെ മോഡൽ സ്കൂളായി തെരഞ്ഞെടുത്തു. പടിയൂർ ഗ്രാമപ്പഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമാണ് നമ്മുടെ സ്കൂൾ.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ വിപ്ലവകരമായ ഫലങ്ങൾ ഈ വിദ്യാലയത്തിലും അനുഭവവേദ്യമായിരിക്കുന്നു. 2018 ജൂൺ മാസം മുതൽ ഹൈടെക് ക്ലാസ് മുറികളിൽ പുതുമയേറിയതും ഗുണാത്മകവുമായ പഠന-ബോധന പ്രവർത്തനങ്ങളാൽ ആകർഷകമായിരിക്കുകയാണ് വിദ്യാലയം. ശ്രദ്ധേയമായ ഐ.റ്റി പഠനപ്രവർത്തനങ്ങൾ കൊണ്ട് ജില്ലയിലെ അറിയപ്പെടുന്ന വിദ്യാലയമാണിത്. മികച്ച കംപ്യൂട്ടർ വിദ്യാഭ്യാസം നൽകുന്നതിന് സുസജ്ജമായ കംപ്യൂട്ടർ ലാബ് ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് കേരളത്തിലെ തിരഞ്ഞെടുത്ത 79 വിദ്യാലയങ്ങൾക്കായി അനുവദിച്ച ശാസ്ത്രപോഷിണി ലാബുകൾ ഈ വിദ്യാലയത്തിനും ലഭിച്ചിട്ടുണ്ട്. (ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് പ്രത്യേകം ലാബുകൾ), വിശാലമായ ഓഡിറ്റോറിയം, വിസ്തൃതമായ മൈതാനം, ഉച്ചഭക്ഷണപദ്ധതിക്കായി പുതിയ കെട്ടിടം മുതലായ ഭൗതികസൗകര്യങ്ങൾ നമ്മുടെ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്. ഒരു നല്ല വിദ്യാലയത്തിനുവേണ്ട ഭൗതികസാഹചര്യവും, അക്കാദമിക്-കലാ-കായിക-ശാസ്ത്രരംഗങ്ങളിൽ ഉയർന്ന നിലവാരമുള്ള അദ്ധ്യാപകവൃന്ദവും സേവനസന്നദ്ധരായ ജീവനക്കാരും, ഈ വിദ്യാലയത്തിലെ കുട്ടികളുടെയും അവരുടെ രക്ഷിതാക്കളുടെയും അഭ്യുദയകാംക്ഷികളുടെയും സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കുന്നതിനായി ഇവിടെ പ്രവർത്തനനിരതരാണ്.
പഠനമികവിന്റെ പൊരുൾ
പത്താം തരം വിദ്യാർത്ഥികൾക്കായി തിങ്കൾ മുതൽ വെള്ളി വരെ രാവിലെയും വൈകുന്നേരവും ഒരു മണിക്കൂർ വീതം പ്രത്യേക പരിശീലനം നടത്തിവരുന്നു. വിവിധ വിഷയങ്ങൾക്ക് പ്രത്യേക സമയപ്പട്ടിക അനുസരിച്ചുള്ള ക്ലാസുകളാണ് സംഘടിപ്പിക്കുന്നത്. കൂടാതെ എല്ലാ ശനിയാഴ്ചകളിലും പ്രത്യേക ക്ലാസ്സുകൾ നടത്തിവരുന്നുണ്ട്. പഠനത്തിൽ പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്തി പ്രത്യേക പരിശീലനം ഏർപ്പെടുത്തിയിരിക്കുന്നു. പരീക്ഷാപ്പേടിയും മനോസംഘർഷവുമകറ്റാൻ വിദ്യാർത്ഥകൾക്ക് കൗൺസെലിംഗ് സംവിധാനവും കാര്യക്ഷമമായി നടത്തുന്നുണ്ട്.
9-ാം തരത്തിലെ പിന്നാക്കത്തിലുള്ള 30 കുട്ടികൾക്ക് നവപ്രഭ ക്ലാസ്സിൽ മലയാളം, കണക്ക്, ഇംഗ്ലീഷ്, സയൻസ്, ഹിന്ദി എന്നീ വിഷയങ്ങളും, 8-ാം തരം പിന്നാക്കത്തിലുള്ള 25 കുട്ടികൾക്ക് ശ്രദ്ധ ക്ലാസ്സിൽ മലയാളം, കണക്ക്, ഇംഗ്ലീഷ്, സയൻസ്, ഹിന്ദി വിഷയങ്ങൾക്കും ക്ലാസ്സ് നൽകി വരുന്നുണ്ട്.
| ക്ലാസ് അടിസ്ഥാനത്തിലുള്ള വിദ്യാർത്ഥികളുടെ എണ്ണം |
| അദ്ധ്യയനവർഷം : 2018-2019
|
|---|
| ക്ലാസ് | ആൺകുട്ടികൾ | പെൺകുട്ടികൾ | ആകെ |
|---|---|---|---|
| VIII | - | - | 111 |
| IX | - | - | 96 |
| X | - | - | 96 |
| XI | - | - | 110 |
| XII | - | - | 110 |
| ആകെ | - | - | 523 |
മുകുളം സമഗ്ര വിദ്യാഭ്യാസ പരിപാടി
| സംസ്ഥാനത്ത് ഏറ്റവും ഉയർന്ന വിജയശതമാനം ലക്ഷ്യമാക്കി കണ്ണൂർ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന മുകുളം പദ്ധതി നമ്മുടെ വിദ്യാലയത്തിലും കാര്യക്ഷമമായി നടത്തിയിട്ടുണ്ട്. പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്തി അവരെ ഉയർത്തിക്കൊണ്ടു വരുന്നതിനും മറ്റുള്ളവരുടെ ഗ്രേഡുകൾ കൂടുതൾ മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് ഈ പദ്ധതി. ഒക്ടോബർ മാസം മുതൽ വൈകുന്നേരം ലഘുഭക്ഷണത്തോടെയുള്ള ക്ലാസ്സുകൾ നൽകി. ലഘുഭക്ഷണത്തിന് ജില്ലാ പഞ്ചായത്ത് അനുവദിക്കുന്ന തുക തീരെ അപര്യാപ്തമായതിനാൽ രക്ഷിതാക്കളുടെ സഹകരണം ലഭിച്ചിരുന്നു. |
വിദ്യാലയം
| ഭൗതികസൗകര്യങ്ങൾ |
| ഹൈസ്കൂൾ കോംപ്ലക്സ് | ഹയർ സെക്കൻഡറി കോംപ്ലക്സ് | കംപ്യൂട്ടർ ലാബ് |
| --- | --- | |
| ലൈബ്രറിയും വായനമൂലയും | --- | --- |
| --- | --- | --- |
| --- | --- | --- |
| --- | --- | --- |
| --- | --- | --- |
| ക്ലാസ് പ്രവർത്തനസമയം |
| തിങ്കൾ മുതൽ വ്യാഴം വരെ | രാവിലെ 9.45 മുതൽ വൈകുന്നേരം 3.50 വരെ |
| വെള്ളി | രാവിലെ 9.15 മുതൽ വൈകുന്നേരം 4.00 വരെ |
| SSLC പ്രഭാതക്ലാസ് | രാവിലെ 9.00 മുതൽ 9.45 വരെ |
| SSLC സായാഹ്നക്ലാസ് | വൈകുന്നേരം 4.00 മുതൽ 4.50 വരെ |
| സ്കൂൾ യൂണിഫോം |
| ആൺകുട്ടികൾ: റോസ് നിറത്തിലുള്ളഹാഫ് സ്ലീവ് ഷർട്ടും ചാരനിറത്തിലുള്ള പാന്റ്സും. വിദ്യാലയം തയ്യാറാക്കിയ ഐഡന്റിറ്റി കാർഡ് കഴുത്തിൽ അണിഞ്ഞിരിക്കണം.
പെൺകുട്ടികൾ: റോസ് നിറത്തിലുള്ള ടോപ്പും ചാരനിറത്തിലുള്ള ബോട്ടവുമുള്ള ചുരിദാർ, ടോപ്പിനു മുകളിൽ ചാരനിറത്തിലുള്ള കോട്ട്. മുടി ഇരുവശങ്ങളിലായി രണ്ടായി പകുത്ത് മെടഞ്ഞ് റോസ് റിബണുകൾ കെട്ടുന്നു. വിദ്യാലയം തയ്യാറാക്കിയ ഐഡന്റിറ്റി കാർഡ് കഴുത്തിൽ അണിഞ്ഞിരിക്കണം. |
| വിദ്യാലയഗീതങ്ങൾ |
| വിദ്യ വിതച്ചു വിശാല വിഹായസ്സിൽ വിദ്രുമമായ് തണലായ് വളരാൻ വിജ്ഞാനവാസനാമലരായ് വിരിയുവാൻ വിശ്രുതസ്നേഹം നിറയ്ക്കുവാനായ് സത്യസനാതന മൂല്യകേദാരമേ നിത്യപ്രപഞ്ചമേ നമിപ്പൂ ഞങ്ങൾ അക്ഷയശാലയാം വിദ്യാലയമേ അക്ഷരനിധി തന്നനുഗ്രഹിക്കൂ അക്ഷയനിധി തന്നനുഗ്രഹിക്കൂ |
വന്ദനം മഹാപ്രഭോ സുവന്ദനം കൃപാനിധേ സന്തതം നിറയ്ക്കണം സുന്ദരം സുഖാമൃതം ബുദ്ധിയും വിവേകവും സിദ്ധിയും സദ്കർമ്മവും ശുദ്ധിയായ് വരുത്തണേ നിത്യവും മഹാഗുരോ ഈ കലാലയം വിശ്വസ്നേഹരൂപമാവണം ദ്യുതിക്കണം മനസ്സിലും തമസ്സിലും മിത്രനായ് |
'അ'യിൽ തുടങ്ങുന്നു ഭാഷ അമ്മയിൽ ഉണരുന്നു സ്നേഹം 'അ'യിൽ തുടങ്ങുമെൻ ഭാഷ അമ്മയിൽ ഉണരുന്നു സ്നേഹം അറിവുകൾ പകരുന്നിതദ്ധ്യാപകർ തണലായ് നിൽക്കുന്നിതച്ഛൻ-എന്നെ തളരാതെ കാക്കുന്നു ദൈവം മാതാപിതാഗുരു ദൈവം |
പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ
കൈയെഴുത്തുമാസിക
വിദ്യാർത്ഥികളുടെ സാഹിത്യാഭിരുചികൾ കണ്ടറിഞ്ഞ് പരിപോഷിപ്പിക്കാനുതകുന്ന തരത്തിൽ കൈയെഴുത്തുമാസികയ്ക്ക് ഓരോ ക്ലാസിലും രൂപം നൽകുന്നു. പൂർണ്ണമായും വിദ്യാർത്ഥികളുടെ ശ്രമഫലമായുണ്ടാകുന്ന ഈ മാസികകൾ കുട്ടികളുടെ കൂട്ടായ സർഗ്ഗപ്രവർത്തനങ്ങളുടെ നിദർശനങ്ങളാണ്.
വിവിധ ക്ലബ്ബുകളുടെ സംയുക്തോദ്ഘാടനം
| --- | --- | |
| വിവിധ ക്ലബ്ബുകളുടെ സംയുക്തോദ്ഘാടനം-2016: കവി മാധവൻ പുറച്ചേരി |
--- | --- |
കലോത്സവം
കലോത്സവം-2016
-
ഉപജില്ലാ കലോത്സവ നർത്തകിമാർ
കലോത്സവം-2017
-
സ്കൂൾ കലോത്സവം ഉദ്ഘാടനം
-
സ്കൂൾ കലോത്സവ വേദിയിൽ
-
ഉപജില്ലാ കലോത്സവം റിഹേഴ്‌സൽ
-
ഉപജില്ലാ കലോത്സവം ഒരുക്കം
സെൽഫ് ഡിഫെൻസ് പ്രോഗ്രാം
അറിവൊരുക്കം
നമ്മുടെ വിദ്യാലയത്തിൽ മുഴുവൻ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വേണ്ടി 'അറിവൊരുക്കം' പരിപാടി സംഘടിപ്പിച്ചു. 'സൈബർലോകവും കാണാപ്പുറങ്ങളും" എന്ന വിഷയത്തെ ആസ്പദമാക്കി, ഇന്റർനെറ്റിനെയും സൈബർ സുരക്ഷയെയും സംബന്ധിച്ചും, 'ലഹരിവിപത്തുകളും കുഞ്ഞുമനസ്സുകളും' എന്ന വിഷയത്തെക്കുറിച്ചുമുള്ള ബോധവത്കരണ ക്ലാസുകളാണ് നടന്നത്. ഡി വൈ എസ് പി ശ്രീ. കെ. സജീവ് (മറൈൻ എൻഫോഴ്സ്മെന്റ് വിജിലൻസ്, തിരുവനന്തപുരം), സിവിൽ എക്സൈസ് ഓഫീസർ ശ്രീ. കെ.കെ.സമീർ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
പ്രവർത്തനമികവുകൾ-നേട്ടങ്ങൾ
ക്ലബ്ബുകളും പ്രവർത്തനങ്ങളും
തനതുപ്രവർത്തനങ്ങൾ
മാനേജ് മെന്റ്
സാരഥികൾ
സഹസാരഥികൾ
പൂർവ്വസാരഥികൾ
വിരമിച്ച അദ്ധ്യാപകർ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ബ്ലോഗുകൾ-പോർട്ടലുകൾ
സ്കൂൾ ഡയറി
സ്കൂൾ സ്റ്റോർ
ഓർമ്മച്ചിത്രങ്ങൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
വിദ്യാലയം സ്ഥിതിചെയ്യുന്ന ഭൂഭാഗത്തിന്റെ ഉപഗ്രഹചിത്രം {{#multimaps: 11.998353,75.63529 | width=800px | zoom=16 }} |
